1 GBP = 88.30 INR                       

BREAKING NEWS

ബ്രൂംസ്ഗ്രേവ് സെന്റ് ജോസഫ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ പെരുന്നാള്‍ ഈ മാസം നടക്കും

Britishmalayali
kz´wteJI³

ബ്രൂംസ്ഗ്രേവ് സെന്റ് ജോസഫ് ജാക്കോബൈറ്റ് സിറിയന്‍ ഓര്‍ത്തഡോക്സ് ചര്‍ച്ചിലെ പെരുന്നാള്‍ ഈ മാസം നാല്, അഞ്ച് (ശനി, ഞായര്‍) തീയതികളില്‍ ആഘോഷമായ പരിപാടികളോടെ കൊണ്ടാടും. യാക്കോബായ സഭയുടെ ഡല്‍ഹി ഭദ്രാസനാധിപന്‍ കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാര്‍മ്മികത്വത്തിലാണ് ഈ വര്‍ഷത്തെ പെരുന്നാള്‍ ആഘോഷിക്കുന്നത്. ബര്‍മിങ്ഹാമിന് അടുത്തുള്ള ബ്രൂസ്ഗ്രേവിലെ ഓള്‍ സെന്റ്സ് ചര്‍ച്ചില്‍ വച്ച് ഈമാസം നാലാം തീയതി ശനിയാഴ്ച വൈകിട്ട് നാലു മണിക്ക് കൊടിയേറ്റത്തോടു കൂടി പെരുന്നാള്‍ ആഘോഷങ്ങള്‍ ആരംഭിക്കും.

തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും മെത്രാപ്പോലിത്തായുടെ ധ്യാന പ്രസംഗവും ഉണ്ടായിരിക്കും. അതിനോടനുബന്ധിച്ച് സണ്‍ഡേ സ്‌കൂളിന്റെയും മര്‍ത്താമറിയം വനിതാ സമാജത്തിന്റെയും വാര്‍ഷികവും നടത്തപ്പെടും. സണ്‍ഡേ സ്‌കൂളിന്റെ എക്സാം വിജയികള്‍ക്ക് സമ്മാനദാനവും അതേ തുടര്‍ന്ന് വിദ്യാര്‍ത്ഥികളുടെ കലാപരിപാടികളും ഉണ്ടായിരിക്കുന്നതാണ്.

അഞ്ചാം തീയതി ഞായറാഴ്ച 12.30ന് പ്രഭാത പ്രാര്‍ത്ഥനയോടു കൂടി വിശുദ്ധ കുര്‍ബാന കുര്യാക്കോസ് മോര്‍ യൗസേബിയോസ് മെത്രാപ്പോലിത്തായുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടത്തപ്പെടും. ഇടവക വികാരി ഫാ: ഫിലിപ്പ് തോമസ്, മുന്‍ വികാരി ഫാ: അനീഷ് കവലയില്‍ എന്നിവരുടെ സാന്നിധ്യവും  മെത്രാപ്പോലിത്തായോടൊപ്പം ഉണ്ടായിരിക്കുന്നതാണ്. വിശുദ്ധ കുര്‍ബാനയ്ക്കു ശേഷം വാദ്യമേള അകമ്പടിയോടു കൂടിയ വര്‍ണ്ണ ശബളമായ പ്രദക്ഷിണവും അതിനോടനുബന്ധിച്ച് ഉത്പ്പന്ന ലേലവും നടത്തപ്പെടും. തുടര്‍ന്ന് നേര്‍ച്ച സദ്യയും ഉണ്ടായിരിക്കുന്നതാണ്.

വൈകിട്ട് അഞ്ചു മണിക്ക് കൊടിയിറക്കത്തോടു കൂടി ഈ വര്‍ഷത്തെ പെരുന്നാളിന് പരിസമാപ്തി കുറിക്കും. വികാരി ഫാ: ഫിലിപ്പ് തോമസിന്റെ നേതൃത്വത്തില്‍ പള്ളി മാനേജിംഗ് കമ്മറ്റി ഈ വര്‍ഷത്തെ പെരുന്നാള്‍ അതി ഗംഭീരമാക്കുന്നതിനുള്ള പരിശ്രമത്തിലാണ്. പെരുന്നാള്‍ പരിപാടികളില്‍ നേര്‍ച്ച കാഴ്ചകളോടെ പങ്കെടുക്കാന്‍ എല്ലാ വിശ്വാസികളയും സ്വാഗതം ചെയ്യുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വികാരി ഫാ: ഫിലിപ്പ് തോമസ് - 07474419426, സെക്രട്ടറി ജോര്‍ജ് ഐസക്ക് - 07723309011, ട്രസ്റ്റി മാത്യു വര്‍ഗ്ഗീസ് - 07723047616
പള്ളിയുടെ വിലാസം
All Saints Church, Burcot Lane, Bromsgrove, B60 1AD

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category