1 GBP = 87.90 INR                       

BREAKING NEWS

മേഗന്‍ ഇല്ലാതെ ഒറ്റയ്ക്ക് കണ്ടപ്പോള്‍ ചേച്ചിയോടുള്ള പഴയ ഊഷ്മള സൗഹൃദം പുറത്ത് കാട്ടി ഹാരി; ഹാരിയും കേയ്റ്റും ചിരിച്ചുല്ലസിച്ച് നടക്കുന്ന ചിത്രങ്ങള്‍ മായാത്ത സൗഹൃദത്തിന്റെ അടയാളമാക്കി സോഷ്യല്‍ മീഡിയ

Britishmalayali
kz´wteJI³

ഹോദരപത്നിമാരായ കേയ്റ്റ് രാജകുമാരിയും മേഗനും തമ്മിലുള്ള സ്വരച്ചേര്‍ച്ചയില്ലായ്മ കാരണം സഹോദരന്‍മാരായ വില്യം രാജകുമാരനും ഹാരി രാജകുമാരനും തമ്മില്‍ പോലും അകന്നുവെന്നുള്ള വാര്‍ത്തകള്‍ പുറത്ത് വന്നിട്ട് അധികനാളായിട്ടില്ല. എന്നാല്‍ ഹാരിയ്ക്ക് ചേട്ടത്തിയമ്മയായ കേയ്റ്റിനോട് ഇപ്പോഴും ബഹുമാനവും ഊഷ്മള സൗഹൃദവും ഉണ്ടെന്ന് വെളിപ്പെടുത്തുന്ന വിസ്മയിപ്പിക്കുന്ന ചിത്രങ്ങള്‍ ഇന്നലെ പുറത്ത് വന്നു. മേഗന്‍ ഇല്ലാതെ ചേച്ചിയെ ഒറ്റയ്ക്ക് കണ്ട അവസരത്തിലാണ് ഇന്നലെ ഹാരി കേയ്റ്റിനോട് പഴയ പോലെ ചിരിച്ചുല്ലസിച്ച് പെരുമാറിയിരിക്കുന്നത്.  ഇവര്‍ തമാശ പറഞ്ഞ് ചിരിച്ച് നടക്കുന്ന ചിത്രങ്ങള്‍ മായതാത്ത സൗഹൃദത്തിന്റെ അടയാളമാക്കി സോഷ്യല്‍ മീഡിയ എടുത്ത് കാട്ടുന്നുമുണ്ട്. 

യുദ്ധത്തില്‍ ജീവന്‍ വെടിഞ്ഞ ഓസ്ട്രേലിയന്‍-ന്യൂസിലന്‍ഡ് സൈനികരെ ആദരിക്കുന്നതിനായി  വെസ്റ്റ് മിന്‍സ്റ്റര്‍ അബെയില്‍ ഇന്നലെ നടന്ന ഒരു സര്‍വീസില്‍ പങ്കെടുക്കുന്നതിന്  ഇരുവരും എത്തിയപ്പോഴായിരുന്നു ആര്‍ക്കും തകര്‍ക്കാന്‍ സാധിക്കാത്ത ഇവരുടെ സൗഹൃദം ഒരിക്കല്‍ കൂടി വെളിപ്പെട്ടത്. ഇരുവരും വളരെ മാനസികോല്ലാസത്തോടെയാണ് ഒരുമിച്ച് പരിപാടിക്കെത്തിയിരുന്നത്. പരസ്പരം നിര്‍ത്താതെ സംസാരിക്കുന്നതും ചിരിക്കുന്നതും മറ്റുള്ളവര്‍ കൗതുകത്തോടെ നോക്കി നില്‍ക്കുന്നുണ്ടായിരുന്നു. 

കേയ്റ്റിനോട് ഒരു സഹോദരനെന്ന നിലയില്‍ ചിരിച്ചുല്ലസിച്ച് പെരുമാറുകയായിരുന്നു ഹാരി ചെയ്തതെന്നും അവരുടെ സൗഹൃദത്തിന് ഇളക്കം തട്ടിയിട്ടില്ലെന്ന് ശാരീരിക ചലനങ്ങളിലൂടെ വ്യക്തമാകുന്നുണ്ടെന്നുമാണ് ബോഡി ലാംഗ്വേജ് എക്സ്പര്‍ട്ടായ ജൂഡി ജെയിംസ് വിലയിരുത്തുന്നത്. ഇരുവരം പരസ്പരമുള്ള സാന്നിധ്യത്തില്‍ വളരെ ആനന്ദിക്കുന്നുവെന്ന് ഇവരുടെ പെരുമാറ്റം അടിവരയിടുന്നുവെന്നും ജെയിംസ് എടുത്ത് കാട്ടുന്നു. ഹാരിയുടെയും വില്യമിന്റെയും ഇടയിലുണ്ടെന്ന് പ്രചരിക്കുന്ന പ്രശ്നങ്ങളൊന്നും കേയ്റ്റിന്റെയും ഹാരിയുടെയും പെരുമാറ്റത്തില്‍ നിഴലിച്ചിരുന്നില്ലെന്നും ജെയിംസ് പറയുന്നു. 

അഥവാ ഇരു കുടുംബങ്ങളും തമ്മില്‍ എന്തെങ്കിലും പ്രശ്നങ്ങളുണ്ടെങ്കില്‍ അത് ഹാരിയെയും കേയ്റ്റിനെയും ബാധിച്ചിട്ടില്ലെന്ന് വ്യക്തമാണെന്നും ബോഡി ലാംഗ്വേജ് എക്സ്പര്‍ട്ട് അഭിപ്രായപ്പെടുന്നു. സര്‍വീസിനായി കേയ്റ്റിനൊപ്പം നടക്കുമ്പോള്‍ ഹാരി തുടുത്ത കവിളുകളില്‍ മനോഹരമായുള്ള പല്ല് കാട്ടിയുള്ള ചിരി നിഴലിച്ചിരുന്നുവെന്നും  അത് കേയ്റ്റിന്റെ സാന്നിധ്യത്തില്‍ അദ്ദേഹം അനുഭവിക്കുന്ന സന്തോഷത്തെയാണ് പ്രതിഫലിപ്പിക്കുന്നതെന്നും വിലയിരുത്തുന്നുണ്ട്. 

ഇരു കുടുംബങ്ങളും തമ്മിലുള്ള പടലപ്പിണക്കത്തെ തുടര്‍ന്നാണ് ഹാരിയും മേഗനും കെന്‍സിംഗ്ടണ്‍ പാലസില്‍ നിന്നും  വിന്‍ഡ്സറിലേക്ക് താമസം മാറ്റിയതെന്ന സൂചനകള്‍ ശക്തമായതിനിടെയാണ് ഹാരിയും കേയ്റ്റും തമ്മിലുള്ള സൗഹൃദ ചിത്രങ്ങള്‍ പുറത്ത് വന്നിരിക്കുന്നതെന്നത് നിര്‍ണായകമാണ്. ഹാരിയും മേഗനും തങ്ങളുടെ ആദ്യ കുഞ്ഞ് ജനിക്കുന്നത് കാത്തിരിക്കുന്ന സമയവുമാണിത്. ഇരു ദമ്പതികളും വ്യത്യസ്ത സ്വഭാവക്കാരാണെങ്കിലും ഇരു കുടുംബങ്ങള്‍ക്കുമിടയില്‍ യാതൊരു അഭിപ്രായവ്യത്യാസങ്ങളുമില്ലെന്നാണ് കൊട്ടാരവുമായി അടുത്ത ചില വൃത്തങ്ങള്‍ വെളിപ്പെടുത്തുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category