1 GBP = 94.20 INR                       

BREAKING NEWS

കണ്ണൂരിലെയും കാസര്‍കോട്ടെയും ഞെട്ടിക്കുന്ന കള്ളവോട്ട് വാര്‍ത്തകള്‍ക്ക് അറുതിയുണ്ടാക്കാന്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഉണരേണ്ട സമയം കഴിഞ്ഞു; കുറ്റക്കാരെ ജാമ്യം ഇല്ലാതെ ജയിലില്‍ അടക്കുകയും ബയോമെട്രിക് വോട്ടിങ് തുടങ്ങുകയും ചെയ്യട്ടെ; വോട്ടിങ് അധികാരത്തെ ആധാറുമായി ബന്ധിപ്പിക്കാന്‍ എന്താണ് തടസം? വോട്ടിങ് യന്ത്രത്തെ ഭയക്കുന്നതിന്റെ കാരണം ഒടുവില്‍ വ്യക്തമാകുമ്പോള്‍

Britishmalayali
kz´wteJI³

താനും ദിവസങ്ങളായി കേരളത്തില്‍ നിറഞ്ഞ് നില്‍ക്കുന്നത് കള്ളവോട്ടുകളെ കുറിച്ചുള്ള ചര്‍ച്ചകളാണ്. ക്യാമറകളുടെ വെളിച്ചത്തില്‍ തെളിഞ്ഞ കള്ളവോട്ടുകളുടെ ചരിത്രം കേരളീയ സമൂഹത്തെ ഞെട്ടിച്ചിരിക്കുകയാണ്. എന്നാല്‍ കള്ളവോട്ടുകള്‍ തെളിവോടു കൂടി പുറത്ത് വരുന്നത് ഇപ്പോഴാണെങ്കിലും ഇത് വര്‍ഷങ്ങളായി നമ്മുടെ ജനാധിപത്യത്തിന്റെ തീരാത്തതും മാറാത്തതുമായ ക്യാന്‍സര്‍ തന്നെയായിരുന്നു. ഒരുപക്ഷേ ഈ ക്യാന്‍സറിന്റെ എണ്ണം വളരെയേറെ കുറഞ്ഞിട്ടുണ്ട് എന്ന് കണക്ക് കൂട്ടുന്നതായിരിക്കും ഏറെ ഉചിതം. വോട്ടിങ് മെഷീനുകളും അതിന് മുന്‍പ് ഐഡന്റിറ്റി കാര്‍ഡും ഒക്കെ വരുന്നതിന് മുന്‍പ് കൈയൂക്കുള്ളവര്‍ മാത്രമായിരുന്നു കാര്യക്കാര്‍.

സിപിഎമ്മിന് മുന്‍തൂക്കമുള്ള സ്ഥലങ്ങളില്‍ അവരും കോണ്‍ഗ്രസിന് മുന്‍തൂക്കമുള്ള സ്ഥലങ്ങളില്‍ അവരും ലീഗിന് മുന്‍തൂക്കമുള്ള സ്ഥലങ്ങളില്‍ അവരും വര്‍ഷങ്ങളായി കൈയൂക്കിന്റെ ബലത്തില്‍ കള്ളവോട്ട് നടത്തിയിരുന്നു എന്ന് എല്ലാവര്‍ക്കും അറിയാവുന്നതാണ്. എന്നാല്‍ ഇക്കാര്യത്തില്‍ ഏറ്റവുമധികം ചട്ടമ്പിത്തരം കാട്ടിയിരുന്നത് സിപിഎം ആയിരുന്നു എന്ന് മാത്രം. കണ്ണൂരും കാസര്‍കോടും പോലുള്ള ജില്ലകളിലെ ഒരു തിരഞ്ഞെടുപ്പും ഇതുവരെ ജനാധിപത്യത്തിന്റെ മഹിമ നിലനിര്‍ത്തുന്ന തെരഞ്ഞെടുപ്പ് ഉണ്ടായിട്ടില്ല എന്ന് പറയുന്നതായിരിക്കും ഉചിതം.

വായനശാലയിലും ക്ഷേത്ര കമ്മറ്റികളിലും നിയമസഭയിലും സഹകരണ സ്ഥാപനങ്ങളിലുമൊക്കെ ഗുണ്ടാ ആക്രമണം നടത്തി ബൂത്തു പിടിച്ച് വോട്ടു നേടിയിരുന്ന ചരിത്രം പഴങ്കഥയൊന്നുമല്ല. ബൂത്തു പിടുത്തം എന്നാല്‍ ഏതിരാളികളുടെ ഏജന്റമാരെ ഭയപ്പെടുത്തി ഓടിച്ചും പോളിങ് ഉദ്യാഗസ്ഥന്മാരെ വിരട്ടിയും മുഴുവന്‍ ബാലറ്റ് പേപ്പറുകളും ഒരു പാര്‍ട്ടിക്ക് വേണ്ടി വോട്ടുകുത്തി പെട്ടിയിലിടുന്ന അതിക്രമമായിരുന്നു. വടക്കേ ഇന്ത്യയില്‍ അതിപ്പോഴും നടക്കുന്നു എന്നാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലും ഝാര്‍ഖണ്ഡിലും ഉത്തര്‍പ്രദേശിലുമൊക്കെ ഒരു പതിറ്റാണ്ട് വരെ ഇത് അതിന്റെ എല്ലാ അടിമത്തത്തോടും കൂടി നിലനിന്നിരുന്നു. ബംഗാളില്‍ വര്‍ഷങ്ങളോളം സിപിഎമ്മുകാര്‍ അത് തുടരുകയും ഇന്ന് തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ അത് ആവര്‍ത്തിക്കുകയും ചെയ്യുന്നു.


ഇതിന്റെ തനിപ്പകര്‍പ്പാണ് കാസര്‍കോടെയും കണ്ണൂരിലേയും ബൂത്തുകളില്‍ വര്‍ഷങ്ങളായി നടക്കുന്നത്. ഒരു ബൂത്തില്‍ കുറഞ്ഞത് അഞ്ച് വോട്ട് ഉറപ്പാക്കി നൂറും നൂറ്റന്‍പതും വോട്ടുകളും വരെ കള്ളവോട്ടുകള്‍ നടത്തിയിരുന്ന കാലം വിദൂരത്തല്ല. ഇക്കുറി കാസര്‍കോടെ ചില ബൂത്തുകളില്‍ 90 മുതല്‍ 99 ശതമാനം വരെ പോളിങ് നടന്നത് കള്ളവോട്ടല്ലാതെ മറ്റൊന്നുമല്ല എന്നാണ് തെളിയിക്കുന്നത്. പിലാത്തറയിലെ കള്ളവോട്ടിന്റെ ചരിത്രം പരിശോധിച്ചപ്പോള്‍ ബൂത്ത് ഏജന്റിനെ നേരത്തെ തല്ലിയോടിച്ചിരുന്നു എന്നാണ് കേള്‍ക്കുന്നത്. ഇതൊക്കെ ഇപ്പോഴും നടക്കുമ്പോഴും പണ്ട് എങ്ങനെയായിരുന്നു. വോട്ടിങ് മെഷീനുകളും പൊലീസും ക്യാമറയുമൊക്കെ ഉണ്ടായിട്ടും ഇപ്പോഴും ഇത് നടക്കണമെങ്കില്‍ എന്തായിരിക്കും മുന്‍പത്തെ അവസ്ഥ എന്ന് മാത്രം ചിന്തിച്ചാല്‍ മതി.

ഇവിടെ സിപിഎമ്മിന്റെ പഞ്ചായത്ത് മെമ്പറും എംഎല്‍എയുടെ മകനും പോലും കള്ളവോട്ട് ചെയ്തിരിക്കുന്ന എന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് പുറത്ത് വന്നിരിക്കുന്നത്. പാര്‍ട്ടി ഗ്രാമങ്ങള്‍ ഏറെയുള്ള ജില്ലകളാണ് കണ്ണൂരും കാസര്‍കോടും. ഈ മണ്ഡലത്തിന് കീഴിലുള്ള പാര്‍ട്ടി ഗ്രാമങ്ങളില്‍ ഒരു കൊടി ഉയര്‍ത്താന്‍ പോലും മറ്റൊരു പാര്‍ട്ടിക്കും കഴിയുകയില്ല. സിപിഎമ്മിനോട് എതിര്‍ത്തുകൊണ്ട് കൊടി ഉയര്‍ത്തുകയും ശാഖ സ്ഥാപിക്കുകയും ഒക്കെ ചെയ്ത് ആര്‍എസ്എസ് മാത്രമാണ് അല്‍പം പിടിച്ച് നില്‍ക്കുന്നത്. കോണ്‍ഗ്രസുകാര്‍ക്ക് സ്വന്തം ബ്രാഞ്ച് സ്ഥാപിക്കാന്‍ പോലും കഴിയാതെ സ്വന്തം കുടുംബത്തിലെ വോട്ടു പോലും രേഖപ്പെടുത്താന്‍ ആവാതെ ഭീതിതമായ ഒരു സാഹചര്യം തന്നെയാണ് ഇവിടങ്ങളില്‍ ഉള്ളത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category