1 GBP = 86.00INR                       

BREAKING NEWS

ക്ഷീണം തോന്നി കിടക്കാ ന്‍ പോകവേ കുഴഞ്ഞു വീണു; ആംബുലന്‍സ് ഉടനെത്തിയെങ്കിലും ഈസ്റ്റ്ഹാം മലയാളിയുടെ ജീവന്‍ കാക്കാനായില്ല; മരണത്തിനു കീഴടങ്ങിയത് എന്‍എസ്എസ് യുകെ സ്ഥാപക നേതാവ് രാജീവ് ഉണ്ണിത്താന്‍

Britishmalayali
kz´wteJI³

എന്‍എസ്എസ് യുകെയുടെ സ്ഥാപക അംഗവും ഈസ്റ്റ് ഹാം മലയാളിയുമായ രാജീവ് ഉണ്ണിത്താന്‍ വിട വാങ്ങി. ഇന്നലെ രാവിലെ 10.30നും 11നും ഇടയില്‍ ഈസ്റ്റ് ഹാമിലെ വീട്ടില്‍ വച്ചാണ് മരണം സംഭവിച്ചത്. 54 വയസ് മാത്രമായിരുന്നു പ്രായം.

ഫോറസ്റ്റ് ഗേറ്റ് ചെസ്റ്റര്‍ റോഡിലെ വീട്ടില്‍ വച്ച് പെട്ടെന്ന് ക്ഷീണം തോന്നുകയും കുഴഞ്ഞു വീഴുകയും ആയിരുന്നു. ഉടന്‍ തന്നെ ആംബുലന്‍സ് വിളിക്കുകയും മെഡിക്കല്‍ സംഘം എത്തുകയും ചെയ്‌തെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

തിരുവനന്തപുരം നേവികുളം സ്വദേശിയാണ് രാജീവ്. വര്‍ക്കല വെട്ടൂര്‍ സ്വദേശിനിയായ ബിന്ദു ആണ് ഭാര്യ. ദമ്പതികള്‍ക്ക് ഒരു മകനും മകളുമുണ്ട്. കുടുംബസമേതമായിരുന്നു ഈസ്റ്റ് ഹാമില്‍ താമസം.

നിലവില്‍ എന്‍എസ്എസ് യുകെയുടെ വൈസ് പ്രസിഡന്റാണ് രാജീവ്. എന്‍എസ്എസ് യുകെയും അംഗങ്ങളും സുഹൃത്തുക്കളും ഈസ്റ്റ് ഹാം ലണ്ടന്‍ മലയാളികളും രാജീവിന്റെ കുടുംബത്തിന് ആശ്വാസവുമായി ഒപ്പമുണ്ട്. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകുമ്പോള്‍ അപ്‌ഡേറ്റ് ചെയ്യുന്നതായിരിക്കും.

രാജീവ് ഉണ്ണിത്താന്റെ നിര്യാണത്തില്‍ ബ്രിട്ടീഷ് മലയാളി ടീമും അനുശോചനം രേഖപ്പെടുത്തുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category