1 GBP = 88.30 INR                       

BREAKING NEWS

സൈബര്‍ ഇടത്തിലെ സംഘപരിവാറുകാര്‍ തുടങ്ങി വെച്ചു; പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഏറ്റു പിടിച്ചു; മറുനാടനെ പൂട്ടിക്കാന്‍ ഇറങ്ങിയ സിപിഎം സൈബര്‍ ഗുണ്ടാ സംഘത്തിന്റെ പേജായ പോരാളി ഷാജിയെ പൂട്ടിക്കാന്‍ സോഷ്യല്‍ മീഡിയയില്‍ ഇടതുവിരുദ്ധര്‍ ഒരുമിച്ചു; ഏഴു ദിവസം കൊണ്ടു പേജ് പൂട്ടിക്കാനുള്ള ആഹ്വാനം ചൂടു പിടിച്ചതോടെ ഇടക്കിടെ ഓഫായും മടങ്ങി എത്തിയും പോരാളി ഷാജി

Britishmalayali
kz´wteJI³

തിരുവനന്തപുരം: മറുനാടന്‍ മലയാളിയുടെ ഫേസ്ബുക്ക് പേജ് പൂട്ടിക്കുമെന്ന് ശപഥം ചെയ്തിറങ്ങിയ സിപിഎം സൈബര്‍ ഗുണ്ട പോരാളിക്കെതരെ സൈബര്‍ ലോകത്തെ വിവിധ ഗ്രൂപ്പുകള്‍ ഒരുമിക്കുന്നു. മറുനാടന്‍ പൂട്ടിക്കുമെന്ന് പറഞ്ഞു രംഗത്തെത്തിയ പോരാളി ഷാജിയുടെ പേജ് റിപ്പോര്‍ട്ടു ചെയ്തു പൂട്ടിക്കാനുള്ള ശ്രമങ്ങളും ശക്തമായി. സിപിഎം സൈബര്‍ സഖാക്കള്‍ രാഷ്ട്രീയ എതിരാളികളെയും മറ്റുള്ളവരെയും ആക്രമിക്കാന്‍ ഭീഷണിപ്പെടുത്തി ഒതുക്കാനും ഉപയോഗിക്കുന്ന ഫേസ്ബുക്ക് പേജാണ് പോരാളി ഷാജിയുടേത്. സിപിഎമ്മിന്റെ ഇംഗിതത്തിന് വഴങ്ങി വാര്‍ത്ത കൊടുക്കാതിരുന്നതോടെയും തെരഞ്ഞെടുപ്പു കാലത്തെ ഇടതു സ്ഥാനാര്‍ത്ഥികളുടെ കാപട്യം തുറന്നു കാട്ടുകയും ചെയ്‌തോടെയാണ് മറുനാടന്‍ സിപിഎം സഖാക്കളുടെ കണ്ണിലെ കരാടായത്. ഇതോടെ പോരാളി ഷാജി അടക്കമുള്ളവര്‍ മറുനാടനെ പൂട്ടിക്കുമെന്ന് പറഞ്ഞു കൊണ്ടു സോഷ്യല്‍ മീഡിയയില്‍ പ്രചരണം ആരംഭിച്ചത്.

ഈ പ്രചരണം സോഷ്യല്‍ മീഡിയയില്‍ നടക്കുമ്പോള്‍ തന്നെ മറിച്ചു പ്രചരണം മറുനാടന്‍ വായനക്കാരും തുടങ്ങിയിരുന്നു. ഇതിന് കൂടാതെ സിപിഎമ്മിന്റെ സൈബര്‍ ഫാസിസത്തെ തോല്‍പ്പിക്കാന്‍ സംഘപരിവാറുകരും പോരാളി ഷാജിക്കെതിരെ രംഗത്തുവന്നു. ഇതിന് ശേഷമാണ് പ്രവാസികളായ കോണ്‍ഗ്രസ് പ്രവര്‍ത്തകരും സിപിഎം സൈബര്‍ ഗുണ്ടയുടെ പേജ് പൂട്ടിക്കാനായി രംഗത്തുവന്നു. ഇടതു വിരുദ്ധര്‍ ഷാജിയുടെ പേജ് പൂട്ടിക്കാനായി കൂട്ടത്തോടെ രംഗത്തുവരികയായിരുന്നു.

കുറച്ചു ദിവസങ്ങളിലായി മറുനാടനെതിരെ പച്ചത്തെറി വിളിച്ചും അസഭ്യം വിളികളുമായാണ് സൈബര്‍ സഖാക്കള്‍ രംഗത്തുള്ളത്. ഇങ്ങനെ മറുനാടനെതിരെ കൂട്ടത്തോതെ സൈബര്‍ ആക്രമണം തുടങ്ങിയപ്പോഴാണ് മറുനാടന്‍ വായനക്കാരും പിന്നാലെ സൈബര്‍ ഗ്രൂപ്പുകളും പ്രതിരോധം തീര്‍ത്തു രംഗത്തുവന്നത്. ഇതിനായി മറുനാടനെ പൂട്ടിക്കാന്‍ ഷാജി തുടങ്ങിയ വിധത്തില്‍ തന്നെ മറുപ്രചരണം തുടങ്ങുകയായിരുന്നു.

ഇതിനായി ഫേസ്ബുക്കില്‍ പോയി പോരാളി ഷാജിയുടെ പേജ് എടുക്കുക

റിപ്പോര്‍ട്ട് ചെയ്യേണ്ട വിധം :
1- പോരാളി ഷാജിയുടെ പേജ് എടുത്ത് ഷെയര്‍ ബട്ടണു സമീപം ഉള്ള മൂന്നു പുള്ളിയില്‍ ക്ലിക്ക് ചെയ്യുക.
2- അപ്പോള്‍ ഉയര്‍ന്നു വരുന്ന പോപ് അപ്പില്‍ 'ഗിവ് ഫീഡ്ബാക്ക് ഓര്‍ റിപ്പോര്‍ട്ട് ദിസ് പേജ്' എന്ന ഓപ്ഷനില്‍ ക്ലിക്ക് ചെയ്യുക.
3 - വീണ്ടും ഉയര്‍ന്നു വരുന്ന പോപ് അപ്പില്‍ ആദ്യം ഒന്നു സെലക്ട് ചെയ്യുക ( Harassment/ Scam and Fake Page ) ക്ലിക്കുക, അതിനു താഴെ രണ്ടാമത്തെ ( Its someone else / Fake Page) ക്ലിക്ക് ചെയ്യുക.
4 - താഴെ നീല നിറത്തില്‍ ഡണ്‍ (Done) എന്ന ഒപ്ഷന്‍ ക്ലിക്കുക.

അപ്രിയ വാര്‍ത്തകളുടെ പേരില്‍ സൈബര്‍ ലോകത്ത് സഖാക്കള്‍ കൂട്ടമായാണ് മറുനാടന്‍ പേജ് പൂട്ടിക്കാന്‍ ആഹ്വാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഇതിന് അതേനാണയത്തല്‍ തിരിച്ചടി നല്‍കുമെന്നാണ് മറുനാടന്‍ വായനക്കാരുടെയും പക്ഷം. തെരഞ്ഞെടുപ്പു വേളയില്‍ മറുനാടന്‍ മലയാളി പുറത്തുവിട്ട ചില എക്സ്‌ക്ലൂസില്‍ റിപ്പോര്‍ട്ടുകളുടെ അടിസ്ഥാനത്തിലും ചില കോളങ്ങളിലെ രാഷ്ട്രീയ നിലുപാടുകളുടെയും പേരില്‍ മറുനാടനെതിരെ സൈബര്‍ ലോകത്ത് ഉറഞ്ഞു തുള്ളുകയായായിരുന്നു സിപിഎം സൈബര്‍ ഗുണ്ടകള്‍. ആലത്തൂരില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥിയെയും കാസര്‍കോട് രാജ്മോഹന്‍ ഉണ്ണിത്താനെയും വിജയിപ്പിക്കണമെന്ന് പറഞ്ഞു കൊണ്ടുള്ള ഇന്‍സ്റ്റന്റ് റെസ്പോണ്‍സിന്റെ പേരില്‍ കൂടിയായിരുന്നും മറുനാടനെതിരായ സൈബര്‍ ആക്രമണം.

ഈ സാഹചര്യത്തില്‍ കോണ്‍ഗ്രസുകാര്‍ കൈകാര്യം ചെയ്യുന്ന പ്രവാസി ഗ്രൂപ്പുകളു മറുനാടനെ പിന്തുണച്ചു കൊണ്ട് രംഗത്തുണ്ട്. ഷാജിയുടെ പേജ് പൂട്ടിക്കാന്‍ വേണ്ടി മാസ്സ് റിപ്പോര്‍ട്ടിംഗാണ് നടക്കുന്നത്. എന്നാല്‍, ഈ നീക്കം ഒരു വശത്തു നടക്കുമ്പോള്‍ തന്നെ സ്വന്തം പേജ് പോകാതിരിക്കാന്‍ പോരാളി ഷാജി ഇടക്കിടെ ഓഫാക്കിയും ഓണാക്കിയും ശ്രമിക്കുന്നുണ്ട്. മാസ് റിപ്പോര്‍ട്ടിംഗിനുള്ള അവസരം ഒഴിവാക്കുകയാണ് ഇതിലൂടെ ഇവരുടെ ലക്ഷ്യം. എന്നാല്‍, പോരാളി ഷാജിയുടെ അഡ്മിന്മാരുടെ പേരുവിവരങ്ങളും ലഭ്യമാണ്. ഈ പേജുകള്‍ കൂടി പൂട്ടിക്കാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്.

തെരഞ്ഞെടുപ്പു വേളയില്‍ സിപിഎം കാപട്യം വെളിവാക്കുന്ന റിപ്പോര്‍ട്ടുകള്‍ മറുനാടന്‍ പുറത്തുവിട്ടിരുന്നു. മാത്രമല്ല, ആറ്റിങ്ങല്‍ മണ്ഡലത്തില്‍ വ്യാപകമയി കള്ളവോട്ടിന് ശ്രമിക്കുന്ന വാര്‍ത്തയും പുറത്തുവിട്ടത് മറുനാടന്‍ ആയിരുന്നു. ഇതോടെ തെരഞ്ഞെടുപ്പു കമ്മീഷനും കള്ളവോട്ട് തടയാന്‍ കര്‍ശന നിലപാട് സ്വീകരിച്ചു. ഇതെല്ലാം കൂടിയായപ്പോള്‍ സിപിഎം സൈബര്‍ ഗുണ്ടകളുടെ ഒന്നാം നമ്പര്‍ ശത്രുവായി മറുനാടന്‍ മാറുകയായിരുന്നു. തുടര്‍ന്നാണ് ഇപ്പോള്‍ മാസ് റിപ്പോര്‍ട്ടിങ് ഭീഷണിയുമായി രംഗത്തിറങ്ങിയിരിക്കുന്നത്. സിപിഎം ഗ്രൂപ്പുകളില്‍ ഉള്ളവര്‍ മാസ് റിപ്പോര്‍ട്ടു ചെയ്യണമെന്ന ആഹ്വാനമാണ് സിപിഎം ഗ്രൂപ്പുകളില്‍. മറുനാടനെതിരെ നുണ പ്രചരണം നടത്തുന്നത് പതിവാക്കിയ ചില വ്യക്തികളും പതിവു പോലെ മറുനാടന്‍ പൂട്ടിക്കണമെന്ന ആവശ്യവുമായി രംഗത്തുണ്ട്. എന്നാല്‍, ഈ മറുനാടന്‍ പൂട്ടിക്കുമെന്ന പ്രചരണം തുടങ്ങിയതോടെ മറുനാടനെ പിന്തുണച്ചു കൊണ്ട് നിരവധി പേര്‍ രംഗത്തു വരുകയായിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category