1 GBP = 87.20 INR                       

BREAKING NEWS

ബ്രിട്ടനില്‍ ബിസിനസ് ചെയ്യാനുള്ള ഇന്ത്യക്കാരുടെ താല്‍പര്യം ഉയരുന്നു; മുന്‍ വര്‍ഷത്തേക്കാള്‍ ഏറെ ഇന്ത്യക്കാര്‍ യുകെയില്‍ ബിസിനസ് ചെയ്യുന്നു; 43,000 പേര്‍ക്ക് ജോലി നല്‍കി ടാറ്റ മോട്ടോര്‍സ് മുന്നില്‍ നില്‍ക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ ബിസിനസ് യൂണിയന്‍ ബാങ്ക്

Britishmalayali
kz´wteJI³

ബ്രെക്സിറ്റിനെ ചൊല്ലിയുള്ളഅനിശ്ചിതത്വം യുകെയില്‍ വര്‍ധിക്കുമ്പോഴും  ഇവിടെ ഇന്ത്യന്‍ നിക്ഷേപവും ബിസിനസുകളും തഴച്ച് വളരുന്നുവെന്ന് ഏറ്റവും പുതിയ റിപ്പോര്‍ട്ട്.  ഈ സാഹചര്യത്തിലും ബ്രിട്ടനില്‍ ബിസിനസ് ചെയ്യാനുള്ള ഇന്ത്യക്കാരുടെ താല്‍പര്യം ഉയരുകയാണ്  ചെയ്യുന്നത്. മുന്‍ വര്‍ഷത്തേക്കാള്‍ ഏറെ ഇന്ത്യക്കാര്‍ യുകെയില്‍ ബിസിനസ് ചെയ്യുന്ന അവസ്ഥയാണ് ഇപ്പോഴുള്ളത്.  43,000 പേര്‍ക്ക് ജോലി നല്‍കി ടാറ്റ മോട്ടോര്‍സ് മുന്നില്‍ നില്‍ക്കുമ്പോള്‍ ഏറ്റവും വേഗത്തില്‍ വളരുന്ന ഇന്ത്യന്‍ ബിസിനസ് യൂണിയന്‍ ബാങ്കാണെന്നും പുതിയ കണക്കുകള്‍ വെളിപ്പെടുത്തുന്നു.

യുകെയില്‍ നിക്ഷേപിക്കാന്‍ താല്‍പര്യം പ്രകടിപ്പിച്ച് രജിസ്ട്രര്‍ ചെയ്തിരിക്കുന്ന ഇന്ത്യന്‍ കമ്പനികളുടെ എണ്ണം കഴിഞ്ഞ വര്‍ഷം കുത്തനെ വര്‍ധിച്ചിട്ടുണ്ട്. യുകെയിലെ ഇന്ത്യന്‍ നിക്ഷേപത്തെ ട്രാക്ക് ചെയ്യുന്ന ഒരു റിപ്പോര്‍ട്ടാണ് ഇക്കാര്യം എടുത്ത് കാട്ടിയിരിക്കുന്നത്.  ബുധനാഴ്ച ലണ്ടനില്‍ പുറത്ത് വിട്ടിരിക്കുന്ന  ഇന്ത്യ മീറ്റ്സ് ബ്രിട്ടന്‍ ട്രാക്കര്‍ റിപ്പോര്‍ട്ടിലാണ് പുതിയ പ്രവണതകള്‍ വെളിപ്പെട്ടിരിക്കുന്നത്.  ഇത് പ്രകാരം 2018ല്‍ ബ്രിട്ടനില്‍ ബിസിനസ് ചെയ്തിരുന്ന ഇന്ത്യന്‍ കമ്പനികള്‍ 800 ആയിരുന്നുവെങ്കില്‍ 2019ല്‍ അത് 842 ആയാണ് വര്‍ധിച്ചിരിക്കുന്നത്. 

ഇത് പ്രകാരം ഇവയെല്ലാം കൂടി 48 ബില്യണ്‍ പൗണ്ടിന്റെ ബിസിനസാണ് ഇവിടെ ചെയ്ത് കൊണ്ടിരിക്കുന്നത്. ബിസിനസ് അഡൈ്വസറി ഫേമായ ഗ്രാന്റ് തോണ്‍ടണ്‍ യുകെ എല്‍എല്‍പിയും  ദി കോണ്‍ഫഡറേഷന്‍  ഓഫ് ഇന്ത്യന്‍ ഇന്റസ്ട്രിയും ചേര്‍ന്നാണ് ഈ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. ഈ കമ്പനികള്‍ യുകെയില്‍ അടയ്ക്കുന്ന കോര്‍പറേഷന്‍ ടാക്സ് 2017ലെ 360  മില്യണ്‍ പൗണ്ടില്‍ നിന്നും 2018ല്‍  684 മില്യണ്‍ പൗണ്ടായാണ് കുതിച്ചുയര്‍ന്നിരിക്കുന്നത്. യുകെയിലെ ഇന്ത്യന്‍ ബിസനസുകളുടെ കരുത്താണ് ഇതിലൂടെ വെളിപ്പെട്ടിരിക്കുന്നതെന്നും ചില ഇന്ത്യന്‍ ബിസനസുകള്‍ വര്‍ഷം തോറും 100 ശതമാനം എന്ന തോതിലാണ് വളര്‍ന്ന് കൊണ്ടിരിക്കുന്നതെന്നുമാണ് യുകെ മിനിസ്റ്റര്‍ ഫോര്‍ ഇന്‍വെസ്റ്റ്മെന്റ് ആയ ഗ്രഹാം സ്റ്റുവര്‍ട്ട് പറയുന്നത്.

649 ശതമാനം വളര്‍ച്ച പ്രകടിപ്പിച്ച ടിഎംടി മെറ്റല്‍ ഹോള്‍ഡിംഗ്സ് ലിമിറ്റഡ്, 189 ശതമാനം വളര്‍ച്ചയുള്ള റൂട്ട് മൊബൈല്‍(യുകെ) ലിമിറ്റഡ്, 129 ശതമാനം വളര്‍ച്ചയുള്ള ബിബി(യുകെ) ലിമിറ്റഡ് എന്നിവയാണ് 100 ശതമാനത്തിലധികം വാര്‍ഷിക വളര്‍ച്ച പ്രകടമാക്കിയ യുകെയിലെ മൂന്ന് ഇന്ത്യന്‍ കമ്പനികള്‍.  ഏറ്റവും വേഗത്തില്‍ വളരുന്ന കമ്പനിക്കുള്ള അവാര്‍ഡ് ടിഎംടി നേടിയെടുത്തിരുന്നു.  ടെക് കാറ്റഗറിയില്‍ ഏറ്റവും വേഗത്തില്‍ വളരുന്നത് റൂട്ട് മൊബൈലാണ്.  ഏറ്റവും വേഗത്തില്‍ വളരുന്ന ഫിനാന്‍ഷ്യല്‍ സര്‍വീസസ് കമ്പനിയുടെ ഗണത്തിലാണ് യൂണിയന്‍ ബാങ്ക് മുന്നിലെത്തിയിരിക്കുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category