1 GBP = 87.00 INR                       

BREAKING NEWS

ദുബായിലുള്ള വരന് സീരിയല്‍ നടനായ മുഹമ്മദ് ഷാന്‍ അയച്ചു നല്‍കിയത് പ്രതിശ്രുത വധുവിന്റെ മോര്‍ഫ് ചെയ്ത നഗ്ന ചിത്രങ്ങള്‍; വിവാഹം മുടക്കിയതും ഈ നഗ്ന ചിത്രങ്ങള്‍; ഷാന്‍ അകത്തായത് പെണ്‍കുട്ടിയുടെ വീട്ടുകാരുടെ പരാതിയില്‍; കുടുങ്ങിയത് സൈബര്‍ ലോകത്തെ ഇരപിടുത്തക്കാരനെന്ന് നിഗമനം; ഫേസ്ബുക്കില്‍ ഫേക്ക് ഐഡികള്‍ ഉണ്ടാക്കി പെണ്‍കുട്ടികളുമായി ചങ്ങാത്തം സ്ഥാപിക്കല്‍ സ്ഥിരം പരിപാടി; കമ്പ്യൂട്ടര്‍ പിടിച്ചെടുത്ത് വിശദമായി അന്വേഷണത്തിന് ഒരുങ്ങി പൊലീസ്

Britishmalayali
എം മനോജ് കുമാര്‍

തിരുവനന്തപുരം: സീരിയല്‍ നടന്‍ വില്ലനായപ്പോള്‍ പെണ്‍കുട്ടിയുടെ വിവാഹം മുടങ്ങി. പെണ്‍കുട്ടിയുടെ വിവാഹം മുടക്കാന്‍ കാരണമായ മോര്‍ഫ് ചെയ്ത നഗ്‌ന ചിത്രങ്ങള്‍ പ്രചരിപ്പിച്ചതിന് പെണ്‍കുട്ടിയുടെ മുന്‍ കാമുകനും സീരിയല്‍ നടനുമായ മുഹമ്മദ് ഷാന്‍ അറസ്റ്റിലാവുകയും ചെയ്തു. ദുബായിലുള്ള പ്രതിശ്രുത വരനാണ് ഷാന്‍ പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ കൈമാറിയത്. വിവാഹം മുടങ്ങിയതിനെ തുടര്‍ന്ന് പെണ്‍കുട്ടിയുടെ കുടുംബം നല്‍കിയ പരാതിയിലാണ് മുഹമ്മദ് ഷാന്‍ കുടുങ്ങിയത്. ഷാനെ കോടതി റിമാന്‍ഡ് ചെയ്യുകയും ചെയ്തു. വ്യാജ ഫെയ്‌സ് ബുക്ക് ഐഡി വഴിയാണ് മുന്‍ പരിചയമുള്ള പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഇയാള്‍ പ്രചരിപ്പിച്ചത്. സംഭവം ഗൗരവമായി കണ്ട വരന്റെ വീട്ടുകാര്‍ വിവാഹത്തില്‍ നിന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ വിവാഹത്തിന്റെ പേരില്‍ വീട്ടുകാര്‍ തമ്മിലുള്ള സംഭാഷണം ഇപ്പോഴും തുടരുന്നുണ്ടെന്നു പാലോട് പൊലീസ് മറുനാടനോട് പറഞ്ഞു.

വധുവിന്റെ നഗ്‌ന ചിത്രങ്ങള്‍ കണ്ടപ്പോള്‍ ഞെട്ടിയത് ദുബായിലുള്ള പ്രതിശ്രുത വരനാണ്. ഈ നഗ്‌ന ചിത്രങ്ങള്‍ കാരണം വിവാഹം മുടങ്ങുകയും ചെയ്തു. പെണ്‍കുട്ടിയെ സീരിയലില്‍ അഭിനയിപ്പിക്കാമെന്നും വിവാഹം കഴിക്കാമെന്നും പറഞ്ഞുമാണ് പാലോട് സ്വദേശിയായ പെണ്‍കുട്ടിയെ മുഹമ്മദ് ഷാന്‍ പരിചയപ്പെടുന്നത്. പരിചയം മുന്നോട്ടു പോകുമ്പോഴേക്കും ഇവര്‍ തമ്മില്‍ തെറ്റുകയും ചെയ്തു. പെണ്‍കുട്ടിക്ക് വേറെ വിവാഹം ഉറയ്ക്കുന്നുവെന്നു മനസിലാക്കിയാണ് ദുബായിലുള്ള വരന്റെ അടുക്കല്‍ ഷാന്‍ നഗ്‌ന ചിത്രങ്ങള്‍ അയച്ചു കൊടുത്തത്. ഇതോടെ വിവാഹം മുടങ്ങുകയും ചെയ്തു.

ഷാന്‍ സീരിയല്‍ നടന്‍ എന്ന് പറയുന്നുണ്ടെങ്കിലും ഏത് സീരിയലിലാണ് അഭിനയിച്ചത് എന്ന ചോദ്യത്തിന് ഷാനിന് കൃത്യമായ മറുപടിയുമുണ്ടായില്ലെന്നു പാലോട് പൊലീസ് പറഞ്ഞു. സീരിയലിന്റെ കാര്യം ചോദിച്ചപ്പോള്‍ സിനിമയില്‍ മുഖം കാണിച്ചു എന്നാണ് ഷാന്‍ പറഞ്ഞത്. ഏതൊക്കെ സിനിമകളില്‍ എന്ന ചോദ്യത്തിനും മറുപടിയുണ്ടായില്ല. പല സീരിയലിന്റെയും അണിയറ പ്രവര്‍ത്തകനായും പ്രവര്‍ത്തിച്ചിട്ടുണ്ടെന്ന മറുപടിയാണ് ഒടുവില്‍ ഷാന്‍ നല്‍കിയത്.

സൈബര്‍ ലോകത്തെ ഇരപിടുത്തക്കാരനെയാണ് തങ്ങള്‍ കുടുക്കിയത് എന്ന അനുമാനത്തിലാണ് പൊലീസ് നീങ്ങുന്നത്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ ഒറിജിനലോ അതോ മോര്‍ഫിംഗോ എന്ന കാര്യവും പൊലീസ് അന്വേഷിക്കുന്നുണ്ട്. അതിനായി കംപ്യുട്ടര്‍ പരിശോധനയ്ക്കായി പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്. അതിന്റെ ഫലം വന്നശേഷം ഈ കാര്യത്തില്‍ കൂടുതല്‍ അന്വേഷണം എന്നാണ് പൊലീസ് പറയുന്നത്. വേറെ പെണ്‍കുട്ടികള്‍ ഷാനിന്റെ വലയില്‍ കുടുങ്ങിയിട്ടുണ്ടോ എന്നും എന്താണ് ഷാനിന്റെ പരിപാടികള്‍ എന്നുമാണ് അന്വേഷിക്കുന്നത്. വിവിധ ഫെയ്‌സ് ബുക്ക് ഐഡികള്‍ വഴിയാണ് പെണ്‍കുട്ടിയുടെ നഗ്‌ന ചിത്രങ്ങള്‍ ഷാന്‍ പ്രചരിപ്പിച്ചത് എന്നതിനാല്‍ ഷാനിന്റെ രീതികള്‍ അന്വേഷിക്കേണ്ടതുണ്ട് എന്ന നിഗമനത്തിലാണ് പൊലീസ് നീങ്ങുന്നത്.

ഷാനിന് എതിരെ വേറെ സ്റ്റേഷനുകളില്‍ പരാതിയുണ്ടോ എന്നും അന്വേഷിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ ചിത്രങ്ങള്‍ മോര്‍ഫിങ് വഴി പ്രചരിപ്പിക്കുന്ന ഗൂഢ സംഘവുമായി ഷാനിന് ബന്ധമുണ്ടോ എന്നും സംശയം ഉയര്‍ന്നിട്ടുണ്ട്. പെണ്‍കുട്ടിയുമായി തെറ്റിയപ്പോള്‍ ഉടന്‍ തന്നെ നഗ്‌ന ചിത്രങ്ങള്‍ മോര്‍ഫിങ് വഴി സൃഷ്ടിക്കുകയാണ് ഷാന്‍ ചെയ്തത്. ഈ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അതുകൊണ്ട് തന്നെ വിശദമായ അന്വേഷണത്തിനാണ് ഷാനിന്റെ കേസില്‍ പാലോട് പൊലീസ് ഒരുങ്ങുന്നത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category