1 GBP = 87.20 INR                       

BREAKING NEWS

ഇരട്ട വോട്ടുകളും ആള്‍മാറാട്ടവും വഴി ഓരോ മണ്ഡലത്തിലും സിപിഎം മറിച്ചത് കുറഞ്ഞത് 25,000 വോട്ടുകള്‍; യാതൊരു ഉളുപ്പുമില്ലാതെ ഒരു സിപിഎം ജനപ്രതിനിധി രണ്ട് തവണ വോട്ട് ചെയ്യുന്നത് ക്യാമറയില്‍ പതിഞ്ഞിട്ടും ആര്‍ക്കും കുലുക്കമില്ല; ജനാധിപത്യത്തില്‍ പൗരനുള്ള ഏക അവകാശത്തേ ഇങ്ങനെ തല്ലികെടുത്തുന്നത് ഫാസിസത്തിന്റെ നിര്‍വ്വചനത്തില്‍പെടുമോ സഖാക്കളേ?

Britishmalayali
ഷാജന്‍ സ്‌കറിയ

ന്ത്യ പോലൊരു രാജ്യത്ത് സാധാരണക്കാരനായ പൗരന് ജനാധിപത്യപ്രക്രിയയുടെ ഭാഗമായി ഭരിക്കാന്‍ കിട്ടുന്ന ഏക അവകാശം അഞ്ച് വര്‍ഷം കൂടുമ്പോള്‍ കിട്ടുന്ന വോട്ടിങ് അവകാശം മാത്രം ആണ്. അവന്‍ ദേശീയ മന്ത്രിസഭയെ തീരുമാനിക്കുന്നതിനും സംസ്ഥാന മന്ത്രിസഭയെ തീരുമാനിക്കുന്നതിനും വോട്ട് ചെയ്യുമ്പോള്‍ ലഭിക്കുന്ന നിര്‍വൃതിയാണ് അവന്റെ ജനാധിപത്യത്തിലെ ഏക അവകാശം. ഇന്ത്യ ലോകത്തിലെ ഏറ്റവും വലിയ ജനധിപത്യ രാജ്യമാകുന്നത് ഈ അവകാശം സത്യസന്ധമായും കൃത്യമായും വിനിയോഗിക്കുന്നതിനുള്ള അവകാശം ഈ രാജ്യത്ത് നിലനില്‍ക്കുന്നത്കൊണ്ടാണ്. ഭരിക്കുന്ന സര്‍ക്കാരോ എന്തിനേറെ നീതിപീഠങ്ങള്‍ പോലും ഇടപെടാതിരിക്കുന്നതിന് വേണ്ടി ഭരണഘടനയില്‍ തന്നെ ഒരു തെരഞ്ഞെടുപ്പ് കമ്മീഷനെ നിയോഗിച്ചതും.

തെരഞ്ഞെടുപ്പ് കമ്മീഷന്റെ ലേബലില്‍ വരുന്നയാള്‍ വെറും ഒരു സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍ ആണെങ്കില്‍ കൂടി അയാള്‍ക്ക് രാഷ്ട്പതിയുടേയും പ്രധാനമന്ത്രിയുടേയും ഒക്കെ പോലെ ഒരു പദവി കല്‍പ്പിച്ചരുളിയ ഭരണഘടന ശില്‍പികളുടെ ദീര്‍ഘവീക്ഷണം എത്ര പ്രശംസിച്ചാലും മതിയാകില്ല. നിര്‍ഭാഗ്യവശാല്‍ ഈ പദവിക്ക് ഇത്രയധികം അധികാരങ്ങള്‍ ഉണ്ടെന്ന് ടിഎന്‍ ശേഷന്‍ എന്നൊരും പാലക്കാടുകാരന്‍ ആ പദവിയില്‍ എത്തുന്നത് വരെ ആരും അറിഞ്ഞിരുന്നില്ല. പിന്നീടങ്ങോട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്റെ ശക്തിയില്‍ ഇന്ത്യന്‍ ജനാധിപത്യം വെട്ടിത്തിളങ്ങുന്നതാണ് കണ്ടത്.

നിര്‍ഭാഗ്യ വശാല്‍ ജനാധിപത്യബോധത്തെ കുറിച്ചും ഫാസിസത്തെ കുറിച്ചും നവോത്ഥാനത്തെക്കുറിച്ചുമൊക്കെ നാഴികയ്ക്ക് നാല്‍പത് വട്ടം ഗീര്‍വാണം മുഴക്കുന്ന സിപിഎമ്മുകാര്‍ ആ ജനാധിപത്യ പ്രക്രിയയിലെ പൗരന്റെ അവകാശമായ വോട്ടവകാശം നിഷേധിക്കുന്നതിനും അത് തെറ്റായി വിനിയോഗിക്കുന്നതിനും കാലാകാലങ്ങളായി ഗൂഢാലോചന നടത്തുന്നത്. സിപിഎമ്മിന് സ്വാധീനമുള്ള മേഖലകളില്‍ എതിരാളികളെ എറിഞ്ഞോടിച്ചും ഭീഷണിപ്പെടുത്തിയും ബൂത്ത് പിടിച്ച് മലബാറിലെ സിപിഎം കോട്ടകളില്‍ തെരഞ്ഞെടുപ്പിനെ അട്ടിമറിക്കുന്നത് സ്ഥിരം കാഴ്ചയാണ്. ഇലക്ട്രോണിക് വോട്ടിങ് യുഗത്തിലെങ്കിലും ഇതിന് മാറ്റം വരും എന്ന ഒരു വിശാവസം ഉണ്ടായിരുന്നു. പണ്ട് ബൂത്ത് പിടിച്ചെടുത്ത് ബാലറ്റ് പേപ്പറില്‍ അവര്‍ക്ക് ഇഷ്ടമുള്ള സ്ഥാനാര്‍ത്ഥിക്ക് വോട്ട് ചെയ്യുന്ന നിഷ്ടൂരമായ ഒരു കാഴ്ചയുണ്ടായിരുന്നു.


ചോദിക്കുന്നവരെ ആക്രമിക്കുകയും ആവശ്യമെങ്കില്‍ വെട്ടിക്കൊല്ലുകയും ചെയ്യുന്ന സിപിഎം ഗുണ്ടായിസമായിരുന്നു വാണിരുന്നത്. ആ ഗുണ്ടായിസത്തിന്റെ ഭാഗമായിട്ടാണ് പല പാര്‍ട്ടി ഗ്രാമങ്ങളും ഉണ്ടായത് പോലും. പാര്‍ട്ടി ഗ്രാമങ്ങളില്‍ മറ്റ് പാര്‍ട്ടികള്‍ക്ക് അവരുടെ കൊടികള്‍ ഉയര്‍ത്താന്‍ പോലും കഴിഞ്ഞിരുന്നില്ല. നിര്‍ഭാഗ്യവശാല്‍ ഇന്ന് ഈ അത്യന്താധുനിക യുഗത്തില്‍ പോലും കള്ളവോട്ടിന്റേയും വോട്ട് പിടുത്തത്തിന്റേയും വിചാരിക്കുന്ന ഞെട്ടിക്കുന്ന വാര്‍ത്തയാണ് ഇപ്പോള്‍ പുറത്ത് വരുന്നത്. ഇന്ന് കാസര്‍ഗോഡും കണ്ണൂരും സിപിഎമ്മിന്റെ ജനപ്രതിനിധി പോലും കള്ളവോട്ട് ചെയ്യുന്നതും ഒന്നിലധികം വോട്ട് ചെയ്യുന്നതും.

നമുക്കറിയാം തെരഞ്ഞെടുപ്പിന് പോയി വോട്ട് ചെയ്താല്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ നമ്മുടെ ചൂണ്ട് വിരലില്‍ ഒരു മഷി പുരട്ടും. നിങ്ങളോ ഞാനോ വിചാരിച്ചാല്‍ ആ മഷി മായുകയില്ല. എന്നാല്‍ കള്ള വോട്ട് ചെയ്യുന്നതിന് വേണ്ടി പ്രത്യേക പരിശീലനം കൊടുത്തിരിക്കുന്ന സിപിഎമ്മിന്റെ ഗുണ്ടകള്‍ ശ്രമിച്ചാല്‍ ആ നിമിഷം തന്നെ അത് മായും. ഈ വിഷമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category