1 GBP = 87.20 INR                       

BREAKING NEWS

പാട്ടുകേട്ടും മെസേജ് അയച്ചും അതിവേഗം അശ്രദ്ധമായി ബസ് ഓടിക്കുന്ന ഡ്രൈവര്‍; പരുക്കന്‍ ഡ്രൈവിംഗിനെ തുടര്‍ന്ന് ഉറക്കം കിട്ടാതെ ആയപ്പോള്‍ ഡ്രൈവറുടെ കാബിനു അടുത്ത് എത്തിയപ്പോള്‍ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച; പത്തനംതിട്ടയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള രാത്രി യാത്രയില്‍ ഫോണില്‍ കളിക്കുന്ന ഡ്രൈവര്‍ യാത്രക്കാരുടെ വാക്കുകള്‍ പോലും കേള്‍ക്കുന്നില്ല! കല്ലട ബസ് ആന്റോ ജോസിന് നല്‍കിയത് ഉറക്കമില്ലാത്ത രാത്രി; മാര്‍ച്ചിലെ വീഡിയോയും പോസ്റ്റും വൈറലാകുമ്പോള്‍

Britishmalayali
kz´wteJI³

കൊച്ചി: മാര്‍ച്ച് നാലിന് ആന്റോ ജോസ് പോസ്റ്റ് ചെയ്ത വീഡിയോ വൈറലാകുകയാണ് ഇപ്പോള്‍. മൊബൈല്‍ നോക്കി പാട്ടി കേട്ട് അതിവേഗം ബസ് ഓടിക്കുന്ന ഡ്രൈവര്‍. ചെറുതായൊന്ന് പാളിയാല്‍ പോലും വലിയ ദുരന്തമുണ്ടാക്കുന്ന അശ്രദ്ധ. പത്തനംതിട്ടയില്‍ നിന്ന് ബംഗളുരുവിലേക്കുള്ള യാത്രയിലായിരുന്നു ആന്റോ ജോസിന് ഈ ദുരനുഭവം ഉണ്ടായത്.

ബസ് മുഴുവന്‍ ആളുകളായിരുന്നു. ഡ്രൈവിംഗിലെ വേഗതയും മറ്റും കാരണം എനിക്ക് ഉറങ്ങാനായില്ല. അങ്ങനെ മുമ്പോട്ട് വന്നപ്പോള്‍ കണ്ടതാണ് ആന്റോ ജോസ് മൊബൈലില്‍ പകര്‍ത്തിയത്. അവിടെ കുറച്ചു നേരം ഇരിക്കുകയും ചെയ്തു. അശ്രദ്ധമായി വണ്ടി ഓടിക്കുന്ന ഡ്രൈവര്‍ക്ക് യാത്രക്കാരന്‍ പറയുന്നതും കേള്‍ക്കാനാകുന്നില്ല. ഇതിനിടെ മുതിര്‍ന്ന യാത്രക്കാരിയെ എത്തി സ്പീഡ് കുറയ്ക്കാനും ആവശ്യപ്പെട്ടു... ഇങ്ങനെ പറഞ്ഞാണ് ആന്റോ ജോസ് മാര്‍ച്ച് 4ന് വീഡിയോ പോസ്റ്റ് ചെയ്തത്. കല്ലട ബസില്‍ തന്നെയായിരുന്നു സംഭവം. ആരും ശ്രദ്ധിക്കാതെ പോയ ഈ വീഡിയോ വീണ്ടും ചര്‍ച്ചയാവുകയാണ്. യാത്രക്കാരെ കല്ലട ബസില്‍ തല്ലി ചതച്ചതോടെയാണ് ഈ വീഡിയോ വീണ്ടും ശ്രദ്ധയിലെത്തിയത്. ബോബന്‍ എന്ന വ്യക്തിയാണ് ഈ പോസ്റ്റ് വീണ്ടും ചര്‍ച്ചയാക്കിയത്.

തിരുവനന്തപുരത്ത് നിന്നും ബെംഗലൂരുവിലേക്കുള്ള കല്ലട ബസ് ജീവനക്കാരുടെ അക്രമത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ നിരവധി പരാതികളും ദുരനുഭവങ്ങളുമാണ് ബസ് യാത്രക്കാര്‍ പങ്കുവെയ്ക്കുന്നത്. ഇതിനിടെയാണ് ആര്‍ധരാത്രിയില്‍ നടുറോഡിലൂടെ മൊബൈല്‍ ഫോണ്‍ നോക്കിക്കൊണ്ട് ബസ് ഓടിക്കുന്ന ഡ്രൈവറുടെ വിഡിയോ ദൃശ്യങ്ങളും വൈറലാകുന്നത്. ആന്റോ ജോസിന്റെ പോസ്റ്റ്് ഷെയര്‍ ചെയ്തുകൊണ്ട്് ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ബോബന്‍ ഇറാനിമോസ് ചെയ്ത പോസ്റ്റും വിഡിയോയുമാണ് ഇപ്പോള്‍ വൈറലാകുന്നത്.

പരുക്കന്‍ ഡ്രൈവിംഗിനെ തുടര്‍ന്ന് ഉറക്കം കിട്ടാതെ ആയപ്പോള്‍ ഡ്രൈവറുടെ കാബിനു അടുത്ത് എത്തിയപ്പോഴാണ് യുവാവ് ഞെട്ടിക്കുന്ന കാഴ്ച കാണുന്നത്. മൊബൈല്‍ ഫോണില്‍ മെസ്സേജ് അയച്ചും മറ്റും വണ്ടി ഓടിക്കുകയായിരുന്നു ഡ്രൈവര്‍.

ബോബന്റെ പോസ്റ്റിന്റെ പൂര്‍ണരൂപം.

ഇന്നലെ വൈകുന്നേരം ഞെട്ടലോടെയാണ് ഒരു വിഡിയോ ഞാന്‍ കണ്ട് തീര്‍ത്തത്. ആന്റോ ജോസ് എന്ന യുവാവ് തന്റെ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്ത ഒരു വീഡിയോ ആയിരുന്നു അത്. നിറയെ ആളുകളേയും വഹിച്ചു കൊണ്ട് ബെംഗളൂരുവിലേക്ക് പോകുന്ന ബസ്സിന്റെ ഡ്രൈവര്‍ യാത്രക്കാരുടെ മുഴുവന്‍ ജീവന്‍ അപകടത്തിലാക്കുന്ന തരത്തില്‍ വാഹനം ഓടിച്ചു കൊണ്ടിരുന്ന വിഡിയോ ആയിരുന്നു അത്. പാട്ട് കേട്ട് കൊണ്ട് വീട്ടിലെ കസേരയില്‍ ചാരിയിരുന്ന് മൊബൈല്‍ ഉപയോഗിക്കുന്നതു പോലെ ഒരു ശ്രദ്ധയുമില്ലാതെ അലക്ഷ്യമായി അയാള്‍ വാഹനമോടിക്കുന്നു.

അല്‍പം ഒന്നു ശ്രദ്ധ തെറ്റിയാല്‍ അപകടം സംഭവിക്കാവുന്ന തരത്തിലാണ് ഡ്രൈവറുടെ മരണപ്പാച്ചില്‍ എന്നു വിഡിയോ കണ്ടാല്‍ മനസ്സിലാകും. മാര്‍ച്ച് നാലിനാണ് ആന്റോ ജോസ് തന്റെ ഫേസ്ബുക്കില്‍ ഈ വാര്‍ത്ത പങ്കുവെക്കുന്നത്. എന്നാല്‍ അധികാരികള്‍ എത്രമാത്രം ഗൗരവത്തോടെയാണ് ഈ വിഷയത്തെ കണ്ടത് എന്നറിയില്ല . കഴിഞ്ഞ ദിവസം ബസ് ജീവനക്കാര്‍ ചേര്‍ന്ന് യാത്രക്കാരെ ആക്രമിച്ച സംഭവം വളരെയധികം തീവ്ര സ്വഭാവം ഉള്ള ഒന്നായതിനാലും പ്രതികരിക്കാന്‍ യാത്രക്കാര്‍ തയാറായതിനാലും സംഭവം പുറംലോകം അറിഞ്ഞു. എന്തെങ്കിലും അനിഷ്ടസംഭവങ്ങള്‍ സംഭവിച്ചതിനു ശേഷം അതിനെതിരെ പ്രതിഷേധം, പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുക എന്നത് ഒരു പതിവ് രീതിയാകുകയാണ് . ബസ്സില്‍ യാത്ര ചെയ്യുന്ന എല്ലാവരുടേയും സുരക്ഷയും യാത്രക്കാരുടെ അവകാശങ്ങളും ഉറപ്പ് നല്‍കേണ്ടതുണ്ട്.

ഒറ്റയ്ക്ക് വാഹനം ഓടിച്ച് പോകുമ്പോള്‍ സുരക്ഷ നമ്മുക്ക് ഏറെക്കുറെ ഉറപ്പ് വരുത്താനാകും. എന്നാല്‍ ദീര്‍ഘദൂര യാത്രകള്‍ക്കായില്‍ പലപ്പോഴും പൊതുഗതാഗത സംവിധാനങ്ങളെ ഉപയോഗപ്പെടുത്തേണ്ടി വരും. അത്തരം സന്ദര്‍ഭങ്ങളില്‍ യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഡ്രൈവര്‍ ആവശ്യത്തിന് പരിശീലനം നേടിയ, ലൈസന്‍സ് ഉള്ളവരായിരിക്കണം. ദീര്‍ഘദൂര സര്‍വീസുകള്‍ നടത്തുന്ന ബസ്സുകളില്‍ ബയോ ടോയ്ലെറ്റ് സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുന്നതാകും കൂടുതല്‍ നന്നാവുക. കുട്ടികളുമായി ബസ്സില്‍ കയറുന്നവര്‍, ആര്‍ത്തവം സമയത്ത് യാത്ര ചെയ്യുന്ന സ്തീകള്‍, പ്രമേഹം പോലുള്ള ശാരീരിക രോഗങ്ങള്‍ അനുഭവിക്കുന്നവര്‍ എന്നിവര്‍ക്കുള്‍പ്പെടെ എല്ലാവര്‍ക്കും ഉപകാരപ്രദമാണ് ബയോ ടോയിലറ്റ് സംവിധാനം.

യാത്ര ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് എവിടെയാണ് ബസ്സ് നിര്‍ത്തുക (സ്റ്റോപ്പുകള്‍) എന്നും ഭക്ഷണം, ടോയിലറ്റ് സൗകര്യങ്ങള്‍ ഉള്ള സ്ഥലങ്ങള്‍ എവിടെയാണെന്നൊക്കെയുള്ള വിവരങ്ങളടങ്ങിയ ചെറുപുസ്തകങ്ങള്‍ യാത്രക്കാരുടെ സീറ്റിന് മുന്‍ഭാഗത്ത് കരുതുകയും ചെയ്യണം. ഇത്തരം പുസ്തകങ്ങളില്‍ ബസ്സ് കടന്നുപോകുന്ന വഴികള്‍, അടുത്തുള്ള പൊലീസ് സ്റ്റേഷന്‍, ആശുപത്രികള്‍ അടിയന്തര സമയത്ത് ബന്ധപ്പെടേണ്ട വ്യക്തികളുടെ ഫോണ്‍ നമ്പറുകള്‍ എന്നിവ ഉണ്ടായിരിക്കേണം. യാത്രക്കാരുടെ സുരക്ഷ ഉറപ്പ് വരുത്താന്‍ വാഹനങ്ങളില്‍ പാനിക് ബട്ടണ്‍ സ്ഥാപിക്കുന്നത് നല്ലൊരു മാര്‍ഗ്ഗമാണ്. മദ്യപിച്ച് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുന്നവര്‍, സ്ത്രീകളോടും മറ്റുള്ളവരോടും അപമര്യാദയായി പെരുമാറുന്നവര്‍ ആരെങ്കിലും ബസ്സില്‍ ഉണ്ടെങ്കില്‍ മറ്റു യാത്രക്കാരെ അറിയിക്കുവാനും, അടിയന്തര ഘട്ടങ്ങളില്‍ സഹായം ലഭിക്കുവാനും പാനിക് ബട്ടണ്‍ ഉപയോഗപ്പെടുത്താവുന്നതാണ്.

വാഹനം പുറപ്പെടുന്നത് മുതല്‍ എത്തിച്ചേരുന്നത് വരെ ട്രാക്ക് ചെയ്യാനുള്ള ജിപിഎസ് സംവിധാനം എല്ലാ വാഹനങ്ങളിലും കൊണ്ടുവരേണ്ടതുണ്ട്.സിസിടിവി ക്യാമറകള്‍ ഉപയോഗിക്കുകയും ഡ്രൈവര്‍ സീറ്റ് മുതല്‍ ബസിന്റെ അവസാന സീറ്റ് വരെ നിരീക്ഷിക്കാനും ഇതിലൂടെ കഴിയും.

വാഹനത്തിന്റെ യാത്രക്കാരുടെ പരാതികള്‍ അഭിപ്രായങ്ങള്‍ എന്നിവ രേഖപ്പെടുത്താനുള്ള ഒരു ട്രാവല്‍ ഫീഡ്ബാക്ക് ബുക്ക് വാഹനത്തില്‍ സൂക്ഷിക്കുക യാത്രക്കാര്‍ക്ക് അതുവരെ ചോദിക്കാനുള്ള അവസരം നല്‍കുകയും വേണം. സുരക്ഷയെ സംബന്ധിച്ചുള്ള കാര്യങ്ങള്‍ കരാര്‍ (ഞീമറ െേമെശെമി േജീഹശര്യ) ടിക്കറ്റിനോടൊപ്പം നല്‍കുന്നതാകും നല്ലത്. യാത്ര പുറപ്പെടുന്ന സമയം, വാഹനം ബ്രെയിക്ക് ഡൗണ്‍ ആയി വഴിയില്‍ കിടക്കേണ്ടിവന്ന സാഹചര്യം മറ്റ് അടിയന്തര സാഹചര്യകള്‍ എന്നീ സമയങ്ങളില്‍ അവര്‍ നല്കുന്ന സഹായം എന്നിവ ഒക്കെ ഉള്‍പ്പെടുന്നതാകണം ഇത്.

യാത്ര ചെയ്യുന്ന വാഹനത്തിന്റെ ഉടമകള്‍ നല്‍കുന്ന പോളിസിയില്‍ ഇത്തരത്തിലുള്ള കാര്യങ്ങള്‍ ഉണ്ടാകേണ്ടതാണ്. ഒരു ജീവിതമേ ഉള്ളൂ, ഒരുപാട് സ്വപ്നങ്ങള്‍ ഉള്ള ഒരു ജീവിതം. പ്രതികരിക്കേണ്ടതുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category