1 GBP = 87.80 INR                       

BREAKING NEWS

അച്ഛനും അമ്മയും മരിച്ച് കിടന്ന വീട്ടില്‍ ഭക്ഷണവും വെള്ളവുമില്ലാതെ മൂന്നു ദിവസം; നാലു വയസുകാരിയും രണ്ട് മാസം പ്രായമുള്ള കുരുന്നും അനുഭവിക്കേണ്ടി വന്നത് നുറുങ്ങുന്ന വേദന; കുഞ്ഞുങ്ങളെ കണ്ടെടുത്തത് ക്ഷീണിച്ച് അവശരായ നിലയില്‍; ലോസ് ഏയ്ഞ്ചല്‍സിലുണ്ടായ സംഭവമിങ്ങനെ

Britishmalayali
kz´wteJI³

ലോസ്ഏയ്ഞ്ചല്‍സ്: അച്ഛനും അമ്മയും കൊല്ലപ്പെട്ടതിന് പിന്നാലെ രണ്ടുമാസം പ്രായമുള്ള സഹോദരനുമായി നാലു വയസുകാരി തുടര്‍ച്ചയായി മൂന്നു ദിവസം വീട്ടില്‍ കഴിഞ്ഞതാണ് ഇപ്പോള്‍ ഏറെ ചര്‍ച്ചയായിരിക്കുന്നത്. അമേരിക്കയിലെ ലോസ് ഏയ്ഞ്ചല്‍സില്‍ ചാറ്റ്സ്വര്‍ത്ത് നെയ്ബര്‍ഹുഡിലാണ് സംഭവം. ഏപ്രില്‍ 14നാണ് കുട്ടികളെ കണ്ടെടുക്കുന്നത്. കുട്ടികളുടെ പിതാവ് ഭാര്യയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു.

46കാരനായ ഡേവിഡ് കൂറൂസ് പാര്‍സ ഭാര്യ മിഹോക്കോ കോയിക്കേ പാര്‍സ (38) എന്നിവരെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ഇവരുടെ അയല്‍ വാസികള്‍ സംശയം തോന്നി പരിശോധിച്ചപ്പോഴാണ് ക്ഷീണിച്ചവശരായ കുട്ടികളെ കണ്ടെത്തിയത്. വീടിന്റെ മുകള്‍ നിലയിലാണ് ദമ്പതികളുടെ മൃതദ്ദേഹം കണ്ടെത്തിയത്. ഏപ്രില്‍ 11ന് ആവാം ഇരുവരുടേയും മരണം സംഭവിച്ചതെന്നും പൊലീസ് പറയുന്നു.

കുട്ടികളെ കണ്ടെടുത്തപ്പോള്‍ ഇവരില്‍ നിര്‍ജ്ജലീകരണവും അമിതമായ ക്ഷീണവും കണ്ടെത്തി. വെള്ളം പോലും കുടിക്കാനാവാത്ത അവസ്ഥയിലും കുഞ്ഞനുജനെ നോക്കിയ നാലു വസുകാരിയെ 'ഹീറോ' എന്നാണ് വിദേശ മാധ്യമങ്ങള്‍ പോലും വിശേഷിപ്പിച്ചത്. ശിശു-കുടുംബക്ഷേമ വകുപ്പിന്റെ കീഴില്‍ പരിചരണത്തിലാണ് ഇപ്പോള്‍ കുട്ടികള്‍. ദമ്പതികളുടെ മരണത്തില്‍ ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category