1 GBP = 88.30 INR                       

BREAKING NEWS

ബാലവിവാഹത്തില്‍ നിന്നും രക്ഷപ്പെട്ട് നാട് വിട്ട മൈസൂരിലെ പെണ്‍കുട്ടിക്ക് ഹയര്‍സെക്കണ്ടറി പരീക്ഷയില്‍ 90.3 ശതമാനം മാര്‍ക്ക്; രണ്ട് വര്‍ഷം മുമ്പ് ബംഗളുരുവിലേക്ക് നാട് വിട്ട് പഠനം തുടര്‍ന്ന രേഖയ്ക്ക് ഐഎഎസ് ഓഫീസറാകാന്‍ മോഹം; ദൃഢനിശ്ചയത്തിന്റെ ആള്‍രൂപമായ പെണ്‍കരുത്തിന്റെ കഥ

Britishmalayali
kz´wteJI³

മൈസൂര്‍: മൈസൂരിനടുത്തുള്ള ചില്‍ക്കബല്ലാപുര ജില്ലയിലെ വീട്ടില്‍ നിന്നും വിവാഹത്തിന് സമ്മര്‍ദം ചെലുത്തിയതിനെ തുടര്‍ന്ന് രണ്ട് വര്‍ഷം മുമ്പ് നാട് വിട്ട് പോയ 18കാരിയായ പെണ്‍കുട്ടി അടുത്തിടെ നടന്ന II പിയു എക്‌സാമിനേഷനില്‍ (പ്ലസ്ടുവിന് സമാനമായ പരീക്ഷ) 90.3 ശതമാനം മാര്‍ക്ക് വാങ്ങിയെന്ന് റിപ്പോര്‍ട്ട്. ഒരു ഐഎഎസ് ഓഫീസറാവുകയെന്ന തന്റെ ജീവിതലക്ഷ്യം നിറവേറ്റുന്നതിന് തയ്യാറെടുക്കുന്നതിനിടയിലാണ് രേഖയെ വിവാഹം കഴിപ്പിക്കാന്‍ വേണ്ടി വീട്ടുകാര്‍ സമ്മര്‍ദം ചെലുത്തിയിരുന്നത്. ചില്‍ക്കബല്ലാപുര ജില്ലയിലെ ബാഗെപള്ളി താലൂക്കിലെ കോട്ടൂരു ഗ്രാമത്തിലെ പെണ്‍കുട്ടിയാണ് ഇത്തരത്തില്‍ നാട് വിട്ട് പോയത്.

രണ്ട് വര്‍ഷം മുമ്പ് എസ്എസ്എല്‍സി പരീക്ഷയില്‍ 74 ശതമാനം മാര്‍ക്ക് വാങ്ങിയിരിക്കുമ്പോഴായിരുന്നു വീട്ടുകാര്‍ രേഖയെ വിവാഹത്തിന് നിര്‍ബന്ധിച്ചിരുന്നത്. ബാലവിവാഹത്തെ എതിര്‍ത്തിരുന്ന രേഖ തുടര്‍ന്ന് തന്റെ സുഹൃത്തുക്കളോടൊപ്പം ബംഗളുരുവിലേക്ക് കടന്ന് പഠിച്ച് മുന്നേറുകയായിരുന്നു. ബംഗളുരുവിലെത്തിയ പെണ്‍കുട്ടി സമയം പാഴാക്കാതെ ഹെബാലിലെ കമ്പ്യൂട്ടര്‍ ട്രെയിനിങ് സെന്ററിലും പഠിക്കാന്‍ പോയിരുന്നു.

എന്നാല്‍ അവിടുത്തെ പഠനം തനിക്ക് ഇഷ്ടപ്പെടാത്തതിനാല്‍ രേഖ 1098ല്‍ ചൈല്‍ഡ് ഹെല്‍പ് ലൈനില്‍ ബന്ധപ്പെട്ട് സഹായം അഭ്യര്‍ത്ഥിക്കുകയും തന്റെ അക്കാദമിക് പഠനം തുടരുകയുമായിരുന്നു. ചൈല്‍ഡ് വെല്‍ഫെയര്‍ കമ്മിറ്റിയിലെ അംഗങ്ങള്‍ ഹെബാലിലെ പിജിയില്‍ സന്ദര്‍ശിക്കുകയും  അവളെ മതികെരെയിലെ സ്പാര്‍ഷ ട്രസ്റ്റിലേക്ക് മാറ്റുകയുമായിരുന്നു.തുടര്‍ന്ന് കമ്മിറ്റി അംഗങ്ങള്‍ നീലമംഗളയിലെ ഗോലഹള്ളിയിലുള്ള ഗവണ്‍മെന്റ് പിയു കോളജില്‍ പഠിക്കാനായി സീറ്റ് തരപ്പെടുത്തിക്കൊടുക്കുകയും ചെയ്തിരുന്നു.

ഏപ്രില്‍ 18ന് പിയു റിസള്‍ട്ട് പ്രഖ്യാപിച്ചപ്പോള്‍ രേഖയുടെ രണ്ട് വര്‍ഷത്തെ കഠിനപ്രയത്‌നത്തിന് ഫലം കണ്ടിരുന്നു. രേഖ 600ല്‍ 542 മാര്‍ക്ക് വാങ്ങിയാണ് വിജയിച്ചിരിക്കുന്നത്. ഇനി ഹിസ്റ്ററി, പൊളിറ്റിക്‌സ്, എക്കണോമിക്‌സ് എന്നിവയില്‍ ബിഎ ഡിഗ്രിക്ക് പഠിക്കാനാണ് പെണ്‍കുട്ടി ഒരുങ്ങുന്നത്. രേഖ കഠിനാധ്വാനിയാണെന്നും അവരെ സിഡബ്ല്യൂസി രക്ഷിച്ച് തങ്ങള്‍ക്കടുത്തെത്തിക്കുകയായിരുന്നുവെന്നുമാണ് സ്പാര്‍ഷ ട്രസ്റ്റ് മാനേജിങ് ട്രസ്റ്റിയായ ആര്‍. ഗോപിനാഥന്‍ വെളിപ്പെടുത്തുന്നത്.

തനിക്ക് ചെറുപ്പത്തില്‍ തന്നെ പിതാവിനെ നഷ്ടപ്പെട്ടുവെന്നും ബാലവിവാഹത്തിന് നിര്‍ബന്ധിച്ചതിനെ തുടര്‍ന്ന് താന്‍ നാട് വിടുകയായിരുന്നുവെന്നും തന്റെ പഠനം തുടരാന്‍ ആഗ്രഹമേറെയുണ്ടായിരുന്നുവെന്നും അത് ഇപ്പോള്‍ ലക്ഷ്യം കണ്ട് തുടങ്ങിയിരിക്കുന്നുവെന്നുമാണ് രേഖ പറയുന്നത്.  തനിക്കിപ്പോള്‍ ജീവിതത്തില്‍ വ്യക്തമായ ലക്ഷ്യമുണ്ടെന്നും ആദ്യം ഒരു അഡ്വക്കേറ്റാകാനും തുടര്‍ന്ന് സിവില്‍ സര്‍വീസ് എഴുതാന്‍ ആഗ്രഹിക്കുന്നുവെന്നും പെണ്‍കുട്ടി ദൃഢനിശ്ചയത്തോടെ വെളിപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category