1 GBP = 88.30 INR                       

BREAKING NEWS

മുന്നൂറോളം പേരുടെ ജീവനെടുത്ത സഹ്രാന്‍ ഹാഷിമിന്റെ കുടുംബത്തില്‍ ആരെയും അവശേഷിപ്പിക്കാതെ ശ്രീലങ്കന്‍ പട്ടാളം; ഇതുവരെ വെടിവെച്ചുകൊന്നത് മാതാപിതാക്കളും സഹോദരങ്ങളുമടക്കം 18 പേരെ; പതിനായിരത്തോളം പട്ടാളക്കാര്‍ ഭീകരരെത്തേടി ഓരോ മുസ്ലീം വീടുകളും അരിച്ചുപെറുക്കുന്നു; പിടിക്കപ്പെടുംമുമ്പ് പരമാവധി സ്‌ഫോടനങ്ങള്‍ നടത്താനൊരുങ്ങി തൗഹീത് ജമായത്ത്; വൈദികനടക്കം അഞ്ചുപേരെ വീണ്ടും വകവരുത്തി ഭീകരര്‍

Britishmalayali
kz´wteJI³

സ്റ്റര്‍ ദിനത്തില്‍ ശ്രീലങ്കയിലെ ക്രിസ്ത്യന്‍ പള്ളികളിലും ആഡംബര ഹോട്ടലുകളിലുമായി തുടര്‍ സ്‌ഫോടനങ്ങള്‍ നടത്തി മുന്നൂറോളം പേരെ കൂട്ടക്കുരുതി നടത്തിയ ഭീകരര്‍ക്കെതിരേ സൈനിക നടപടി കൂടുതല്‍ ശക്തമായി. സ്‌ഫോടനത്തിന്റെ മുഖ്യ സൂത്രധാരന്‍ എന്ന് കരുതന്ന സഹ്രാന്‍ ഹാഷിമിന്റെ കുടുംബത്തിലെ 18 പേരെയാണ് ഇതുവരെ സൈന്യം വകവരുത്തിയത്. മാതാപിതാക്കളും സഹോദരങ്ങളും സൈനിക നടപടിയില്‍ കൊല്ലപ്പെട്ടുവെന്ന് സഹ്രാന്റെ സഹോദരി മുഹമ്മദ് ഹാഷിം മതാനിയ പറഞ്ഞു.

വീടുകളിലും ബന്ധുവീടുകളിലും നടത്തുന്ന തിരച്ചിലില്‍ ആരെയെങ്കിലും കണ്ടാലുടനെ പോലീസ് വെടിവെക്കുകയാണെന്ന് മതാനിയ പറഞ്ഞു. വെള്ളിയാഴ്ച നടത്തിയ റെയ്്ഡിനിടെയാണ് സഹ്രാന്റ് പിതാവിനെയും രണ്ട് സഹോദരങ്ങളെയും വെടിവെച്ചുകൊന്നത്. ആറ് കുട്ടികളടക്കം 15 പേരാണ് അന്ന് മരിച്ചത്. മതാനിയയുടെ സഹോദരിയുടെ ഭര്‍ത്താവും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. കുട്ടികളെപ്പോലും വെറുതെ വിടാതെയാണ് സൈന്യവും പോലീസും തിരച്ചില്‍ നടത്തുന്നതെന്നും മതാനിയ പറയുന്നു.

ഈസ്റ്റര്‍ ദിനത്തില്‍ സ്‌ഫോടനം നടത്തിയ ഭീകരരുടെ അനുയായികളെയും മറ്റ് ഭീകരരെയും തേടി പതിനായിരത്തോളം സൈനികരാണ് റെയ്ഡ് നടത്തുന്നത്. സ്‌ഫോടനം നടത്തിയെന്ന് കരുതുന്ന പ്രാദേശിക ഭീകര സംഘടനയായ നാഷണല്‍ തൗഹീത് ജമായത്തിന്റെ പ്രവര്‍ത്തകരെ കസ്റ്റഡിയിലെടുക്കുന്നതായും റിപ്പോര്‍ട്ടുണ്ട്. പലരും ഏറ്റുമുട്ടലില്‍ കൊല്ലപ്പെടുകയും ചെയ്തു. ഭീകരരെ ഉന്മൂലനം ചെയ്യുന്നതുവരെ തിരച്ചില്‍ തുടരാനാണ് പ്രസിഡന്റ് മൈത്രിപാല സിരിസേന സൈന്യത്തിന് നിര്‍ദേശം നല്‍കിയിട്ടുള്ളത്.
വെള്ളിയാഴ്ച സൈന്താമരുതിലെ വീട്ടില്‍ നടത്തിയ തിരച്ചിലിനുശേഷം അഞ്ച് പുരുഷന്മാരെ കാണാതായതായി മൈതാനിയ പറയുന്നു. പിതാവും മൂന്ന് സഹോദരങ്ങളും സഹോദരീ ഭര്‍ത്താവുമാണത്. ആറ് കുട്ടികളും കൊല്ലപ്പെട്ടതായാണ് പോലീസ് പറയുന്നത്. വീട്ടില്‍ ഏഴ് കുട്ടികളുണ്ടായിരുന്നതായി മതാനിയ പറഞ്ഞു. വെള്ളിയാഴ്ചത്തെ ഏറ്റുമുട്ടലില്‍ മരിച്ചവരില്‍ സഹ്രാന്റെ പിതാവ് മുഹമ്മദ് ഹാഷിം, സഹോദരങ്ങളായ സൈനി ഹാഷിം, റില്‍വാന്‍ ഹാഷിം എന്നിവരുള്‍പ്പെടെ 15 പേരുണ്ട്.

സ്‌ഫോടനത്തിനുശേഷം ഇവര്‍ മൂവരും ജിഹാദിന് ആഹ്വാനം ചെയ്യുന്ന വീഡിയോ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. നടക്കുന്നത് വിശുദ്ധയുദ്ധമാണെന്ന് റില്‍വാന്‍ പറയുന്നത് കേള്‍ക്കാം. പശ്ചാത്തലത്തില്‍ കുട്ടികളുടെ കരച്ചിലും കേള്‍ക്കുന്നുണ്ട്. അവിശ്വാസികളെയൊന്നടങ്കം ഇല്ലാതാക്കുമെന്നും നാടിനെ കാക്കുമെന്നും റില്‍വാന്‍ പറയുന്നതും വ്യക്തമാണ്. മുസ്ലീങ്ങളെ നശിപ്പിക്കുന്ന അവിശ്വാസികളെ പാഠം പഠിപ്പിക്കുമെന്നും റില്‍വാന്‍ പറയുന്നു.

ഇതേത്തുടര്‍ന്നാണ് പോലീസും സൈന്യവും സഹ്രാന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്. വെടിവെപ്പില്‍ ഗുരുതരമായി പരിക്കേറ്റ സഹ്രാന്റ് ഭാര്യയും മകളും ആശുപത്രിയിലാണ്. സ്‌ഫോടനത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച നാഷണല്‍ തൗഹീദ് ജമായത്ത് എന്ന സംഘടനയുടെ സ്ഥാപകനാണ് സഹ്രാനെന്നാണ് കരുതുന്നത്. ശനിയാഴ്ച എന്‍ടിജെയെ വിലക്കി സര്‍ക്കാര്‍ ഉത്തരവിറക്കിയിരുന്നു. സുരക്ഷയുടെ പശ്ചാത്തലത്തില്‍ മുഖം മറച്ചുള്ള എല്ലാത്തരം വസ്ത്രങ്ങളും ശ്രീലങ്കയില്‍ കഴിഞ്ഞദിവസം നിരോധിച്ചിട്ടുണ്ട്.

സൈനിക നടപടി ശക്തമാക്കിയതോടെ, കൂടുതല്‍ ആക്രമണം അഴിച്ചുവിടാനുള്ള പദ്ധതിയിലാണ് ഭീകരരെന്നാണ് സൂചന. ശ്രീലങ്കയില്‍ ഇനിയും സ്‌ഫോടനങ്ങളുണ്ടായേക്കാമെന്ന് മുന്നറിയിപ്പുമുണ്ട്. ശ്രീലങ്കയിലേക്ക് വിനോദ സഞ്ചാരത്തിനായി പോകുന്നത് മിക്കരാജ്യങ്ങളും വിലക്കിയിട്ടുണ്ട്. വിനോദ സഞ്ചാര കേന്ദ്രങ്ങളെല്ലാം ശൂന്യമായതോടെ, ശ്രീലങ്കന്‍ സമ്പദ്‌വ്യവസ്ഥയും കടുത്ത പ്രതിസന്ധിയെ അഭിമുഖീകരിക്കുകയാണിപ്പോള്‍.

അതിനിടെ, ഭീകരര്‍ ആക്രമണം വ്യാപിപ്പിക്കുന്നതായാണ് സൂചന. ആഫ്രിക്കന്‍ രാജ്യമായ ബുര്‍ക്കിന ഫാസോയില്‍ ഭീകരര്‍ ക്രിസ്ത്യന്‍ പള്ളിക്കുനേരെ നടത്തിയ ആക്രമണത്തില്‍ വൈദികനടക്കം അഞ്ചുപേര്‍ മരിച്ചു. തലസ്ഥാനമായ ജിബയ്ക്കടുത്തുള്ള സില്‍ഗജിയില്‍ മോട്ടോര്‍ ബൈക്കുകളിലെത്തിയ ഭീകരര്‍ പള്ളിയിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. പിയറി ഔദ്രേഗോ എന്ന വൈദികനാണ് കൊല്ലപ്പെട്ടതെന്ന് പോലീസ് അറിയിച്ചു. മരിച്ചവരില്‍ രണ്ടുപേര്‍ ഇദ്ദേഹത്തിന്റെ മക്കളാണ്.

ഉച്ചയ്ക്ക് ഒരുമണിയോടെയാണ് ആക്രമണമുണ്ടായത്. വിശ്വാസികള്‍ കുര്‍ബാനയ്ക്കുശേഷം മടങ്ങുകയായിരുന്നു അപ്പോള്‍. ആകാശത്തേക്ക് വെടിവെച്ച് ആളുകളെ തുരത്തിയശേഷമാണ് പള്ളിക്കകത്തേക്ക് ഭീകരര്‍ വെടിയുതിര്‍ത്തതെന്ന് ദൃക്‌സാക്ഷികളിലൊരാള്‍ പറഞ്ഞു. ഈയാഴ്ചയൊടുവില്‍ ജര്‍മന്‍ ചാന്‍സലര്‍ ആംഗല മെര്‍ക്കല്‍ ബുര്‍ക്കിന ഫാസോ സന്ദര്‍ശിക്കാനിരിക്കെയാണ് ഭീകരാക്രമണം. ആദ്യമായാണ് രാജ്യത്ത് ക്രിസ്ത്യന്‍ പള്ളിക്കുനേരെ ഭീകരാക്രമണം ഉണ്ടാകുന്നത്. 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category