1 GBP = 92.40 INR                       

BREAKING NEWS

15 സൂപ്പര്‍ താരങ്ങളില്‍ മുമ്പിലെത്തുന്ന ആ മൂന്നു പേര്‍ ആരായിരിക്കും? വാര്‍ത്താ താരത്തേയും യുവ പ്രതിഭയേയും നഴ്സിനേയും തെരഞ്ഞെടുക്കാന്‍ പത്താം തീയതി വരെ അവസരം

Britishmalayali
kz´wteJI³

ബ്രിട്ടീഷ് മലയാളിയുടെ ഈ വര്‍ഷത്തെ അവാര്‍ഡിലേക്കുള്ള വോട്ടെടുപ്പ് ദ്രുതഗതിയില്‍ പുരോഗമിക്കുകയാണ്. ന്യൂസ് പേഴ്സണ്‍ ഓഫ് ദ ഇയര്‍, യങ് ടാലന്റ്, ബെസ്റ്റ് നഴ്സ് എന്നീ വിഭാഗങ്ങളിലേക്ക് അഞ്ചു പേര്‍ വീതം ആണ് ഫൈനലില്‍ മത്സരിക്കുന്നത്. മൂന്ന് വിഭാഗങ്ങളിലും വോട്ടെടുപ്പ് ഈമാസം പത്തിനാണ് അവസാനിക്കുന്നത്. ഇനി ഒരാഴ്ച മാത്രമാണ് വോട്ടിങിന് അവശേഷിക്കുന്നത്. പത്തിന് അര്‍ദ്ധരാത്രിയോടെ വോട്ടിങ് ലിങ്കുകള്‍ ബ്ലോക്ക് ചെയ്തു കഴിഞ്ഞാല്‍ പിന്നെ ആര്‍ക്കും വോട്ട് ചെയ്യാന്‍ കഴിയില്ല. ഫല പ്രഖ്യാപനം കഴിഞ്ഞ രണ്ട് വര്‍ഷത്തേതുപോലെ അവാര്‍ഡ് വേദിയില്‍ വച്ച് വേണമോ അതോ നേരത്തെ നടത്തണോ എന്ന തീരുമാനം അവാര്‍ഡ് കമ്മിറ്റി ഇനിയും എടുത്തിട്ടില്ല.

ഈ വര്‍ഷത്തെ ന്യൂസ് പേഴ്സണ്‍ ആകാന്‍ യോഗ്യത നേടിയിരിക്കുന്നത് ടാക്‌സി ഡ്രൈവിങ്ങിനിടയില്‍ ഹരം കയറി സിഎ പരീക്ഷ പാസായി ചാര്‍ട്ടേര്‍ഡ് അക്കൗണ്ടന്റായി മാറിയ ഹള്ളിലെ രൂപേഷ് മാത്യു, ബ്രിട്ടനിലെ ഏറ്റവും അറിയപ്പെടുന്ന മലയാളി എന്ന് വിശേഷിപ്പിക്കാന്‍ കഴിയുന്ന പിയാനോ സംഗീത പ്രതിഭയും ഐടിവിയുടെ ദി വോയ്‌സിലൂടെ ബ്രിട്ടീഷ് ഗായക ലോകത്തെത്തി ഏറ്റവും കൂടുതല്‍ ആല്‍ബങ്ങള്‍ വില്‍ക്കപ്പെടുന്ന ശബ്ദത്തിന്റെ ഉടമയായ മലയാളി പെണ്‍കുട്ടി ഗായത്രി നായര്‍, ബിബിസി പ്രൈം ടൈം സീരിയല്‍ നായിക വരദ സേതു, ബിബിസി മാസ്റ്റര്‍ ഷെഫ് പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിച്ച ബാസില്‍ഡനിലെ ജോമോന്‍ കുര്യാക്കോസ്, പാഷന്‍ ഫ്രൂട്ടും പാവയ്ക്കയും അടക്കം നാടന്‍ പച്ചക്കറികള്‍ ബ്രിട്ടീഷ് മണ്ണില്‍ വിളവെടുക്കാന്‍ സാധിക്കുമെന്ന വെല്ലുവിളി ഏറ്റെടുത്തു നൂറുകണക്കിനാളുകളെ അടുക്കള കൃഷിയിലേക്കു തിരിയാന്‍ പ്രേരിപ്പിച്ച ജിനേഷ് പോള്‍ എന്നിവരാണ്.

യുക്മ കലാതിലകം ശ്രുതി അനില്‍, ചെറുപ്രായത്തില്‍ തന്നെ മികച്ച പാട്ടുകാരായി മാറിയ ഡെന്ന ജോമോന്‍, ടെസ്സ ജോണ്‍ എന്നിവരാണ് കലാരംഗത്തും നിന്നും യുവ പ്രതിഭാ അന്തിമ പട്ടികയില്‍ ഇടം പിടിച്ചത്. വിദ്യാഭ്യസ രംഗത്തെ നക്ഷത്ര തിളക്കമായ ജിസിഎസ്ഇ പരീക്ഷ ജേതാവ് നിമിഷാ നോബിയും അധികമാരും കയ്യെത്തിപിടിക്കാത്ത മികവിന് ഉദാഹരണമായി യുവ പൈലറ്റിന്റെ വേഷമിടാന്‍ തയ്യാറെടുക്കുന്ന അലന്‍ റെജിയും പട്ടികയില്‍ ഇടം പിടിച്ചതോടെ ഇത്തവണ യുവ പ്രതിഭകള്‍ക്ക് വേണ്ടിയും ശക്തമായ വോട്ടെടുപ്പാണ് നടക്കുന്നത്.

യുകെയിലെ നഴ്സിങ് സമൂഹത്തിന്റെ ശമ്പള വര്‍ദ്ധനയടക്കമുള്ള അവകാശ പോരാട്ടത്തിന് ആര്‍സിഎന്നിന്റെ മുന്‍നിരയില്‍ നിന്നും പ്രവര്‍ത്തിക്കുന്ന എബ്രഹാം പൊന്നും പുരയിടത്തില്‍, അമേരിക്കന്‍ നഴ്സിങ് പുരസ്‌കാരമായ ഡെയ്സി അവാര്‍ഡ് നേടിയ നോട്ടിന്‍ഹാമിലെ നിഷ തോമസ്, ഗവേഷണമടക്കം നഴ്സിങ് രംഗത്തെ ഉയര്‍ന്ന ബാന്‍ഡുകാരിയും മലയാളി പൊതുമണ്ഡലത്തിലെ സാന്നിധ്യവുമായ മാഞ്ചസ്റ്ററിലെ സീമ സൈമണ്‍, യുകെയിലെ നഴ്‌സുമാരുടെ ക്ഷാമം പരിഹരിക്കാന്‍ രൂപം നല്‍കിയ നഴ്സിങ് അസോസിയേറ്റഡ് പ്രോഗ്രാമിലെ ആദ്യ വിജയികളായ സ്റ്റോക് ഓണ്‍ ട്രെന്റിലെ ജ്യോതിയും റെജുവും ഒരൊറ്റ പ്രസവത്തിലെ നാലു കുട്ടികളില്‍ മൂന്നു പേരും നഴ്‌സിങ് തിരഞ്ഞെടുത്തപ്പോള്‍ അത് ആഘോഷമാക്കിയ സാഫോക് യൂണിവേഴ്‌സിറ്റി നഴ്സിങ് വിദ്യാര്‍ഥികള്‍ കൂടിയായ അന്‍ജെല്‍, അലീറ്റ, അലീന എന്നിവരാണ് ഈ വര്‍ഷത്തെ നഴ്സിങ് പുരസ്‌കാരം തേടി പത്താം വര്‍ഷത്തില്‍ മത്സരിക്കുന്നത്.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്പോണ്‍സറായി അലൈഡ് മോര്‍ട്ട്ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category