1 GBP = 87.00 INR                       

BREAKING NEWS

റാലിയും കലാപരിപാടികളും ഉപേക്ഷിച്ചു ക്നാനായക്കാര്‍ വാര്‍ഷിക സമ്മേളനത്തിന് ഒരുങ്ങുന്നു; ആളുകളുടെ എണ്ണം കൂടിയതോടെ മുഴുവന്‍ പേരെയും ഉള്‍ക്കൊളിച്ചു റാലി നടത്താന്‍ സ്ഥലം ദൗര്‍ലഭ്യം; മോടി കൂട്ടാന്‍ കേരളത്തില്‍ നിന്നും താരനിര; 18 ന്റെ യൗവനത്തില്‍ യുകെകെസിഎ കണ്‍വന്‍ഷന്‍ പുതു വഴിയിലേക്ക്; സ്വാഗത നൃത്തത്തിന് ചുക്കാന്‍ പിടിച്ചു ബിബിന്‍ പണ്ടാരശ്ശേരിയും കലാഭവന്‍ നൈസും

Britishmalayali
പ്രത്യേക ലേഖകന്‍

കവന്‍ട്രി: മധുര പതിനേഴ് പിന്നിട്ട ക്നാനായക്കാരുടെ കേന്ദ്ര സംഘടന ഗൗരവത്തോടെ യൗവനത്തിലേക്ക്. പതിനേഴില്‍ നിന്നും പതിനെട്ടില്‍ എത്തുമ്പോള്‍ തികച്ചും വേറിട്ട ശൈലിയില്‍ വാര്‍ഷിക സമ്മേളനത്തിന് ചുക്കാന്‍ പിടിക്കുകയാണ് കേന്ദ്ര നേതൃത്വം. കഴിഞ്ഞ പതിനേഴു വര്‍ഷത്തെ പതിവ് ചിട്ടകള്‍ ഇത്തവണ അടിമുടി മാറും. മുന്‍ വര്‍ഷങ്ങളില്‍ സമ്മേളനത്തിന്റെ പ്രധാന ആകര്‍ഷകങ്ങളായ റാലിയും യൂണിറ്റ് നേതൃത്വത്തില്‍ ഉള്ള കലാപരിപാടികളും ഇത്തവണ ഉപേക്ഷിക്കുകയാണ്. കഴിഞ്ഞ വര്‍ഷത്തെ സമ്മേളനത്തില്‍ 4500 പേരുടെ പങ്കാളിത്തം ഉണ്ടായതോടെയാണ് സമ്മേളന നടത്തിപ്പിന്റെ കാര്യപരിപാടിയില്‍ അടിമുടി മാറ്റം ഉണ്ടായതെന്ന് യുകെകെസിഎ പ്രസിഡന്റ് തോമസ് ജോസഫ് വ്യക്തമാക്കി. ഇത്തവണ ഇതില്‍ കൂടുതല്‍ ആളുകള്‍ ഉണ്ടാകും എന്ന് വ്യക്തമായതോടെ കൂടുതല്‍ പേരെ ഉള്‍ക്കൊള്ളിക്കാന്‍ കഴിയുന്ന ബര്‍മിങ്ഹാം ബഥേല്‍ കണ്‍വന്‍ഷന്‍ സെന്ററിലേക്ക് ചടങ്ങു മാറ്റിയിരിക്കുകയാണ്. വെറും രണ്ടു മാസം അകലെ ജൂണ്‍ 29 നു നടക്കുന്ന സമ്മേളനത്തിന് സകല ഒരുക്കങ്ങളും ദ്രുതഗതിയില്‍ മുന്നേറുകയാണ്.

കഴിഞ്ഞ വര്‍ഷം സമ്മേളനം നടന്ന ചെല്‍റ്റനാം റേസ് കോഴ്സ് അടക്കമുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ ആയി എത്തുന്ന ഓരോ വക്തിക്കും വേണ്ടി പ്രത്യേക ഇന്‍ഷുറന്‍സ് അടക്കമുള്ള നിയമ പരിരക്ഷ അടക്കമുള്ള കാര്യങ്ങള്‍ ഏറ്റെടുക്കേണ്ടി വന്നതോടെയാണ് റാലി നടത്താന്‍ പ്രയാസമുള്ള വേദി കണ്ടെത്തണ്ടി വന്നത് . എന്നാല്‍ ചടങ്ങുകളുടെ മോടി ഒട്ടും കുറയാന്‍ അനുവദിക്കാതെ കേരളത്തില്‍ നിന്നും എത്തുന്ന പ്രൊഫഷണല്‍ താരങ്ങളെ ഉള്‍ക്കൊളിച്ചു സമ്മേളന വേദിയെ ചിരിക്കടലാക്കാന്‍ ഉള്ള ഒരുക്കങ്ങളാണ് അണിയറയില്‍ തയാറാകുന്നത്. കൂടാതെ പതിവ് പോലെ ഇരുന്നൂറോളം നര്‍ത്തകര്‍ അണിനിരക്കുന്ന സ്വാഗത നൃത്തം പുതുമകളും പ്രൗഢിയും ചേര്‍ത്ത് അവതരിപ്പിക്കാന്‍ സംഘടനാ വൈസ് പ്രസിഡന്റ് ബിബിന്‍ പണ്ടാരശേരിയും നൃത്ത പരിശീലകന്‍ കലാഭവന്‍ നൈസും തീവ്ര ശ്രമം തുടങ്ങിക്കഴിഞ്ഞു.

യുകെകെസിഎ കണ്‍വന്‍ഷന്റെ പ്രധാന ആകര്‍ഷകമായി വിലയിരുത്തപ്പെടുന്ന റാലി ഉപേക്ഷിക്കപ്പെടുന്ന സാഹചര്യത്തില്‍ സമ്മേളന പ്രതിനിധികളില്‍ ആവേശം സൃഷ്ടിക്കുക എന്ന ചിന്തയിലാണ് കേരളത്തില്‍ നിന്നും പ്രൊഫഷണല്‍ താരനിരയെ എത്തിക്കാന്‍ സംഘാടക സമിതിയെ പ്രേരിപ്പിച്ചത്. ഈ താരനിരയ്ക്കു മിമിക്രി വേദിയില്‍ നിന്നും സിനിമ രംഗത്ത് എത്തിയ പ്രശസ്ത കലാകാരന്‍ ഉള്‍പ്പെടെയുള്ളവര്‍ എത്തുമ്പോള്‍ കുടുംബ സമേതം കണ്‍വന്‍ഷനു എത്തുന്ന ആയിരങ്ങള്‍ക്ക് സ്വയം മറന്നു ചിരിക്കാന്‍ ഉള്ള അവിസ്മരണീയ മുഹൂര്‍ത്തങ്ങള്‍ വേദിയില്‍ പിറവിയെടുക്കും എന്ന് തീര്‍ച്ച. കൂടാതെ പ്രധാന യൂണിറ്റുകളില്‍ നിന്നും തിരഞ്ഞെടുത്ത ഏതാനും നൃത്ത ഇനങ്ങള്‍ കൂടി അവതരിപ്പിക്കുവാന്‍ പ്രോഗ്രാം കമ്മിറ്റി ആലോചിക്കുന്നുണ്ട്. മികച്ച ശബ്ദ, വെളിച്ച സംവിധാനം കൂടിയാകുമ്പോള്‍ ഇത്തവണത്തെ കണ്‍വന്‍ഷന്‍ എന്ത് കൊണ്ടും മികച്ചു നില്‍ക്കും എന്ന വിലയിരുത്തലാണ് കേന്ദ്ര കമ്മിറ്റി പങ്കു വയ്ക്കുന്നത്.

മലയാള ഗാനരംഗത്തു സ്വന്തം ശൈലി കണ്ടെത്തിയ ഫ്രാങ്കോയും രഞ്ജിനി ജോസുമാണ് യുകെകെസിഎ കണ്‍വന്‍ഷന്‍ ആഡംബരമാക്കാന്‍ എത്തുമെന്ന് ഇതിനകം ഉറപ്പായ കലാ പ്രതിഭകള്‍. ഇവര്‍ക്കായി വിസയും ലഭിച്ചതായി സംഘാടക സമിതി അറിയിച്ചു. അഞ്ചു ഭാഷകളിലായി 1500 പാട്ടുകള്‍ പിന്നിട്ട ഫ്രാങ്കോ 150 മലയാള സിനിമ ഗാനങ്ങളും പാടിയിട്ടുണ്ട്. ഒന്നര പതിറ്റാണ്ടു മുന്‍പ് നമ്മള്‍ എന്ന സിനിമയില്‍ കൂടി എന്‍ കരളില്‍ താമസിച്ചാല്‍ എന്ന ട്രെന്റ് സെറ്റ് ഗാനത്തിലൂടെയാണ് ഫ്രാങ്കോ മലയാളികളുടെ മനസ്സില്‍ ഇടം കണ്ടെത്തിയത്. ബാന്‍ഡ് സേവന്‍ എന്ന പേരില്‍ അറിയപ്പെടുന്ന മ്യൂസിക് ട്രൂപ് ശില്പിയും ഫ്രാങ്കോ തന്നെയാണ്. കാതുകള്‍ക്ക് ഇമ്പം പകരുന്ന നിരവധി ഗാനങ്ങളിലൂടെ ആസ്വാദക ഹൃദയത്തില്‍ ഇടംപിടിച്ച ഗായികയാണ് രഞ്ജിനി ജോസ്. ആല്‍ബങ്ങളിലൂടെയും സിനിമാഗാനങ്ങളിലൂടെയുമൊക്കെയായി പ്രേക്ഷകര്‍ക്ക് സുപരിചിതയായ ഗായിക ഇതിനോടകം തന്നെ സ്വന്തമായ ഇടം നേടിയെടുത്തി മുന്നേറുകയാണ് രഞ്ജിനി. ആലാപനത്തില്‍ മാത്രമല്ല അഭിനയത്തിലും ഈ താരം കഴിവ് തെളിയിച്ചിരുന്നു. അഭിപ്രായങ്ങള്‍ തുറന്നു പറയുന്നതിനാല്‍ മാധ്യമങ്ങളുടെ ഇഷ്ട താരം കൂടിയാണ് രഞ്ജിനി ജോസ്.

ഏറെ ത്യാഗം സഹിച്ചു ഓരോ വര്‍ഷവും കണ്‍വന്‍ഷനു തീയതി നോക്കി എത്തുന്ന ക്നാനായക്കാര്‍ക്ക് ജീവിതത്തില്‍ മറക്കാനാകാത്ത ദിവസമാണ് ഓരോ വര്‍ഷത്തെയും കണ്‍വന്‍ഷനുകള്‍ സമ്മാനിക്കുന്നത്. അതിനാല്‍ ഇത്തവണത്തെ കണ്‍വന്‍ഷനില്‍ താരനിശ കൂടിയാകുമ്പോള്‍ കൂടുതല്‍ നിറപ്പൊലിമയോടെ കണ്‍വന്‍ഷന്‍ ദിനം ക്നായക്കാര്‍ക്കു ആസ്വദിക്കാന്‍ കഴിയുമെന്നും സംഘാടക സമിതി കരുതുന്നു. ഈ വര്‍ഷത്തെ കണ്‍വന്‍ഷനുള്ള ടിക്കറ്റുകള്‍ വില്‍പ്പന തുടങ്ങിക്കഴിഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category