1 GBP = 87.90 INR                       

BREAKING NEWS

നാഗമ്പടം സ്റ്റാന്‍ഡില്‍ കണ്ട പരിചയം സൗഹൃദമായി; മകള്‍ക്ക് വേണ്ടി ചെലവാകുന്ന പണത്തിന്റെ കണക്കെടുത്ത് സൂക്ഷിച്ച് ശകാരിച്ചു കൊണ്ടിരുന്ന പിതാവിനോടും തിരിഞ്ഞു നോക്കാതിരുന്ന അമ്മയോടുമുള്ള പിണക്കം പ്രണയമായി; ആ നീചര്‍ അവനെ കൊന്നത് പക വീട്ടാന്‍; അച്ഛനെതിരെ മൊഴി കൊടുക്കാന്‍ ഇന്ന് നീനു കോടതിയില്‍; ഒരേ കമ്പനിയുടെ വെള്ള ഷര്‍ട്ട് ധരിച്ചും സമാന രീതിയില്‍ തലമുടി വെട്ടി ഷേവും ചെയ്ത് ആശയക്കുഴപ്പം സൃഷ്ടിച്ച് പ്രതികള്‍; കെവിന്‍ കേസിലെ വിചാരണയില്‍ സര്‍വ്വത്ര നാടകീയത

Britishmalayali
kz´wteJI³

കോട്ടയം: ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ് സ്റ്റാന്‍ഡില്‍ ബസുകയറാന്‍ നില്‍ക്കുമ്പോഴാണ് കെവിനെ ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. രക്ഷപെട്ടിരുന്നെങ്കില്‍ എന്റെ കെവിന്‍ചേട്ടന്‍ ഏതവസ്ഥയിലായിരുന്നേലും എവിടെയാണെങ്കിലും തിരിച്ചുവരുമായിരുന്നു. ഉറപ്പ്,... പുതിയ ജോലിക്ക് കയറാനുള്ള തയ്യാറെടുപ്പുകള്‍ക്കിടെയാണ് കെവിനെ നീനുവിന്റെ അച്ഛനും അമ്മയും സഹോദരനും കൂട്ടുകാരും ചേര്‍ന്ന് വകവരുത്തിയത്. കെവിന്റെ വീട്ടില്‍ കഴിഞ്ഞ് കെവിന്റെ വിധവയായി ഇപ്പോഴും നീതു. ഇതിനിടെയില്‍ കൊലക്കേസ് കോടതിയുടെ പരിഗണനയിലാണ്. വിചാരണ തുടങ്ങി. സാക്ഷി വിസ്താരത്തില്‍ ഇന്ന് നീതുവിന് നിര്‍ണ്ണായക ദിനമാണ്.

കെവിന്‍ വധക്കേസില്‍ പിതാവ് ചാക്കോയ്ക്കും സഹോദരന്‍ ഷാനു ചാക്കോയ്ക്കുമെതിരെ സാക്ഷിപറയാന്‍ നീനു ചാക്കോ ഇന്ന് കോടതിയിലെത്തും. കേസിലെ അഞ്ചാം സാക്ഷിയായ നീനുവിനെ ഇന്ന് കോട്ടയം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സി.ജയചന്ദ്രന്‍ മുമ്പാകെയാണ് വിസ്തരിക്കുക. കേസിന്റെ വാദം തുടങ്ങിയ രണ്ടാം ദിവസമായ ഇന്നലെ പ്രധാന സാക്ഷിയായ അനീഷിന്റെ ക്രോസ് വിസ്താരമാണ് നടന്നത്. ആദ്യ ദിവസം പ്രോസിക്യൂഷന്‍ നല്‍കിയ ചോദ്യങ്ങള്‍ക്ക് അനീഷ് നല്‍കിയ മറുപടികള്‍ ഇന്നലെ പ്രതിഭാഗം ചോദ്യം ചെയ്തു. പ്രോസിക്യൂഷനു നല്‍കിയ മൊഴിയില്‍ പറയുന്ന കാര്യങ്ങള്‍ ആദ്യം പൊലീസിനു നല്‍കിയ മൊഴിയിലില്ലെന്നായിരുന്നു പ്രതിഭാഗത്തിന്റെ വാദം. ഇന്ന് നീനുവിനെ കൂടാതെ, കെവിന്റെ പിതാവ് രാജന്‍ ജോസഫ് അടക്കമുള്ള മറ്റു സാക്ഷികളെയും വിസ്തരിക്കും.

കെവിന്‍ വധക്കേസിലെ മൂന്ന് പ്രതികളെ തിരിച്ചറിയാതിരുന്നത് കാഴ്ചവൈകല്യത്തെ തുടര്‍നെന്ന് മുഖ്യ സാക്ഷി അനീഷ് സെബാസ്റ്റ്യന്‍ കോടതിയെ അറിയിച്ചു. പ്രതിഭാഗത്തിന്റെ വിസ്താരത്തിനിടെയാണ് അനീഷ് ഇക്കാര്യം സ്ഥിരീകരിച്ചത്. അനീഷിന്റെ വിസ്താരം പൂര്‍ത്തിയാക്കിയ ശേഷം കെവിന്റെ ഭാര്യ നീനു, കെവിന്റെ പിതാവ് ചാക്കോ ഉള്‍പ്പെടെയുള്ളവരുടെ വിസ്താരം ഇന്ന് ആരംഭിക്കും. കേസിലെ മുഖ്യ സാക്ഷി അനീഷിനെ അഞ്ച് പ്രതിഭാഗം അഭിഭാഷകരാണ് വിസ്തരിച്ചത്. മൂന്ന് തവണയായി അനീഷ് നല്‍കിയ മൊഴികളെ അടിസ്ഥാനപ്പെടുത്തിയായിരുന്നു പ്രതിഭാഗം അഭിഭാഷകരുടെ ചോദ്യങ്ങള്‍. കെവിനെ തട്ടിക്കൊണ്ടുപോയ ദിവസം ഗാന്ധിനഗര്‍ എസ്ഐയാണ് അനീഷിന്റെ മൊഴി ആദ്യം രേഖപ്പെടുത്തിയത്. പിന്നീട് കോട്ടയം ഡിവൈഎസ്പിയും പ്രത്യേക അന്വേഷണ സംഘത്തിന്റെ ചുമതലയുള്ള ഡിവൈഎസ്പിയും അനീഷിന്റെ മൊഴി രേഖപ്പെടുത്തി.

ആദ്യ മൊഴിയില്‍ മറ്റ് രണ്ട് മൊഴികളില്‍ പറയുന്ന പ്രധാനപ്പെട്ട പല കാര്യങ്ങളും രേഖപ്പെടുത്തിയിരുന്നില്ല. ഇത് പ്രതിഭാഗം കോടതിയില്‍ ഉന്നയിച്ചു. ആദ്യമൊഴി രേഖപ്പെടുത്തിയ ഗാന്ധിനഗര്‍ എസ്ഐ പറഞ്ഞ കാര്യങ്ങള്‍ പലതും മൊഴിയില്‍ ഉള്‍പ്പെടുത്തിയില്ലെന്നും തെറ്റായ പല വിവരങ്ങള്‍ ഉള്‍പ്പെടുത്തിയെന്നും അനീഷ് മൊഴി നല്‍കി. തുടര്‍ന്നാണ് അനീഷിന്റെ കാഴ്ചവൈകല്യം ഒന്നാം പ്രതി ഷാനു ചാക്കോയുടെ അഭിഭാഷന്‍ ഉന്നയിച്ചത്. ഷാനുവിന്റെ പിതാവ് ചാക്കോ ഉള്‍പ്പെടെ മൂന്ന് പ്രതികളെ തിരിച്ചറിയാന്‍ കഴിയാതിരുന്നത് അഭിഭാഷകര്‍ ചൂണ്ടിക്കാട്ടി. ഒന്നും രണ്ടും പ്രതികളെ തിരിച്ചറിയാന്‍ പ്രതിക്കൂടിന് സമീപം എത്തേണ്ട സാഹചര്യവും പ്രതിഭാഗം ഉന്നയിച്ചു. ദൂരകാഴ്ചയില്‍ കുട്ടികാലം മുതല്‍ പ്രശ്നങ്ങളുണ്ടെന്നും പ്രതികളുടെ ആക്രമണത്തിന് ശേഷം കാഴ്ചശക്തി ക്രമേണ കുറഞ്ഞുവരുന്നതായും അനീഷ് കോടതിയില്‍ വ്യക്തമാക്കി. കെവിനെയും അനീഷിനെയും തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച വാഹനങ്ങളുടെ തിരിച്ചറിയല്‍ നടപടികളോടെ അനീഷിന്റെ വിസ്താരം പൂര്‍ത്തിയാക്കും.

കെവിനും നീനുവും വിവാഹം കഴിക്കാന്‍ പോവുകയാണെന്നു രണ്ടാം പ്രതി നിയാസിനോടു ഫോണില്‍ പറഞ്ഞതു കേട്ടതായി അനീഷ് കോടതിയില്‍ പറഞ്ഞു. ഇതിനു മറുപടിയായി 'അവളെ (നീനുവിനെ) ഞങ്ങള്‍ക്കു വേണ്ട' എന്നു നിയാസ് പറഞ്ഞു. കോട്ടയത്തു നിന്നു തട്ടിക്കൊണ്ടു പോയ ശേഷം നിയാസിനെ ചാലിയക്കരയില്‍ വച്ചാണു പിന്നീടു കാണുന്നത്. തന്നെ ചാലിയക്കരയില്‍ നിന്നു കോട്ടയത്തേക്ക് നിയാസാണു കൊണ്ടുവിട്ടത്. ഈ സമയം നിയാസ് നീനുവിനെ ഫോണില്‍ വിളിച്ചില്ലെന്നും അനീഷ് ക്രോസ് വിസ്താരത്തില്‍ പറഞ്ഞു. കെവിന്‍ മാമോദീസ മുങ്ങിയിരുന്നുവെന്നും ക്രൈസ്തവ വിശ്വാസിയാണെന്നും അനീഷ് പറഞ്ഞു. ഇന്നലെയും പ്രതികളെല്ലാം ഒരേ രീതിയിലുള്ള വസ്ത്രം ധരിച്ചാണ് കോടതിയില്‍ എത്തിയത്. ക്ഷുഭിതരായ പ്രതികള്‍ മാധ്യമപ്രവര്‍ത്തകരെ അസഭ്യം പറയുകയും ചെയ്തു.

പ്രതികളെത്തിയത് ഒരേ വേഷത്തില്‍
14 പ്രതികളും കോടതിയിലെത്തിയത് ഒരേ കമ്പനിയുടെ വെള്ള ഷര്‍ട്ട് ധരിച്ച്. പ്രതികള്‍ സമാന രീതിയില്‍ തലമുടി വെട്ടി ഷേവും ചെയ്തിരുന്നു. ഇതുകൂടാതെ പ്രതികള്‍ക്കൊപ്പം എത്തിയ ചില യുവാക്കളും വെള്ള ഷര്‍ട്ട് ധരിച്ചത് ആശയക്കുഴപ്പമുണ്ടാക്കി. സാക്ഷി വിസ്താരത്തിനിടയില്‍ പ്രതികളെ തിരിച്ചറിയാതിരിക്കാനാണ് ഇത്തരത്തില്‍ വേഷം ധരിച്ചതെന്ന് പ്രോസിക്യൂഷന്‍ ആരോപിച്ചു. ഒരേ തരത്തില്‍ വസ്ത്രം ധരിച്ച് തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചതു മൂലമാണ് 3 പ്രതികളെ തിരിച്ചറിയാന്‍ കഴിയാതിരുന്നതെന്നും പ്രോസിക്യൂഷന്‍ പറഞ്ഞു. പ്രതികളുടെ ബന്ധുക്കളാണു വസ്ത്രം എത്തിച്ചു കൊടുത്തതെന്നും ആരോപണമുണ്ട്. നാടകീയ രംഗങ്ങള്‍ക്കും കോടതി സാക്ഷ്യം വഹിച്ചു. സാക്ഷിക്കൂട്ടില്‍ നിന്ന് പ്രതികളെ തിരിച്ചറിയാന്‍ കഴിയാതിരുന്നതോടെ കോടതിയുടെ നിര്‍ദ്ദേശ പ്രകാരം അനീഷ് പ്രതിക്കൂടിനു മുന്നില്‍ എത്തി ഒരോരുത്തരെയും തിരിച്ചറിയാന്‍ ശ്രമിച്ചു. ആദ്യം ചാക്കോ ജോണാണ് മുന്നിലെത്തിയത്. എന്നാല്‍ മൂന്ന് അവസരം നല്‍കിയിട്ടും ചാക്കോയെ കൃത്യമായി തിരിച്ചറിയാന്‍ അനീഷിനായില്ല.

കേസിലെ 14 പ്രതികളുടെ അഭിഭാഷകരും അനീഷിനെ വിസ്തരിച്ചു. പൊലീസ് നല്‍കിയ മൊഴികളുടെ വൈരുദ്ധ്യത്തിന് പുറമേ അനീഷിനെ കാഴ്ചശക്തിയെ പ്രതിഭാഗം സംശയം പ്രകടിപ്പിച്ചു. ആദ്യ ദിനത്തിലെ പ്രോസിക്യുഷന്‍ വിസ്താരത്തിനിടയില്‍ മുഖ്യ പ്രതി ഷാനു ചാക്കോ ഉള്‍പ്പടെ 7 പ്രതികളെ അനീഷ് തിരിച്ചറിഞ്ഞിരുന്നു. എന്നാല്‍ നീനുവിന്റെ പിതാവ് ചാക്കോ ഉള്‍പ്പടെ 3 പ്രതികളെ തിരിച്ചറിയാന്‍ അനീഷിനായില്ല. 1ാം പ്രതി സാനു ചാക്കോ, 2ാം പ്രതി നിയാസ് മോന്‍, 6ാം പ്രതി മനു മുരളീധരന്‍, 7ാം പ്രതി ഷെഫിന്‍, 8ാം പ്രതി നിഷാദ്, 11ാം പ്രതി ഫസില്‍ ഷെരീഫ്, 12ാം പ്രതി ഷാനു ഷാജഹാന്‍ എന്നിവരെയാണ് തിരിച്ചറിഞ്ഞത്. 10ാം പ്രതി വിഷ്ണുവിനെ തിരിച്ചറിഞ്ഞില്ല. 13ാം പ്രതി ഷിനു നാസറിന് പകരം 9ാം പ്രതി ടിന്റു ജെറോമിനെയാണ് തെറ്റായി കാണിച്ചത്.

നീനുവിന്റെ സഹോദരന്‍ ഷാനു ചാക്കോ ഉള്‍പ്പെടെ 11 പ്രതികള്‍ മാന്നാനത്ത് അനീഷിന്റെ വീട്ടില്‍ അതിക്രമിച്ച് കയറി വീട്ടുപകരണങ്ങള്‍ തല്ലിത്തകര്‍ത്ത് അനീഷിനെയും ഒപ്പം താമസിച്ചിരുന്ന കെവിന്‍ ജോസഫിനെയും മര്‍ദിച്ച് ബലമായി രണ്ടു കാറുകളിലായി തട്ടിക്കൊണ്ടുപോയെന്നും അനീഷ് കോടതിയില്‍ മൊഴി നല്‍കി. കാറില്‍ വച്ച് നീനുവിന്റെ സഹോദരന്‍ ഷാനു, സഹോദരി നീനുവിനെ വിട്ടുകിട്ടാന്‍ വേണ്ടി ഗാന്ധിനഗര്‍ പൊലീസ് സ്റ്റേഷനിലെ പൊലീസ് ഉദ്യോഗസ്ഥരുമായി വിലപേശിയെന്ന മൊഴിയും ആവര്‍ത്തിച്ചു. കാറില്‍ വച്ച് ഇവര്‍ തന്നെ മര്‍ദിക്കുകയും കഴുത്തില്‍ വാള്‍ വച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തതായി അനീഷ് പറഞ്ഞു. എന്നാല്‍ കഴുത്തില്‍ വാള്‍ വച്ച പ്രതിയെ തിരിച്ചറിയാന്‍ അനീഷിന് കഴിഞ്ഞില്ല. കെവിനെയും തന്നെയും രണ്ടു കാറുകളിലായിട്ടാണ് തട്ടിക്കൊണ്ടുപോയതെന്നും കൊല്ലം തെന്മല ഭാഗത്തുവച്ച് കെവിനെ കാറില്‍ നിന്ന് ഇറക്കി കിടത്തുന്നത് കണ്ടതായും പിന്നീട് കെവിന് എന്ത് സംഭവിച്ചെന്ന് അറിയില്ലെന്നുമുള്ള മൊഴി അനീഷ് അവര്‍ത്തിച്ചു.

നീനുവിന്റെ പ്രതീക്ഷകളെ കവര്‍ന്നെടുത്തത് ഇങ്ങനെ
നീനുവുമായുള്ള വിവാഹ രജിസ്‌ട്രേഷന്‍ കാര്യങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം ചൊവ്വാഴ്ച ബന്ധുവിന്റെ കടയില്‍ ജോലിക്ക് കയറാനിരിക്കുകയായിരുന്നു കെവിന്‍. എന്നാല്‍ കെവിനെ ക്വട്ടേഷന്‍ സംഘം തട്ടിക്കൊണ്ടുപോയി. പിന്നെ മരണവും. 2017 ഓഗസ്റ്റ് 27 നാണ് ഒരു സുഹൃത്തുമൊത്ത് നാഗമ്പടം ബസ്റ്റാന്‍ഡില്‍ ബസുകയറാന്‍ നില്‍ക്കുമ്പോഴാണ് കെവിനെ നീനു ആദ്യമായി പരിചയപ്പെടുന്നത്. അവിടെ നിന്ന് തുടങ്ങിയ സൗഹൃദം പിന്നീട് പ്രണയമായി. ഇതിനിടയില്‍ കെവിന്‍ വിദേശത്തുപോയി. മാതാപിതാക്കള്‍ വിദേശത്തായതിനാല്‍ ചെറുപ്പം മുതല്‍ കൊല്ലത്തെ ബന്ധു വീടുകളിലും ഹോസ്റ്റലുകളിലും നിന്നാണ് നീനു വളര്‍ന്നത്. നാട്ടിലെത്തിയിട്ടും അവര്‍ നീനുവിനോട് ബന്ധം പുലര്‍ത്തിയിരുന്നില്ല. കൂടുതലും സഹോദരന്‍ ഷാനുവിനോടാണ് സ്‌നേഹം കാണിച്ചത്. നീനുവിന് എപ്പോഴും ശകാരം മാത്രം. കോളേജില്‍ പോകുമ്പോള്‍ തന്നുവിടുന്ന പണത്തിന്റെ കണക്കുവരെ അച്ഛന്‍ ഡയറിയില്‍ എഴുതി സൂക്ഷിച്ചിരുന്നു.

ജീവിതത്തില്‍ നിന്ന് ഒറ്റപ്പെട്ടു നില്‍ക്കുമ്പോഴാണ് കോട്ടയത്തേക്ക് പഠനവുമായി മാറുന്നതും വീണ്ടും ഹോസ്റ്റല്‍ ജീവിതം തുടങ്ങുന്നതും കെവിനുമായി അടുക്കുന്നതും. കൊല്ലത്തെ സ്വകാര്യ സ്‌കൂളിലായിരുന്നു എസ്എസ്എല്‍സി പഠിച്ചത്. തിരുവല്ലയിലെ സ്വകാര്യ സ്‌കൂളില്‍ നിന്ന് 79 ശതമാനം മാര്‍ക്കോടെ പ്ലസ്ടു പാസായി. തുടര്‍ന്നാണ് മാന്നാനം കെഇ കോളേജില്‍ ബിഎസ്എസി ജിയോളജിക്ക് ചേരുന്നത്. ഇപ്പോള്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നു. കോട്ടയം നാഗമ്പടത്തെ തീര്‍ത്ഥാടന കേന്ദ്രത്തിലാണ് അവസാനമായി കെവിനുമൊന്നിച്ച് പോയത്. മെഴുകുതിരി കത്തിച്ച് പ്രാര്‍ത്ഥിച്ചു. പിന്നീട് ആഹാരം കഴിച്ചു. അന്ന് രാത്രി എന്നെ ഹോസ്റ്റലില്‍ കൊണ്ടാക്കിയശേഷം പോയതാണ് കെവിന്‍. പിന്നെ ഞാന്‍ ജീവനോടെ നീനു കണ്ടിട്ടില്ല

തട്ടിക്കൊണ്ട് പോകുന്നതിന്റെ തലേദിവസം രാത്രിയാണ് അവസാനമായി വിളിച്ചു. വിവാഹ രജിസ്‌ട്രേഷന്റെ കാര്യങ്ങള്‍ പൂര്‍ത്തീകരിക്കാനായി പുലര്‍ച്ചെ 5.45 ന് നീ എന്നെ വിളിച്ചുണര്‍ത്തണം, ആരൊക്കെ എതിര്‍ത്താലും നിന്നെ ഞാന്‍ സ്വന്തമാക്കും, ഇത്രയും പറഞ്ഞ്് ഫോണ്‍വച്ചു. പിറ്റേദിവസം പറഞ്ഞ സമയത്ത് കെവിന്‍ ചേട്ടനെ ഉണര്‍ത്താനായി ഞാന്‍ പലതവണ ഫോണ്‍ വിളിച്ചെങ്കിലും എടുത്തില്ല. തുടര്‍ന്ന് പല കൂട്ടുകാരെയും വിളിച്ചു. നീ വിഷമിക്കേണ്ട അവന്‍ വരുമെന്ന് കൂട്ടുകാര്‍ ആശ്വസിപ്പിച്ചു. ഈ പ്രതീക്ഷയെയാണ് കെവിന്റെ മരണവാര്‍ത്ത തകര്‍ത്തത്.

നീനുവിന്റെ ബാഗില്‍നിന്ന് കെവിന്റെ ഫോട്ടോ കിട്ടിയതോടെയാണ് ഇരുവരുടെയും ബന്ധം ആദ്യം വീട്ടിലറിഞ്ഞത്. പലതവണ ഭീഷണിപ്പെടുത്തിയെങ്കിലും ബന്ധം ഉപേക്ഷിക്കാന്‍ തയ്യാറായില്ല. സംഭവത്തിന്റെ തലേദിവസം നീനുവിന്റെ അമ്മ, ബന്ധു നിയാസ് അടക്കം കെവിനെ തിരക്കി മാന്നാനത്തെ വീട്ടില്‍ എത്തി. പ്രദേശത്തെ പഞ്ചായത്തംഗത്തിന്റെ സഹായത്തോടെ വീട് കണ്ടുപിടിച്ചു. ഇവിടെ എത്തിയ അവര്‍ കെവിനെ ചീത്ത പറഞ്ഞു. തുടര്‍ന്ന് നീനുവിനെ വിളിക്കണമെന്ന് ആവശ്യപ്പെട്ടു. നിയാസ് കെവിന്റെ ഫോണില്‍ തന്നോട് സംസാരിച്ചു. എന്നാല്‍ കെവിനെ വിട്ടുവരില്ല എന്ന് നിലപാടെടുത്തു. നീനുവിനെ വിട്ടുകൊടുക്കില്ലെന്ന തീരുമാനത്തില്‍ കെവിനും ഉറച്ച് നിന്നതോടെ അവര്‍ പോയി എന്നാണ് പിന്നീട് കെവിന്‍ ഫോണില്‍ വിളിച്ചു പറഞ്ഞത്. പിന്നീട് എല്ലാം കീഴ് മേല്‍ മറിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category