1 GBP = 88.30 INR                       

BREAKING NEWS

സിനായ് മിഷന്‍ ചര്‍ച്ചിന്റെ മ്യൂസിക് നൈറ്റും ബൈബിള്‍ ക്വിസ്സും, സുവിശേഷ യോഗവും ശനിയാഴ്ച സ്വിന്‍ഡണില്‍

Britishmalayali
kz´wteJI³

സ്വിണ്ടന്‍: സിനായ് മിഷന്‍ ചര്‍ച്ചിന്റെ ആഭിമുഖ്യത്തില്‍ (Sinai Voice -2019 ) ഈമാസം നാലിന് ശനിയാഴ്ച്ച (5.30 - 8.30) മ്യൂസിക് നൈറ്റും ബൈബിള്‍ ക്വിസ്സും,സുവിശേഷ യോഗവും നടത്തപ്പെടും. ഐ. പി. സി.യു.കെ. ആന്റ് അയര്‍ലണ്ട് റീജിയന്‍ പ്രസിഡന്റ് പാസ്റ്റര്‍ ജേക്കബ് ജോര്‍ജ്ജ് ഉദ്ഘാടനം ചെയ്യുന്ന മീറ്റിങ്ങില്‍, പാസ്റ്റര്‍ വര്‍ഗ്ഗീസ് എം സാമുവല്‍ ദൈവവചനം ശുശ്രൂഷിക്കുന്നതായിരിക്കും. സിനായ് വോയ്സ് മ്യൂസിക്  ടിം ഗാനങ്ങള്‍ ആലപിക്കും. കീബോര്‍ഡില്‍ വിസ്മയം തീര്‍ക്കുന്ന ഡെന്‍സില്‍ വിത്സനും, സ്റ്റീഫന്‍ ഇമ്മാനുവലും ചേര്‍ന്നുള്ള ഫ്യുഷന്‍ ഈ സംഗീത രാവിനു മിഴിവേകും. അന്നേദിവസം നടക്കുന്ന ഗ്രൂപ്പ് ബൈബിള്‍ ക്വിസ് (Beatitudes) പ്രോഗ്രാമിന് (2.30 - 4.30)  ഇവാ:സെല്‍മന്‍ സോളമന്‍ (അയര്‍ലണ്ട്) ചുമതല വഹിക്കും. ബൈബിള്‍ ക്വിസില്‍ വിജയികളാകുന്ന അഞ്ചു സ്ഥാനക്കാര്‍ക്ക് ക്യാഷ് പ്രൈസും ആകര്‍ഷകമായ സമ്മാനങ്ങളും നല്‍കും. പ്രവേശനം സൗജന്യമായിരിക്കും. ബൈബിള്‍ ക്വിസ്സില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ ബന്ധപ്പെടേണ്ടതാണെന്നു സംഘാടകര്‍ അറിയിച്ചു. 

സ്ഥലത്തിന്റെ വിലാസം
Broad Hinton Village Hall, Yew Tree Lane, Broad Hinton, Swindon, SN4 9RH
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
പാസ്റ്റര്‍ സീജോ ജോയ് - 07865497444, ബ്രദര്‍ തോമസ് ജോണ്‍ - 07403411532  

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category