1 GBP = 88.30 INR                       

BREAKING NEWS

പൊതുമാപ്പ് വേളയില്‍ യുഎഇയില്‍ ജോലി തേടുന്നതിനായി ഇറക്കിയ ആറ് മാസ വീസയുടെ കാലാവധി ഉടന്‍ തീരും; വീസാ കാലാവധി തീരും മുന്‍പ് രാജ്യം വിടുകയോ തൊഴില്‍ വീസയിലേക്ക് മാറുകയോ വേണമെന്ന് ഭരണകൂടത്തിന്റെ അറിയിപ്പ്; ചട്ടങ്ങള്‍ പാലിക്കാതെ തൊഴില്‍ നല്‍കുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം പിഴയെന്നും മുന്നറിയിപ്പ്

Britishmalayali
kz´wteJI³

ദുബായ്: ചട്ടങ്ങളില്‍ പിടിമുറുക്കി യുഎഇയുടെ അറിയിപ്പ്. പൊതുമാപ്പ് പ്രഖ്യാപിച്ച വേളയില്‍ ജോലി തേടുന്നതിനായി അനുവദിച്ച ആറ് മാസ വീസയുടെ കാലാവധി തീരാന്‍ ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കവേയാണ് യുഎഇ ഭരണകൂടത്തിന്റെ പുതിയ അറിയിപ്പ്. വിസയുടെ കാലാവധി അവസാനിക്കുന്നതിന് മുന്‍പ് തൊഴില്‍ വിസയിലേക്ക് മാറുകയോ യുഎഇ വിടുകയോ വേണമെന്നാണ് അധികൃതര്‍ ഇപ്പോള്‍ അറിയിച്ചിരിക്കുന്നത്. ഈ സമയത്ത് രാജ്യം വിടുന്ന ആളുകള്‍ക്ക് വിസാ കാലാവധി ഉണ്ടെങ്കിലും രാജ്യത്തേക്ക് മടങ്ങിയെത്താന്‍ സാധിക്കില്ലെന്നും അധികൃതര്‍ വ്യക്തമാക്കിയിരുന്നു.

സാധരാണ ഗതിയില്‍ വീസയില്‍ അനുവിക്കുന്ന ഇളവ് ഇതിനുണ്ടാകില്ലെന്നും ആറ് മാസ വീസയില്‍ ഉള്ളവര്‍ പുതിയ സ്പോണ്‍സറെ ഉടന്‍ കണ്ടെത്തണമെന്നും ഫെഡറല്‍ അഥോറിറ്റി ഓഫ് ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് വ്യക്തമാക്കി. രാജ്യത്തെ താമസകുടിയേറ്റം നിയമം കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് ഒന്നിന് മുന്‍പ് ലംഘിച്ചവര്‍ക്കാണ് ജോലി അന്വേഷിക്കുന്നതിനായി വീസ നല്‍കിയത്. നിയമലംഘകര്‍ക്കു തൊഴിലന്വേഷണത്തിന് അവസരമൊരുക്കാനാണ് താല്‍ക്കാലിക വീസ നല്‍കിയതെന്ന് വിദേശകാര്യ വകുപ്പ് ഡയറക്ടര്‍ ജനറല്‍ മേജര്‍ സഈദ് റാകാന്‍ അല്‍ റാഷിദി വ്യക്തമാക്കിയിരുന്നു.

തൊഴില്‍ വീസയിലേക്കു മാറാതെ ഇവര്‍ തൊഴിലെടുക്കുന്നതിനും വിലക്കുണ്ട്. ചട്ടങ്ങള്‍ പാലിക്കാതെ തൊഴില്‍ നല്‍കുന്നവര്‍ക്ക് അരലക്ഷം ദിര്‍ഹം പിഴ ചുമത്തുമെന്നാണ് മുന്നറിയിപ്പ്. 'വീസ നിയമാനുസൃതമാക്കി സുരക്ഷിതനാകുക' എന്ന ക്യാംപെയ്ന്റെ ഭാഗമായാണ് താല്‍ക്കാലിക വീസ നല്‍കിയത്. 2018 ഓഗസ്റ്റില്‍ വീസ ലഭിച്ച ഒരാള്‍ക്ക് 2019 ഫെബ്രുവരിയില്‍ വീസാ കാലാവധി അവസാനിക്കും.

ഇതുപ്രകാരം, പൊതുമാപ്പ് അവസാനിച്ച ഡിസംബറില്‍ വീസ ലഭിച്ചവരുടെ കാലവധി ജൂണില്‍ തീരും.വീസാ കാലയളവില്‍ താമസം നിയമാനുസൃതമാക്കാന്‍ കഴിയാത്തവര്‍ രാജ്യം വിടണം. കാലവധി കഴിഞ്ഞിട്ടും തുടര്‍ന്നാല്‍ ആദ്യ ദിവസത്തിനു 100 ദിര്‍ഹം പിഴ ചുമത്തും. തുടര്‍ന്ന് അനധികൃതമായി താമസിച്ച ഓരോ ദിവസത്തിനും 25 ദിര്‍ഹം വീതം ഈടാക്കും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category