1 GBP = 92.20 INR                       

BREAKING NEWS

നാട്ടിലേക്ക് പോവാന്‍ കഴിയാതെ 17 വര്‍ഷം കുടുംബം തള്ളി നീക്കിയത് സൗദിയുടെ മണ്ണില്‍; മാതാപിതാക്കള്‍ മരണപ്പെട്ടതോടെ ഒറ്റയ്ക്കായ ഏഴ് മക്കള്‍ക്ക് ഒടുവില്‍ കാനഡയില്‍ അഭയം; 19കാരന്‍ മുഹയദ്ദീന്‍ അലി ബാഷ മുതല്‍ അഞ്ചു വയസുകാരന്‍ ഇബ്റാഹിം അലിക്ക് വരെ തണലായി പിതൃ സഹോദരി; ഹൈദരാബാദ് സ്വദേശികളായ കുടുംബം വര്‍ഷങ്ങളോളം അനുഭവിക്കേണ്ടി വന്ന ദുരിത ജീവിതമിങ്ങനെ

Britishmalayali
kz´wteJI³

റിയാദ്: നീണ്ട 17 വര്‍ഷം നാട്ടില്‍ പോകാന്‍ കഴിയാതെ ഹൈദരാബാദ് സ്വദേശികളായ കുടുംബം കഴിഞ്ഞത് സൗദിയുടെ മണ്ണില്‍. സാമ്പത്തിക പരാധീനതയും നിയമക്കുരുക്കും തങ്ങളെ വലയ്ക്കുന്ന വേളയിലും എന്നെങ്കിലും എല്ലാം കലങ്ങിത്തെളിഞ്ഞ് നാട്ടിലേത്ത് തിരിക്കാം എന്ന് പ്രത്യാശയോടെ കരുതിയിരുന്ന വേളയില്‍ മരണം അവരെ തേടി വന്നു. മാതാപിതാക്കളുടെ മരണത്തിന് പിന്നാലെ ഒറ്റപ്പെട്ട് ആ ഏഴ് കുഞ്ഞുങ്ങള്‍ എന്ത് ചെയ്യുമെന്ന് അറിയാതിരുന്ന വേളയില്‍ ദൈവം കാനഡയിലെ പിതൃ സഹോദരിയുടെ രൂപത്തിലെത്തി അവരെ ചേര്‍ത്തു പിടിച്ചു. ഇതോടെ മൂന്നു പെണ്‍കുട്ടികളടക്കം ഏഴു കുട്ടികള്‍ക്കാണ് പുതു ജീവിതം ലഭിച്ചത്.

മുഹിയദ്ദീന്‍ അലി ബാഷ (19), ഹിദായത്ത് അലി മാലിക് (18), അഹ്മദ് അലി (15), ഷഹനാസ് ഫാത്തിമ (14), അബ്ദുല്ല അലി (9), ഖുല്‍സൂം ഫാത്തിമ (7), ഇബ്‌റാഹിം അലി (5) എന്നിവര്‍ക്കാണ് കാനേഡിയന്‍ പൗരത്വമുള്ള പിതൃസഹോദരി കാനഡയില്‍ അഭയം നല്‍കിയത്. ഹൈദരാബാദ് സ്വദേശികളായ സാമൂഹിക പ്രവര്‍ത്തകരും ഒപ്പം നിന്നതോടെയാണ് ഇവര്‍ക്ക് സഹായ ഹസ്തം ലഭിച്ചത്. ഇവരില്‍ ആറ് കുഞ്ഞുങ്ങളും റിയാദിലാണ് ജനിച്ചത്. ഇവര്‍ ഇന്ത്യ ഇതു വരെ കണ്ടിട്ടു പോലുമില്ല. ശരിയായ വിദ്യാഭ്യാസവും അവര്‍ക്ക് ലഭിച്ചിട്ടില്ല.

മുഹമ്മദ് അലിയുടേയും കുടുംബത്തിന്റെയും കഥ കേട്ടാല്‍ തന്നെ ഏവരുടേയും നെഞ്ചു പൊള്ളുമെന്ന് ഉറപ്പ്. വര്‍ഷങ്ങളായി റിയാദിലെ ഷിഫയില്‍ വര്‍ക്ഷോപ് നടത്തുകയായിരുന്ന ഹൈദരബാദ് സ്വദേശിയായ പിതാവ് മുഹമ്മദ് അലി, മൂത്ത രണ്ടു കുട്ടികള്‍ക്ക് ഒന്നും രണ്ടും വയസുള്ളപ്പോഴാണ് കുടുംബത്തെ ഇങ്ങോട്ട് കൊണ്ടുവരുന്നത്. രണ്ട് പേരും റിയാദ് ഇന്ത്യന്‍ സ്‌കൂളില്‍ നാലാം ക്ലാസ് വരെ പഠിച്ചു. പിന്നീട് പഠനം മുടങ്ങുകയായിരുന്നു.

നാട്ടില്‍ വലിയ കുടുംബമാണെങ്കിലും ദുരഭിമാനം മൂലം ഈ അവസ്ഥ ആരോടും പങ്കുവച്ചിട്ടില്ലെന്ന് പിന്നീട് അന്വേഷണത്തില്‍ മനസ്സിലായി. സാമ്പത്തിക പരാധീനതകളാണ് കുടുംബത്തെ ഈ അവസ്ഥയിലെത്തിച്ചത് എന്ന് കരുതുന്നു. രോഗിയായി ആദ്യം കിടപ്പിലാകുന്നത് മാതാവ് ആയിഷ സിദ്ദീഖയാണ്. 2018 മാര്‍ച്ചില്‍ ഇവര്‍ മരിച്ചു. ഭാര്യയുടെ മരണത്തോടെ കിടപ്പിലായ മുഹമ്മദ് അലി കൃത്യം ഒരു വര്‍ഷം കഴിഞ്ഞപ്പോള്‍ 2019 മാര്‍ച്ചിലും മരണത്തിന് കീഴടങ്ങി.

പിതാവ് കിടപ്പിലായതോടെ മൂത്ത രണ്ട് ആണ്‍കുട്ടികളാണ് വര്‍ക് ഷോപ്പില്‍ പോയിരുന്നത്. മാതാവും പിതാവും മരിച്ച് കുട്ടികള്‍ അനാഥമായതോടെയാണ് ഈ കഥ പുറം ലോകം അറിയുന്നത്. ഇതോടെ ഹൈദരാബാദ് സ്വദേശികളായ അബ്ദുല്‍ ഖയ്യൂം, ഷാനവാസ്, അബ്ദുറഹ്മാന്‍, സഫര്‍, മിസ്ബഹ് എന്നിവര്‍ കുട്ടികളെ സഹായിക്കാനും സംരക്ഷണം നല്‍കാനും മുന്നോട്ട് വന്നു.

ഇവരില്‍ നിന്നാണ് നാട്ടിലെ ബന്ധുക്കളും കാനഡയിലെ പിതൃ സഹോദരി ഹാജറ ഖാനും മുഹമ്മദലിക്കും ഭാര്യക്കുമുണ്ടായ അന്ത്യവും ഈ ദുരിത കഥകളും അറിയുന്നത്. ഉടന്‍ തന്നെ ഹാജറ കുട്ടികളെ ഏറ്റെടുക്കാന്‍ സന്നധത അറിയിക്കുകയും കനേഡിയന്‍ സര്‍ക്കാരിന് അപേക്ഷ നല്‍കുകയുമായിരുന്നു. കാനഡ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും അനുകൂലമായ മറുപടി ലഭിച്ചെങ്കിലും സൗദിയില്‍ മതിയായ രേഖകളില്ലാതെ കഴിഞ്ഞ ഇവരെ കാനഡയില്‍ എത്തിക്കുന്നതില്‍ ഒട്ടേറെ നൂലാമാലകളാണ് തേടി വന്നത്. മുഴുവന്‍ പേര്‍ക്കും പാസ്പോര്‍ട്ട് ഉണ്ടായിരുന്നെങ്കിലും ചെറിയ രണ്ട് കുട്ടികള്‍ക്ക് താമസ രേഖ (ഇഖാമ) എടുത്തിട്ടുണ്ടായിരുന്നില്ല.

പിതാവ് മുഹമ്മദലിയെ സ്പോണ്‍സര്‍ ഹുറൂബ് ആക്കിയതിനാല്‍ മൂന്നു വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ ഇഖാമ കാലാവധി തീര്‍ന്നിരുന്നു. മാത്രമല്ല ഇത്തരം സര്‍ക്കാര്‍ സേവനങ്ങള്‍ ചെയ്യേണ്ട സ്പോണ്‍സറുടെ കംപ്യൂട്ടര്‍ സിസ്റ്റം റദ്ദ് ആയത്, പാസ്പോര്‍ട്ട് ഓഫിസില്‍ പല കുട്ടികളുടെയും വിരലടയാളം എടുക്കാത്തത്, കുട്ടികളില്‍ ചിലരുടെ പാസ്പോസ്ട്ട് അവധി തീരുന്നത് എല്ലാം തടസ്സമായി നിന്നു.

സാമൂഹിക പ്രവര്‍ത്തനായ ഷിഹാബ് കൊട്ടുകാടില്‍ വിഷയം അറിയുന്നതോടെയാണ് ഇവര്‍ക്ക് പുതു വെളിച്ചം ലഭിച്ചത്. അദ്ദേഹം ജവാസാത്ത് (പാസ്പോര്‍ട്ട് ഓഫിസ്), മക്തബുല്‍ അമല്‍ (ലേബര്‍ ഓഫിസ്), തര്‍ഹീല്‍, എംബസി എന്നിവിടങ്ങളില്‍ നിന്ന് നിയമക്കുരുക്കുകള്‍ നീക്കി. അഭയാര്‍ഥികള്‍ എന്ന പരിഗണനയില്‍പ്പെടുത്തി. പാസ്‌പോര്‍ട്ട് അവധി തീര്‍ന്നത് അടക്കമുള്ള നിയമക്കുരുക്കുകള്‍ മറികടക്കാന്‍ കാനഡ എംബസിയും സഹായിച്ചു. സൗദി സര്‍ക്കാര്‍, ഉദ്യോഗസ്ഥര്‍, ഇന്ത്യന്‍ എംബസി, കാനഡ സര്‍ക്കാര്‍ എന്നിവര്‍ക്ക് ഷിഹാബ് കൊട്ടുകാട് നന്ദി അറിയിച്ചു. പൗരത്വമുള്‍പ്പെടെ പല സഹായങ്ങളും നേടിക്കൊടുക്കുന്നതിന് ഇടപെട്ടിട്ടുണ്ടെങ്കിലും 22 വര്‍ഷത്തെ സേവനപ്രവര്‍ത്തനങ്ങള്‍ക്കിടയില്‍ ഇത്തരമൊരനുഭവം ആദ്യമായാണെന്ന് ഷിഹാബ് കൊട്ടുകാട്  പറഞ്ഞു.

കുട്ടികളെ കൊണ്ടുപോകാനുള്ള സൗകര്യങ്ങള്‍ ഒരുക്കുന്നതോടൊപ്പം അവര്‍ക്ക് വിദ്യാഭ്യാസമുള്‍പ്പെടെയുള്ള കാര്യങ്ങളും കാനഡ സര്‍ക്കാര്‍ വാഗ്ധാനം ചെയ്തിരിക്കുകയാണ്. ഒരു വര്‍ഷത്തെ മള്‍ട്ടിപിള്‍ വീസയാണ് സര്‍ക്കാര്‍ കുട്ടികള്‍ക്ക് അനുവദിച്ചിട്ടുള്ളത്. തുടര്‍ന്നു തുര്‍ക്കിഷ് എയര്‍ലൈന്‍സുമായി ബന്ധപ്പെട്ടു യാത്രാ രേഖയും ശരിപ്പെടുത്തി. ഒടുക്കം കാനഡയില്‍ നിന്ന് പിതൃസഹോദരി ഹാജറ ഖാന്‍ റിയാദിലേയ്ക്ക് അയച്ച തന്റെ രണ്ട് കുട്ടികളോടൊപ്പം എട്ട് പേരും കാനഡയില്‍ തങ്ങളുടെ അഭയസ്ഥാനത്ത് അണഞ്ഞു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category