1 GBP = 87.00 INR                       

BREAKING NEWS

കൂട്ടുകാരന്‍ എടുത്ത വീഡിയോ സത്യം പറഞ്ഞിട്ടും തെളിയിക്കാ നാകാതെ പ്രോസി ക്യൂഷന്‍; ആടിനെ ലൈംഗിക വൈകൃതത്തിന് ശേഷം കൊന്നു കളയുമെന്ന കേസില്‍ ജിഷയുടെ ഘാതകന്‍ കുറ്റ വിമുക്തന്‍; കൃത്യമായ രേഖകള്‍ പ്രോസിക്യൂഷന്‍ ഹാജരാക്കാനാവാത്തത് നിര്‍ണ്ണായകമായി; ജിഷാ കേസിന് ബലം കൂട്ടാന്‍ കെട്ടിച്ചമച്ച കേസെന്ന് കണ്ട് അമീറുള്ളിനെ വെറുതെ വിട്ട് പെരുമ്പാവൂര്‍ കോടതി; വധശിക്ഷ കാത്ത് നില്‍ക്കുന്ന ജയിലില്‍ കഴിയുന്ന പ്രതിക്ക് ഒരു കേസില്‍ ആശ്വാസ വാര്‍ത്ത

Britishmalayali
kz´wteJI³

പെരുമ്പാവൂര്‍: പ്രകൃതിവിരുദ്ധമായി പെണ്ണാടിനെ പീഡിപ്പിച്ച കേസില്‍ ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ്ലാമിനെ പെരുമ്പാവൂര്‍ കോടതി വെറുതെ വിട്ടു. മനുഷ്യരെ മാത്രമല്ല, മൃഗങ്ങളെ പ്രകൃതി വിരുദ്ധമായി പീഡിപ്പിക്കുന്നവര്‍ക്കെതിരെയും ഇന്ത്യന്‍ ശിക്ഷാ നിയമം 377-ാം വകുപ്പ് അനുസരിച്ചു പൊലീസിനു കേസ് രജിസ്റ്റര്‍ ചെയ്യാം. മനുഷ്യരുടെ കാര്യത്തില്‍ ഇരയുടെ അനുവാദത്തോടെ കുറ്റം ചെയ്താലും ഈ വകുപ്പ് അനുസരിച്ചു കേസെടുക്കാം. ജീവപര്യന്തം തടവു ശിക്ഷ ലഭിക്കാവുന്ന കുറ്റമാണിത്. പിഴയോടെ പത്തു വര്‍ഷം വരെ കഠിനതടവും ഈ കുറ്റത്തിനു ശിക്ഷ ലഭിക്കാം. ഇത്തരമൊരു കേസിലാണ് അമീറുള്ളിനെ കോടതി വെറുതെ വിടുന്നത്. ഈ കേസില്‍ കൃത്യമായ രേഖകള്‍ ഹാജരാക്കാന്‍ പൊലീസിനോ പ്രോസിക്യൂഷനോ കഴിഞ്ഞില്ല .ഈ കേസ് ജിഷ കേസിനു ബലംകൂട്ടാന്‍ വേണ്ടി കെട്ടിച്ചമച്ചതാണെന്ന് കോടതി നിരീക്ഷിച്ചതായും റിപ്പോര്‍ട്ടുണ്ട്.

വട്ടോളിപ്പടിയിലെ ക്ഷീരകര്‍ഷകന്‍ നല്‍കിയ പരാതിയാണ് കേസിന് ആധാരം. ജിഷ കൊല്ലപ്പെടുന്നതിന് മാസങ്ങള്‍ക്കു മുന്‍പ് പശുവിനെ പീഡിപ്പിച്ച ഇതര സംസ്ഥാനക്കാരനെ നാട്ടുകാര്‍ തടഞ്ഞുവച്ചിരുന്നു. ജിഷാ കേസില്‍ അമീറിന്റെ ചിത്രം മാധ്യമങ്ങളില്‍ പ്രത്യക്ഷപ്പെട്ടതോടെയാണ് അന്നു നാട്ടുകാര്‍ തടഞ്ഞുവച്ചത് അമീറിനെയാണെന്ന വിവരം പൊലീസിനെ അറിയിച്ചത്. വട്ടോളിപ്പടിയില്‍ ജിഷയുടെ വീടിനു പരിസരത്തുള്ള ആടിനെ പീഡിപ്പിക്കുകയും മുറിപ്പെടുത്തുകയും ചെയ്ത കേസിലും അമീറുള്ളിനെ അറസ്റ്റ് ചെയ്തു. ജിഷാ കേസ് അന്വേഷണത്തിനിടെ ഇതരസംസ്ഥാന ജോലിക്കാരെ പൊലീസ് വിശദമായി ചോദ്യം ചെയ്തിരുന്നു. ഇതിനിടെയാണ് ആടിന്റെ പീഡനം പുറത്തുവന്നത്. ചിലരുടെ ഫോണില്‍ നിന്ന് ഈ ദൃശ്യങ്ങള്‍ കണ്ടത്തി. അമീറുള്ളിന്റെ ഫോണിലും ദൃശ്യങ്ങളുണ്ടായിരുന്നു. ഇതിനിടെയാണ് പരാതി എത്തിയത്. ആടിനെ ലൈംഗിക വൈകൃതത്തിനായി ഉപയോഗിച്ച ശേഷം ആടിന്റെ രഹസ്യഭാഗം ചെത്തിക്കളഞ്ഞു എന്നായിരുന്നു പരാതി. വെറ്റിനറി ഡോക്ടര്‍മാര്‍ ആടിനെ വിശദമായി പരിശോധിച്ചു.

പെരുമ്പാവൂരില്‍ ആടുകളെ ലൈംഗിക വൈകൃതത്തിന് വിധേയമാക്കിയതിന് പിന്നില്‍ അമീറുള്‍ ഇസ്ലാമാണെന്ന് പൊലീസ് കണ്ടെത്തിയത് ജിഷാ കേസില്‍ ഏറെ നിര്‍ണ്ണായകമായിരുന്നു. മൃഗീയമായ കൊലപാതകം ചെയ്ത പ്രതിക്ക് വധശിക്ഷ നല്‍കാനുള്ള തീരുമാനം കോടതി കൈക്കൊണ്ടത് തന്നെ കേസിലെ അപൂര്‍വ്വത പരിഗണിച്ചാണ്. ജിഷയെ ബലാത്സംഗം ചെയ്ത ശേഷം എന്തിന് അതിക്രൂരമായി പെരുമാറി എന്നതിനുള്ള ഉത്തരമായിരുന്നു ആടിനെ പീഡിപ്പിച്ചു എന്ന കാര്യത്തിലെ അന്വഷണം. ആടിനെ പീഡിപ്പിക്കുന്നത് സംബന്ധിച്ച വീഡിയോ നിര്‍ണ്ണായക തെളിവായി പൊലീസിന് കിട്ടി. ഇതിനൊപ്പം പീഡനത്തിനിരയായെന്ന് സംശയിക്കുന്ന ആടുകളില്‍ നടത്തിയ പരിശോധനയും നിര്‍ണ്ണായകമായി.

വ്യാപക തോതില്‍ ആടുകളെ ലൈംഗിക ചേഷ്ടയ്ക്ക് അമീറുള്ളും സുഹൃത്തുക്കളും പെരുമ്പാവൂരില്‍ ദുരുപയോഗം ചെയ്തുവെന്നാണ് ഇതിലൂടെ വ്യക്തമായതായി റിപ്പോര്‍ട്ടെത്തി. ജിഷ വധക്കേസിലെ പ്രതി അമീറുള്‍ ഇസ്ലാം കടുത്ത ലൈംഗിക വൈകൃതമുള്ള വ്യക്തിയാണെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. അമീറുള്‍ ആടിനെ ലൈംഗിക പീഡനത്തിന് ഇരയാക്കുന്നത് മറ്റൊരു ഇതരസംസ്ഥാന തൊഴിലാളി ഫോണില്‍ റിക്കോര്‍ഡ് ചെയ്യുകയായിരുന്നു. ഈ വിഡിയോ ലഭിച്ചതോടെ പൊലീസിന് മറ്റ് സംശയങ്ങളും സജീവമായി. എന്നാല്‍ വിഡീയോ കോടതിയില്‍ പൊലീസ് ഹാജരാക്കിയില്ലെന്നാണ് സൂചന. വലിയ തോതില്‍ മൃഗങ്ങളെ പീഡിപ്പിച്ച ശേഷം കൊന്ന് കളയുന്ന സ്വഭാവം അമീറുള്ളിനും സുഹൃത്തുക്കള്‍ക്കും ഉണ്ടായിരുന്നുവെന്ന ആരോപണം ശക്തമാക്കിയ കേസിലാണ് പ്രതിയെ വെറുതെ വിടുന്നത്.

അമീറുല്‍ ഇസ്ലാം ആടിനെ ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്നാണ് പൊലീസിന് പരാതി ലഭിച്ചിരുന്നു. അമീറുള്‍ താമസിച്ച വീടിന് സമീപത്തുള്ളയാളിന്റെ ആടിനെയാണ് ചൂഷണം ചെയ്തത് എന്നായിരുന്നു പരാതി. ഉടമ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം നടത്തി്്. അതിനിടെ ചില സുഹൃത്തുകള്‍ അമി ഉള്‍ ആടിനെ ലൈംഗിക വൈകൃതത്തിനായി ഉപയോഗിച്ചെന്ന് മൊഴി നല്‍കി. ഇതിനു ശേഷം ആടിന്റെ രഹസ്യഭാഗം ചെത്തിക്കളഞ്ഞു. വെറ്റിനറി ഡോക്ടര്‍മാര്‍ ആടിനെ വിശദമായി പരിശോധിച്ചു. ഇതോടെ പീഡനം സ്ഥിരീകരിച്ചു.

അമീറുളിന് രണ്ട് ഭാര്യമാര്‍ ഉണ്ടെന്ന റിപ്പോര്‍ട്ടും പുറത്തുവരുന്നിരുന്നു. ലൈംഗിക ബന്ധം കഴിഞ്ഞാല്‍ രഹസ്യഭാഗങ്ങളില്‍ മുറിവേല്‍പ്പിച്ച് ആനന്ദിക്കും. ഒരു ഭാര്യയില്‍ അഞ്ച് വയസുള്ള മകനുണ്ട്. 20 വയസുള്ള ഒരാളുടെ അമ്മയാണ് മറ്റൊരു ഭാര്യ. ഇതില്‍ അസാമിലെ വീട്ടില്‍ കഴിയുന്ന ഭാര്യയുടെ മൊഴിയെടുത്തപ്പോഴാണ് ലൈംഗിക വൈകൃതത്തിന്റെ വിവരങ്ങള്‍ പുറത്തുവന്നത്. കത്തികൊണ്ട് തന്റെ രഹസ്യഭാഗങ്ങളില്‍ പതിവായി മുറിവേല്‍പ്പിച്ചിട്ടുണ്ടെന്ന് ഇവര്‍ മൊഴി നല്‍കി. ഇതെല്ലാം ജിഷാ കേസില്‍ നിര്‍ണ്ണായകമാവുകയും ചെയ്തു. അന്ന് അമീറുലിന്റെ ആദ്യഭാര്യക്ക് 38 വയസാണ് പ്രായം. 17ാം വയസിലാണ് അമീറുല്‍ ഈ സ്ത്രീയെ വിവാഹം ചെയ്തത്. ഏഴ് വര്‍ഷങ്ങള്‍ക്ക് മുമ്പായിരുന്നു ഇത്. മൂന്നു വര്‍ഷം കഴിഞ്ഞ് രണ്ടാം വിവാഹവും ചെയ്തു. അസമില്‍ തന്നെ മറ്റൊരു യുവതിയെയാണ് വിവാഹം ചെയ്തത്. അന്വേഷണോദ്യോഗസ്ഥര്‍ അമീറുളിനെ അന്വേഷിച്ച് അസമിലെത്തിയിരുന്നു. അവിടെ നടത്തിയ അന്വേഷണത്തിലാണ് ഇക്കാര്യം വ്യക്തമായത്.

അസമില്‍ പ്രായമേറിയ സ്ത്രീകളെ വിവാഹം കഴിക്കുന്നതും ഒന്നിലേറെ വിവാഹം കഴിക്കുന്നതും സാധാരണമാണ്. പെരുമ്പാവൂരില്‍ ജോലി ചെയ്തിരുന്ന നാട്ടിലെ ചില കൂട്ടുകാര്‍ക്കൊപ്പമാണ് അമീറുള്‍ പെരുമ്പാവൂരിലെത്തിയത്. എല്ലാത്തരം ജോലികളും ഇയാള്‍ ചെയ്തിരുന്നതായാണ് വിവരം. അസമിലെ നാഗോണ്‍ ജില്ലയിലെ സോലാ പുത്തൂര്‍ ഗ്രാമത്തിലാണ് അമീര്‍ ഉള്‍ഇസ്ലാം ജനിച്ചതും വളര്‍ന്നതും. പ്രാഥമിക വിദ്യാഭ്യാസംപോലും ലഭിക്കാതെ നന്നേ ചെറുപ്പത്തില്‍ തന്നെ നാടുവിട്ടു. ജിഷയുടെ കൊലയ്ക്കുശേഷം പ്രതി തീവണ്ടിമാര്‍ഗം അസമിലേക്കുപോയി. ജിഷാ കേസില്‍ അമീറുള്ളിനെ കോടതി വധ ശിക്ഷയ്ക്ക് വിധിച്ചിട്ടുണ്ട്. ഈ കേസില്‍ അപ്പീല്‍ നടപടികള്‍ തുടരുകയാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category