1 GBP = 102.00 INR                       

BREAKING NEWS

ഇനി ഒരുമിച്ച് ജീവിക്കാനാകി ല്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും വിവാഹ മോചന ഹര്‍ജി; ആറുമാസത്തിനുള്ളില്‍ മലയാള സിനിമയിലെ ഓള്‍റൗണ്ടര്‍ക്ക് ഡിവോഴ്സ് കിട്ടും; കുടുംബ ജീവിതത്തില്‍ നിന്ന് വേര്‍പിരിയുന്നത് ഗായിക റിമി ടോമിയും ഭര്‍ത്താവ് റോയ്സും; ടെലിവിഷന്‍ സ്‌ക്രീനിലെ മിന്നും താരം അവസാനമിടുന്നത് 11 കൊല്ലം നീണ്ട ദാമ്പത്യം

Britishmalayali
kz´wteJI³

കൊച്ചി: പ്രശസ്ത ഗായികയും ടെലിവിഷന്‍ താരവുമായ റിമി ടോമിയെ അറിയാത്ത മലയാളികള്‍ കാണില്ല. ഗായികയായി എത്തി അവതാരകയായി പേരേടുത്ത് നടിയായി മാറിയ ആളാണ് റിമി ടോമി. എന്നാല്‍ ഇപ്പോള്‍ താരം വിവാഹമോചനത്തിന് ഒരുങ്ങുന്നുവെന്ന വാര്‍ത്തയാണ് ആരാധകരെ ഞെട്ടിക്കുന്നത്.

ചെറുപ്പം മുതല്‍ സംഗീതരംഗത്ത് സജീവമായ റിമി ടോമി മീശമാധവന്‍ എന്ന ചിത്രത്തില്‍ ചിങ്ങമാസം വന്നുചേര്‍ന്നാല്‍ എന്ന പാട്ട് പാടിയാണ് മലയാളസിനിമയില്‍ ഇടംനേടിയത്. പിന്നീട് നിരവധി ടെലിവിഷന്‍ പരിപാടികളും അവതരിപ്പിച്ച് താരം ശ്രദ്ധ നേടി. തുടര്‍ന്ന് ഏഴോളം ചിത്രങ്ങളിലും റിമി വേഷമിട്ടു. 2008ലാണ് റോയ്സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. പരസ്പരം ഏറെ സ്‌നേഹിക്കുന്ന ദമ്പതികളായി മറ്റുള്ളവര്‍ കരുതിയിരുന്ന ഇവര്‍ എന്നാല്‍ വേര്‍പിരിയുന്നു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ എത്തുന്നത്.

എറണാകുളം കുടുംബകോടതിയിലാണ് ഇക്കഴിഞ്ഞ ഏപ്രില്‍ 16ന് റിമി ടോമി വിവാഹമോചന ഹര്‍ജി ഫയല്‍ ചെയ്തത്. പരസ്പര സമ്മതത്തോടെയാണ് വിവാഹമോചന ഹര്‍ജി നല്‍കിയത്. 11 വര്‍ഷത്തെ വിവാഹജീവിതം വേണ്ടെന്ന് വച്ച വിവരം അധികം ആരെയും ഇവര്‍ അറിയിച്ചിരുന്നില്ല. മാധ്യമങ്ങളെ പോലും അറിയിക്കാതെയാണ് കുടുംബകോടതിയില്‍ ഹര്‍ജി ഇവര്‍ ഫയല്‍ ചെയ്തിരിക്കുന്നത്. അതേസമയം ഇവര്‍ ഇനി ഒരുമിച്ച് ജീവിക്കാനാകില്ലെന്നും പരസ്പര സമ്മതത്തോടെ പിരിയുകയാണെന്നും ഇവരുടെ സുഹൃത്തുകള്‍ പറഞ്ഞതായി മറുനാടന്‍ ലൈഫ് എന്ന ഓണ്‍ ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു. മ്യുച്വല്‍ കണ്‍സെന്റ് ആയതിനാല്‍ ആറുമാസത്തിനുള്ളില്‍ ഇവര്‍ക്ക് വിവാഹമോചനം ലഭിക്കുമെന്നാണ് സൂചന. അതേസമയം റിമിയുടെ വിവാഹമോചന വാര്‍ത്ത സിനിമാരംഗത്തെ ഞെട്ടിച്ചിരിക്കുകയാണ്.

2008ലാണ് റോയ്‌സ് കിഴക്കൂടനുമായുള്ള റിമിയുടെ വിവാഹം നടന്നത്. താന്‍ വിവാഹമോചനത്തിന് ഒരുങ്ങുന്നതായുള്ള സൂചന താരം നേരത്തെ നല്‍കിയിരുന്നു. മറ്റൊരാളുമായുള്ള പ്രണയം ചാനല്‍ പരിപാടിക്കിടെ പേര് വെളിപ്പെടുത്താതെ സൂചിപ്പിച്ചതും ചര്‍ച്ചയായിരുന്നു. റിമി ടോമി ദൂരദര്‍ശനിലെ ഗാനവീഥി എന്ന അഭിമുഖ പരിപാടിയിലൂടെയാണ് തന്റെ മ്യൂസിക്കല്‍ കരിയര്‍ ആരംഭിക്കുന്നത്. തുടര്‍ന്ന് കൈരളിയിലെ ഡുംഡുംഡും പീപീപി എന്ന പരിപാടിയുടെ അവതാരകയായി മൂന്ന് വര്‍ഷത്തോളം പ്രവര്‍ത്തിച്ച് വരുന്ന കാലത്താണ് എഷ്യാനെറ്റിന്റെ മ്യൂസിക്കല്‍ ലൈവിലേക്ക് എത്തുന്നത്. ഈ പരിപാടിയിലൂടെ റിമി കുടുംബ പ്രേക്ഷകര്‍ക്കിടയിലേക്ക് ഇറങ്ങിച്ചെന്നു. പിന്നാലെ 2002 ല്‍ പുറത്തിറങ്ങിയ ദിലീപ് ചിത്രം മീശമാധവനില്‍ പിന്നണി ഗായിക ആകാനുള്ള അവസരം തേടിവന്നു. 'ചിങ്ങമാസം വന്നുചേര്‍ന്നാല്‍' എന്നു തുടങ്ങുന്ന ഗാനമായിരുന്നു റിമി ആലപിച്ചത്. ഈ ഗാനം ഹിറ്റായതോടെ റിമിക്ക് തിരക്കേറുകയായിരുന്നു. വിദ്യാസാഗര്‍ സംഗീത നല്‍കിയ ഗാനം ശങ്കര്‍മഹാദേവനോടൊപ്പമായിരുന്നു റിമി ആലപിച്ചത്. മികച്ച എന്‍ട്രിയായിരുന്നു റിമിക്ക് ഈ ഗാനം സമ്മാനിച്ചിരുന്നത്.

പിന്നീട് ദിലീപ് ചിത്രമായ പട്ടണത്തില്‍ സുന്ദരന്‍ എന്ന ചിത്രത്തില്‍ കെജെ യേശുദാസിനൊപ്പം കണ്ണനായാല്‍ രാധവേണം എന്ന ഗാനം ആലപിച്ച് തന്റെ സ്ഥാനം റിമി കൂടുതല്‍ ഉറപ്പിച്ചു. പിന്നീട് ഹണീ ബീ ടു വരെ 70 ഓളം ചിത്രങ്ങളില്‍ റിമി പിന്നണി ഗായികയായെത്തി. ഇതിനിടെ 2006 ല്‍ ബല്‍റാം വേഴ്‌സസ് താരാദാസ് എന്ന ചിത്രത്തിലൂടെ സിനിമ പ്രവേശനം നടത്തിയ റിമി 2015ല്‍ ജയറാമിനൊപ്പം തിങ്കള്‍ മുതല്‍ വെള്ളിവരെ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിലുമെത്തി. ഗായികയായ ടെലിവിഷന്‍ അവതാരിക എന്ന് നിലയിലാണ് റിമിക്ക് ഏറെ പ്രചാരം നേടിക്കൊടുത്തത്. 2012ല്‍ ഏഷ്യാനെറ്റ് ഫീലിം അവാര്‍ഡ് ഷോയിക്കിടെ തും പാസ് ആയെ എന്ന ഗാനത്തിനൊപ്പം ചുവടുവെയ്ക്കാന്‍ വേദിയിലെത്തിയ ഷാരൂക് ഖാന്‍ റിമിയെ എടുത്ത് പൊക്കിയത് അക്കാലത്ത് ഏറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. ഇതിനെ പരിഹസിച്ചുകൊണ്ട് ധാരാളം ട്രോളുകളും അക്കാലത്ത് സജീവമായിരുന്നു.

ഗായിക എന്നതില്‍ ഉപരിയായി സരസമായി സംസാരിച്ച് ആളെ കയ്യിലെടുക്കുന്ന വ്യക്തിയാണ് റിമി ടോമി. പാലാക്കാരി ആയതു കൊണ്ടാണ് താന്‍ ഇങ്ങനെ സംസാരിക്കുന്നതെന്ന് പറയുന്ന റിമി ആരെയും കൂസാത്ത പ്രകൃതക്കാരിയാണ്. ചാനല്‍ സംഗീത ഷോകളിലെ ജഡ്ജിയായും റിമി കളം നിറഞ്ഞിരുന്നു. മഞ്ച് സ്റ്റാര്‍ സിംഗറിലെ ജഡ്ജിയായിരുന്ന റിമി മറ്റ് ചില പരിപാടികളിലും പങ്കെടുത്തിരുന്നു. നേരത്തെ ഏഷ്യാനെറ്റിനൊപ്പമായിരുന്നു റിമി ചുവടുറപ്പിച്ചതെങ്കില്‍ മഴവില്‍ മനോരമയുടെ കടന്നുവരവോടെ റിമിക്ക് കൂടുതല്‍ അവസരങ്ങള്‍ കൈവന്നു. മഴവില്ലിലെ ഒന്നും ഒന്നും മൂന്ന് എന്ന പരിപാടി ബാര്‍ക്ക് റേറ്റിംഗില്‍ മുന്നില്‍ നില്‍ക്കുന്ന പരിപാടിയായിരുന്നു. ഏതൊരു ഗൗരവക്കാരനെയും ചിരിപ്പിക്കുന്ന വിധത്തില്‍ ചോദ്യങ്ങള്‍ ഉന്നയിക്കുന്ന പ്രകൃതക്കാരിയാണ് റിമി. അങ്ങനെ കളിചിരി പറയുന്നതില്‍ റിമിക്ക് മുന്നില്‍ യാതൊരു വലിപ്പച്ചെറുപ്പവും ഉണ്ടായിരുന്നില്ല. വളരെ സരസമായി തന്നെ സംസാരിക്കുന്ന റിമിയുടെ പ്രകൃതം തന്നെയാണ് അവരെ പ്രേക്ഷകരുടെ പ്രിയങ്കരിയാക്കിയതും.

ഒരു കാലത്ത് നാട്ടിന്‍പുറങ്ങളിലെയും നഗരങ്ങളിലെയും ഗാനമേളകളിലെ മിന്നുന്ന താരമായിരുന്നു റിമി. റിമിയുടെ ഡേറ്റിന് വേണ്ടി പള്ളിപ്പെരുന്നാളുകാരും ഉത്സവാഘോഷ കമ്മിറ്റിക്കാരും കാത്തുനിന്നൊരു കാലമുണ്ടായിരുന്ന്. എന്നാല്‍, പിന്നീട് തിരക്കേറിയതോടെ ചെറുകിട പരിപാടികളോട് അവര്‍ വൈമനസ്യം കാണിച്ചു. അഭിനയം, പാട്ട്, സ്റ്റേജ് ഷോ, ടി വി അവതാരിക എന്നീ നിലകളില്‍ ശോഭിച്ചതോടെ പാലാക്കാരി റിമി ടോമിക്ക് അവസരങ്ങള്‍ കൂടി. ഇതിനിടെ ചില വിവാദങ്ങളും എത്തി. ഹവാല ഇടപാടിലും നടിയെ ആക്രമിച്ച കേസിലെ സാക്ഷിയായതുമെല്ലാം ഇതില്‍ പെടും. അപ്പോഴെല്ലാം വിവാഹത്തേയും ഭര്‍ത്താവിനേയും കുറിച്ച് നല്ലത് മാത്രമാണ് റിമി പറഞ്ഞിരുന്നത്. അതുകൊണ്ട് കൂടിയാണ് വിവാഹ മോചനം ഏവരിലും ഞെട്ടലുണ്ടാക്കുന്നതും.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category