1 GBP = 85.50 INR                       

BREAKING NEWS

ഇന്നലെ രണ്ട് പേര്‍ ചേര്‍ന്ന് 1000 പൗണ്ട് നല്കിയതോടെ 7511 പൗണ്ടോടെ ഈസ്റ്റര്‍ വിഷു അപ്പീലിന് സമാപനം; ഒരാള്‍ക്ക് 1460 പൗണ്ട് വീതം അഞ്ച് രോഗികള്‍ക്കും നല്കും

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളി ചാരിറ്റി ഫൗണ്ടേഷന്റെ മറ്റൊരു അപ്പീലിന് കൂടി ആവേശകരമായ സമാപനം. പുതിയ ഭരണസമിതി ചുമതലയേറ്റ ശേഷമുള്ള ആദ്യ അപ്പീലായ ഈസ്റ്റര്‍ വിഷു അപ്പീലില്‍ വായനക്കാര്‍ ഒത്തൊരുമിച്ചതോടെ ആകെ സമാഹരിച്ചത് 7511.00 പൗണ്ടാണ്. 7,216.00 പൗണ്ട് വിര്‍ജിന്‍ മണി വഴി ലഭിച്ചപ്പോള്‍ 295..00 പൗണ്ട് നേരിട്ട് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ട് വഴി എത്തി. ഇതില്‍ നിന്നും 211.00 പൗണ്ട് വിര്‍ജിന്‍ മണി കമ്മിഷന്‍ കുറച്ച് ബാക്കി വരുന്ന 7,300.00 പൗണ്ട് അപ്പീലില്‍ തിരഞ്ഞെടുത്ത അഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്ക് തുല്യമായി വിതരണം ചെയ്യുന്നതിനാണ് കമ്മറ്റി തീരുമാനിച്ചിരിക്കുന്നത്.

ഈ അപ്പീലിലെയ്ക്കായി ഇനിമുതല്‍ ലഭിക്കുന്ന തുകകള്‍ ചാരിറ്റിയുടെ ജനറല്‍ ഫണ്ടിലേക്ക് പോകുന്നതാണ്. യുകെയിലെ വിവിധ ഇംഗ്ലീഷ് ലോക്കല്‍ ചാരിറ്റികള്‍ക്കും അത്യാവശ്യ സന്ദര്‍ഭങ്ങളില്‍ യുകെ മലയാളികള്‍ക്ക് സഹായമെത്തിക്കുന്നതിനും സാധാരണ അപ്പീലുകളുടെ അവസാനം അപ്പീല്‍ തുക റൗണ്ട് ഫിഗറില്‍ എത്തിക്കുന്നതിനുമാണ് ജനറല്‍ ഫണ്ട് ഉപയോഗിക്കുന്നത്. നിലവില്‍ ഏകദേശം 3,000.00 അധികം പൗണ്ട് ജെനറല്‍ ഫണ്ടില്‍ ഉണ്ട്.

പതിവായി ബ്രിട്ടീഷ് മലയാളി ചാരിറ്റി അപ്പിലീല്‍ സഹായം ചൊരിയുന്ന അപ്പാപ്പ ഇത്തവണയും 1111 പൗണ്ടുമായി എത്തിയപ്പോള്‍ മറ്റൊരു അഞ്ജാത വായനക്കാരന്‍ 2332 പൗണ്ട് നല്കിയതോടെയാണ് തുക ഉയര്‍ന്നത്.ഏപ്രില്‍ 15 മുതല്‍ 25 വരെ പത്ത് ദിവസം നടന്ന ഈസ്റ്റര്‍ വിഷു അപ്പീല്‍ വഴി അഞ്ച് നിര്‍ധന കുടുംബങ്ങള്‍ക്കാണ് സഹായം എത്തുക.അഞ്ചു രോഗികള്‍ക്കും കുറഞ്ഞത് 1460 പൗണ്ട് വീതം നല്‍കുവാന്‍ ഇതോടെ കഴിയും.അവസാന ദിവസമായ ഇന്നലെയും രണ്ട് പേര്‍ ചേര്‍ന്ന് 1000 പൗണ്ട് നല്കിയതോടെയാണ് തുക 7511 പൗണ്ടായി മാറുകയായിരുന്നു.

അഞ്ചു പേരാണ് ഈസ്റ്റര്‍ - വിഷു അപ്പീലില്‍ സഹായം അഭ്യര്‍ത്ഥിച്ച് എത്തിയത്. ശരീരമാസകലം പൊള്ളലേറ്റ് ചികിത്സയില്‍ കഴിയുന്ന കോട്ടയം തോട്ടയ്ക്കാട് ഇരുവുചിറ സ്വദേശിയായ പൊന്നമ്മ എന്ന നാല്‍പ്പത്തെട്ട് വയസുകാരി, തളര്‍വാതം പിടിപെട്ട കരുനാഗപ്പള്ളി പെരുമ്പ വാഴപ്പള്ളി കോളനിയില്‍ അജിതാലയത്തില്‍ അഭിലാഷ്, ഇരു വൃക്കകളും തകരാറിലായ വാഴൂര്‍ പുളിക്കല്‍ കവലയില്‍ തൈക്കൂടത്തു വീട്ടില്‍ സുബിന്‍ ബാബു, ശ്വാസാകോശാര്‍ബുദം ബാധിച്ച 35 വയസുപ്രായമുള്ള ഇടുക്കി സ്വദേശിനിയായ ബിന്ദു, ഹൃദയത്തിലെ ബ്ലോക്ക് മാറ്റാനുള്ള ഓപ്പറേഷന്‍ നടത്തിയ ശേഷം ജോലിക്കു പോകാന്‍ പോലും സാധിക്കാനാവാതെ കഴിയുന്ന പത്തനാപുരം കഞ്ഞിക്കേല്‍ തെക്കേതില്‍ രാജന്‍ എന്നിവരാണ് സഹായം അഭ്യര്‍ത്ഥിച്ചവര്‍.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category