1 GBP = 87.90 INR                       

BREAKING NEWS

അഞ്ച് തവണ നാല് കുട്ടികളെ പ്രസവിച്ചപ്പോള്‍ നാല് തവണ പ്രസവിച്ചത് മൂന്ന് കുട്ടികളെ വീതം; ഇരട്ടകള്‍ പിറന്നത് ആറ് തവണ; 39ാം വയസില്‍ 38 കുട്ടികള്‍ക്ക് ജന്മം നല്‍കിയ അമ്മയെ പരിചയപ്പെടാം; 12ാം വയസില്‍ ആദ്യം അമ്മയായി ഒരൊറ്റ ഭര്‍ത്താവില്‍ നിന്നും ഇത്രയധികം കുട്ടികള്‍ക്ക് ജന്മം നല്‍കിയ മറിയത്തെ കെട്ടിയോന്‍ ഉപേക്ഷിച്ചതിനാല്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ് ജീവിതം

Britishmalayali
kz´wteJI³

രു പക്ഷേ ലോകത്തില്‍ ഏറ്റവും അധികം കുട്ടികള്‍ക്ക് ജന്മം നല്‍കിയ അമ്മമാരില്‍ ഒരാള്‍ ഉഗാണ്ടയിലെ മറിയം നബാറ്റന്‍സി എന്ന 39കാരിയായിരിക്കും. ഇത്രയും വയസിനിടെ ഇവര്‍ക്ക് 38 കുട്ടികളാണ് പിറന്നിരിക്കുന്നത്. ഇവര്‍ അഞ്ച് തവണ നാല് കുട്ടികളെ പ്രസവിച്ചപ്പോള്‍ നാല് തവണ പ്രസവിച്ചത് മൂന്ന് കുട്ടികളെ വീതമാണ്. മറിയത്തിന് ഇരട്ടകള്‍ പിറന്നത് ആറ് തവണയാണ്. 12ാം വയസില്‍ ആദ്യം അമ്മയായി ഒരൊറ്റ ഭര്‍ത്താവില്‍ നിന്നും ഇത്രയധികം കുട്ടികള്‍ക്ക് ജന്മം നല്‍കിയ മറിയത്തെ മൂന്ന് വര്‍ഷങ്ങള്‍ക്ക് മുമ്പ് കെട്ടിയോന്‍ ഉപേക്ഷിച്ചതിനാല്‍ ഇപ്പോള്‍ ഒറ്റയ്ക്കാണ് ജീവിതമെന്നും റിപ്പോര്‍ട്ടുണ്ട്. 

ഉഗാണ്ടയിലെ കംപാലയില്‍ നിന്നും 50 കിലോമീറ്റര്‍ മാറിയുള്ള കാപ്പിത്തോട്ടത്തിന് നടുവില്‍ സിമന്റ് ബ്ലോക്കുകള്‍ കൊണ്ട് നിര്‍മിച്ച നാല് പരിതാപരകരമായ വീടുകളിലാണ്  മറിയം 38 കുട്ടികളുമായി ഇപ്പോള്‍ ജീവിക്കുന്നത്.തനിക്ക് ആദ്യ സെറ്റ് ഇരട്ടകള്‍ പിറന്നപ്പോള്‍ മറിയം ഡോക്ടറെ ചെന്ന് കാണുകയും മറിയത്തിന് അസാധാരണമായ വലുപ്പമുള്ള അണ്ഡാശയങ്ങളാണെന്ന് ഡോക്ടര്‍ അവരോട് വെളിപ്പെടുത്തുകയും ചെയ്തിരുന്നു.  അതിനാല്‍ ഗര്‍ഭനിരോധന ഗുളികകള്‍ പോലുള്ള നിയന്ത്രണമാര്‍ഗങ്ങള്‍ ഉപയോഗിക്കുന്നത് പ്രശ്നമുണ്ടാക്കുമെന്നും ഡോക്ടര്‍ നിര്‍ദേശിച്ചിരുന്നു. ഇക്കാരണത്താലാണ് മറിയത്തിന് ഇത്രയുമധികം കുട്ടികള്‍ പിറന്നിരിക്കുന്നതെന്ന് റിപ്പോര്‍ട്ടുണ്ട്. 

നിലവില്‍ ആഫ്രിക്കയിലെ തന്നെ ഏറ്റവും വലിയ കുടുംബമാണ് മറിയത്തിന്റേത്.  ഉഗാണ്ടയിലെ ഫെര്‍ട്ടിലിറ്റി നിരക്ക് ശരാശരി ഒരു സ്ത്രീക്ക് 5.6 കുട്ടികള്‍ എന്ന തോതിലാണെന്നിരിക്കെയാണ് മറിയത്തിന് ഇത്രയധികം കുട്ടികള്‍ പിറന്നിരിക്കുന്നത്.  ഉഗാണ്ടയിലെ ജനന നിരക്ക് ആഫ്രിക്കന്‍ ഭൂഖണ്ഡത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന നിരക്കാണ്.  ആഗോള ശരാശരി ഫെര്‍ട്ടിലിറ്റി നിരക്കായ 2.4 കുട്ടികളേക്കാള്‍ ഇരട്ടിയാണിതെന്നും ലോക ബാങ്ക് വെളിപ്പെടുത്തുന്നു.രണ്ടര വര്‍ഷം മുമ്പ് മറിയം ഏറ്റവും ഒടുവില്‍ ഗര്‍ഭിണിയായിരുന്നപ്പോള്‍ ഒട്ടേറെ സങ്കീര്‍ണതകള്‍ അനുഭവപ്പെട്ടിരുന്നു.  ആ പ്രാവശ്യം തന്റെ ആറാമത്തെ സെറ്റ് ഇരട്ടകള്‍ക്കായിരുന്നു മറിയം ജന്മമേകിയിരുന്നത്.  ഇതില്‍ ഒരു കുട്ടി  ജനിച്ചയുടന്‍ മരിക്കുകയും ചെയ്തിരുന്നു. മറിയത്തിന്റെ ആറ് കുട്ടികളാണ് ഇതു വരെ മരിച്ചിരിക്കുന്നത്. 

തന്നെ ഭര്‍ത്താവ് ഉപേക്ഷിച്ച് പോയതോടെ വളരെയേറെ കഷ്ടപ്പെട്ടാണ് മക്കളെ വളര്‍ത്തുന്നതെന്ന് ഒരു ഇന്റര്‍വ്യൂവിലൂടെ മറിയം വെളിപ്പെടുത്തുന്നു.  കുട്ടികളെ നോക്കാനും അവര്‍ക്ക് ജീവിതത്തിനുള്ള വക കണ്ടെത്താനും ഇവര്‍ നന്നെ പാടു പെടുന്നുണ്ട്. ഇതിനായി ഏത് പണിയും ചെയ്യാന്‍ മറിയത്തിന് മടിയില്ല. ഹെയര്‍ ഡ്രസിംഗ്, ഇവന്റ് ഡെക്കറേഷന്‍, പഴയ സാധനങ്ങള്‍ ശേഖരിച്ച് വില്‍ക്കല്‍, ഹെല്‍ബല്‍ മെഡിസിന്‍ വില്‍ക്കല്‍ തുടങ്ങി ഈ അമ്മ ചെയ്യാത്ത തൊഴിലുകളില്ല.  കുട്ടികള്‍ക്കുള്ള ഭക്ഷണം, മരുന്ന്, വസ്ത്രം, സ്‌കൂള്‍ ഫീസ് എന്നിവയ്ക്കായാണ് കഷ്ടപ്പെട്ട് സമ്പാദിക്കുന്ന പണം ഇവര്‍ ചെലവാക്കുന്നത്. പ്രായപൂര്‍ത്തിയായ കുട്ടികള്‍ എല്ലാ കാര്യത്തിലും മറിയത്തിന് തുണയായുണ്ട്.  ഒരു ദിവസം  ഇവര്‍ക്ക് 25 കിലോഗ്രാം ധാന്യപ്പൊടിയാണ് വേണ്ടി വരുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category