1 GBP = 87.90 INR                       

BREAKING NEWS

അമിത വേഗതയില്‍ പൊലിഞ്ഞത് പ്രതിശ്രുത വരന്റെ സ്വപ്നങ്ങള്‍; ദേശീയപാതയില്‍ മരണം പതിയിരുന്നത് പൂവാറിലെ വിനീഷിന്റെ വിവാഹനിശ്ചയം കഴിഞ്ഞ് മടങ്ങി വരവേ; വരനടക്കം മൂന്ന് പേര്‍ കൊല്ലപ്പെട്ടതറിഞ്ഞ് ചങ്കു തകര്‍ന്ന് കണ്ണൂര്‍; കണിച്ചുകുളങ്ങര ദേശീയപാതയിലെ അപകടത്തിലെ ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ രണ്ടായി പിളര്‍ന്നു; ആളുകളെ പുറത്തെടുത്തത് ട്രാവലര്‍ വെട്ടിപ്പൊളിച്ച്; കണിച്ചുകുളങ്ങരയെ കരയിപ്പിച്ച അപകടം ഇങ്ങനെ

Britishmalayali
kz´wteJI³

ആലപ്പുഴ: കണിച്ചുകുളങ്ങരയില്‍ ദേശീയ പാതയില്‍ ട്രാവലറും കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിച്ച് പ്രതിശ്രത വരനടക്കം മൂന്നു പേര്‍ കൊല്ലപ്പെട്ടന്ന വാര്‍ത്ത വന്നതിന് പിന്നാലെ കണ്ണൂരിന്റെ നെഞ്ചു പിടയുകയാണ്. അമിത വേഗത മൂലം റോഡില്‍ പൊലിഞ്ഞത് പൂവാറിലെ വിനീഷ് എന്ന യുവാവിന്റെ സ്വപ്നങ്ങള്‍ കൂടിയായിരുന്നു. വെള്ളിയാഴ്ച്ച പുലര്‍ച്ചെയാണ് കണ്ണൂര്‍ ഇരിട്ടി സ്വദേശികള്‍ സഞ്ചരിച്ചിരുന്ന വാഹനം അപകടത്തില്‍പെട്ടത്. അമിത വേഗതയാണ് അപകടകാരണമെന്ന് പൊലീസ് പറയുന്നു. കണ്ണൂര്‍ ഇരിട്ടി ഉദയകത്ത് തെക്കേതില്‍ വീട്ടില്‍ വിജയകുമാര്‍ (38), വിനീഷ് (25), പ്രസന്ന (55) എന്നിവരാണ് മരിച്ചത്.

പൂവാറില്‍ വിനീഷിന്റെ വിവാഹ നിശ്ചയം കഴിഞ്ഞ് മങ്ങുകയായിരുന്നു ടെമ്പോ ട്രാവലറിലുള്ള സംഘം. ഇതിലുണ്ടായിരുന്ന പതിനൊന്ന് പേര്‍ക്ക് പരുക്കേറ്റു. ഇവരില്‍ മൂന്നു പേര്‍ കുട്ടികളാണ്. കണിച്ചുകുളങ്ങര ജങ്ഷനില്‍ കാണിക്കവഞ്ചിക്ക് മുന്നിലാണ് അപകടം. തിരുവനന്തപുരത്തായിരുന്നു വിവാഹ നിശ്ചയ ചടങ്ങ് നടന്നത്. ഇതു കഴിഞ്ഞ് കണ്ണൂരിലേക്ക് പോകുകയായിരുന്നു ട്രാവലര്‍. തിരുവനന്തപുരം ഭാഗത്തേക്ക് പോവുകയായിരുന്ന സൂപ്പര്‍ഫാസ്റ്റാണ് ട്രാവലറുമായി കൂട്ടിയിടിച്ചത്. മറ്റൊരു വാഹനത്തെ ട്രാവലര്‍ ഓവര്‍ടേക്ക് ചെയ്തതിന് പിന്നാലെ കെഎസ്ആര്‍ടിസി ബസ് വരുന്ന്ത് കണ്ട് വലത്തോട്ട് വെട്ടിച്ചതാണ് അപകടമുണ്ടായത്.

ട്രാവലറിന്റെ പുറക് വശത്തായി ബസ് ഇടിച്ച് കയറുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ട്രാവലര്‍ രണ്ടായി പിളര്‍ന്നിരുന്നു.പരിക്കേറ്റവരെ മാരാരിക്കുളം പൊലീസും നാട്ടുകാരും ചേര്‍ന്ന് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടിയുടെ ആഘാതത്തില്‍ പൊട്ടിയടര്‍ന്ന് ഒരുവശത്തേക്ക് മറിഞ്ഞ ടെമ്പോ ട്രാവലറില്‍നിന്ന് വളരെ കഷ്ടപ്പെട്ടാണ് ആളുകളെ പുറത്തെത്തിച്ചത്. ഓടിക്കൂടിയ നാട്ടുകാരും പിന്നാലെ വാഹനങ്ങളിലെത്തിയവരുംകൂടി ചേര്‍ന്നാണ് വാനിന്റെ ഭാഗങ്ങള്‍ പൊളിച്ച് എല്ലാവരെയും പുറത്തെടുത്തത്. മൂന്നുപേര്‍ സംഭവസ്ഥത്തുതന്നെ മരിച്ചിരുന്നു.

ദേശീയ പാതയിലെ അപകടത്തിന് ദൃക്സാക്ഷിയായതിന്റെ ഷോക്കിലാണ് ഇരിങ്ങാലക്കുട അവിട്ടത്തൂര്‍ കദളിക്കാട്ടില്‍ സനീഷ്. തിരുവനന്തപുരത്തെ ജോലിസ്ഥലത്തുനിന്ന് തന്റെ കാറില്‍ ഇരിങ്ങാലക്കുടയിലേക്ക് പോകുകയായിരുന്നു സനീഷ്. സനീഷ് ഓടിച്ചിരുന്ന കാറിന്റെ മുമ്പിലാണ് ടെമ്പോ ട്രാവലര്‍ ഉണ്ടായിരുന്നത്. രാത്രി പന്ത്രണ്ടുമണി കഴിഞ്ഞിരുന്നതിനാല്‍ അധികവാഹനങ്ങളൊന്നും റോഡില്‍ ഉണ്ടായിരുന്നില്ല. പെട്ടെന്നാണ് തൊട്ടുമുന്നിലെ അപകടം സനീഷ് കണുന്നത്.

മറ്റൊരു വാഹനത്തെ മറികടന്ന് അല്പം വളഞ്ഞുവന്ന കെ.എസ്.ആര്‍.ടി.സി.ബസ് അതിശക്തിയായി ടെമ്പോ ട്രാവലറിന്റെ വശത്തായി ഇടിക്കുകയായിരുന്നു. സനീഷ് ഉള്‍പ്പെടെയുള്ളവര്‍ പെട്ടന്ന് വണ്ടിനിര്‍ത്തി രക്ഷാപ്രവര്‍ത്തനത്തില്‍ പങ്കാളികളായി. ട്രാവലറിനുള്ളില്‍ കുടുങ്ങിയവരെ വളരെ പണിപ്പെട്ടാണ് പുറത്തെത്തിച്ചതെന്ന് സനീഷ് പറയുന്നു. അപ്പോഴേക്കും ഇടിയുടെ ശബ്ദംകേട്ട് നാട്ടുകാരും ഓടിയെത്തി.

ഇരുവശങ്ങളില്‍നിന്ന് വാഹനത്തില്‍ വന്നവരും രക്ഷാപ്രവര്‍ത്തനങ്ങളില്‍ സഹായിച്ചു. മൂന്നുപേര്‍ സംഭവസ്ഥലത്തുവെച്ചുതന്നെ മരിച്ചിരുന്നതായി സനീഷ് പറയുന്നു. മൂന്ന് ആംബുലന്‍സുകളെത്തിയാണ് പരിക്കേറ്റവരെ ആശുപത്രികളിലേക്ക് മാറ്റിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category