1 GBP = 87.00 INR                       

BREAKING NEWS

എവിടെ ചെന്നാലും മലയാളി മറക്കമോ ചീട്ടുകളി എന്ന മാസ് ആഘോഷം? സ്‌റ്റോക്കിലെ മലയാളി ചീട്ടുകളി മത്സരമാക്കിയപ്പോള്‍ മാറ്റുരയ്ക്കാന്‍ അമേരിക്കയില്‍ നിന്നും ഇറ്റലിയില്‍ നിന്നും വരെ ടീമുകള്‍

Britishmalayali
ശ്രീകുമാര്‍ കല്ലിട്ടതില്‍

ലയാളിയുടെ ആഘോഷങ്ങള്‍ക്ക് അതിരുകള്‍ ഇല്ല ഒപ്പം വിനോദങ്ങള്‍ക്കും എന്ന് തെളിയിക്കുകയാണ് സ്റ്റോക്ക് ഓണ്‍ ട്രെന്റുകാര്‍. തണുപ്പ് മാറി യുകെ മകര ചൂടിലെ എന്നപോലെ പ്രകൃതിയും വഴി തിരിയുമ്പോള്‍ റിമ്മികളിക്കും ലേലത്തിനുമായി ആവേശം കൊള്ളുകയാണ് യുകെയിലെ ചീട്ടുകളി ടീമുകള്‍. മലയാളികള്‍ ഒത്തുകൂടുമ്പോള്‍ ആഘോമാക്കാറുള്ള ചീട്ടുകളി മാമാങ്കത്തിന് ഇന്ന് അരങ്ങൊരുമ്പോള്‍ അമേരിക്കയില്‍ നിന്നും ഇറ്റലിയില്‍ നിന്നും തുറുപ്പ് ഗുലാന്‍ നീട്ടി വീശി കമഴ്ത്തി അടിക്കാന്‍ ടീമുകള്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലേക്ക് പറന്ന് എത്തും. 

മാമാങ്കത്തിന് കൊഴുപ്പേകാന്‍ അമേരിക്കയില്‍ നിന്നും ഇറ്റലിയില്‍ നിന്നും ടീമുകള്‍ മാറ്റുരയ്ക്കാന്‍ എത്തുന്നതോടെ ആവേശവും ഇരട്ടിക്കുകയാണ്. യുകെയിലെ 25 ടീമുകളും ഇറ്റലിയിലെയും അമേരിക്കയിലെയും ഓരോ ടീമുകള്‍ ഏപ്രില്‍ 26 ഇന്ന് മുതല്‍ 28 രെ നടക്കുന്ന ചീട്ടുകളി മാമാങ്കത്തില്‍ മാറ്റുരയ്ക്കാന്‍ സ്റ്റോക്ക് ഓണ്‍ ട്രെന്റിലെ സ്റ്റാന്റലി ഹെഡില്‍ എത്തുമ്പോള്‍ ആതിഥേയത്വം വഹിക്കുന്ന സ്റ്റോക്ക് കോബ്രാ ടീമിലെ 9 അംഗങ്ങള്‍ ചേര്‍ന്ന് അവസാന ഒരു ക്കങ്ങള്‍ പൂര്‍ത്തിയാക്കി കഴിഞ്ഞു.

ചീട്ടുകളി രസകരമായ ഒരു വിനോദമാണ് എങ്കിലും പൗണ്ട് പന്തയം വെച്ചുള്ള ഈ മത്സരം യുകെ നിയമത്തിന്റെ പരിധിക്കുള്ളില്‍ നിന്നാണ് നടത്തുന്നത്. ചീട്ട് മുതല്‍ മത്സരം നടക്കുന്ന സ്റ്റാന്റലി ഹെഡ്സ്റ്റഡി സെന്റര്‍ വരെ സ്പോണ്‍സര്‍ ഷിപ്പോടെയാണ് ഈ മാമാങ്കം സ്റ്റോക് കോബ്ര ടീം നടത്തുന്നത്. ക്യാഷ് പ്രൈസും ട്രോഫിയും സമ്മാനമായി നല്‍കും.

പ്രധാന ചീട്ടുകളി മത്സരങ്ങളും വിവരങ്ങളും ചുവടെ: 
റമ്മി: രണ്ടോ അതിലധികമോ ആളുകള്‍ക്ക് കളിക്കാവുന്ന ഒരു ചീട്ടുകളിയാണ് റമ്മി. ചൈനീസ് ചീട്ടുകളിയായ ഖാന്‍ഹൂവില്‍നിന്നുമാണ് റമ്മി ഉരുത്തിരിഞ്ഞതെന്ന് കരുതപ്പെടുന്നു. ചീട്ടുകളിയില്‍ കൂടുതല്‍ സ്റ്റാന്‍ഡേര്‍ഡ് ഉള്ള കളി ഇതാണ്.

കഴുത കളി: തെക്കെ ഇന്ത്യയില്‍ പ്രചാരത്തിലുള്ള ഒരു ചീട്ടുകളിയാണ് കഴുത അല്ലെങ്കില്‍ ആസ്. കുറഞ്ഞത് രണ്ടും കൂടിയത് 13 ഉം കളിക്കാര്‍ക്ക് ഇതില്‍ പങ്കെടുക്കാം. ഒരു പെട്ടിയിലുള്ള 52 കാര്‍ഡുകളും ഈ കളിയില്‍ ഉപയോഗിക്കുന്നു. കഴുത കളിയില്‍ ചീട്ടിന്റെ മൂല്യം അവരോഹണക്രമത്തില്‍ എയ്സ്, രാജാവ്, റാണി, ഗുലാന്‍, 10, 9, 8, 7, 6, 5, 4, 3, 2 ഇങ്ങനെയാണ്. 52 കാര്‍ഡുകളും കശക്കി, ഒരാള്‍ക്ക് ഒരു സമയം ഒരു കാര്‍ഡ് എന്ന രീതിയില്‍ മൊത്തം തീരുന്നതുവരെ എല്ലാവര്‍ക്കുമായി വിതരണം ചെയ്യുന്നു. സ്പെയ്ഡ് എയ്സ് കയ്യിലുള്ള കളിക്കാരന്‍, അത് വച്ചു കൊണ്ട് ആദ്യം തുടങ്ങുന്നു. മൂല്യം കാണുന്ന രീതിയിലാണ് കാര്‍ഡ് വയ്ക്കുന്നത്. മറ്റു കളിക്കാര്‍ അതേ ചിഹ്നത്തിലുള്ള കാര്‍ഡുകള്‍ വയ്ക്കുന്നു. ആ ചിഹ്നം കയ്യിലില്ലാത്ത ആള്‍ മറ്റൊരു ചിഹ്നം വച്ചു കൊണ്ട് വെട്ടുന്നു. ഏറ്റവും മൂല്യമുള്ള കാര്‍ഡ് ഇട്ടയാള്‍ എല്ലാ കാര്‍ഡുകളും വാങ്ങണം. ആരും വെട്ടിയില്ലെങ്കില്‍ ആ വട്ടം പൂര്‍ത്തിയായി ചീട്ടു മാറ്റുന്നു. ചീട്ടുകള്‍ മുഴുവന്‍ തീരുന്ന മുറയ്ക്ക് കളിക്കാര്‍ ജയിക്കുന്നു. ഏറ്റവും അവസാനം ചീട്ട് കൈയിലുള്ള ആള്‍ പരാജിതനാകുന്നു.

തുറുപ്പ് (ഗുലാന്‍ പരിശ്): ഗുലാന്‍ പരിശ് എന്നത്, കേരളത്തില്‍ പ്രചാരത്തിലുള്ള ഒരു കൂട്ടം പരസ്പരബന്ധമുള്ള ചീട്ടുകളികളുടെ പൊതുവായ പേരാണ്. ലേലം, തുറുപ്പ്, സ്ലാം എന്നിവ ഈ കളിയുടെ മറ്റു പേരുകളാണ്. ഗുലാന്‍ അഥവാ ജാക്കി ആണ് എറ്റവും വിലയേറിയ ചീട്ട് എന്നതും, ലേലം വിളിച്ചാണ് കളി ആരംഭിക്കുന്നത് എന്നതും, മറ്റു ചീട്ടുകളെ വെട്ടിയെടുക്കാന്‍ കഴിവുള്ള തുറുപ്പ്ചീട്ടുകളുടെ സാന്നിധ്യവുമാണ് ഈ പേരുകളുടെ ഉത്ഭവകാരണങ്ങള്‍. ലേലം വിജയിച്ച ആള്‍ക്ക് സ്വന്തം ചീട്ടിലൊരെണ്ണത്തെ തുറുപ്പ് ആക്കിമാറ്റി കളിയുടെ നിയന്ത്രണമേറ്റെടുക്കാം എന്നതാണ് ഈ കളികളുടെ പ്രധാന സവിശേഷത.

കളിക്കാനെടുക്കുന്ന ചീട്ടുകളുടെ ആകെ വിലയനുസരിച്ച്, ഇരുപത്തിയെട്ട്, നാല്‍പ്പത്, അമ്പത്തിയാറ്, അമ്പത്തിയാറ് (സപ്പോര്‍ട്ട്) എന്നിങ്ങനെ പല വകഭേദങ്ങള്‍ ഇതിനുണ്ട്. പൊതുവേ നാലോ ആറോ എട്ടോ പേര്‍ രണ്ടു സംഘങ്ങളായിത്തിരിഞ്ഞാണ് ഈ കളികളില്‍ ഏര്‍പ്പെടുന്നത്. വിനോദത്തിനായും പണം വച്ചും ഈ കളി കളിക്കാറുണ്ട്.ഇവിടെ യുകെ യില്‍ നിയമപരമായി ചീട്ടുകളി അനുവദനീയമാണ് 

ഗുലാന്‍ (J), 9, ഏയ്‌സ് (A), 10, രാജ (K), റാണി (Q) എന്നിവയാണ് എല്ലാ വകഭേദങ്ങളിലുമുപയോഗിക്കുന്ന ചീട്ടുകള്‍. ഇതിനു പുറമേ ചില കളികളില്‍ 8, 7, 6 എന്നീ ചീട്ടുകളും ഉപയോഗിക്കുന്നു. ചീട്ടുവിതരണം, ലേലം, കളി എന്നിവയെല്ലാം അപ്രദക്ഷിണദിശയിലാണ് നടക്കുന്നത്. ഓരോ കളിയും തുടങ്ങുന്നത് ഒരു ലേലം വിളിയിലൂടെയാണ്. ലേലം വിളിച്ച് നിശ്ചയിച്ച പോയിന്റ് നേടിയെടുക്കലാണ് വിളിച്ച സംഘത്തിന്റെ വിജയലക്ഷ്യം. അതിനനുവദിക്കാതിരിക്കുക എന്നതാണ് എതിരാളികളുടെ കടമ. ഗുലാന്‍ പരിശ് ഗണത്തിലുള്ള എല്ലാ കളികളിലും ഗുലാന്‍ അഥവാ ജാക്കി (J) ഏറ്റവും വിലയുള്ള ചീട്ടായിരിക്കും 3 പോയിന്റാണ് ഇതിനുള്ളത്.

ലേലം വിളിച്ച് നേടിയെടുക്കേണ്ട പോയിന്റ് നിശ്ചയിക്കുന്നതിനൊപ്പം, ഏറ്റവും കൂടിയ ലേലം വിളിച്ചയാള്‍ ഏതെങ്കിലും ഒരു ചീട്ട് തുറുപ്പായും നിശ്ചയിക്കും. മിക്ക കളികളിലും ഇത് വിളിക്കുന്നയാള്‍ രഹസ്യമായായിരിക്കും നിശ്ചയിക്കുക (വിളിക്കുന്നയാള്‍ അയാളുടെ മുന്‍പില്‍ ആ ചീട്ട് കമഴ്ത്തി വക്കുകയാണ് ചെയ്യുക). അമ്പത്തിയാറ് (സപ്പോര്‍ട്ട്) കളിയില്‍ ഇത് പരസ്യമായാണ് നിശ്ചയിക്കുന്നത്. ഈ ചീട്ടിന്റെ ചിഹ്നത്തിലുള്ള ചീട്ടുകളെ തുറുപ്പുചീട്ടുകള്‍ എന്നു പറയുന്നു. കളി നടക്കുമ്പോള്‍, ഓരോ പിടിയിലും കളി ആരംഭിക്കുന്ന ചിഹ്നത്തിലുള്ള ചീട്ട്, കൈവശമില്ലാത്തവര്‍ക്ക് തുറുപ്പുചീട്ടുകളിലൊന്നുപയോഗിച്ച് വെട്ടി ആ പിടി സ്വന്തമാക്കാവുന്നതാണ്.

തന്റെ കൈയിലുള്ള ചീട്ടുകളില്‍ വിലകൊണ്ടും, എണ്ണം കൊണ്ടും ഏറ്റവും പ്രാമുഖ്യമുള്ള ചിഹ്നമായിരിക്കും പൊതുവേ വിളിക്കുന്നയാള്‍ തുറുപ്പായി നിശ്ചയിക്കുന്നത്. രഹസ്യമായി തുറുപ്പ് നിശ്ചയിക്കുന്ന കളികളില്‍ കമിഴ്ത്തുന്ന ചീട്ടിന് വളരെ പ്രാധാന്യമുണ്ട്.കമിഴ്ത്തിയ ചീട്ടുതന്നെ ഉപയോഗിച്ച് വെട്ടണം എന്ന നിബന്ധനയുള്ളയിടങ്ങളില്‍ ഈ പ്രാധാന്യം കൂടുതല്‍ വര്‍ദ്ധിക്കുന്നു. കളിക്കാനുപയോഗിക്കുന്ന ചീട്ടുകളുടെ ആകെ വിലയനുസരിച്ച് ഗുലാന്‍ പരിശിന് പല വകഭേദങ്ങളുണ്ട്.

ഇരുപത്തിയെട്ട് : ഏറ്റവും അടിസ്ഥാനപരമായ തുറുപ്പുകളിയാണ് ഇരുപത്തിയെട്ട്. നാലുപേരാണ് പൊതുവേ ഇത് കളിക്കാറുള്ളതെങ്കിലും രണ്ടോ മൂന്നോ ആറോ പേര്‍ക്കും കളിക്കാവുന്നതാണ്. നാലുപേരുടെ സാധാരണ കളികളില്‍ മുകളിലെ ചീട്ടുകളുടെ പട്ടികയില്‍ ഗുലാന്‍ മുതല്‍ 7 വരെയുള്ള എട്ട് ചീട്ടുകള്‍ ഓരോന്നു വീതമാണ് കളിക്കാനുപയോഗിക്കുന്നത്. 32 ചീട്ടുകള്‍ ആകെയുണ്ടാകും. പകുതി ചീട്ടിട്ടതിനു ശേഷവും മുഴുവന്‍ ചീട്ടിട്ടതിനു ശേഷവുമായി രണ്ടുഘട്ടങ്ങളിലായാണ് ലേലംവിളി എന്നതാണ് ഇരുപത്തിയെട്ടിന്റെ പ്രധാന പ്രത്യേകത. അതുകൊണ്ടുതന്നെ മറ്റു കളികളെ അപേക്ഷിച്ച് ലേലംവിളി ഇതില്‍ അല്‍പ്പം സങ്കീര്‍ണ്ണമാണെന്ന് പറയാം

നാല്‍പ്പത് : ഇരുപത്തിയെട്ടിലെ 7 ചീട്ടുകള്‍ക്കു പുറമേ ഓരോ ഗുലാന്‍ കൂടി ചേര്‍ത്താണ് നാല്‍പ്പത് കളിക്കുന്നത്. അതുകൊണ്ട് ആകെ 36 ചീട്ടുകളുണ്ടാകും. ആറുപേരാണ് സാധാരണ 40 കളിക്കുന്നത്. മൂന്നു വീതം ചീട്ടുകള്‍ വീതം വിതരണം ചെയ്ത് ആകെ ആറു ചീട്ടുകള്‍ ഓരോ കളിക്കാര്‍ക്കും ലഭിച്ചതിനു ശേഷം ഒറ്റ ഘട്ടമായാണ് ലേലം വിളിക്കുക.

അമ്പത്തിയാറ് : ആറു പേര്‍ തന്നെയാണ് സാധാരണയായി അമ്പത്താറും കളിക്കുന്നത്. ഇവിടേയും ലേലം വിളി എല്ലാ ചീട്ടിട്ടതിനു ശേഷം ഒറ്റ ഘട്ടമായിത്തന്നെയാണ്. ഗുലാന്‍ മുതല്‍ റാണി വരെയുള്ള 6 ചീട്ടുകളാണ് അമ്പത്തിയാറ് കളിക്കാന്‍ ഉപയോഗിക്കുന്നത്. എന്നാല്‍ എല്ലാ ചീട്ടുകളും രണ്ടെണ്ണം വീതം എടുക്കുന്നു. അതുകൊണ്ട് ആകെ 48 ചീട്ടുകളുണ്ടാകും. ഒരാള്‍ക്ക് 8 ചീട്ടുവീതം ലഭിക്കും. ഇരുപത്തിയെട്ടും നാല്‍പ്പതും കളിക്കുന്ന പോലെ രഹസ്യമായി തുറുപ്പ് കമിഴ്ത്തിയാണ് സാധാരണ അമ്പത്തിയാറ് കളിക്കുന്നത്. പരസ്യമായി തുറുപ്പ് പ്രഖ്യാപിച്ചതിനു ശേഷം കളിക്കുന്ന സപ്പോര്‍ട്ട് എന്ന വകഭേദവുമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category