1 GBP = 94.40 INR                       

BREAKING NEWS

ശമ്പളം കൂടുതല്‍ കിട്ടിയാല്‍ സന്തോഷം; പക്ഷെ സമരത്തിന്‌ വയ്യ; പൊതുമലയാളി സ്വഭാവത്തിന് യുകെയിലും മാറ്റമില്ല; കഴിഞ്ഞ രണ്ടു വര്‍ഷമായി നഴ്‌സുമാരുടെ ശമ്പള വര്‍ദ്ധനവിനായി സമരം ചെയ്യുന്ന ഒറ്റയാള്‍ പട്ടാളമായി എബ്രഹാം പൊന്നുപുരയിടം; ആര്‍സിഎനിലെ മലയാളി മുഖവും ഈ പാലാക്കാരന്റേത് തന്നെ

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: പത്തു വര്‍ഷമായി ശമ്പള മരവിപ്പിന്റെ പേരില്‍ ദുരിതം അനുഭവിക്കുന്ന സമൂഹമാണ് ബ്രിട്ടനിലെ നഴ്സുമാരുടേത്. രാജ്യം സാമ്പത്തിക മാന്ദ്യത്തില്‍ വീണപ്പോള്‍ അതില്‍ നിന്നും കരകയറാന്‍ നഴ്‌സുമാര്‍ അടക്കമുള്ള പൊതുമേഖലാ ജീവനക്കാരുടെ ശമ്പളത്തിലാണ് സര്‍ക്കാര്‍ ആദ്യം കത്തിവച്ചത്. എന്നാല്‍ കിട്ടുന്ന ശമ്പളം ജീവിക്കാന്‍ തികയില്ലെന്നും ഒരു അവധിക്കാലം പോലും പ്ലാന്‍ ചെയ്യാന്‍ കഴിയില്ലെന്നും പറഞ്ഞു പതിനായിരങ്ങള്‍ തെരുവില്‍ ഇറങ്ങേണ്ട സാഹചര്യം ഉണ്ടായതും യുകെയിലെ നഴ്‌സിങ് മേഖലയുടെ നേര്‍ക്കാഴ്ചയാണ്. പല നഴ്സുമാരും കുടുംബം പോറ്റാന്‍ ഓവര്‍ ടൈം ഡ്യൂട്ടിയും പാര്‍ട്ട് ടൈം ജോലികളും ചെയ്യുന്നു. ഇതോടെ ഇവരുടെ മാനസിക, ശാരീരിക ആരോഗ്യവും തകരാറിലായി. ഇതോടെ ആശുപത്രി ജീവനക്കാരില്‍ സിക്ക് അവധി എടുക്കുന്ന നഴ്‌സുമാരുടെ എണ്ണം പല മടങ്ങു വര്‍ദ്ധിച്ചു. ഈ തൊഴില്‍ ഇനി വയ്യെന്ന് പറഞ്ഞു ജോലി ഉപേക്ഷിച്ചവരുടെ എണ്ണം രണ്ടു ലക്ഷ്യത്തിലേക്കു കുതിച്ചു. ഗുരുതരമായ ഈ അവസ്ഥക്ക് മുന്നില്‍ സര്‍ക്കാര്‍ വിറങ്ങലിച്ചു നില്‍ക്കുമ്പോളാണ് തുടര്‍ച്ചയായി യൂണിയനുകളും മറ്റും ശമ്പള വര്‍ദ്ധന ആവശ്യപ്പെട്ടു തെരുവില്‍ ഇറങ്ങിയത്.
എന്നാല്‍ സ്വാഭാവികമായും സമരം എന്ന് കേട്ടാല്‍ മുട്ടിടിക്കുന്ന മലയാളികള്‍ യുകെയില്‍ എത്തിയിട്ടും ആ രീതി മാറ്റണ്ട എന്ന് തീരുമാനിച്ച പോലെ തോന്നും നഴ്‌സുമാരുടെ സമരത്തോട് മലയാളി സമൂഹം കാട്ടിയ പ്രതികരണത്തിലൂടെ. ആയിരക്കണക്കിന് മലയാളി നഴ്‌സുമാര്‍ ഉണ്ടായിട്ടും, മിടുമിടുക്കന്മാരായ പുരുഷ നഴ്‌സുമാര്‍ ആവശ്യത്തിലേറെ ഉണ്ടായിട്ടും ആണൊരുത്തന്‍ മാത്രമാണ് ആ സമര പരമ്പരകളില്‍ മുന്നില്‍ നില്ക്കാന്‍ ഉണ്ടായത്. വരും വരായ്കകള്‍ നല്ല ബോധ്യത്തോടെ ചിന്തിച്ചുറപ്പിച്ചു, യുകെ പോലെ ഒരു രാജ്യത്തു സമരം ചെയ്യാന്‍ പൗരന് സകല അവകാശവും ഉണ്ടെന്നു ബോധ്യപ്പെട്ടാണ് രാജ്യത്തിന്റെ ഓരോ മുക്കിലും മൂലയിലും അരങ്ങേറിയ സമര രംഗങ്ങളില്‍ മലയാളി മുഖമായി പാലാക്കാരന്‍  അബ്രഹാം പൊന്നുപുരയിടം എന്ന മലയാളി നേഴ്സ് പ്രത്യക്ഷപ്പെട്ടത്. കഴിഞ്ഞ ഏതാനും വര്‍ഷമായി അടിച്ചമര്‍ത്തപ്പെട്ട മലയാളി നേഴ്‌സുമാരുടെ വികാരം യുഎന്‍എ എന്ന സംഘടനയിലൂടെ കേരളം തിരിച്ചറിഞ്ഞതിനു സമാനമായാണ് പതിനായിരങ്ങള്‍ ലണ്ടന്‍ തെരുവുകളില്‍ സമര കാഹളം മുഴക്കിയത്. അവിടെയെല്ലാം ആര്‍സിഎന്‍ അടക്കമുള്ള സംഘടനകളുടെ പതാകവാഹകനായാണ് എബ്രഹാം രംഗത്തെത്തിയത്.
ഒടുവില്‍ കഴിഞ്ഞ വര്‍ഷം ജെറമി ഹാന്റ് ആരോഗ്യ സെക്രട്ടറി ആയിരിക്കവേ യുകെയിലെ നഴ്‌സുമാരുടെ ശമ്പളം ഉയര്‍ത്താന്‍ ശുപാര്‍ശ ചെയ്‌തെങ്കിലും ഇന്നും അത് കയ്യില്‍ കിട്ടാന്‍ കാത്തിരിക്കുകയാണ് മലയാളികള്‍ അടക്കമുള്ള ലക്ഷക്കണക്കിന് ജീവനക്കാര്‍. താന്‍ അടക്കമുള്ള മലയാളി നഴ്‌സുമാരുടെ ജീവിത സാഹചര്യങ്ങള്‍ തന്നെയാണ് അബ്രഹാമിനെ സമര മുഖത്ത് എത്തിച്ചതും. തന്നെ പോലെ ഉള്ളവര്‍ രംഗത്ത് വന്നാല്‍ കൂടുതല്‍ അവബോധം സൃഷ്ടിക്കാന്‍ കഴിയുമെന്നും അദ്ദേഹം കരുതി. ഇതിനായി യുക്മയുടെ നേതൃത്വത്തില്‍ ആരംഭിച്ച നഴ്‌സിങ് ഫോറത്തില്‍ അടക്കം ജോലിയോടൊപ്പം പൊതുരംഗത്തു കൂടി പ്രത്യക്ഷപ്പെടേണ്ടതിന്റെ ആവശ്യകത അദ്ദേഹം വാദിച്ചെങ്കിലും കാര്യമായ പ്രതികരണം ഉണ്ടായിട്ടില്ല എന്നതാണ് വാസ്തവം. മറ്റുള്ളവര്‍ സമരം ചെയ്യട്ടെ, ആനുകൂല്യം ഞാനും വാങ്ങിച്ചോളാം എന്ന മലയാളി മനോഭാവം തന്നെയാണ് ഇക്കാര്യത്തില്‍ സംഭവിച്ചതും.

രണ്ടു വര്‍ഷം മുന്‍പ് ആര്‍ സി എന്‍ ലണ്ടന്‍ റീജിയനില്‍ നടന്ന മത്സരത്തിലൂടെയാണ് എബ്രഹാം തൊഴിലുമായി ബന്ധപ്പെട്ട പൊതുരംഗത്തു കൂടുതല്‍ സജീവമായത്. തുടര്‍ന്ന് നിരന്തരം സെമിനാറുകളിലും മറ്റും മലയാളി മുഖമായി പ്രത്യക്ഷപ്പെടാന്‍ അദ്ദേഹം തയാറായി. കഴിഞ്ഞ ഒന്നര പതിറ്റാണ്ടായി യുകെ മലയാളിയായി ജീവിക്കുന്ന അബ്രഹാം തൊഴില്‍ മേഖലയുമായി ബന്ധപ്പെട്ടു ഏറ്റവും സജീവമായി പൊതുപ്രവര്‍ത്തനം നടത്തുന്ന നഴ്സ് കൂടിയാണ്. ഈ രംഗത്ത് സംഭവിച്ചു കൊണ്ടിരിക്കുന്ന മാറ്റങ്ങളും നിയമങ്ങളും വ്യക്തമായ ധാരണയുള്ള ഇദ്ദേഹം തൊഴില്‍ പ്രതിസന്ധി നേരിടുന്ന അനേകരെ സഹായ ഹസ്തം നീട്ടി രക്ഷിക്കാന്‍ തയാറായിട്ടുമുണ്ട്. പൊതു രംഗത്ത് പ്രവര്‍ത്തിക്കാന്‍ മടിച്ചു നില്‍ക്കുന്ന പ്രധാന സമൂഹമാണ് മലയാളികളുടേതു എന്നും അദ്ദേഹം പറയുന്നത് സ്വാനുഭവത്തില്‍ കൂടിയാണ്. കഴിഞ്ഞ നാലു വര്‍ഷമായി ആര്‍സിഎന്നില്‍ വോട്ടിംഗ് അവകാശം ഉള്ള ഏക മലയാളി നഴ്‌സും എബ്രഹാം തന്നെയാണെന്നത് അദ്ദേഹത്തിന്റെ പ്രവര്‍ത്തനത്തിനുള്ള അംഗീകാരം കൂടിയാണ്.

വീട്, ജോലി എന്ന രണ്ടു ധ്രുവങ്ങളില്‍ കൂടി സഞ്ചരിക്കുന്ന മലയാളിയുടെ മനോഭാവം മാറ്റിയെടുക്കുക എന്ന കനത്ത വെല്ലുവിളിയാണ് ഇപ്പോള്‍ എബ്രഹാം ഏറ്റെടുക്കുന്നത്. ഏറ്റവും അധികം മലയാളി നഴ്‌സുമാരില്‍ എത്തുന്ന മാധ്യമം എന്ന നിലയില്‍ മികച്ച നേഴ്‌സിനെ കണ്ടെത്താന്‍ ബ്രിട്ടീഷ് മലയാളി നടത്തുന്ന ജനകീയ പുരസ്‌കാര പട്ടികയുടെ ഫൈനല്‍ ലിസ്റ്റില്‍ എത്തിയത് പോലും ബ്രിട്ടീഷ് സമൂഹവും മലയാളി നഴ്സുമാരും തമ്മില്‍ ഉള്ള ഒരു പാലം നിര്‍മ്മിക്കാന്‍ തനിക്കു ഊര്‍ജ്ജം നല്‍കുകയാണെന്ന് അദ്ദേഹം കരുതുന്നു. യുക്മയുടെ നേതൃത്വത്തില്‍ നഴ്‌സിങ് ഫോറം 2014 നിലവില്‍ വരുമ്പോള്‍ അതിന്റെ മാസ്റ്റര്‍ ബ്രെയിന്‍ ആയി പ്രവര്‍ത്തിച്ചതും എബ്രഹാം തന്നെയാണ്. യുക്മയുടെ തലപ്പത്തു പോലും നഴ്‌സുമാര്‍ പ്രവര്‍ത്തിച്ചിട്ടും നഴ്‌സിങ് ഫോറത്തിന് ബാലാരിഷ്ടതകള്‍ മാറ്റിയെടുക്കുവാന്‍ ഇനിയും സമയം ആവശ്യമാണ് എന്ന തിരിച്ചറിവും ഇപ്പോള്‍ ഉണ്ടാവുകയാണ്.

നഴ്‌സിങ് പഠനത്തിന് സര്‍ക്കാര്‍ നല്‍കിയിരുന്ന സാമ്പത്തിക ആനുകൂല്യം തിരികെ നല്‍കുക, നഴ്‌സിങ് പ്രവേശനത്തിന് ഐ എല്‍ എല്‍ ടി എസ് സ്‌കോര്‍ മാറ്റി പകരം ഓ ഇ ടി നടപ്പാക്കുക, ശമ്പള വര്‍ധന നടപ്പാക്കുക, തൊഴില്‍ ഇടങ്ങളിലെ സുരക്ഷാ ഉറപ്പാക്കുക തുടങ്ങി ആര്‍ സി എന്‍, യൂണിയന്‍ എന്നിവ ഏറ്റെടുക്കുന്ന പ്രക്ഷോഭ പരിപാടികളില്‍ എല്ലാം മുന്നില്‍ നില്‍ക്കാന്‍ അബ്രഹാമുണ്ട്, ഓരോ മലയാളി നഴ്‌സിന്റെയും പ്രതിനിധിയായി. ഐ ഇ എല്‍ ടി എസിനു പകരം ഓ ഇ ടി നടപ്പാക്കിയത് പോലെ ബ്രിട്ടനിലെ നഴ്‌സിങ് സമൂഹം ആവശ്യപ്പെടുന്ന മുഴുവന്‍ കാര്യങ്ങളും സര്‍ക്കാര്‍ അംഗീകരിക്കും എന്നാണ് അദ്ദേഹത്തിന്റെ പ്രതീക്ഷ. തന്നെക്കൊണ്ട് സാധിക്കും വിധം ഓരോ മലയാളി നഴ്‌സിന്റെയും ശബ്ദമാകുവാന്‍ ഒരു മടിയും കാട്ടാതെ രംഗത്തുണ്ടാകും എന്നാണ് അദ്ദേഹം കൂട്ടിച്ചേര്‍ക്കുന്നതും.

ഇത്തരത്തില്‍ ഓരോ മലയാളി നഴ്‌സിന്റെയും ശബ്ദമായി സമൂഹത്തില്‍ നിറയുന്ന ഇദ്ദേഹത്തിന് തിരികെ നല്‍കാന്‍ സ്നേഹവും കരുതലും മാത്രമല്ല, ഒരു വോട്ടു കൂടി ഉപയോഗിക്കാവുന്നതാണ്. ബ്രിട്ടനിലെ മലയാളി നഴ്‌സുമാരുടെ സ്നേഹം വോട്ടായി എത്തിയാല്‍ ബ്രിട്ടീഷ് മലയാളി നല്‍കുന്ന മികച്ച നഴ്‌സിനുള്ള അംഗീകാരം തനിക്കൊപ്പം ഉണ്ടാകുമെന്നും അദ്ദേഹം കരുതുന്നു, അതിനാല്‍ നിങ്ങള്‍ക്കായി, നിങ്ങളില്‍ ഒരുത്തനായി വെയിലും മഴയും മഞ്ഞും നോക്കാതെ ലണ്ടന്‍ തെരുവില്‍ സമരം ചെയ്യാന്‍ മുന്നില്‍ നില്‍ക്കുന്ന എബ്രഹാം പൊന്നുംപുരയിടത്തിനു ഒരു വോട്ടു, അത് നല്‍കാന്‍ മടിക്കേണ്ട, കാരണം അദ്ദേഹം ആ വോട്ടിനു അര്‍ഹനാണ്, മറ്റാരേക്കാളും.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category