1 GBP = 92.60 INR                       

BREAKING NEWS

കാളയെപ്പോലെ പണിയെടുത്തു ചിരിക്കാന്‍ മറന്ന യുകെയിലെ മലയാളി നഴ്‌സുമാര്‍ നോട്ടിംഗാമിലെ നിഷയെ കണ്ടു പഠിച്ചോളൂ; ജോലി സ്ഥലത്തെ സമ്മര്‍ദ്ദത്തില്‍ തളര്‍ന്നു തുടങ്ങിയ മലയാളി നഴ്‌സുമാര്‍ക്ക് വേറിട്ട അനുഭവം; എന്‍എച്ച്എസില്‍ മലയാളി മുഖങ്ങള്‍ കൂടാനും പുഞ്ചിരിക്കുന്ന നഴ്‌സുമാര്‍ കാരണമാകുന്നു

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: രണ്ടു പതിറ്റാണ്ടായി യുകെയില്‍ എന്‍എച്ച്എസ് ആശുപത്രികളിലും നഴ്‌സിങ് ഹോമുകളിലും ജോലി ചെയ്യുന്ന മലയാളി നഴ്‌സുമാരില്‍ ഭൂരിഭാഗവും ഇതിനകം തന്നെ മാനസികമായും ശാരീരികമായും തളര്‍ന്നു തുടങ്ങിയിരിക്കുന്നു എന്നത് നിഷേധിക്കാനാകാത്ത സത്യമാണ്. ജോലി സ്ഥലത്ത് ആത്മാര്‍ത്ഥത കാണിക്കുന്ന മലയാളി നഴ്‌സുമാര്‍ പലവിധ ശാരീരിക പ്രയാസങ്ങളില്‍ എത്തിപ്പെടാന്‍ കാരണം യുകെയിലെ ആരോഗ്യ മേഖല ഇപ്പോള്‍ നേരിടുന്ന കടുത്ത ആള്‍ക്ഷാമം കൂടിയാണ്.

പത്തു വര്‍ഷം മുന്‍പ് പത്തു പേര് ജോലി ചെയ്തിരുന്ന വാര്‍ഡുകളിലും തിയറ്ററുകളിലും ആ ആനുപാതം നാലും അഞ്ചുമായും കുറഞ്ഞിട്ടു വര്‍ഷങ്ങള്‍ ഏറെയായി. ഈ കുറവു പരിഹരിക്കാന്‍ മലയാളി നഴ്‌സുമാരാണ് തങ്ങളുടെ ആരോഗ്യം എന്‍എച്ച്എസിന് സംഭാവന ചെയ്യുന്നത്. ഇതു സൃഷ്ടിക്കുന്ന കടുത്ത മാനസിക സമ്മര്‍ദ്ദം പലരെയും ജോലി സ്ഥലത്തും കുടുംബ ജീവിതത്തിലും താളം തെറ്റിച്ചു തുടങ്ങിയിരിക്കുകയാണ്.
ഇത്തരം വെല്ലുവിളികള്‍ നേരിട്ടു പുഞ്ചിരിക്കുന്ന മുഖവുമായി ജോലി ചെയ്തു മികച്ച രോഗി പരിചരണ സേവനത്തിനു അമേരിക്കയില്‍ നിന്നും പുരസ്‌കാരം നേടിയ നോട്ടിന്‍ഹാമിലെ മലയാളി നഴ്സ് നിഷ തോമസ് യുകെയിലെ മുഴുവന്‍ മലയാളി നഴ്‌സുമാരുടെയും പ്രതീകമായി മാറുകയാണ്. കടുത്ത തൊഴില്‍ സാഹചര്യങ്ങളില്‍ മുഖത്തെ പുഞ്ചിരി മായാതെ ജോലി ചെയ്യുക എന്ന വെല്ലുവിളിയാണ് ഇപ്പോള്‍ രോഗികളുമായി നേരിട്ട് ഇടപഴകുന്ന മലയാളി നഴ്‌സുമാര്‍ ഏറ്റെടുക്കേണ്ടി വരുന്നത്.

ഇതത്ര എളുപ്പമല്ല. മൂന്നും നാലും പേര് ചെയ്തു തീര്‍ക്കേണ്ട ജോലികള്‍ ഒരാള്‍ ഒറ്റയ്ക്ക് ചെയ്യേണ്ടി വരികയും മാനുഷികമായ ചെറിയ തെറ്റുകളില്‍ പോലും സീറോ ടോളറന്‍സ് എന്ന പേരില്‍ മാനസിക പീഡനം നേരിടേണ്ടി വരികയും ചെയ്യുന്ന സാഹചര്യത്തില്‍ പുഞ്ചിരിയോടെ ജോലി ചെയ്യുന്ന യുകെയിലെ ഓരോ മലയാളി നഴ്‌സും ഏറ്റെടുക്കുന്ന വെല്ലുവിളി ഇപ്പോള്‍ ബ്രിട്ടീഷുകാര്‍ക്ക് അത്ഭുതമായി മാറുകയാണ്.

ഇക്കാരണം കൊണ്ട് കൂടിയാണ് ആള്‍ക്ഷാമം നികത്താന്‍ ഉള്ള പുതിയ നിയമനങ്ങളില്‍ ഇന്ത്യന്‍ നഴ്‌സുമാര്‍ എന്ന് ഓമനപ്പേരിട്ടിരിക്കുന്ന മലയാളി നഴ്‌സുമാര്‍ക്ക് മുന്‍ഗണന ലഭിക്കാനും കാരണം. ഈ മുന്‍ഗണനക്കു നിഷ തോമസിനെ പോലെ ചിരിച്ചു കൊണ്ട് ജോലി ചെയ്യുന്ന ഓരോ മലയാളി നഴ്‌സും കാരണമായി മാറുകയാണ്. മുഖത്ത് മായാതെ നില്‍ക്കുന്ന പുഞ്ചിരി മലയാളി നഴ്‌സുമാരുടെ ബ്രാന്‍ഡ് ഇമേജായി മാറുമ്പോള്‍ കേരളം എന്ന കൊച്ചു സ്ഥലം യുകെയിലെ എന്‍എച്ച്എസ് റിക്രൂട്ട്മെന്റിന്റെ തലസ്ഥാനമായി ഇടം പിടിക്കുകയാണ്.

ഇതിനൊക്കെ കാരണം തേടുമ്പോള്‍ നോട്ടിംഗാമിലെ നിഷയെ പോലെ ഉള്ള മലയാളി നഴ്‌സുമാരില്‍ ആണ് അന്വേഷണം ചെന്നെത്തുന്നത്. എത്ര വിഷമകരമായ സാഹചര്യത്തിലും രോഗീ പരിചരണത്തിന് മുന്‍ഗണന നല്‍കുകയും അവരോടു സഹാനുഭൂതിയും കരുണയും നല്‍കി ഇടപെടുകയും ചെയ്യുന്ന മലയാളി നഴ്സ്മാരുടെ പ്രതിനിധിയാണ് നിഷ തോമസ്.

നിഷയുടെ ഈ സേവന മികവിന് രോഗികളുടെ നിര്‍ദ്ദേശം വഴിയാണ് അമേരിക്കയില്‍ നിന്നും ഡേഴ്‌സി ഫൗണ്ടേഷന്‍ അവാര്‍ഡ് എത്തിയത്. മൂവാറ്റുപുഴ പിച്ചാപ്പള്ളി കുടുംബാംഗവും ഒരു പതിറ്റാണ്ടിലേറെയായി യുകെ മലയാളിയുമാണ് നിഷ. രോഗികള്‍ നല്‍കുന്ന നോമിനേഷനുകള്‍ അടിസ്ഥാനമാക്കി നോട്ടിംഗാം എന്‍എച്ച്എസ് ട്രസ്റ്റിലെ ജീവനക്കാരെയാണ് ഡെയ്സി അവാര്‍ഡ് തേടി എത്തുന്നത്.

ആയിരക്കണക്കിന് നഴ്‌സുമാര്‍ ജോലി ചെയ്യുന്ന ട്രസ്റ്റില്‍ നഴ്‌സുമാരുടെ മനോവീര്യം വര്‍ദ്ധിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പുരസ്‌കാരം സമ്മാനിക്കുന്നത്. തങ്ങളുടെ കുടുംബത്തിലെ ചെറുപ്പക്കാരനായ പാട്രിക് ബാര്‍നെസിന്റെ ആകസ്മിക മരണത്തില്‍ മനം നൊന്ത ബാര്‍നസ് കുടുംബം, തങ്ങളുടെ ദുരിത സമയത്ത് ആശ്വാസവുമായി കൂടെ നിന്ന നഴ്സുമാരോടുള്ള കടപ്പാട് സൂചിപ്പിക്കുന്നതിനാണ് ഈ പുരസ്‌കാരം ഏര്‍പ്പെടുത്തിയത്.

ശരീരത്തിലെ പ്രതിരോധ സംവിധാനം തകര്‍ന്നാണ് 1999ല്‍ പാട്രിക് ബരാനസ് മരണപ്പെടുന്നത്. തുടര്‍ന്ന് ഡിസീസ് അറ്റാക്കിങ് ദി ഇമ്മ്യൂണ്‍ സിസ്റ്റം എന്ന വാക്കില്‍ നിന്നും ഡെയ്‌സി എന്ന പേര് സ്വീകരിച്ചു നഴ്സുമാര്‍ക്കായി ആദരവ് ഒരുക്കുകയാണ് ഡെയ്‌സി ഫൗണ്ടേഷന്‍. ജോലിയിലെ ആത്മാര്‍ത്ഥതയും രോഗിയോടുള്ള സ്നേഹമസൃണമായ പെരുമാറ്റവുമാണ് അവാര്‍ഡിന്റെ പ്രധാന മാനദണ്ഡം. അവാര്‍ഡിന് അര്‍ഹയാകുന്ന നഴ്സിനു അവര്‍ ജോലി ചെയ്യുന്ന സ്ഥലത്തു തന്നെ പൊതു ചടങ്ങു സംഘടിപ്പിച്ചു സര്‍ട്ടിഫിക്കറ്റും എ ഹീല്ര്സ് ടച്ച് എന്ന് ആലേഖനം ചെയ്ത പുരസ്‌ക്കാരവും അവാര്‍ഡ് ബാഡ്ജും നല്‍കുകയാണ് പതിവ്.

ഈ അവാര്‍ഡ് ലഭിക്കുന്ന ആദ്യ മലയാളിയായിരിക്കും നിഷയെന്നു കഴിഞ്ഞ ഒരു വര്‍ഷത്തെ അവാര്‍ഡ് പട്ടിക തെളിയിക്കുന്നു. നോട്ടിംഗാം സിറ്റി ഹോസ്പിറ്റലിലെ തൊറാസിക് വാര്‍ഡിലാണ് നിഷ ജോലി ചെയ്യുന്നത്. കഴിഞ്ഞ 13 വര്‍ഷമായി നോട്ടിംഗാം എന്‍എച്ച്എസ് ട്രസ്റ്റ് ജീവനക്കാരിയാണ് നിഷ തോമസ്. ബ്രിട്ടനൊപ്പം 18 രാജ്യങ്ങളിലെ നഴ്‌സുമാരെ ആദരിക്കുന്നതിനും ബര്‍നാസ് കുടുംബം ഡെയ്സി അവാര്‍ഡ് നല്‍കുന്നുണ്ട്.

മലയാറ്റൂര്‍ സ്വദേശിയായ പ്രോബിന്‍ പോള്‍ ആണ് നിഷയുടെ ഭര്‍ത്താവ്. ഒന്‍പതു വയസുകാരി ഫ്രേയായും ഏഴു വയസുകാരന്‍ ജോണും ആണ് നിഷ - പ്രോബിന്‍ ദമ്പതികളുടെ മക്കള്‍. ഡല്‍ഹി തീര്‍ത്ഥ രാം ഷാ ഹോസ്പിറ്റലില്‍ നിന്നാണ് നിഷ നഴ്‌സിങ് പാസായത്. യുകെയിലെ മലയാളി നഴ്‌സുമാരുടെ അഭിമാനം ഉയര്‍ത്തും വിധം അംഗീകാരം സ്വന്തമാക്കിയ നിഷയ്ക്ക് ഇത്തവണത്തെ മികച്ച നഴ്‌സിനുള്ള ബ്രിട്ടീഷ് മലയാളിയുടെ രമ്യ വിനീത പുരസ്‌കാരം സ്വന്തമാക്കുവാന്‍ വായനക്കാരുടെ ഒരു വോട്ടു കൂടി ആവശ്യമുണ്ട്. നിഷയുടെ പുഞ്ചിരിക്ക് സമ്മാനമായി ഒരു വോട്ടു നല്‍കാന്‍ നിങ്ങള്‍ക്ക് സാധിക്കുമെങ്കില്‍ ഒട്ടും മടിക്കണ്ട, സാധാരണക്കാരിയായ ഈ നഴ്സ് നിങ്ങളുടെ വോട്ടിനു തികച്ചും അര്‍ഹയാണ്.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY
 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category