1 GBP = 93.20 INR                       

BREAKING NEWS

നവോത്ഥാനത്തിന്റെ പേര് പറഞ്ഞ് ശബരിമലയുടെ അന്തസ്സ് തച്ചുടക്കാന്‍ ക്വട്ടേഷന്‍ എടുത്തവര്‍ തട്ടിപ്പ് നടത്താന്‍ വേണ്ടി അയ്യപ്പനെ കൂട്ട് പിടിക്കുന്നത് കാണുമ്പോള്‍ ചരിത്രത്തിന്റെ വിധിവൈപരീത്യം എന്നല്ലാതെ എന്ത് വിളിക്കണം? ഭഗവാന്‍ മുന്‍കൂട്ടിയറിയിച്ച് നടത്തിയ ഇടപെടല്‍ എന്ന് കേള്‍ക്കുമ്പോള്‍ ഭക്തര്‍ സുഖിക്കുമെന്ന് കരുതിയെങ്കില്‍ മിസ്റ്റര്‍ പത്മകുമാര്‍ താങ്കള്‍ക്ക് തെറ്റി; ഞങ്ങളുടെ ഭഗവാന്റെ പേരില്‍ വേണ്ട നിങ്ങളുടെ തട്ടിപ്പുകള്‍...

Britishmalayali
kz´wteJI³

ബരിമല ഈ വര്‍ഷം കലാപഭൂമിയായി മാറിയത് പിണറായി വിജയന്‍ സര്‍ക്കാരിന്റെ പിടിവാശി ഒന്നുകൊണ്ട് മാത്രം ആണ് എന്ന് സാമാന്യ ബോധമുള്ള എല്ലാവര്‍ക്കും അറിയാം. സുപ്രീം കോടതി നിയമത്തിന്റെ വ്യാഖ്യാനമനുസരിച്ച് വിധി പ്രഖ്യാപിക്കുമ്പോള്‍ അതിന്റെ സാമൂഹ്യ പ്രത്യാഘാതം കണക്കിലെടുത്തുകൊണ്ട് വേണം ആ വിധി നടപ്പിലാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്തേണ്ടത് എന്ന് ഒരു ഭരണകൂടത്തോടും പറഞ്ഞുകൊടുക്കേണ്ടതില്ല. ഇതിന് മുന്‍പ് അനേകം അത്തരം സാഹചര്യങ്ങള്‍ ഉണ്ടായപ്പോള്‍ ഒക്കെയും ഇപ്പോള്‍ പിണറായി വിജയന്‍ സര്‍ക്കാരും അങ്ങനെയൊക്കെയാണ് നടപടിയെടുക്കുന്നത്.

എന്നാല്‍ ശബരിമലയുടെ കാര്യത്തില്‍ മാത്രം സര്‍ക്കാര്‍ ഭരണഘടനയുടെ സംരക്ഷകരായി മാറിയത് രണ്ടുദ്ദേശത്തോടു കൂടിയായിരുന്നു. ഒന്ന് നവോദ്ധാനത്തിലും പുരോഗമനത്തിലും വിശ്വസിക്കുന്ന ബുദ്ധി ജീവികളും പരിഷ്‌കരണ വാദികളും അടിയുറച്ച് ഈ സര്‍ക്കാരിനൊപ്പം നില്‍ക്കുക. രണ്ട് സംഘപരിവാറുകാരെ കെണിയില്‍ ചാടിച്ച് അവര്‍ തെരുവിലിറങ്ങി യുദ്ധം ചെയ്യുമ്പോള്‍ ഉത്തരേന്ത്യയിലെ ആള്‍ക്കൂട്ട ജനാധിപത്യം ഇവിടെയുമെത്തി എന്ന ഭയം ന്യുനപക്ഷങ്ങളില്‍ ജനിപ്പിക്കുകയും സംഘപരിവാറിനോട് നേരിടാന്‍ ഏറ്റവും കരുത്തുള്ള പ്രസ്ഥാനം പിണറായി വിജയനും സിപിഎമ്മുമാണെന്ന തോന്നല്‍ ഉണ്ടാക്കുകയും അങ്ങനെ ന്യൂനപക്ഷ വോട്ടു ബാങ്ക് കൈക്കലാക്കുകയും ചെയ്യുക.

ഇത് രാഷ്ട്രീയമില്ലാത്ത സാധാരണക്കാരായ ഭക്ത ഹിന്ദുക്കളേയും വേദനിപ്പിച്ചു. ആ ഭക്തരുടെ വേജനയും രോഷവും നിരാശയും മനസിലാക്കി തന്നെയാണ് കോടതി വിധിക്ക് മുന്‍പ് മുതല്‍ ഇപ്പോള്‍ വരെയും ഞാന്‍ ഭക്തര്‍ക്കൊപ്പം ഉറച്ച് നില്‍ക്കുന്നത്. അന്ന് ശബരിമലയുടെ അന്തസും അഭിമാനവും ആചാരങ്ങളും സംരക്ഷിക്കാന്‍ നിയമപരമായി മാത്രമല്ല ധാര്‍മ്മികമായി ബാധ്യതയും ചുമതലയുമുണ്ടായിരുന്ന ദേവസ്വം ബോര്‍ഡ് പിണറായി വിജയന്‍ എന്ന മുഖ്യമന്ത്രിയുടെ മീശ പിരിക്കലില്‍ ഭയന്ന് വിറച്ച് പേടിച്ച് മാറി നില്‍ക്കുന്ന കാഴ്ച്ചയാണ് നമ്മള്‍ കണ്ടത്. വെള്ളാപ്പള്ളി നടേശന്റെ വാക്കുകളില്‍ പറഞ്ഞാല്‍ നിലപാടും നിലവാരവുമില്ലാത്ത വ്യക്തിയായി ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് മാറുന്ന കാഴ്ച്ച നമ്മള്‍ പലകുറി കണ്ടു.


ഒരു വശത്ത് ആചാര സംരക്ഷകന്റെ വേഷം എടുത്തണിയുകയും മറുവശത്ത് നവോത്ഥാന നായകന്റെ വേഷം എടുത്തണിയാന്‍ ശ്രമിക്കുന്ന നിലപാടും നിലവാരവുമില്ലാത്ത അല്‍പനായി പത്മകുമാര്‍ പലപ്പോഴും മാറി. അതേ പത്മ കുമാര്‍ ഇന്ന് ദേവസ്വം ബോര്‍ഡിന്റെ മേല്‍ കരിനിഴലായി വീണ ഒരു അഴിമതി ആരോപണം മറച്ച് വയ്ക്കുന്നതിനും ആ അഴിമതി ആരോപണത്തില്‍ പുകമറ സൃഷ്ടിക്കുന്നതിനും ഭഗവാന്‍ അയ്യപ്പന്റെ പേരുപയോഗിച്ചിരിക്കുന്നു. ചട്ടങ്ങളും നിയമങ്ങളും ലംഘിച്ചുകൊണ്ട് ധൃതിപിടിച്ച് 150 കോടി രൂപ ദേവസ്വം ബോര്‍ഡിലെ ജീവനക്കാരുടെ പിഎഫ് ഫണ്ട് ധനലക്ഷ്മി ബാങ്കിലേക്ക് മാറ്റുമ്പോള്‍ അതിനെ ന്യായീകരിക്കാന്‍ പത്മകുമാറും സംഘവും കണ്ടെത്തിയത് അയ്യപ്പന്റെ പേരാണ്.

2018 മാര്‍ച്ച് മാസം 22ാം തീയതി ദേവസ്വം ബോര്‍ഡിലേക്ക് ധനലക്ഷ്മി ബാങ്ക് ഒരു കത്തയയ്ക്കുന്നു. ആ കത്തില്‍ പറയുന്നത് ഞങ്ങള്‍ ബോണ്ടുകള്‍ സ്വീകരിച്ചു തുടങ്ങി എന്നാണ്. അന്നു തന്നെ ഈ ബോണ്ട് എടുക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ച് ദേവസ്വം ബോര്‍ഡിന് ഉപദേശം ലഭിക്കുന്നു. അന്നു തന്നെ ദേവസ്വം ബോര്‍ഡ് യോഗം ചേര്‍ന്ന് 150 കോടി സ്ഥിര നിക്ഷേപങ്ങള്‍ പൊട്ടിച്ച് ധനലക്ഷ്മി ബാങ്കിന്റെ ബോണ്ട് വാങ്ങാന്‍ തീരുമാനിക്കുന്നു. ന്യായമായി പറയുന്നത് സ്ഥിര നിക്ഷേപത്തെക്കാള്‍ കൂടുതല്‍ തുക പലിശയായി ലഭിക്കും എന്നാണ്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category