1 GBP = 88.40 INR                       

BREAKING NEWS

ശാലോം 'മിഷന്‍ ഫയര്‍ 2019' ഈമാസം 24, 25 തീയതികളില്‍ മാഞ്ചസ്റ്ററില്‍; ജൂണ്‍ ഒന്നു മുതല്‍ മൂന്നു വരെ ഡബ്ലിനില്‍

Britishmalayali
ബെന്നി അഗസ്റ്റിന്‍

ശാലോം 'മിഷന്‍ ഫയര്‍' ഈമാസം 24, 25 തീയതികളില്‍ മാഞ്ചസ്റ്ററിലും ജൂണില്‍ ഡബ്ലിനിലും നടക്കും. മാഞ്ചസ്റ്ററിലെ 'മിഷന്‍ ഫയറി'ന് പോര്‍ട്ലാന്‍ഡ് സെന്റ് ജോസഫ്സ് റോമന്‍ കാത്തലിക് ദേവാലയമാണ് വേദി. ജൂണ്‍ ഒന്നു മുതല്‍ മൂന്നുവരെയുള്ള ഡബ്ലിനിലെ 'മിഷന്‍ ഫയറി'ന് ചര്‍ച്ച് ഓഫ് ദ ഇന്‍കാര്‍നേഷന്‍ വേദിയാകും. ഗ്രേറ്റ് ബ്രിട്ടണ്‍ ബിഷപ്പ് മാര്‍ ജോസഫ് സ്രാമ്പിക്കലാണ് മാഞ്ചസ്റ്റര്‍ 'മിഷന്‍ ഫയറി'ന്റെ ഉദ്ഘാടകന്‍. യൂറോപ്പിലെ സീറോ മലബാര്‍ അപ്പസ്തോലിക് വിസിറ്റേറ്റര്‍ മാര്‍ സ്റ്റീഫന്‍ ചിറപ്പണത്ത് ഡബ്ലിനിലെ 'മിഷന്‍ ഫയര്‍' ഉദ്ഘാടനം ചെയ്യും.

ശാലോം സ്പിരിച്വല്‍ ഡയറക്ടര്‍ ഫാ. റോയ് പാലാട്ടി സി.എം.ഐ, ശാലോം ശുശ്രൂഷകളുടെ സ്ഥാപകന്‍ ഷെവലിയര്‍ ബെന്നി പുന്നത്തറ, പ്രശസ്ത വചനപ്രഘോഷകന്‍ ഡോ. ജോണ്‍ ഡി. എന്നിവര്‍ ശുശ്രൂഷകള്‍ക്ക് നേതൃത്വം വഹിക്കും. ഡബ്ലിനില്‍ ക്രമീകരിച്ചിരിക്കുന്ന യുവജനങ്ങള്‍ക്കും കുട്ടികള്‍ക്കും വേണ്ടിയുള്ള ശുശ്രൂഷകള്‍ക്ക് ഫാ. ബിനോജ് മുളവരിക്കല്‍, സിസ്റ്റര്‍ റൂത്ത് മരിയ എന്നിവര്‍ നേതൃത്വം വഹിക്കും.
കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക
മാഞ്ചസ്റ്റര്‍ (07930905919, 07912217960, 07854051844), ഡബ്ലിന്‍ (353877177483, 353872484145)

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category