1 GBP = 91.30 INR                       

BREAKING NEWS

സംവിധായകന്‍ അരുണ്‍ ഗോപി സഞ്ചരിച്ച ബിഎംഡബ്ല്യു കാര്‍ അപകടത്തില്‍ പെട്ടു; മദ്യലഹരിയില്‍ ഡ്രൈവര്‍ ഓടിച്ച ലോറി കാറിലേക്ക് പാഞ്ഞു കയറി; രാമലീല സംവിധായകന്‍ രക്ഷപെട്ടത് തലനാരിഴയ്ക്ക്; ജീവന്‍ തിരിച്ചുകിട്ടിയതിന് ബിഎംഡബ്യു കാറിന്റെ മികവിനെ സ്തുതിച്ച് അരുണ്‍ ഗോപി; അരുണ്‍ ഗോപിയുടെ പരാതിയില്‍ ലോറി ഡ്രൈവര്‍ക്കെതിരെ കേസെടുത്ത് മരട് പൊലീസ്

Britishmalayali
kz´wteJI³

തിരുവനന്തപുരം: ദിലീപ് ചിത്രമായ രാമലീലയിലുടെ പ്രേക്ഷകരുടെ പ്രിയപ്പെട്ട സംവിധായകനായി മാറിയ ആളാണ് അരുണ്‍ഗോപി. രാമലീലയ്ക്ക് ശേഷം സംവിധാനം ചെയ്ത പ്രണവ് മോഹന്‍ലാല്‍ ചിത്രം ഇരുപത്തിയൊന്നാം നൂറ്റാണ്ടും വിജയത്തോടെയാണ് മുന്നേറിയത്. സോഷ്യല്‍ മീഡിയയില്‍ തന്റെ എല്ലാ വിശേഷങ്ങളും പങ്കുവയ്ക്കാറുള്ള അരുണ്‍ഗോപി തന്റെ ഉറ്റ സുഹൃത്തും നടിയുമായ മീരാ ജാസ്മീനൊപ്പം നിന്ന് പകര്‍ത്തിയ സെല്‍ഫിയും കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. ഇത് വൈറലായി മാറിയിരുന്നു. എന്നാല്‍ ഇപ്പോള്‍ അരുണ്‍ ഗോപിയുടെ കാര്‍ അപകടത്തില്‍ പെട്ടു എന്ന വാര്‍ത്തയാണ് സിനിമാലോകത്തെ ഞെട്ടിരിക്കുന്നത്.

ഇന്നലെ രാത്രിയാണ് അരുണ്‍ ഗോപി സഞ്ചിരിച്ച കാര്‍ ആക്സിഡന്റ് ആയത്. തലനാരിഴയ്ക്കാണ് സംവിധായകന്‍ രക്ഷപ്പെട്ടത്. അരുണ്‍ഗോപിയുടെ ബിഎംഡബ്ല്യുവിലേക്ക് ഒരു ലോറി ഇടിച്ച് കയറിയാണ് അപകടമുണ്ടായത്. ഇന്നലെ രാത്രി പത്തേമുക്കാലോടെ കൊച്ചി മരടിന് സമീപമായിട്ടാണ് അപകടമുണ്ടായത്. അരൂരില്‍ നിന്ന് കുടുംബവുമായി കൊച്ചിയിലെ വീട്ടിലേക്ക് പോകുമ്പോള്‍ രാത്രി 10.45 നാണ് അപകടം. കൊച്ചി ലേമെര്‍ഡിയന്‍ ഹോട്ടലിന് മുന്നിലെ പാലത്തില്‍ വെച്ച് പുറകില്‍ നിന്നു അമിത വേഗത്തില്‍ എത്തിയ ലോറി മറ്റൊരു കാറിനെ മറികടക്കാന്‍ ശ്രമിക്കവേ അരുണ്‍ സഞ്ചരിച്ചിരുന്ന വാഹനത്തില്‍ ഇടിക്കുകയായിരുന്നു.

വാഹനമിടിച്ചതറിഞ്ഞെങ്കിലും ലോറിയുടെ ഡ്രൈവര്‍ നിര്‍ത്താതെ പോയി. തുടര്‍ന്നു പൊലീസിന്റെ സഹായത്തോടെ ലോറിയെ പിന്തുടര്‍ന്നു പിടിച്ചു. ഇടിയുടെ ശക്തിയില്‍ ബിഎംഡബ്ല്യുവിന്റെ ഒരു ഭാഗം തകര്‍ന്നു. മദ്യപിച്ച് ബോധമില്ലാതെ ഡ്രൈവര്‍ ലോറി ഓടിച്ചതാണ് അപകടത്തിന് കാരണമായത്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ മരട് പൊലീസില്‍ സംവിധായകര്‍ പരാതി നല്‍കി.

ബിഎംഡബ്യു കാര്‍ ആയതിനാല്‍ മാത്രമാണ് താന്‍ രക്ഷപ്പെട്ടതെന്ന് സംഭവത്തിന് ശേഷം അരുണ്‍ ഗോപി പ്രതികരിച്ചു. ചുരുങ്ങിയ ചിത്രങ്ങള്‍ സംവിധാനം ചെയ്ത് മലയാളത്തിലെ ഹിറ്റ് സംവിധായകരുടെ പട്ടികയില്‍ ഇടം നേടിയ താരമാണ് അരുണ്‍ഗോപി. ദിലീപിനെ നായകനാക്കി സംവിധാനം ചെയ്ത രാമലീല തകര്‍പ്പന്‍ വിജയമാണ് നേടിയെടുത്തത്. രാമലീലയ്ക്ക് ശേഷം പ്രണവ്  മോഹന്‍ലാലിനെ നായകനാക്കി ആക്ഷന്‍ എന്റര്‍ടെയ്‌ന്മെന്റ് ഒരുക്കിയ ഇരുപത്തിയൊന്നാം നൂറ്റാണ്ടും തീയറ്ററുകളില്‍ നിറഞ്ഞോടിയിരുന്നു.

നീണ്ടനാളത്തെ പ്രണയത്തിനൊടുവില്‍ അരുണ്‍ഗോപി രണ്ട് മാസങ്ങള്‍ക്ക് മുന്‍പാണ് വിവാഹിതനായത്. സെന്റ് തെരേസാസ് കോളജ് അദ്ധ്യാപികയായ കൊച്ചി വൈറ്റില സ്വദേശിനി സൗമ്യ ജോണാണ് ഭാര്യ. ഹിന്ദു ക്രിസ്ത്യന്‍ മാരേജ് ആയതിനാല്‍ പ്രത്യേക ഉടമ്പടികള്‍ പ്രകാരം ക്രിസ്തീയ ആചാരപ്രകാരമായിരുന്നു വിവാഹച്ചടങ്ങുകള്‍ നടന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category