1 GBP = 93.20 INR                       

BREAKING NEWS

മലബാറിലെ ചില കമ്മ്യൂണിസ്റ്റ് കിനാശ്ശേരികളിലൊഴികെ മലയാളികള്‍ അനുഭവിക്കുന്ന പോലെ സ്വാതന്ത്ര്യം അനുഭവിക്കുന്ന ആരും ഉണ്ടാവില്ല; പട്ടിണി നമ്മുടെ ഡിക്ഷ്ണറിയുടെ അയല്‍പക്കത്ത് പോലുമില്ല; സംഘിവിളികള്‍ ആഘോഷമാക്കി സോഷ്യല്‍ മീഡിയയില്‍ ജീവിക്കണോ പശുവിന്റെ പേരില്‍ കൊല്ലപ്പെടുമോയെന്ന് പേടിയോ ഇവിടില്ല; പക്ഷെ എല്ലാം മുടിക്കാന്‍ അവരെത്തുമ്പോള്‍ നമ്മള്‍ എന്ത് കരുതലാണെടുക്കേണ്ടത്?

Britishmalayali
kz´wteJI³

ലോകത്ത് ഏറ്റവും സുന്ദരമായ നാടേത് എന്ന് ചോദിച്ചാല്‍ ഞാനും നിങ്ങളും ധൈര്യമായി പറയും മലയാള നാട് എന്ന്. നമ്മുടെ സ്വാതന്ത്ര്യം അത് പ്രത്യേക തരത്തിലുള്ളതാണ്. നിയമങ്ങള്‍ കടുകട്ടിയായ അറബ് രാജ്യങ്ങളിലും മനുഷ്യാവകാശത്തിന് എല്ലാത്തിനും മേല്‍ മുന്‍തൂക്കമുള്ള പാശ്ചാത്യ നാടുകളിലും ഒക്കെ ഇല്ലാത്ത സുഖവും സമാധാനവും നമുക്ക് ഈ കൊച്ചു നാട്ടില്‍ കണ്ടെത്താം. ഇന്ത്യാ എന്ന മഹാരാജ്യത്തെ മൊത്തത്തില്‍ എടുത്താല്‍ പോലും പശുവിന്റെ പേരിലോ ബീഫ് തിന്നതിന്റെ പേലിലോ കൊല്ലപ്പെടുകയില്ല എന്ന് ഉറപ്പുള്ള നാട് നമ്മുടേതാണ്. അതിന് പുറമേ അഭിപ്രായം പറയുന്നതിന്റെ പേരിലും നമ്മള്‍ കൊല്ലപ്പെടുകയില്ല.

രാജ്യം ഭരിക്കുന്ന ബിജെപിയ്ക്കെതിരെയും രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരേയും ആവശ്യത്തിലധികം അലങ്കാരങ്ങള്‍ ചേര്‍ത്ത് പ്രസംഗിക്കാന്‍ നമുക്ക് സാധിക്കുന്നത് ഈ ജനാധിപത്യത്തിന്റെ ഭാഗ്യം കൊണ്ടാണ്. നിങ്ങള്‍ മോദിക്കെതിരെയോ അമിത് ഷായ്ക്കെതിരെയോ കേരളത്തിലിരുന്ന് പറയുന്ന പകുതി വാക്കുകള്‍ ഗുജറാത്തിലോ ബിഹാറിലോ മധ്യപ്രദേശിലോ യുപിയിലോ പോയി പറഞ്ഞാല്‍ ഒരുപക്ഷേ നിങ്ങള്‍ കൊല്ലപ്പെട്ടുവെന്ന് വരാം. ഇതിന് മറുവശം കൂടിയുണ്ട്. നാടുഭരിക്കുന്ന പിണറായി വിജയനെതിരേയും എന്നെപ്പോലെയുള്ളവര്‍ക്ക് ഇഷ്ടം പോലെ വിളിച്ച് പറയാന്‍ കഴിയുന്നതും ഈ നാടിന്റെ ഭംഗിയാണ്.

ഏറിയാല്‍ ഏതെങ്കിലും കേസ് രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസം ജയിലില്‍ ഇടുമെന്നല്ലാതെ ആരുമെന്നെ തല്ലിക്കൊല്ലുകയില്ല എന്ന വിശ്വാസം എനിക്കുണ്ട്. അത് ഇന്ത്യാ മഹാരാജ്യത്തൊടുള്ള വിശ്വസത്തെക്കാളും ഇന്ത്യന്‍ ഭരണഘടനയോടുള്ള വിശ്വാസത്തെക്കാളും എന്റെ ജന്മനാടായ കേരളത്തോടുള്ള വിശ്വാസമാണ്. നിര്‍ഭാഗ്യവശാല്‍ കണ്ണടച്ച് തുറക്കും മുന്‍പ് ദൈവത്തിന്റെ സ്വന്തം നാട് കലാപകാരികളുടേയും വംശീയ വാദികളുടേയും ഭീകരവാദികളുടേയും അഭയകേന്ദ്രമായി മാറിക്കൊണ്ടിരിക്കുന്നു എന്നുള്ളത് നമ്മളിപ്പോഴും തിരിച്ചറിയുന്നില്ല.

ഐസിസ് എന്ന സംഘടന ലോകത്തിന്റെ സമാധാനം ഇല്ലാതാക്കാന്‍ ഇറങ്ങി പുറപ്പെട്ടപ്പോള്‍ ഇവിടെയും അതിന്റെ അടയാളമുണ്ടായിരുന്നു. അല്‍ഖൈ്വദയില്‍ പ്രവര്‍ത്തിക്കാന്‍ പോയവരും ബോക്കോഹൊറാമില്‍ പ്രവര്‍ത്തിക്കുന്നവരും വരെ മലയാളികള്‍ കൂടി ഉള്‍പ്പെട്ടവരാണെന്ന് എന്ന് അറിയുമ്പോള്‍ മാത്രമേ കേരളം പതിയെ പതിയെ ഒരു ഭീകര താവളമായി മാറിക്കൊണ്ടിരിക്കുന്നു എന്ന് തിരിച്ചറിയാന്‍ കഴിയൂ. അഫ്ഗാനിസ്ഥാനില്‍ അമേരിക്കന്‍ സേനയുടെ ബോംബേറില്‍ കൊല്ലപ്പെട്ടവരില്‍ മലയാളികളുണ്ടായിരുന്നു. സിറിയയില്‍ റഷ്യന്‍ സേനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരില്‍ മലയാളികള്‍ ഉണ്ടായിരുന്നു.

ഇറാഖില്‍ സഖ്യസേന കടന്നു കയറിയപ്പോഴും പിടിക്കപ്പെട്ടവരിലും മലയാളികള്‍ ഉണ്ടായിരുന്നു. ഇതാ ഇപ്പോള്‍ നമ്മുടെ തൊട്ടപ്പുറത്ത് നമുക്ക് അയല്‍ സംസ്ഥാനത്തേക്ക് പോകുന്നത്ര പോലും ദൂരമില്ലാത്ത കൊളംബോയില്‍ മുന്നുറോളം നിരപരാധികളുടെ ജീവനെടുത്ത മതരാഷ്ട്രീയത്തിന്റെ വിത്തു പാകിയിരിക്കുന്നത് ഈ കേരളത്തിലാണ് എന്ന ഞെട്ടിക്കുന്ന വിവരം പുറംലോകം അറിഞ്ഞിരിക്കുന്നു. നമ്മുടെ നാട്ടില്‍ ഇസ്ലാമിക ഭീകരവാദത്തിന്റെ വേര് ആഴത്തില്‍ കടന്നു കയറി എന്ന യാഥാര്‍ത്ഥ്യം എന്തുകൊണ്ടോ നമുക്കിപ്പോഴും പ്രധാനപ്പെട്ട വാര്‍ത്തയാകുന്നില്ല.

ഇന്നിറങ്ങിയ ടൈംസ് ഓഫ് ഇന്ത്യ അടക്കമുള്ള ദേശീയ പത്രങ്ങളുടെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത കേരളത്തിലെ ഐസിസ് കേന്ദ്രങ്ങളില്‍ നടന്ന റെയ്ഡായിരുന്നെങ്കില്‍ മലയാള പത്രങ്ങളില്‍ ഒന്നും തന്നെ അത് പ്രധാന വാര്‍ത്ത ആയില്ല എന്നതില്‍ ഒരു രാഷ്ട്രീയമുണ്ട്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category