1 GBP = 87.00 INR                       

BREAKING NEWS

യൂറോപ്യന്‍ ഇലക്ഷനില്‍ നിജെല്‍ ഫെരാജിന്റെ ബ്രെക്സിറ്റ് പാര്‍ട്ടി മുമ്പിലെത്തും; അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ ബ്രെക്സിറ്റിനെ തോല്‍പിച്ച എംപിമാരെ തോല്‍പിക്കാന്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്തും; കണ്‍സര്‍വേറ്റീവുകള്‍ക്കും ലേബറിനും ഒരു പോലെ തലവേദനയായി ബ്രിട്ടനില്‍ ഏറ്റവും പുതിയ പാര്‍ട്ടി വളരുന്നു

Britishmalayali
kz´wteJI³

മുന്‍ യുകിപ് നേതാവ് നെജല്‍ ഫെരാജ് സ്ഥാപിച്ചിരിക്കുന്ന പുതിയ ബ്രെക്സിറ്റ് പാര്‍ട്ടിക്ക് അപ്രതീക്ഷിതമായ തോതില്‍ പിന്തുണ നാള്‍ക്ക് നാള്‍ വര്‍ധിച്ച് വരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്. ഇത് പ്രകാരം യൂറോപ്യന്‍ ഇലക്ഷനില്‍ നിജെല്‍ ഫെരാജിന്റെ ബ്രെക്സിറ്റ് പാര്‍ട്ടി മുമ്പിലെത്തുമെന്നാണ് പ്രവചനം. കൂടാതെ   ബ്രെക്സിറ്റിനെ തോല്‍പിച്ച എംപിമാരെ തോല്‍പിക്കാന്‍ അടുത്ത പൊതു തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ത്താനും ബ്രെക്സിറ്റ് പാര്‍ട്ടിക്ക് പദ്ധതിയുണ്ട്. ഇത്തരത്തില്‍  കണ്‍സര്‍വേറ്റീവുകള്‍ക്കും ലേബറിനും ഒരു പോലെ തലവേദനയായി ബ്രിട്ടനില്‍ ഏറ്റവും പുതിയ പാര്‍ട്ടി വളരുകയാണ്. 

യുകെയിലെ പൊതുതെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ട്രയല്‍ എന്ന വിധത്തിലായിരിക്കും അടുത്ത മാസം നടക്കുന്ന യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തുകയെന്നും ഫെരാജ് വെളിപ്പെടുത്തിയിട്ടുണ്ട്. യുകിപിന്റെ നേതൃസ്ഥാനത്ത് നിന്നും ഒഴിഞ്ഞതിന് ശേഷം അടുത്തിടെ മാത്രമാണ് പുതിയ ബ്രെക്സിറ്റ് പാര്‍ട്ടി സ്ഥാപിച്ചത്. ചുരുങ്ങിയ കാലത്തിനുള്ളില്‍ പാര്‍ട്ടി നേടിയെടുത്തിരിക്കുന്ന പിന്തുണ ടോറികള്‍ക്കും ലേബറിനും കടുത്ത ഭീഷണിയാണ് സൃഷ്ടിച്ചിരിക്കുന്നത്. എന്തിനേറെ ചില അഭിപ്രായ സര്‍വേകളില്‍ ഇരു പാര്‍ട്ടികളെയും കവച്ച് വച്ച് ഫെരാജിന്റെ പാര്‍ട്ടി മുന്നിലെത്തുകയും ചെയ്തിരുന്നു. 

ബ്രെക്സിറ്റ് വേണ്ട വിധത്തില്‍ നടപ്പിലാക്കാത്തതിനെ തുടര്‍ന്ന് ജനകീയത നാള്‍ക്ക് നാള്‍ നഷ്ടപ്പെട്ട് കൊണ്ടിരിക്കുന്ന തെരേസയുടെ നേതൃത്വത്തിലുള്ള ടോറികള്‍ക്ക് 2022ല്‍ നടക്കുന്ന പൊതുതെരഞ്ഞെടുപ്പില്‍ തിരിച്ചടിയുണ്ടാകുമെന്ന് ഏതാണ്ട് ഉറപ്പായിരിക്കുകയാണ്. ഇതിനൊപ്പം ഫെരാജിന്റെ പാര്‍ട്ടി കൂടി മുന്നേറുന്നതോടെ ടോറികളുടെ നാശം പൂര്‍ണമാകുമെന്ന ആശങ്ക ശക്തമാണ്. ബ്രെക്സിറ്റ് പ്രതിസന്ധിയെ തുടര്‍ന്ന് തെരേസക്കെതിരെ വിമതനീക്കം ശക്തമായിരിക്കുന്നതിനാല്‍ അവര്‍ കാലാവധി തികക്കുന്നതിന് മുമ്പ് രാജി വയ്ക്കാന്‍ നിര്‍ബന്ധിതയാകുമെന്നും അങ്ങനെ വന്നാല്‍ പൊതുതെരഞ്ഞെടുപ്പ് നേരത്തെ നടത്തേണ്ടി വരുകയും അതില്‍ ബ്രെക്സിറ്റ് പാര്‍ട്ടി മുന്നേറുമെന്നും പ്രവചനമുണ്ട്. 

ബ്രിട്ടീഷ് രാഷ്ട്രീയത്തില്‍ നിര്‍ണായകമായ മാറ്റങ്ങള്‍ നടത്തുന്നതിന്റെ ആദ്യ പടിയായി യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പില്‍  തങ്ങള്‍ക്ക് കഴിവ് തെളിയിക്കേണ്ടതുണ്ടെന്നാണ് ഫെരാജ് വിശദീകരിക്കുന്നത്.  ബ്രെക്സിറ്റ് തടസപ്പെടുത്താന്‍ ശ്രമിച്ചാല്‍ തങ്ങളുടെ സീറ്റുകള്‍ കൈവിട്ട് പോകുമെന്ന് മിക്ക എംപിമാരും തിരിച്ചറിയാന്‍ തുടങ്ങിയിരിക്കുന്നുവെന്നും ഫെരാജ് എടുത്ത് കാട്ടുന്നു. ബ്രെക്സിറ്റ് പാര്‍ട്ടിയുടെ പ്രസക്തി അവരില്‍ മിക്കവരും തിരിച്ചറിഞ്ഞിരിക്കുന്നുവെന്നും അദ്ദേഹം അവകാശപ്പെടുന്നു. ബ്രെക്സിറ്റ് നടപ്പിലാക്കുക അല്ലെങ്കില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ തോല്‍ക്കുക എന്നീ രണ്ട് ഓപ്ഷനുകള്‍ മാത്രമാണ് നിലവില്‍ എംപിമാര്‍ക്ക് മുന്നിലുള്ളതെന്നും ഫെരാജ് പറയുന്നു.  പാര്‍ലിമെന്‍രിലൂടെ ബ്രെക്സിറ്റ് പാസാക്കിയിട്ടില്ലെങ്കില്‍ പുതിയ പാര്‍ട്ടിയുടെ സമ്മര്‍ദം എംപിമാര്‍ക്കുണ്ടാകുമെന്നും അദ്ദേഹം മുന്നറിയിപ്പേകുന്നു. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category