1 GBP = 88.30 INR                       

BREAKING NEWS

അബര്‍ഡീനില്‍ വി. ഗീവര്‍ഗ്ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാളും, ഇടവക ദിനവും ഇന്നും നാളെയും

Britishmalayali
kz´wteJI³

ബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍, മോര്‍ ഗീവര്‍ഗീസ് സഹദായുടെ ഓര്‍മ്മപ്പെരുന്നാള്‍ ആചരിക്കുവാന്‍ പള്ളി ഒരുങ്ങി കഴിഞ്ഞു. വി. ഗീവര്‍ഗ്ഗീസ്  സഹദായുടെ ഓര്‍മ്മ പ്പെരുന്നാളും, ഇടവക ദിനവും ഇന്നും നാളെയും വെള്ളി, ശനി ദിവസങ്ങളില്‍ അബര്‍ഡീന്‍ മാസ്ട്രിക്ക് ഡ്രൈവിലുള്ള സെന്റ് ക്ലെമെന്റ്‌സ് എപ്പിസ്‌കോപ്പല്‍ പള്ളിയില്‍ വച്ചു ഡല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയോടുകൂടി ആഘോഷിക്കും.


സ്‌കോട്ട്ലാന്റിലെ ആദ്യ യാക്കോബായ ദേവാലയമായ അബര്‍ഡീന്‍ സെന്റ് ജോര്‍ജ് യാക്കോബായാ സുറിയാനി ഓര്‍ത്തഡോക്സ് പള്ളിയില്‍ പെരുന്നാള്‍ ചടങ്ങുകള്‍ക്ക് മുഖ്യാതിഥി ആയി ഡല്‍ഹി ഭദ്രാസന മെത്രാപ്പൊലീത്ത കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനി ഇന്ന് വെള്ളിയാഴ്ച വൈകുന്നേരം ആറിനു പള്ളിയില്‍ എത്തിച്ചേരുമ്പോള്‍ കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിക്ക് സ്വീകരണം നല്‍കുന്നതും 6. 5ന് കൊടി ഉയര്‍ത്തുന്നതോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ ആരംഭിക്കുന്നതാണ്.

തുടര്‍ന്ന് വൈകുന്നേരം 6.15ന് സന്ധ്യാ പ്രാര്‍ത്ഥനയും, സുവിശേഷ പ്രസംഗം, സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം എന്നിവ നടത്തപ്പെടുന്നതുമാണ്. നാളെ ശനിയാഴ്ച രാവിലെ ഒന്‍പതിന് പ്രഭാത നമസ്‌കാരവും തുടര്‍ന്ന് കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വി. കുര്‍ബ്ബാനയും, വി. ഗീവര്‍ഗ്ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന, അനുഗ്രഹ പ്രഭാഷണം, പ്രദക്ഷിണം, പ്രദക്ഷിണത്തില്‍ അബര്‍ഡീന്‍ ചെണ്ട മേളം ഉണ്ടായിരിക്കുന്നതും, തുടര്‍ന്ന് ആശിര്‍വാദം, കൈമുത്ത്, ആദ്യഫല-ലേലം, നേര്‍ച്ചസദ്യ, കൊടിതാഴ്ത്തല്‍ എന്നിവയോടു കൂടി പെരുന്നാള്‍ ചടങ്ങുകള്‍ സമാപിക്കുന്നതുമാണ്. നേര്‍ച്ച കാഴ്ചകളുമായി വന്നു സംബന്ധിച്ച് അനുഗ്രഹം നേടുവാന്‍ എല്ലാ വിശ്വാസികളെയും ക്ഷണിക്കുന്നതായി ഭാരവാഗികള്‍ അറിയിച്ചു.

1: പെരുന്നാള്‍ ഷെയര്‍ 30 പൗണ്ട് അടച്ചു വി. കുര്‍ബ്ബാന ഏറ്റു നടത്തുന്നതിന് അവസരം ഉണ്ടായിരിക്കും
2: ആദ്യ ഫല ലേലത്തിനുള്ള ലേല സാധനങ്ങള്‍ എല്ലാ ഭവനങ്ങളില്‍ നിന്നും കൊണ്ടുവരേണ്ടതാണ്
3: 2019ലെ ജെ.എസ്.വി.ബി.എസ് ഓഗസ്റ്റ് 15, 16, 17, വ്യാഴം, വെള്ളി, ശനി ദിവസങ്ങളില്‍ നടത്തപ്പെടുന്നതാണ്.
4: എല്ലാ മാസവും ഒന്നാമത്തെയും മൂന്നാമത്തെയും ഞായാറാഴ്ച രാവിലെ ഏഴിനു പ്രഭാത നമസ്‌കാരവും തുടര്‍ന്ന് വി. കുര്‍ബ്ബാനയും തലേ ദിവസം ശനിയാഴ്ച വൈകുന്നേരം ആറു മണിക്ക് സണ്‍ഡേസ്‌കൂളും തുടര്‍ന്ന് സന്ധ്യാ പ്രാര്‍ത്ഥനയും ഉണ്ടായിരിക്കും.

2019 മെയ് 3 - വെള്ളി
6:00 PM കുര്യാക്കോസ് മോര്‍ യൗസേബിയോസ് തിരുമേനിക്ക് സ്വീകരണം
6:05 PM കൊടി ഉയര്‍ത്തല്‍ (ഫാ: എല്‍ദോ കുപ്പുമല പുത്തന്‍പുര)
6.15 PM സന്ധ്യാ പ്രാര്‍ത്ഥന
7.00 PM സുവിശേഷ പ്രസംഗം: അഭിവന്ദ്യ കുര്യാക്കോസ് മോര്‍ യൗസേബിയോസ്
7: 00 PM സണ്‍ഡേ സ്‌കൂള്‍ വാര്‍ഷികം
2019 മെയ് 4- ശനി
9:00 AM പ്രഭാത നമസ്‌കാരം
9:30 AM വി. കുര്‍ബ്ബാന: കുര്യാക്കോസ് മോര്‍ യൗസേബിയോസ്സ് മെത്രാപ്പൊലീത്ത 
10:30 AM വി. ഗീവര്‍ഗീസ് സഹദായോടുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന
10:45 AM അനുഗ്രഹ പ്രഭാഷണം 
11:00 AM പ്രദക്ഷിണം, ആശിര്‍വാദം, കൈമുത്ത്, ആദ്യഫല-ലേലം, നേര്‍ച്ചസദ്യ
1:30 AM കൊടി താഴ്ത്തല്‍
പള്ളിയുടെ വിലാസം
St .Clement Episcopal Church, Mastrick Drive, Aberdeen, Scotland, UK, AB 16 6 UF
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
വികാരി  - ഫാ: എല്‍ദോ കുപ്പുമല പുത്തന്‍പുര - +37253245649, സെക്രട്ടറി - രാജു വേലംകാല - 07789411249, 01224680500, ട്രഷറാര്‍ - ജോണ്‍ വര്‍ഗീസ് - 07737783234, 01224467104

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category