1 GBP = 92.70 INR                       

BREAKING NEWS

ഭീകരതയ്‌ക്കെതിരെയുള്ള ഏക ആയുധം പൊതുജങ്ങളുടെ കൂട്ടായ്മയും ബോധവത്കരിക്കണവും മാത്രമാണ്; ജാതിമത വ്യവസ്ഥിതികള്‍ക്കുപരി അന്യോന്യം സംരക്ഷകരാവുക

Britishmalayali
റോയ് സ്റ്റീഫന്‍

ലോകമനഃസാക്ഷിയെ ഞെട്ടിച്ചുകൊണ്ട് വീണ്ടും നിരപരാധികളായ മനുഷ്യരുടെയും കുട്ടികളുടെയും മേല്‍ ഭീകരാക്രമണം ഉണ്ടാവുമ്പോള്‍  പൊതുജനങ്ങളില്‍ വീണ്ടും അരക്ഷിതാവസ്ഥ സൃഷ്ടിക്കുന്നു. ലോകത്തിലെ ചെറിയ രാജ്യങ്ങളൊന്നിലേ  നിഷ്‌കളങ്കരായ ആരാധകരേ കൊന്നോടിക്കികൊണ്ടു നല്‍കുന്ന സന്ദേശം ഒന്നുതന്നെ ആഗോള ഭീകരര്‍ക്ക് ലോകത്തെവിടെയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുവാനും ആക്രമണം സംഘടിപ്പിക്കുവാന്‍ സാധ്യമാവും. ക്രിസ്തീയ വിശ്വാസികളെയും വിനോദ സഞ്ചാരികളെയും ലക്ഷ്യം വച്ചുള്ള ഈ ആക്രമണം ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിന്റെ പ്രവര്‍ത്തന ശൈലിയുമായി ബന്ധിപ്പിക്കുവാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും അനുയോജ്യമായ  തെളിവുകള്‍ തേടുകയാണ് ഇന്ന് ലോകത്തുള്ള എല്ലാ സുരക്ഷാ ഉദ്യോഗസ്ഥരും.

ശ്രീലങ്കയില്‍ കുട്ടികളും മുതിര്‍ന്നവരുമുള്‍പ്പെടെ 260 പേരാണ് (ഔദ്യോഗിക കണക്കു പ്രകാരം) ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത് ഈ അടുത്ത കാലങ്ങളില്‍ ഏഷ്യയിലുണ്ടായ ഏറ്റവും വലിയ ഭീകരാക്രമണമാണിത്. കഴിഞ്ഞ ഒരു പതിറ്റാണ്ടായി നിലനിന്ന സമാധാനം തകര്‍ത്തു കൊണ്ട് ശ്രീലങ്കയെന്ന കൊച്ചു രാജ്യത്തെ ലോകത്തിന്റെ ശ്രദ്ധാ കേന്ദ്രമാക്കിയിരിക്കുകയാണ് ഈ ഭീകരാക്രമണം. ഒന്‍പത് ചാവേറുകളില്‍ എട്ടു പേരെയും തിരിച്ചറിഞ്ഞുയെന്നു അവകാശപ്പെടുമ്പോഴും കൂടുതല്‍ വിവരങ്ങള്‍ വെളിവായിട്ടില്ല. 500 ല്‍ അധികം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. 30ല്‍പരം വിദേശികളാണ് കൊല്ലപ്പെട്ടത്. ഭീകരാക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തുട്ടുണ്ടെങ്കിലും, കൂടുതല്‍ വിവരങ്ങള്‍ വെളിവാക്കപ്പെട്ടിട്ടില്ല.

നാഷണല്‍ തൗഹീത് ജമാഅത്ത് (എന്‍ടിജെ) എന്ന ഭീകര ഗ്രൂപ്പാണ് ആക്രമണം നടത്തിയതെന്നും ന്യൂസിലന്‍ഡിലെ ക്രൈസ്റ്റ് ചര്‍ച്ചില്‍ മുസ്ലീം പള്ളി ആക്രമിച്ചതിന്റെ പ്രതികാരമാണെന്നും പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമായതായി വെളിപ്പെടുത്തിയിട്ടുണ്ടെങ്കിലും ഇത്രയും വലിയൊരു ആക്രമണം ഒറ്റയ്ക്ക് നടത്താനുള്ള ശക്തിയുള്ള സംഘടനയല്ലിതെന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാണിക്കുന്നത്. മൂന്നു പള്ളികളിലും മൂന്ന് ഹോട്ടലുകളിലുമായി എട്ട് യുവ ചാവേറുകളാണ് പൊട്ടിത്തെറിച്ചത്. നിലവില്‍ ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ അഭ്യസ്ത വിദ്യരായ യൂവാക്കളാണ് ഈ ഹീനകൃത്യം പ്രാവര്‍ത്തികമാക്കിയിരിക്കുന്നത്. രാജ്യത്തിന്റെ വളര്‍ച്ചയുടെ ഭാഗമാകേണ്ട യുവത്ത്വം തന്നെ സ്വന്തം രാജ്യത്തെ നശിപ്പിക്കുന്ന സാഹചര്യം ജനിപ്പിച്ചിരിക്കുകയാണ്. ഭീകര സംഘടനകള്‍ക്ക് അനായസകരമായി  യുവാക്കളിലൂടെ ഭീകരവാദം പ്രോത്സാഹിപ്പിക്കുവാന്‍ സാധിക്കുമെന്നുള്ള തെളിവായി അവശേഷിക്കുന്നു.

'ഇന്ത്യയുടെ കണ്ണുനീര്‍' എന്ന അപരനാമത്തില്‍ അറിയപ്പെട്ടിരുന്നു 'സിലോണ്‍' പിന്നീട് ശ്രീലങ്കയായി ഔദ്യോഗികനാമ സ്വീകരിച്ചപ്പോഴും ലോക രാഷ്ട്രങ്ങള്‍ക്ക് ഈ കൊച്ചു രാജ്യത്തെപ്പറ്റി അറിവുള്ളത്  സിംഹള ഭൂരിപക്ഷവും തമിഴ് ന്യൂനപക്ഷവും തമ്മിലുള്ള  വര്‍ഷങ്ങളോളം നീണ്ടുനിന്ന സംഘര്‍ഷങ്ങളിലൂടെ മാത്രമാണ്. തമിഴ് വിമോചന സംഘടനായായ എല്‍.ടി.ടി.ഇയുടെ ഉന്മൂലനത്തിനുശേഷം ശ്രീലങ്കയിലെ രാഷ്ട്രീയ-ആഭ്യന്തര സാഹചര്യങ്ങള്‍ മെച്ചപ്പെട്ടു വരുകയായിരുന്നു എന്നു ലോക രാജ്യങ്ങള്‍ കരുതിയിരുന്നെങ്കിലും  ഇപ്പോഴുണ്ടായ ഭീകരാക്രമണം വീണ്ടും ലോകജന യെ ആശങ്കാകുലരാക്കിയിരിക്കുകയാണ് അങ്ങനെ ഭാരതത്തിന്റെ കണ്ണുനീരായ ശ്രീലങ്ക വീണ്ടും ലോക ഭൂപടത്തില്‍  ചര്‍ച്ചാവിഷയാവുകയാണ്.

1948 ല്‍ സ്വാതന്ത്രം ലഭിച്ചതിനു പുറകെ തന്നെ ശ്രീലങ്കയില്‍ വംശീയ സംഘര്‍ഷങ്ങള്‍ തലപൊക്കി തുടങ്ങി. ഭൂരിപക്ഷമുള്ള ബുദ്ധമത വിശ്വാസികളായ സിംഹളരും ന്യൂനപക്ഷമായതും ഹിന്ദുമത വിശ്വാസികളായ തമിഴരും തമ്മിലുള്ള കലഹങ്ങളായിരുന്നു തുടക്കത്തില്‍. 1956 ല്‍ പാസാക്കിയ സിംഹള നിയമമാണ് തമിഴ്-സിംഹള സംഘര്‍ഷങ്ങളുടെ കാഠിന്യമാക്കിയതിന്റെ പ്രധാന കാരണം. സിംഹള ഭാഷയെ ശ്രീലങ്കയുടെ ഏക ഔദ്യോഗിക ഭാഷയാക്കുക, സിംഹള ഭാഷക്കാര്‍ക്ക് സര്‍ക്കാര്‍ ജോലികള്‍ സംവരണം ചെയ്യുക, സര്‍വ്വകലാശാലകളിലെ പ്രവേശന മാനദണ്ഡങ്ങളില്‍ സിംഹള ജ്ഞാനം കര്‍ശനമാക്കുക എന്നിവയായിരുന്നു ഈ നിയമത്തിന്റെ പ്രധാന സവിശേഷതകള്‍.

തങ്ങളുടെ തൊഴിലവസരങ്ങളും വിദ്യാഭ്യാസ അവസരങ്ങളും തകര്‍ക്കുന്ന നിയമത്തിനെതിരെ തമിഴരുടെ എതിര്‍പ്പ് ശക്തമായി. പിന്നീടങ്ങോട്ട് പ്രബലമായ ഈ രണ്ടു വിഭാഗങ്ങള്‍ തമ്മിലുള്ള തുറന്ന യുദ്ധത്തിലൂടെ ലക്ഷങ്ങള്‍ മരിച്ചു വീഴുകയും അതില്‍ കൂടുതല്‍ ആളുകള്‍ ലോകത്തിന്റെ മറ്റു ഭാഗങ്ങളിലേക്ക് ചിതറിക്കപ്പെടുകയും ചെയ്തു. സ്വാഭാവികമായും കൂടുതലും തമിഴ് വംശജര്‍ ഇന്ത്യയിലേയ്ക്ക് കുടിയേറുകയും പിന്നീട് ലോകത്തിന്റെ നാനാ ഭാഗങ്ങളിലേയ്ക്കും. വംശീയ കലാപം മൂലം അഭയാര്‍ത്ഥികളായി മറ്റു വികസിത രാജ്യങ്ങളിലേയ്ക്ക് കുടിയേറിയ എല്ലാ തമിഴ് പ്രവാസികളും തന്നെ ഇപ്പോള്‍ സാമ്പത്തികമായ വളരെ ഉന്നമനം പ്രാപിച്ചവരുമാണ്.

യാതൊരു തരത്തിലുള്ള പ്രകോപനവും കൂടാതെ ഈ കൊച്ചു രാജ്യത്തിലെ ക്രിസ്തീയ വിശ്വാസികളുടെ മേലുള്ള ആക്രമണം പ്രാദേശിക തലത്തില്‍ സംഘടിക്കപ്പെട്ടതാണെന്ന് തല്‍ക്കാലം ഒരു സുരക്ഷാ ഉദ്യോഗസ്ഥരും വിശ്വസിക്കുന്നില്ല. പ്രാഥമികമായും  ഇത്രയും തീവ്രതയുള്ള സ്ഫോടനങ്ങള്‍ ഏകോപിച്ചു സംഘടിപ്പിക്കുവാന്‍ നാഷണല്‍ തൗഹീത് ജമാഅത്ത് (എന്‍ടിജെ) എന്ന ഭീകര സംഘടനയ്ക്ക് എളുപ്പത്തില്‍ സാദ്ധ്യമല്ല. രണ്ടാമതായി മുസ്ലിംങ്ങളും ക്രിസ്ത്യനികളും വളരെ സ്നേഹത്തില്‍ കഴിയുന്ന ദേശമാണ് ശ്രീലങ്ക. 

മിഴ് വംശജരുമായുള്ള ആഭ്യന്തര കലാപത്തിനുശേഷം പ്രബലമായ ബുദ്ധമത വിശ്വാസികള്‍ മറ്റു ന്യൂന പക്ഷങ്ങളായ മത വിഭാഗങ്ങളോട് നിരന്തരമായി അവഗണന പുലര്‍ത്തിയിരുന്നതായി കാണപ്പെട്ടിരുന്നത്. പ്രത്യേകിച്ചും മുസ്ലിംങ്ങള്‍ക്കെതിരെ ബുദ്ധസന്യാസിമാര്‍ പ്രചാരണം നടത്തിയത് വലിയ വിവാദമായിരുന്നു. 2013ലും 2018ലും മുസ്ലിം വിഭാഗം നേതൃത്വം നല്‍കുന്ന വ്യവസായ സ്ഥാപനങ്ങള്‍ക്കെതിരെയും ആക്രമണങ്ങളുണ്ടായിട്ടുണ്ട്. ഭീകരാക്രമണം നടത്തിയ ചാവേറുകള്‍ക്ക് വിദേശസഹായം ലഭിച്ചുവെന്നും രാജ്യത്തിന്റെ ഉദാരമായ വിസ വ്യവസ്ഥകള്‍ ദുരുപയോഗം ചെയ്തുവെന്നും കണ്ടെത്തിയിട്ടുണ്ട്.

ആഗോള ഭീകര സംഘടനയായ ഐ സിസിനെ അതിന്റെ പ്രഭവ കേന്ദ്രങ്ങളില്‍ നിന്നും ലോകം തുരത്തിയെങ്കിലും ഇതിന്റെ അനുയായികള്‍ ലോകമെങ്ങും വ്യാപിക്കപ്പെട്ടിട്ടുണ്ടെന്നും സമൂഹങ്ങള്‍ക്കെതിരെയും രാജ്യങ്ങള്‍ക്കെതിരെയും എപ്പോഴും അക്രമങ്ങള്‍ സംഘടിപ്പിക്കുവാനും അഴിച്ചു വിടുവാനും തയ്യാറാള്ളവരാണെന്നുമാണ് ലോക നേതൃത്വം തെളിവുകളുടെ അടിസ്ഥാനത്തില്‍ അവകാശപ്പെടുന്നത്. ശ്രീലങ്കയില്‍ ഇപ്പോഴുണ്ടായ ആക്രമണം അതിനുള്ള ഒരു തെളിവും കൂടിയാണെന്ന് കരുതുവാന്‍ സാധിക്കും. ഒന്നാമതായി പാക്കിസ്ഥാനില്‍ നിന്നും അഫ്ഗാനിസ്ഥാനില്‍ നിന്നുമുള്ള ധാരാളം അഭയാര്‍ത്ഥികള്‍ ഓസ്ട്രേലിയയിലേയ്ക്കും ന്യൂസീലാന്‍ഡിലേയ്ക്കും അനധികൃതമായി കുടിയേറുന്നതിന് ഈ കൊച്ചു രാജ്യത്തെ ഒരു ഇടത്താവളമായി കണ്ടുകൊണ്ട് ശ്രീലങ്കയിലെ ഉദാരമായ വിസ വ്യവസ്ഥകള്‍ ദുരുപയോഗിക്കുന്ന പ്രവണത.

ഈ അനധികൃത കുടിയേറ്റം ലക്ഷ്യമിട്ടു വരുന്ന അഭയാര്‍ത്ഥികളുടെ പൂര്‍വ്വ  പശ്ചാത്തലങ്ങള്‍ ശ്രീലങ്കയിലെ ഉദ്യോഗസ്ഥര്‍ അന്വേഷിക്കാറില്ല. താല്‍ക്കാലിക ഇടത്താവളം തേടിയെത്തുന്നവരായ  അഭയാര്‍ത്ഥികളുടെ കൂടെയോ പേരിലോ ഐസിസ് ഭീകരര്‍ ഉള്‍പെട്ടാല്‍ അത്ഭുതപ്പെടാനില്ല കാരണം നിലവില്‍ ഐസിസ് ഭീകരരുടെ തന്ത്രം അതുതന്നെയാണ്. വികസിത രാജ്യങ്ങളായ ജര്‍മ്മനിയിലും ഫ്രാന്‍സിലും ഇംഗ്ലണ്ട് ഉള്‍പ്പെടുന്ന യൂറോപ്പിലാകമാനം ഇതുപോലുള്ള ധാരാളം ഉദാഹരണങ്ങള്‍ അന്തര്‍ദേശീയ സുരക്ഷാ ഉദ്യോഗസ്ഥര്‍ ചൂണ്ടിക്കാണിക്കുന്നുണ്ട്.

രണ്ടാമതായി ന്യൂസിലന്റിലെ മുസ്ലിം പള്ളിയില്‍ നടന്ന ആക്രമണവുമായി ഈ ആക്രമണത്തെ ബന്ധപ്പെടുത്തുവാനുള്ള സാധ്യത. അങ്ങനെ വരുമ്പോള്‍ ഐസിസ് പോലുള്ള ഭീകര സംഘടനകളാണ് പ്രത്യേക മത വിഭാഗങ്ങളുടെ സംരക്ഷകരെന്ന അംഗീകാരം നേടിയെടുക്കുന്നത്.  ആഗോള തലത്തില്‍ നഷ്ടപ്പെട്ട പ്രതിഛായ നേടിയെടുക്കുവാനുള്ള അവസരം. ലോക രാഷ്ട്രങ്ങള്‍ അപലപിച്ച നരഹത്യ തന്നെയാണ് ന്യൂസിലന്റിലെ മുസ്ലിം പള്ളിയില്‍ അരങ്ങേറിയത്. ലോകത്തെങ്ങും ഇതാവര്‍ത്തിക്കാതിരിക്കാനും  അതോടൊപ്പം തന്നെ തിരിച്ചടികള്‍ ഉണ്ടാവാതിരിക്കാനും എല്ലാ രാജ്യങ്ങളും തങ്ങളുടെ ആഭ്യന്തര സുരക്ഷാ വര്‍ദ്ധിപ്പിച്ചു. പക്ഷെ ശ്രീലങ്ക പോലുള്ള കൊച്ചു രാജ്യങ്ങളില്‍ പ്രത്യേകിച്ചും സുരക്ഷാ ഉപകരണങ്ങളുടെയും ഉദ്യോഗസ്ഥരുടെയും ഏകോപനം താരതമ്യേന കുറവുള്ള സാഹചര്യം ദുരുപയോഗം ചെയ്യപ്പെട്ടു.

ശ്രീലങ്കന്‍ ജനതയ്ക്ക് ഇനിയുള്ള പ്രതീക്ഷ പ്രസിഡന്റ് സിരിസേനയുടെ വാക്കുകളിലാണ് ഭീകരാക്രമണത്തെക്കുറിച്ചു സൂചന ലഭിച്ചിട്ടും സുരക്ഷാ ഉദ്യോഗസ്ഥര്‍ അദ്ദേഹവുമായി പങ്കു വെച്ചില്ലായെന്നു തുറന്നു സമ്മതിക്കുവാന്‍ കാണിച്ച ആര്‍ജ്ജവം മുന്നോട്ടും കാണിക്കുമെന്നുള്ള പ്രതീക്ഷ. എല്ലാ സുരക്ഷാ ഏജന്‍സികളെയും ഒരുമിപ്പിക്കുമെന്നും കൂട്ടായ പ്രവര്‍ത്തനത്തിലൂടെ വരും കാലങ്ങളില്‍ മുന്‍കരുതലുകള്‍ എടുക്കുമെന്നും നല്‍കുന്ന ഉറപ്പ്.

സമൂഹത്തില്‍ സംഘര്‍ഷങ്ങളുടെയും ഭീകരാക്രമണങ്ങളുടെയും പ്രഭവസ്ഥാനം ഒരു വിഷവിത്തില്‍ നിന്നാണെന്നും ഈ വിഷത്തിനെ ഉന്മൂലനം ചെയ്യുന്നതിലൂടെ ഒരു പരിധിവരെ ചെറുത്തു തോല്‍പിക്കാമെങ്കിലും പലപ്പോഴും ഈ വിഷവിത്തുക്കളെ തിരിച്ചറിയുവാനുള്ള കാലതാമസമാണ് പിന്നീട് ലോകം മുഴുവന്‍ പടര്‍ന്നു പിടിക്കുന്ന മാറാ രോഗമായി മാറുന്നത്. ഐസിസ് എന്ന ഭീകര സംഘടനയെ ഭൂമിയിലുള്ള അവരുടെ പ്രഭവ സ്ഥാലങ്ങളില്‍ നിന്നും തുരത്തിയെങ്കിലും അതിന്റെ സ്വാധീനം ലോകത്തെല്ലായിടത്തും എത്തിയതായതായിട്ടാണ് അനുമാനിക്കുന്നത്. ഈ വിഷത്തിനെതിരെ ലോകരാജ്യങ്ങളല്ല പകരം ലോകജനത വേണം ഒന്നിക്കുവാന്‍. തങ്ങള്‍ക്കു ചുറ്റിലും സമൂഹത്തിലും സംഭവിക്കുന്ന അസാധാരണ സംഭവ വികാസങ്ങളെല്ലാം സൂക്ഷിച്ചു വീക്ഷിക്കുകയും സമയാസമയങ്ങളില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് മുന്നറിയിപ്പ് നല്‍കുകയും ചെയ്യണം.

ലോകത്തെവിടയും ഇനിയൊരു ശ്രീലങ്ക ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ പൊതുജനം കൂടുതല്‍ ജാഗരൂപരാകണം. ഭീകരവാദം ആഗോള വല്‍ക്കരിച്ചതിനാല്‍, ഇതില്‍ നിന്നും ലോകജനത മുക്തി നേടുകയെന്നത് ഒരു ആധുനിക വിമോചന സമരമായിത്തന്നെ കാണണം. ഭീകരതയില്‍ നിന്നുമുള്ള വിമോചനം.  ലോകത്തുള്ള എല്ലാ വ്യക്തികള്‍ക്കും വര്‍ണ്ണ വിവേചനമില്ലാതെ ജാതിമത വ്യവസ്ഥികളില്ലാതെ സാധാരണ മനുഷ്യരായി സ്വതന്ത്രമായി ജീവിക്കുവാനുള്ള അവസരമുള്ളപ്പോള്‍ അതിനുള്ള സാഹചര്യം ഒരുക്കേണ്ടതും പൊതുജനങ്ങള്‍ തന്നെയാണ്.

ജാതിയും മതവും ഓരോ വ്യക്തികളുടെയും വെറും സ്വകാര്യത മാത്രമാണ് അതിനെ സാമൂഹിക വത്കരിക്കാനോ രാഷ്ട്രീയ വത്കരിക്കാനോ അനുവദിക്കരുത്. അതങ്ങനെ തന്നെ നിലനിര്‍ത്തിക്കൊണ്ടു മറ്റുള്ളവരെ ജീവിക്കുവാന്‍ അനുവദിക്കുമ്പോള്‍ മാത്രമാണ് എല്ലാവരും സ്വാതന്ത്രരാവുന്നത്. ഭാരതത്തിന്റെ വിമോചനം പ്രാവര്‍ത്തിയകമായതു അഹിംസയില്‍ അധിഷ്ഠിതമായ പ്രധിഷേധങ്ങളിലൂടെയാണ് അതെ തത്ത്വം ഭീകരതയ്‌ക്കെതിരെയും പ്രകടിപ്പിക്കണം. ഭീകരയുടെ ഭവിഷ്യത്വകള്‍ പൊതു ജനങ്ങളില്‍ ബോധവത്കരിക്കണം അതും നിരന്തരമായുള്ള ബോധവത്കരണം.

അക്രമത്തിനെതിരെ ആക്രമണം അഴിച്ചുവിടുന്ന പ്രവണത കാടത്തുമാണ് മാനവികതയല്ല, കാടത്തം പ്രാവര്‍ത്തികമാക്കുവാന്‍ എളുപ്പമാണ് ഇവിടെ നഷ്ടം എപ്പോഴും പൊതുജനങ്ങള്‍ക്ക് മാത്രമാണ്. ശ്രീലങ്കയിലും ന്യൂസീലന്‍ഡിലും അരങ്ങേറിയ നരഹത്യയില്‍ പ്രിയപ്പെട്ടവരെയും കുടുംബാങ്ങളെയും നഷ്ടപ്പെട്ട ധാരാളം പൊതുജനങ്ങളുണ്ട്, ഒരേ കുടുംബത്തില്‍ എല്ലാവരെയും നഷ്ടപ്പെട്ടു ഏകരായിപ്പോയവരുണ്ട്. ഒരുകാലത്തും സുഖപ്പെടുവാന്‍ സാധിക്കാത്ത മാനസിക മുറിവുകളേറ്റവര്‍ അവരുടെയെല്ലാം ശിഷ്ടജീവിതം നിരാശയിലും നഷ്ട ബോധ്യങ്ങളും നിറഞ്ഞതു മാത്രം. ഇനിയുമിത് ആവര്‍ത്തിക്കാതിരിക്കണമെങ്കില്‍ പൊതുജനം അന്യോന്യം സംരക്ഷരാകണം, ഒരുമിച്ചു നിന്ന് ഭീകരതയ്‌ക്കെതിരെ എല്ലാ അര്‍ഥത്തിലും എല്ലാ വശങ്ങളില്‍ നിന്നും പൊരുതണം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category