1 GBP = 87.90 INR                       

BREAKING NEWS

സമയപരിധി കഴിഞ്ഞും യുഎസില്‍ തങ്ങുന്നവര്‍ക്ക് ട്രംപ് വക പണി; വിദേശികളായ വ്യാപാരികളേയും വിനോദസഞ്ചാരികളേയും സമയം കഴിഞ്ഞും രാജ്യത്ത് തങ്ങാന്‍ അനുവദിക്കരുതെന്ന് ഹോംലാന്റ് സെക്യൂരിറ്റി വകുപ്പിന് ട്രംപിന്റെ നിര്‍ദ്ദേശം; ബാധിക്കുന്നത് ഇന്ത്യാക്കാരടക്കമുള്ള വിദ്യാര്‍ത്ഥികളേയും ജോലിക്കാരേയും

Britishmalayali
kz´wteJI³

വാഷിങ്ടണ്‍: സമയപരിധി കഴിഞ്ഞും അമേരിക്കയില്‍ തങ്ങുന്ന ആളുകള്‍ക്ക് 'പണി'യുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഹോംലാന്റ് സെക്യൂരിറ്റി വകുപ്പിന് ട്രംപ് ഇത് സംബന്ധിച്ച് മെമോ അയച്ചു. ഇത് ഏറ്റവും അധികം ബാധിക്കുന്നത് വിനോദ സഞ്ചാരികളേയും വ്യാപാര ആവശ്യത്തിനായി അമേരിക്കയില്‍ എത്തുന്ന വിദേശികളേയുമായിരിക്കും. മാത്രമല്ല ഇമിഗ്രന്റ് വിസ അല്ലാത്തവര്‍ക്കും ഇത് ദോഷമായി ബാധിക്കും. ഇമിഗ്രന്റ് വിസയല്ലാത്തവര്‍ക്കുള്ള നിയമാവലികള്‍ പുതുക്കുന്നതിന്റെ ഭാഗമായുള്ള പുത്തന്‍ നടപടി ബാധിക്കുന്നത് ഇന്ത്യാക്കാരെയാണ്.

അഡ്മിഷന്‍ ബോണ്ടുകള്‍ ചുമത്താനുള്ള സാധ്യതയും ആശങ്ക വര്‍ധിപ്പിക്കുന്ന ഒന്നാണ്. നോണ്‍ ഇമിഗ്രന്റ് വിസ എന്ന് പറയുമ്പോള്‍ വിദ്യാര്‍ത്ഥികളും ജോലിക്കാരും അവരുടെ ആശ്രിതരും ഈ ഗണത്തില്‍ വരും. എന്നാല്‍ നിര്‍ദ്ദേശം ഉടന്‍ നടപ്പിലാക്കണമെന്ന് മെമോയില്‍ പറഞ്ഞിട്ടില്ല. സംഭവത്തില്‍ കൃത്യമായ നിരീക്ഷണം നടത്തിയ ശേഷം 120 ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് അതാത് വകുപ്പ് തലവന്മാര്‍ക്ക് ട്രംപ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അമേരിക്കയില്‍ ആകെ 1.96 ലക്ഷം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളുണ്ടെന്നാണ് റിപ്പോര്‍ട്ട്.

അതായത് രാജ്യത്ത് ആകെ പഠിക്കുന്ന വിദേശികളായ വിദ്യാര്‍ത്ഥികളുടെ 18 ശതമാനവും ഇന്ത്യയില്‍ നിന്നുള്ളവരാണ്. ടെക്കികളായ ഇന്ത്യക്കാര്‍ ഏറ്റവുമധികമായി ഉപയോഗിക്കുന്ന ഒന്നാണ് എച്ച് വണ്‍ ബി വിസ എന്ന് പറയുന്നത്. ഇതില്‍ കുറച്ച് നാള്‍ മുന്‍പ് ഇളവനുവദിച്ചതിനാല്‍ വിസ എടുത്തവരുടെ എണ്ണം 2.08 ലക്ഷമായി ഉയര്‍ന്നിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category