1 GBP = 87.20 INR                       

BREAKING NEWS

ടേക് എ ബ്രേക് ടൂര്‍ ഏജന്‍സിയുടെ പാക്കേജില്‍ ബാങ്കോക്ക് യാത്ര; പാരാ സെയ്‌ലിങിന് കൊണ്ടു പോയത് ടിഐസി ഹോളിഡേയ്‌സ് എന്ന കമ്പനിക്ക് കീഴിലെ ഏജന്‍സി; ആറ് പേരില്‍ അഞ്ച് പേര്‍ തിരിച്ചെത്തിയിട്ടും അമ്മയെ കാണാതായപ്പോള്‍ പരിഭ്രാന്തരായി; കിട്ടിയത് കടലില്‍ പോയി കാണുമെന്ന മറുപടിയും; പാര്‍വ്വതിയുടെ മരണ സര്‍ട്ടിഫിക്കറ്റിനും പെടാപാടുപെട്ടു; അവിശുദ്ധ കൂട്ടുകെട്ട് നല്‍കിയത് നടക്കുന്ന ഓര്‍മ്മകള്‍; തൃപ്പൂണിത്തുറയിലെ കുടുംബത്തിന്റെ പട്ടായയിലെ അവധിയാഘോഷം ദുരന്തമായത് ഇങ്ങനെ

Britishmalayali
എം മനോജ് കുമാര്‍

കൊച്ചി: ഏതൊരു മലയാളിയുടെയും ടൂറിസ്റ്റ് എന്ന നിലയിലുള്ള ആദ്യ വിദേശയാത്ര ബാങ്കോക്കിലേക്കായിരിക്കും. കുറഞ്ഞ ചെലവും ടൂറിസ്റ്റുകളെ ആകര്‍ഷിക്കുന്ന നിരവധി ഘടകങ്ങള്‍ ഉള്ളതുമാണ് അതിന് പ്രധാന കാരണം. കൂടാതെ ടൂര്‍ കമ്പനികള്‍ ഏറ്റവും കൂടുതല്‍ പാക്കേജ് ടൂറുകള്‍ നടത്തുന്നതും ബാങ്കോക്കിലേക്കാണ്. അതിലും പട്ടായയാണ് മലയാളിയുടെ ഇഷ്ടകേന്ദ്രം. നാദിര്‍ ഷാ സംവിധാനം ചെയ്ത അമര്‍ അക്ബര്‍ അന്തോണിക്ക് ശേഷം ഒരു ശരാശരി മലയാളിയുടെ സ്വപ്നഭൂമിയാണ് പട്ടായ.

എന്നാല്‍ സൂക്ഷിക്കുക- പട്ടായയില്‍ നിങ്ങളെ കാത്തിരിക്കുന്നത് ദുരന്തമാകാം. തൃപ്പൂണിത്തുറ സ്വദേശി സി.ബി. വേണുഗോപാലിനും മകള്‍ സൗമ്യയ്ക്കും പട്ടായ യാത്ര നല്‍കുന്നത് നടുക്കുന്ന ഓര്‍മകളാണ്. വേണുഗോപാലിന് നഷ്ടമായത് ഭാര്യയും സൗമ്യയ്ക്ക് അമ്മയുമാണ്. പട്ടായയില്‍ ഇത്തരം അഡ്വഞ്ചര്‍ സ്‌പോര്‍ട്ടുകള്‍ നടത്തുന്നത് മതിയായ മുന്‍കരുതലുകളോ സുരക്ഷാസംവിധാനങ്ങളോ ഇല്ലാതെയാണെന്ന് ഇവര്‍ സാക്ഷ്യപ്പെടുത്തുന്നു. സംഭവം അവര്‍ വിവരിക്കുന്നത് ഇങ്ങനെ:

കൊച്ചി കച്ചേരിപ്പടി പോരവിഡന്‍സ് റോഡിലുള്ള ടേക് എ ബ്രേക് എന്ന ടൂര്‍ ഏജന്‍സിയുടെ പാക്കേജ് ടൂറിലാണ് വേണുഗോപാലും ഭാര്യ പാര്‍വതിയും മകള്‍ സൗമ്യയും അടങ്ങുന്ന 9 അംഗ സംഘം മാര്‍ച്ച് 21-ന് ബാങ്കോക്കില്‍ എത്തിയത്. ഇന്‍ഷൂറന്‍സ് അടക്കമാണ് പാക്കേജ് എന്നാണ് ടേക്ക് എ ബ്രേക്ക് ഏജന്‍സി അധികൃതര്‍ അറിയിച്ചത്. 22-ന് പട്ടായയിലെ ചോന്‍ബുരി നഗരത്തിനോട് അനുബന്ധിച്ചുള്ള ബീച്ചില്‍ എത്തിയ സംഘത്തെ ടേക്ക് എ ബ്രേക്ക് ഏജന്‍സിയുടെ അവിടുത്തെ പങ്കാളികളായ ടിഐസി ഹോളിഡേയ്‌സ് എന്ന കമ്പനിക്ക് കീഴിലുള്ള കെടിഎം എന്ന ഏജന്‍സിയാണ് പാരാ സെയ്‌ലിങ് സാഹസ വിനോദത്തിന് സംഘത്തെ കൊണ്ടുപോയത്. എക്കച്ചായ് എന്ന കമ്പനിയാണ് പാരാസെയ്‌ലിങ് അവിടെ നടത്തുന്നത്. ഒരാള്‍ക്ക് 500 ബാത്ത് (തായ് നാണയം), ഏകദേശം 1100 രൂപ അടച്ചാണ് ഇവരോടൊപ്പമുണ്ടായിരുന്ന ആറ് പേര്‍ പാരാസെയ്‌ലിങ്ങിന് പോയത്.

നടുക്കടലില്‍ ഫ്‌ളോട്ടിങ് ജെട്ടിയില്‍ നിന്നാണ് ഇവരുടെ ശരീരത്തില്‍ പാരാച്യൂട്ട് ഘടിപ്പിച്ച് ആകാശത്തേക്ക് പൊങ്ങാന്‍ വിടുന്നത്. ബോട്ട് നീങ്ങുന്നതിന് അനുസരിച്ചാണ് പാരാച്യൂട്ട് പൊങ്ങുന്നത്. പാരാച്യൂട്ട് ഏതാനും സമയം പൊങ്ങി തിരിച്ചെത്തുമ്പോഴേക്കും ബോട്ട് കറങ്ങി തുടങ്ങിയ സ്ഥലത്ത് എത്തിച്ചേരേണ്ടതാണ്. പാരാസെയ്‌ലിങ്ങിന് പോയ ആറ് പേരില്‍ അഞ്ച് പേര്‍ തിരിച്ചെത്തിയിട്ടും അമ്മയെ കാണാത്തിനെ തുടര്‍ന്ന് മകള്‍ സൗമ്യ നടത്തിപ്പുകാരോട് അന്വേഷിച്ചെങ്കിലും അവരുടെ മറുപടി വളരെ ലാഘവത്തോടെയായിരുന്നുവെന്ന് അവര്‍ പറയുന്നു. ചിലപ്പോള്‍ കടലില്‍ പോയി കാണുമെന്ന് അവരില്‍ ഒരാള്‍ വളരെ ലാഘവത്തോടെ പറഞ്ഞതായി സൗമ്യ പറയുന്നു.

അപ്പോഴാണ് മറ്റൊരു ബോട്ടില്‍ അര്‍ധബോധാവസ്ഥയിലുള്ള അമ്മയെ അങ്ങോട്ട് കൊണ്ടുവന്നത്. വായില്‍ നിന്നും മൂക്കില്‍ നിന്നും വെള്ളം വരുന്നുണ്ടായിരുന്നു. അപ്പോഴും അവിടെ എത്തിയിട്ടുള്ള മറ്റ് ടൂറിസ്റ്റുകളെ പാരാസെയ്‌ലിങ്ങിന് കയറ്റിവിടുന്നതിലായിരുന്നു നടത്തിപ്പുകാരുടെ ശ്രദ്ധ മുഴുവന്‍. ഏറെ നേരംത്തെ പ്രതിഷേധത്തെ തുടര്‍ന്നാണ് പാര്‍വതി വേണുഗോപാലിനെ ആശുപത്രിയില്‍ എത്തിച്ചത്. അപ്പോഴേക്കും ഏറെ വൈകിയിരുന്നു. ഒരു ദിവസം ആശുപത്രി ഐസിയുവില്‍ പ്രവേശിപ്പിച്ച പാര്‍വതി മരിച്ചതായി അടുത്ത നാള്‍ ഡോക്ടര്‍മാര്‍ അറിയിച്ചു.

ബോട്ടിലോ ബീച്ചിലോ ഒന്നും തന്നെ പ്രഥമ ശുശ്രൂഷ നല്‍കുന്നതിനുള്ള ഒരു സംവിധാനവും ഉണ്ടായിരുന്നില്ലെന്ന് വേണുഗോപാലും കുടുംബവും സാക്ഷ്യപ്പെടുത്തുന്നു. പാരാസെയ്‌ലിങ് സമയത്ത് ഇവര്‍ക്ക് ധരിക്കാന്‍ നല്‍കുന്ന ലൈഫ് ജാക്കറ്റ് ഉപയോഗപ്രദമല്ലെന്നാണ് ഈ സംഭവം തെളിയിക്കുന്നത്. ലൈഫ് ജാക്കറ്റ് ഫലപ്രദമായിരുന്നെങ്കില്‍ പാര്‍വതി മുങ്ങിപോകില്ലായിരുന്നുവെന്നും സൗമ്യ പറയുന്നു. അവിടുത്തെ പൊലീസില്‍ പരാതി നല്‍കിയെങ്കിലും തായ് ഭാഷ മാത്രം സംസാരിക്കുന്ന അവിടുത്തെ പൊലീസ് തങ്ങളോട് ഒരു അനുകമ്പയും പ്രകടിപ്പിച്ചില്ലെന്നും അവര്‍ പറഞ്ഞു. പൊലീസ് സ്റ്റേഷനിലും കെടിഎം-ന്റെയും എക്കച്ചായ് കമ്പനിയുടെയും ഏജന്റ് പൊലീസിനോട് തായ് ഭാഷയില്‍ എന്തൊക്കെയോ സംസാരിക്കുന്നുണ്ടായിരുന്നുവെന്നും അവര്‍ പറഞ്ഞു.

പിന്നീട് മൃതദേഹം നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടിക്രമങ്ങള്‍ ആരംഭിച്ചെങ്കിലും ആശുപത്രിയില്‍ അടയ്‌ക്കേണ്ടിയിരുന്ന തുക അടയ്ക്കാത്തത് കാരണം മരണ സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ അധികൃതര്‍ വിസമ്മതിച്ചു. ഇതേതുടര്‍ന്ന് വീണ്ടും കെടിഎം അധികൃതരുമായി ബന്ധപ്പെട്ട് പണം അടക്കാന്‍ ആവശ്യപ്പെട്ടതിന് ശേഷമാണ് അവര്‍ തുക അടയ്ക്കാന്‍ തയ്യാറായതെന്നും സൗമ്യ പറഞ്ഞു. പട്ടായയിലെ ടൂര്‍ ഓപ്പറേറ്റര്‍മാരും പൊലീസും മറ്റ് അധികൃതരും തമ്മില്‍ അവിശുദ്ധ കൂട്ടുകെട്ടുണ്ടെന്നാണ് മനസിലാക്കാന്‍ കഴിഞ്ഞതെന്ന് സൗമ്യ പറഞ്ഞു. ബീച്ചില്‍ ടൂറിസ്റ്റുകള്‍ക്കായി ഒരുക്കിയിട്ടുള്ള മിക്ക സ്‌പോര്‍ട്ടുകളും യാതൊരുവിധ ലൈസന്‍സോ പെര്‍മിറ്റോ കൂടാതെയാണ് പ്രവര്‍ത്തിക്കുന്നതെന്നാണ് പിന്നീട് അന്വേഷിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞതെന്നും അവര്‍ പറഞ്ഞു.

ഇത്രയും ദാരുണമായ സംഭവം നടന്നിട്ടും പാക്കേജ് ടൂറിന് കൊണ്ടുപോയ കൊച്ചിയിലെ ടേക് എ ബ്രേക്ക് അധികൃതര്‍ തങ്ങളോട് അനുഭാവപൂര്‍വമായ നിലപാടല്ല സ്വീകരിച്ചതെന്നും പാര്‍വതിയുടെ ആകസ്മിക വിയോഗത്തില്‍ ദുഃഖത്തില്‍ കഴിയുന്ന വേണുഗോപാലും കുടുംബവും പറയുന്നു. പാര്‍വതിയുടെ ഭൗതികദേഹം നാട്ടിലെത്തിക്കുന്നതിനോ പാക്കേജിലെ ബാക്കി ദിവസത്തെ തുകയോ നല്‍കാന്‍ അവര്‍ തയ്യാറായില്ലെന്നും അവര്‍ പറഞ്ഞു. തങ്ങള്‍ക്ക് നഷ്ടം സംഭവിച്ചെങ്കിലും ഇനിയൊരാള്‍ക്കും ഇത്തരമൊരു അനുഭവം ഉണ്ടാകാന്‍ പാടില്ലെന്ന പ്രാര്‍ത്ഥനയിലാണ് അവര്‍. അതുകൊണ്ട് നിയമനടപടി ഉള്‍പ്പെടെയുള്ള കാര്യങ്ങളെക്കുറിച്ച് ആലോചിക്കുകയാണെന്നും അവര്‍ മറുനാടനോട് പറഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category