1 GBP = 86.90 INR                       

BREAKING NEWS

അപ്രതീക്ഷിത ആക്രമണത്തിന്റെ ആഘാതം മാറാതെ ശ്രീലങ്ക; 360 പേര്‍ കൊല്ലപ്പെട്ട ചാവേര്‍ ആക്രമണത്തിന് പിന്നാലെ വിസ ഓണ്‍ അറൈവല്‍ സംവിധാനം നിര്‍ത്തലാക്കി; നടപടി ആക്രമണത്തിന് പിന്നിലെ വിദേശബന്ധവും പുറത്തുവന്നതോടെ; രാജ്യത്തെ ആരാധനാലയങ്ങളില്‍ വീണ്ടും ഭീകരാക്രമണം ഉണ്ടായേക്കുമെന്ന് മുന്നറിയിപ്പ്

Britishmalayali
kz´wteJI³

കൊളംബോ: ഞെട്ടിക്കുന്ന ദുരന്തത്തില്‍ നിന്നും ഇനിയും വിമുക്തമായിട്ടില്ല ശ്രീലങ്ക. എന്തിനെയും ഇപ്പോള്‍ ഭയപ്പാടോടെയാണ് ഈ രാജ്യം കാണുന്നത്. 360 പേര്‍ കൊല്ലപ്പെട്ട ഈസ്റ്റര്‍ ദിന സ്‌ഫോടനപരമ്പരയുടെ പശ്ചാത്തലത്തില്‍ 39 രാജ്യങ്ങളില്‍ നിന്നുള്ള പൗരന്മാര്‍ക്ക് അനുവദിച്ചിരുന്ന വിസ ഓണ്‍ അറൈവല്‍ സംവിധാനം താല്‍ക്കാലികമായി റദ്ദാക്കുകയാണ് ലങ്ക ചെയ്തത്.

നിലവിലെ സുരക്ഷാ സാഹചര്യം കണക്കിലെടുത്താണ് നടപടിയന്ന് ടൂറിസം മന്ത്രി ജോണ്‍ അമര്‍തുംഗ പ്രസ്താവനയില്‍ അറിയിച്ചു. ആക്രമണത്തിന്റെ പിന്നില്‍ വിദേശബന്ധമുണ്ടെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്. അതിനാല്‍ വിസാ ഓണ്‍ അറൈവല്‍ സംവിധാനം ദുരുപയോഗം ചെയ്യപ്പെടുന്നത് ഇല്ലാതാക്കുകയാണെന്നും അമരതുംഗ വ്യക്തമാക്കി.

മെയ് മുതല്‍ ഒക്ടോബര്‍ വരെയുള്ള ആറുമാസക്കാലയളവില്‍ ലക്ഷക്കണക്കിന് ടൂറിസ്റ്റുകളാണ് ശ്രീലങ്കയില്‍ എത്തുന്നത്. 2019ലെ ആദ്യ മൂന്നുമാസത്തിനിടെ മാത്രം 740600 വിദേശ വിനോദസഞ്ചാരികളാണ് ശ്രീലങ്കയില്‍ എത്തിയത്. കഴിഞ്ഞവര്‍ഷം നാലരലക്ഷം ഇന്ത്യക്കാരും ശ്രീലങ്ക സന്ദര്‍ശിക്കുകയുണ്ടായി. ശ്രീലങ്കയുടെ ആഭ്യന്തര മൊത്ത ഉല്‍പ്പാദനത്തിന്റെ അഞ്ചു ശതമാനവും ടൂറിസം മേഖലയില്‍ നിന്നാണ് കണ്ടെത്തിയിരുന്നത്. എന്നാല്‍ ഈസ്റ്റര്‍ ദിനത്തിലുണ്ടായ ചാവേര്‍ സ്‌ഫോടനപരമ്പര ദ്വീപ് രാജ്യത്തിന്റെ വികസനസാധ്യതകളെക്കൂടിയാണ് ഇല്ലാതാക്കിയത്.

അതേസമയം രാജ്യത്തെ ആരാധനാലയങ്ങളില്‍ വീണ്ടും ഭീകരാക്രമണമുണ്ടായേക്കാമെന്ന മുന്നറിയിപ്പുമായി ശ്രീലങ്കയിലെ യുഎസ് എംബസി രംഗത്തുവനനു. ഏപ്രില്‍ 26 മുതല്‍ 28 വരെയുള്ള ദിവസങ്ങളില്‍ ജാഗ്രത പാലിക്കണമെന്നാണ് മുന്നറിയിപ്പ്. ആള്‍ക്കൂട്ടങ്ങളെ ഒഴിവാക്കണമെന്നും, ഇത്തരം സ്ഥലങ്ങളിലൂടെ കടന്നു പോകുമ്പോള്‍ ജാഗരൂകരായിരിക്കണമെന്നും എംബസി മുന്നറിയിപ്പ് നല്‍കുന്നു. അതേ പോലെ വിദേശികള്‍ കൂടുതലായി എത്തുന്ന സ്ഥലങ്ങള്‍ക്ക് നേരെ ആക്രമണം നടക്കാനിടയുണ്ടെന്നും അതിനാല്‍ യാത്ര ഒഴിവാക്കണമെന്നും ബ്രിട്ടണിലെ ഫോറിന്‍ ആന്‍ഡ് കോമണ്‍വെല്‍ത്ത് ഓഫീസ് ജനങ്ങള്‍ക്കായി നല്‍കിയ ഔദ്യോഗിക മുന്നറിയിപ്പില്‍ പറയുന്നു.

ഓഫീസ് വെബ്‌സൈറ്റിലാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം നല്‍കിയിരിക്കുന്നത്. സാധാരണക്കാര്‍ ഒത്തുകൂടുന്ന ആരാധനാലയങ്ങളായിരിക്കും ഭീകരരുടെ പ്രധാനലക്ഷ്യകേന്ദ്രങ്ങളെന്നാണ് സൂചന. ബ്രിട്ടന് പുറമെ ചൈനയും ശ്രീലങ്കയിലേക്ക് പോകരുതെന്ന നിര്‍ദ്ദേശം തങ്ങളുടെ പൗരന്മാര്‍ക്ക് നല്‍കിയിട്ടുണ്ട്. ഈസ്റ്റര്‍ ദിവസമുണ്ടായ ആക്രമണത്തില്‍ എട്ടോളം ബ്രിട്ടീഷ് പൗരന്മാര്‍ കൊല്ലപ്പെട്ടിരുന്നു. ഭീകരാക്രമണം നടത്തിയ ചാവേറുകള്‍ക്ക് വിദേശസഹായം ലഭിച്ചുവെന്നും രാജ്യത്തെ ഉദാര വിസ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തുവെന്നും കണ്ടെത്തിയതിനാല്‍ ഓണ്‍ അറൈവല്‍ വിസ സൗകര്യം ശ്രീലങ്ക താത്കാലികമായി നിര്‍ത്തലാക്കിയിട്ടുണ്ട്. 39 രാജ്യങ്ങളിലെ പൗരന്മാര്‍ക്കാണ് ഈ സൗകര്യം ലഭിച്ചു വന്നിരുന്നത്.

ആക്രമണത്തിന് പിന്നിലുള്ള പ്രധാനികളെ കണ്ടെത്തിയെങ്കിലും അന്വേഷണത്തിന്റെ പരിധിയില്‍ വരാത്ത ഭീകരസംഘങ്ങള്‍ രാജ്യത്ത് ഇപ്പോഴും സജീവമായി പ്രവര്‍ത്തിക്കുന്നുണ്ടെന്ന സൂചന പ്രധാനമന്ത്രി റനില്‍ വിക്രമസിംഗെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു. ഇക്കൂട്ടരുടെ പക്കല്‍ കൂടുതല്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടാകാനുള്ള സാധ്യതയുണ്ട്. അതുകൊണ്ട് തന്നെ വീണ്ടുമൊരു ആക്രമണത്തിനുള്ള സാധ്യത തള്ളിക്കളയാനാകില്ല. ആക്രമണങ്ങള്‍ക്ക് സാധ്യതയുണ്ടെന്ന മുന്നറിയിപ്പ് ലഭിച്ചതോടെ കൊളംബോയിലെയും നെഗോംബോയിലെയും ജനങ്ങള്‍ വ്യാഴാഴ്ച കൂട്ടത്തോടെ ഒഴിഞ്ഞു പോയിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്നില്ല. സ്‌ഫോടനങ്ങളില്‍ 253 പേര്‍ മരിച്ചതായാണ് ഔദ്യോഗിക സ്ഥിരീകരണം. ഇതില്‍ 40 ഓളം പേര്‍ വിദേശ പൗരന്മാരാണ്

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category