1 GBP = 87.00 INR                       

BREAKING NEWS

എന്റെ പേരില്‍ മോര്‍ഫ് ചെയ്ത അശ്ലീല വീഡിയോ പ്രചരിപ്പിച്ചാല്‍ ഞാന്‍ തൂങ്ങിച്ചാകുമെന്ന് കരുതിയോ? സംഘപരിവാറിനെതിരെ അവസാന ശ്വാസംവരെ പോരാടും; തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സ്ത്രീയുടെ മാനത്തിന് വില പറയുന്ന ഒരു പാര്‍ട്ടിയായി ബിജെപി തരംതാഴ്ന്നു; നിങ്ങള്‍ക്ക് അഭിമാനമുണ്ടെങ്കില്‍ നിങ്ങളുടെ അണികളെ സംസ്‌കാരം പഠിപ്പിക്കൂ, സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കൂ: ബിജെപിക്കെതിരെ തുറന്നകത്തുമായി ശബരിമല കയറിയ ബിന്ദു അമ്മിണി

Britishmalayali
kz´wteJI³

കോട്ടയം: ശബരിമലയില്‍ കയറി ആചാരലംഘനം നടത്തിയ ബിന്ദു അമ്മിണി ബിജെപിക്കെതിരെ രംഗത്ത്. തന്റെ പേരില്‍ വ്യാജ അശ്ലീല വീഡിയോ നിര്‍മ്മിച്ച് ബിജെപിക്കാര്‍ പ്രചരിപ്പിച്ചെന്ന് ആരോപിച്ചു കൊണ്ടാണ് ബിന്ദു അമ്മിണി അവര്‍ക്കെതിരെ തുറന്നടിച്ചു കൊണ്ട് രംഗത്തുവന്നത്. ഇതുമായി ബന്ധപ്പെട്ട് ബിജെപിയെ രൂക്ഷമായി വിമര്‍ശിച്ചുകൊണ്ട് തുറന്നകത്ത് ബിന്ദു അമ്മിണി തന്റെ ഫേസ്ബുക്കില്‍ പങ്കുവെച്ചു.

തന്റേതെന്ന പേരില്‍ നിങ്ങള്‍ മോര്‍ഫ് ചെയ്ത അശ്ലീല വിഡിയോകള്‍ പ്രചരിപ്പിക്കുമ്പോള്‍ താന്‍ തൂങ്ങി ചാകുമെന്നാണോ കരുതിയത് എന്ന് ബിന്ദു അമ്മിണി ചോദിക്കുന്നു. സംഘപരിവാറിനെതിരെ അവസാന ശ്വാസംവരെ പോരാടുമെന്നും ബിന്ദു കുറിക്കുന്നു. ബിജെപിയുടേയും അനുബന്ധ സംഘടനകളുടെയും അണികളുടെ സംസ്‌കാര ശൂന്യതയ്ക്ക് തെളിവാണ് ഇതെന്നാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. നിങ്ങള്‍ പകര്‍ന്നു കൊടുത്ത വര്‍ഗ്ഗീയ-ജാതീയ വിഷം ചീറ്റുന്ന അണികള്‍ സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിക്കുകയാണെന്നും ബിന്ദു അമ്മിണി ഫേസ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം
ബിജെപിക്ക് ഒരു തുറന്ന കത്ത്
ഞാന്‍ ബിന്ദു അമ്മിണി

ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തിപ്പിടിച്ച്, നിയമവാഴ്ച അംഗീകരിച്ച്, സുപ്രീം കോടതി വിധി അനുസരിച്ച് ശബരിമല ദര്‍ശനം നടത്തി എന്ന ഒറ്റക്കാരണത്താല്‍ എനിക്കെതിരെ അശ്ലീല സൈബര്‍ ആക്രമണം നടത്തുന്നവരാണ് യഥാര്‍ത്ഥ ഹിന്ദുക്കള്‍ എങ്കില്‍ ആ ഹിന്ദു മതത്തില്‍ ഏതെങ്കിലും തരത്തില്‍ ഞാന്‍ ഉള്‍പ്പെടുന്നു എങ്കില്‍ എനിക്ക് അപമാനം തോന്നുന്നു.

എന്റെ മനോവീര്യം കെടുത്താന്‍ നിങ്ങള്‍ വിചാരിച്ചാല്‍ നടക്കില്ല. എനിക്കെതിരെ നിങ്ങള്‍ തൊടുക്കുന്ന വിഷം പുരട്ടിയ അമ്പുകള്‍ എന്റെ മനോവീര്യം കൂട്ടുകയാണ്. എന്റെ ശക്തി - പോരാട്ട വീര്യം പതിന്മടങ്ങ് വര്‍ദ്ധിപ്പിക്കുകയാണ്. സംഘ പരിവാറിനെതിരെ പോരാടാന്‍ പ്രാപ്തമാക്കുകയാണ്. എന്റെ കൊക്കില്‍ ജീവനുള്ളിടത്തോളം സംഘപരിവാറിനെതിരെ ഞാന്‍ ശക്തമായ് തിരിച്ചടിക്കും

ബിജെപി യുടേയും അനുബന്ധ സംഘടനകളുടെയും അണികളുടെ സംസ്‌കാര ശൂന്യതയ്ക്ക് കാരണക്കാര്‍ നിങ്ങളാണ് നിങ്ങള്‍ മാത്രം.
നിങ്ങള്‍ പകര്‍ന്നു കൊടുത്ത വര്‍ഗ്ഗീയ-ജാതീയ വിഷം ചീറ്റുന്ന അണികള്‍ സ്ത്രീത്വത്തെ അപമാനിച്ചു കൊണ്ടിരിക്കുന്നു.

ദളിതരെ കൂട്ടക്കൊല ചെയ്തു കൊണ്ടിരിക്കുന്നു.

ദളിത് സ്ത്രീകളെ നഗ്നരായ് നടത്തി ആനന്ദിക്കുന്നു.

മുസ്ലിം ബാലികമാരെ തെരഞ്ഞു പിടിച്ച് ബലാത്സംഗം ചെയ്യുന്നു.

ഇപ്പോള്‍ എന്റെ മനോവീര്യം കെടുത്താന്‍ എന്റേത് എന്നു പറഞ്ഞ് മോര്‍ഫ് ചെയ്ത് അശ്ലീല - വ്യാജ വീഡിയോ പ്രചരിപ്പിച്ചു കൊണ്ടിരിക്കുന്നു.

തെരഞ്ഞെടുപ്പില്‍ വിജയിക്കാന്‍ സ്ത്രീയുടെ മാനത്തിന് വില പറയുന്ന ഒരു പാര്‍ട്ടിയായ് ബിജെപി തരം താഴുന്നത് അപമാനം

നിങ്ങള്‍ എന്താ വിചാരിച്ചത് ആ വീഡിയോ കണ്ട് ഞാന്‍ കെട്ടിത്തൂങ്ങിച്ചാവുമെന്നോ .

നിങ്ങള്‍ക്ക് തെറ്റി സംഘ പരിവാറിനെതിരായ് ഞാന്‍ പോരാടുക തന്നെ ചെയ്യും

നിങ്ങള്‍ക്ക് അഭിമാനമുണ്ടെങ്കില്‍ നിങ്ങളുടെ അണികളെ സംസ്‌കാരം പഠിപ്പിക്കൂ , സ്ത്രീകളെ ബഹുമാനിക്കാന്‍ പഠിപ്പിക്കൂ , മര്‍ദ്ദിതരോട് സഹാനുഭൂതിയോടെ പെരുമാറാന്‍ പഠിപ്പിക്കു, മാനവികത പഠിപ്പിക്കൂ.

ഞാന്‍ പോരാടുക തന്നെ ചെയ്യും. അവസാന ശ്വാസം വരെ.

എന്ന്
25.04.19 ബിന്ദു അമ്മിണി.
 
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category