1 GBP = 92.50 INR                       

BREAKING NEWS

ശ്വാസകോശം സ്പോഞ്ച് പോലെയാണ്.....ആ വെറുപ്പിക്കുന്ന ശബ്ദം എന്റേതാണ്! പരസ്യത്തിലെ ഡയലോഗ് കേട്ടാല്‍ ആളുകള്‍ പുകവലി നിര്‍ത്തണം എന്നായിരുന്നു നിര്‍മ്മാതാവ്; പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നു മനസ്സിലാക്കിയപ്പോള്‍ അതുപേക്ഷിച്ചവനാണു ഞാന്‍! തിയേറ്ററിലെ ആ ശബ്ദത്തെ കണ്ടെത്തിയത് സുരാജ് വെഞ്ഞാറമൂടും; വാര്‍ത്തകള്‍ വായിക്കുന്നത് ഗോപനും; വിടവാങ്ങുന്നത് ശബ്ദം കൊണ്ട് മലയാളിയെ പല വികാരങ്ങളിലേക്ക് കൊണ്ടുപോയ അത്ഭുത പ്രതിഭ; ഗോപിനാഥന്‍ നായര്‍ വ്യത്യസ്തനായത് ഇങ്ങനെ

Britishmalayali
kz´wteJI³

തിരുവനന്തപുരം: തിയേറ്ററുകളിലെ പുകവലിക്കെതിരായ പരസ്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിനു വേണ്ടി സന്നദ്ധ സഘടനയാണു പരസ്യം ഒരുക്കിയത്. പരസ്യത്തിലെ ഡയലോഗ് കേട്ടാല്‍ ആളുകള്‍ പുകവലി നിര്‍ത്തണം എന്നായിരുന്നു നിര്‍മ്മാതാവിന്റെ നിബന്ധന. ഇതോടെ മനസ്സിലേക്ക് ചെയ്യേണ്ടതിന്റെ കൃത്യമായ സൂചന കടന്നു കയറി. ശ്വാസകോശം സ്പോഞ്ച് പോലെയാണ്..... സിനിമാ തിയേറ്ററുകളില്‍ മലയാളിയെ ചിന്തിപ്പിച്ച പരസ്യം അവിടെ തുടങ്ങി. ഈ വെറുപ്പിക്കുന്ന ശബ്ദം ഏന്റേതാണെന്ന് പറയാനും ഗോപന് മടിയുണ്ടായില്ല. ആകാശവാണിയിലെ മുന്‍ വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മേധാവിയും ഒട്ടേറെ പരസ്യചിത്രങ്ങള്‍ക്കു ശബ്ദം നല്‍കിയ കലാകാരനുമായ ഗോപന്‍ എന്ന ഗോപിനാഥന്‍ നായരാണ് കഴിഞ്ഞ ദിവസം അന്തരിച്ചത്.

പഴയ തലമുറയ്ക്ക് ആകാശവാണിയിലെ വാര്‍ത്തകളിലൂടെ ഗോപനെ അറിയാം. ദേശീയ സംഭവങ്ങള്‍ മുതല്‍ പ്രാദേശിക പ്രശ്നങ്ങള്‍ വരെ ഈ ശബ്ദത്തിലൂടെ ടിവിയെത്തുന്നതിന് മുമ്പ് മലയാളി അറിഞ്ഞു. നെഹ്റുവിന്റെ മരണം മുതല്‍ രാജീവ് ഗാന്ധിയുടെ മരണം വരെ വേറിട്ട ടോണില്‍ വീടുകളില്‍ എത്തിച്ച ആകാശവാണി അവതാരകന്‍. എന്നാല്‍ ന്യൂജെന്‍ തലമുറയ്ക്ക് ശ്വാസകോശത്തിന്റെ പ്രവര്‍ത്തനമാണ് ഗോപനെ പരിചിതനാക്കിയത്. ശ്വാസകോശം സ്പോഞ്ച് പോലെയാണ്..... പുകവലിക്കു വലിയ വില കൊടുക്കേണ്ടി വരുമെന്നു മനസ്സിലാക്കിയപ്പോള്‍ അതുപേക്ഷിച്ചവനാണു ഞാന്‍!-ഇങ്ങനെ പരസ്യത്തിന് പിന്നിലെ സത്യം ഗോപന്‍ തന്നെ പറഞ്ഞു. പ്രേക്ഷകരിലേക്ക് പറയുന്നതെന്തും അതിന്റെ വികാരം ഉള്‍ക്കൊണ്ട് അവതരിപ്പിച്ച ആളാണ് ഗോപന്‍. അതു തന്നെയാണ് പുകവലി പരസ്യവും ശ്രദ്ധേയമാകാന്‍ കാരണം.

സിനിമാ നടന്‍ സുരാജ് വെഞ്ഞാറമ്മൂട് ആണ് പുകവലി ശബ്ദത്തിനു പിന്നില്‍ ഗോപനാണെന്ന നഗ്നസത്യം ലോകത്തെ വിളിച്ചറിയിച്ചത്. മികച്ച നടനുള്ള ദേശീയ അവാര്‍ഡ് വാങ്ങാന്‍ ഡല്‍ഹിയിലെത്തിയ സുരാജ് ഗോപനെ 'കയ്യോടെ പിടികൂടി'. അതുപോട്ടെ, ഇതൊക്കെ പറയുന്ന ഗോപന്‍ പുകവലിക്കുമോ? അതിഭീകരമായി വലിച്ചിരുന്നു. ചെറുപ്പത്തില്‍ ഒന്നാന്തരം പുകവലിക്കാരനായിരുന്നു ഗോപന്‍. എഴുപതുകളില്‍ ഹൃദയത്തിനു നേരിയ പ്രശ്നം നേരിട്ടതോടെ നിര്‍ത്തി. പരസ്യത്തിനു ശബ്ദം നല്‍കുന്നതിനും വര്‍ഷങ്ങള്‍ മുന്‍പേ താന്‍ പുകവലി നിര്‍ത്തിയെന്നു ഗോപന്‍ പറയുന്നു. പക്ഷേ, സുരാജ് സമ്മതിക്കില്ല. 'സാറിന്റെ ചുണ്ട് കണ്ടാലറിയില്ലേ ഇപ്പോഴും നല്ല വലിയാണെന്നു' സുരാജ് ഗോപനെ കളിയാക്കും.-ഈ പരസ്യത്തിലെ വ്യക്തിയെ കണ്ടെത്തിയത് മനോരമ മുമ്പൊരിക്കല്‍ റിപ്പോര്‍ട്ട് ചെയ്തത് ഇത്തരത്തിലായിരുന്നു.

ആകാശവാണിയിലെ മുന്‍ വാര്‍ത്താ അവതാരകനും മലയാളം വിഭാഗം മേധാവിയും ഒട്ടേറെ പരസ്യചിത്രങ്ങള്‍ക്കു ശബ്ദം നല്‍കിയ കലാകാരനുമാണ് ഗോപന്‍. 1962 മുതല്‍ 2001 വരെ ഡല്‍ഹി ആകാശവാണി മലയാള വിഭാഗത്തില്‍ ജോലി ചെയ്തു. ഡല്‍ഹി ആകാശവാണിയിലെ മലയാള വിഭാഗത്തില്‍ നിന്നെത്തുന്ന വാര്‍ത്താ ബുള്ളറ്റിനുകളിലൂടെയാണ് ഒരുകാലത്ത് മലയാളികള്‍ ലോകത്തിന്റെ സ്പന്ദനം അറിഞ്ഞത്. ആകാശവാണി, ഡല്‍ഹി, വാര്‍ത്തകള്‍ വായിക്കുന്നത് എന്നു പറഞ്ഞുതുടങ്ങുമ്പോള്‍ തന്നെ വായിക്കുന്ന ആളുടെ പേര് മലയാളികള്‍ പൂരിപ്പിച്ചിരുന്നു. ശബ്ദത്തിലും ശൈലിയിലുമുള്ള വൈവിധ്യത്തിലൂടെ കേള്‍വിക്കാരന്റെ കാതുകളില്‍ സ്വന്തം ഇടമുറപ്പിച്ച വാര്‍ത്താ അവതാരകരകന്‍. ഭാര്യ: രാധ. മകന്‍: പ്രമോദ്. അഞ്ചു പതിറ്റാണ്ടിലേറെയായി ഡല്‍ഹിയിലായിരുന്നു താമസം. തിരുവനന്തപുരം സ്വദേശിയായിരുന്നു ഗോപിനാഥന്‍ നായര്‍.

തിരുവനന്തപുരത്തെ റോസ് കോട്ട് എന്ന പ്രശസ്തമായ കുടുംബത്തിലായിരുന്നു ജനനം. സി വി രാമന്‍പിള്ളയുടെ പേരമകളുടെ മകന്‍. അടൂര്‍ഭാസിയും ഇ വി കൃഷ്ണപിള്ളയും ഉറ്റ ബന്ധുക്കള്‍. എം എ പഠിച്ചിറങ്ങിയപ്പോള്‍ ചരിത്രാധ്യാപകനാകാനായിരുന്നു മോഹം. അന്ന് സര്‍ദാര്‍ കെ എം പണിക്കര്‍ കശ്മീര്‍ സര്‍വകലാശാല വൈസ് ചാര്‍സലറാണ്. അദ്ദേഹം പറഞ്ഞതു പ്രകാരം ഡല്‍ഹിയിക്ക് വണ്ടി കയറി. പക്ഷേ, അപ്പോഴേക്കും അദ്ദേഹത്തിന് മൈസുരു സര്‍വ്വകലാശാലയിലേക്ക് മാറ്റമായി. നാട്ടിലേക്ക് ഉടന്‍ മടങ്ങാന്‍വയ്യ. തല്‍ക്കാലത്തേക്ക് ഡല്‍ഹിയില്‍ നിഖില്‍ ചക്രവര്‍ത്തിയുടെ മെയിന്‍സ്ട്രീം എന്ന ഇടതുപക്ഷ പ്രസിദ്ധീകരണത്തില്‍ ജോലിക്ക് പോയിത്തുടങ്ങി.

അപ്പോഴാണ് ഡല്‍ഹി ആകാശവാണിയില്‍ അവതാരകന്‍ തസ്തികയിലേക്ക് ആളെ വിളിക്കുന്നത്. ജോലി ലഭിച്ചു. ശമ്പളം 300 രൂപ. ആദ്യവാര്‍ത്ത വായിക്കുമ്പോള്‍ പ്രായം 21. ഇക്കാലത്ത് അടൂര്‍ ഭാസിയും ആകാശവാണി ജോലി തേടി ഗോപനൊപ്പം ഉണ്ടായിരുന്നു. 500 രൂപ പ്രതിഫലത്തില്‍ അടൂര്‍ ഭാസിക്ക് സിനിമയില്‍ അവസരം ലഭിച്ചതിനാല്‍ അദ്ദേഹം ആ വഴി പോയി.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category