1 GBP = 97.60 INR                       

BREAKING NEWS

എന്തിനാണ് മുസ്ലിം സഹോദരന്മാരേ നിങ്ങള്‍ ഭാര്യമാരുടേയും പെണ്‍കുട്ടികളുടേയും മുഖം കണ്ണുപോലും കാണാതെ പൂര്‍ണ്ണമായും മറച്ച് വെക്കുന്നത്? സ്ത്രീയുടെ ശരീരമാണോ സര്‍വ്വ തിന്മകളുടേയും ആസ്ഥാനകേന്ദ്രം? പര്‍ദ്ദയെന്ന അവകാശം സ്മരിക്കപ്പെടുമ്പോഴും ബുര്‍ഖയും ഹിജാബും എതിര്‍ക്കപ്പെടേണ്ടതല്ലേ? സുരക്ഷ കാരണങ്ങളല്ല ബുര്‍ഖ നിരോധനം

Britishmalayali
kz´wteJI³

ന്ത് ധരിക്കണം എന്ത് ഭക്ഷിക്കണം എവിടെ താമസിക്കണം എങ്ങനെ സംസാരിക്കണം ആരോടൊക്കെ സൗഹൃദം കൂടണം തുടങ്ങിയ ഒരു മനുഷ്യന്റെ ലിബേര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ ഭരണകൂടം ഇടപെടുന്നതിനോട് യാതൊരു യോജിപ്പും എനിക്കില്ലെന്ന് ഞാന്‍ പറഞ്ഞുകൊള്ളട്ടെ. നമുക്ക് പണവും പ്രതാപവും സൗഹൃദങ്ങളും ഒക്കെയുണ്ടെങ്കിലും ഇത്തരം അടിസ്ഥാനപരമായ ആവശ്യങ്ങളുടെ മേല്‍ ഏതെങ്കിലും ഒരു ഭരണകൂടം നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ടെങ്കില്‍ ഒരു മനുഷ്യന്റെ ജീവിതം അപൂര്‍ണമാണ്. അതുകൊണ്ട് തന്നെ പര്‍ദ്ദ നിരോധനവും ബുര്‍ഖ നിരോധനവും ഹിജാബ് നിരോധനവുമൊക്കെ ചര്‍ച്ചയാകുമ്പോള്‍ ആദ്യം തന്നെ ഞാന്‍ അഭിപ്രായം പറഞ്ഞുകൊള്ളട്ടെ ഒരു മുസ്ലിം സ്ത്രീയോട് ഇങ്ങനെ വസ്ത്രം ധരിക്കരുത് എന്ന് പറയുന്നത് മൗലികാവകാശ ലംഘനമാണ് മനുഷ്യാവകാശ ലംഘനമാണ്.

ഒരു തര്‍ക്കവും എനിക്ക് ഇക്കാര്യത്തില്‍ ഇല്ല. അതുകൊണ്ട് തന്നെ ബിജെപിയും ശിവസേനയും ബുര്‍ഖ നിരോധനം ചര്‍ച്ചയാക്കുമ്പോള്‍ ഞാന്‍ ആദ്യം തന്നെ പറയുന്നത് നിയമത്തിന്റെ പേരില്‍ പൗരാവകാശങ്ങളെ അടിച്ചമര്‍ത്തപ്പെടുന്നതിനുള്ള ഉപാധിയായി മാറ്റപ്പെടാന്‍ സാധ്യതയുണ്ട് എന്നും കരുതലോടു കൂടി മാത്രമേ ഇത്തരമൊരു ചര്‍ച്ച മുന്നോട്ട് കൊണ്ടു പോകാവൂ എന്നുമാണ്. ശിരോവസ്ത്രം ഒരു പരിധിവരെ മതചിഹ്നം കൂടിയായിരിക്കവേ ഏതെങ്കിലും ഒരു മതത്തില്‍പ്പെട്ട സ്ത്രീയോട് നിങ്ങള്‍ ഇങ്ങനെ ധരിക്കരുത് എന്ന് പറയുന്നത് ഭരണഘടന ഉറപ്പ് നല്‍കിയ മൗലികാവകാശത്തിനും മതസ്വാതന്ത്ര്യത്തിനും എതിരാണ് എന്ന കാര്യവും ചൂണ്ടിക്കാണിക്കാതിരിക്കാന്‍ കഴിയുകയില്ല.

ഒരു ക്രിസ്ത്യാനിയോട് കുരിശ് ധരിക്കരുത് എന്ന് പറയുന്നതും ഒരു ഹിന്ദുവിനോട് കുറി തൊടരുത് എന്ന് പറയുന്നതും ഇതിനോട് തന്നെ കൂട്ടി വായിക്കേണ്ടി വരും. അതുകൊണ്ട് തന്നെ മുത്തലാഖ് നിരോധനത്തിനെ പോലെ ലാഘവത്തോടെ ചര്‍ച്ച ചെയ്യേണ്ട വിഷയമല്ല ശിരോവസ്ത്ര നിരോധനം. ബിജെപിയും ശിവസേനയും തിരഞ്ഞെടുപ്പിന്റെ അവസാന ലാപ്പില്‍ ഇങ്ങനെയൊരു ചര്‍ച്ചയ്ക്ക് തുടക്കമിടുമ്പോള്‍ അവര്‍ക്ക് വ്യക്തമായ രാഷ്ട്രീയ ലക്ഷ്യമുണ്ടാകാം. എന്നാല്‍ ഇന്ത്യ പോലെ ബഹുസ്വരതയുള്ള ഒരു രാഷ്ട്രം അത്തരമൊരു വിഷയത്തില്‍ ഇടപെടുന്നത് ധൃതി പിടിച്ചായിക്കൂടാ. ഒരു രാഷ്ട്രീയ പാര്‍ട്ടിയും ഇങ്ങനെയൊരു തീരുമാനത്തിലോ ചര്‍ച്ചയിലോ ഒരു രാഷ്ട്രീയ പാര്‍ട്ടിയും ധൃതി പിടിച്ച ചര്‍ച്ചയിലേക്ക് പോവുകയില്ല എന്ന് കരുതട്ടെ.


അതേ സമയം ശ്രീലങ്കയില്‍ ഉണ്ടായ സ്ഥോടനവും ഇന്ത്യയില്‍ ഏത് നഗരത്തില്‍ വേണമെങ്കിലും ഏത് നിമിഷവും ഉണ്ടാകാനിടയുള്ള സ്ഥോടനങ്ങളും നമ്മുടെ രാജ്യത്തെയും അതിലെ ഓരോ പൗരന്മാരുടേയും സുരക്ഷ ഉറപ്പ് വരുത്തുന്നതിനെ കുറിച്ച് ചര്‍ച്ച ചെയ്യുമ്പോള്‍ ശിരോവസ്ത്രവും ഒരു ചര്‍ച്ചയായാല്‍ അതിനെ കുറ്റം പറയാന്‍ പാടില്ല. സുരക്ഷയുടെ പേരില്‍ ഏത് മതചിഹ്നത്തേയും ചര്‍ച്ചയാക്കുന്നതില്‍ തെറ്റില്ല. എന്നാല്‍ അങ്ങനെയൊരു ചര്‍ച്ച തുടങ്ങുന്നവരുടെ അജന്‍ഡയെ സൂക്ഷിക്കണം എന്ന് മാത്രം. നമ്മുടെ അയല്‍ രാജ്യമായ ശ്രീലങ്ക ഇങ്ങനെയൊരു തീരുമാനത്തിലേക്ക് എടുത്ത് ചാടിയത് 300 ഓളം ജീവനുകള്‍ പൊലിഞ്ഞപ്പോഴാണ്.

യൂറോപ്പിലെ അനേകം രാജ്യങ്ങള്‍ ബുര്‍ഖ നിരോധനം എന്ന തീരുമാനത്തില്‍ എത്തിയതും നിരപരാധികളുടെ ജീവന്‍ ഇല്ലാതാവുകയും അങ്ങനെ ജീവനെടുത്തവര്‍ ഒക്കെ മതചിഹ്നവും മതസ്വാതന്ത്ര്യത്തിന്റെ അടയാളമായ ബുര്‍ഖയെ ഭീകരാക്രമണത്തിന്റെ ഉപാധിയായി മാറ്റുകയും ചെയ്തതുകൊണ്ടാണ്. ഫ്രാന്‍സാണ് അത്തരമൊരു പരിഷ്‌കാരത്തിന് തുടക്കമിട്ട യൂറോപ്യന്‍ രാജ്യം. ഫ്രാന്‍സില്‍ ബുര്‍ഖ ധരിച്ച് ആരെങ്കിലും പുറത്തിറങ്ങിയാല്‍ 150 യൂറോയാണ് പിഴയൊടുക്കേണ്ടത്. ഏറ്റവും ശ്രദ്ധേയമായ കാര്യം ആരെയെങ്കിലും ബുര്‍ഖ ധരിപ്പിക്കാന്‍ ആരെങ്കിലും നിര്‍ബന്ധിച്ചാല്‍ അവര്‍ക്ക് 30,000 യൂറോ പിഴയടയ്ക്കേണ്ടി വരുമെന്നതാണ്.

ഭീകരാക്രമണം കൊണ്ട് അനേകം പേരുടെ ജീവന്‍ അനേകതം തവണ പൊലിഞ്ഞ ഫ്രാന്‍സിനെ സംബന്ധിച്ചിടത്തോളം അത്തരമൊരു നിയമ നിര്‍മ്മാണം അവരുടെ നിലനില്‍പ്പിന് ആവശ്യമായിരുന്നുവെന്നതാണ് വാസ്തവം. ബെല്‍ജിയത്തില്‍ പൊതുസ്ഥലത്ത് ബുര്‍ഖ ധരിച്ചിറങ്ങിയാല്‍ 1378 യൂറോയോ ഏഴ് ദിവസം തടവോ ആണ് നല്‍കുന്നത്. നെതര്‍ലാന്‍ഡ്സില്‍ അങ്ങനെ ബ്ലാങ്കായുള്ള ഒരു നിരോധനമില്ല എന്നാല്‍ എതെങ്കിലും ഒരു ഭരണകൂട സ്ഥാപനത്തിന് അത്തരമൊരു തീരുമാനം നടപ്പിലാക്കണമെന്ന് തോന്നിയാല്‍ അതവര്‍ക്ക് നടപ്പിലാക്കാവുന്നതാണ്.

fgfdg 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category