1 GBP = 93.35 INR                       

BREAKING NEWS

നൃത്തവും പാട്ടും ചിരിയും നിറഞ്ഞ അവാര്‍ഡ് നിശക്ക് ആവേശം പകരാന്‍ അതിഥികള്‍ കേരളത്തില്‍ നിന്നെത്തും; ജൂണ്‍ ഒന്നിനെ വിസ്മയിപ്പിക്കാന്‍ 80 ഓളം നര്‍ത്തകര്‍; 20ലേറെ മനം മയക്കും നൃത്തങ്ങള്‍; ആറു മണിക്കൂര്‍ നീളുന്ന ഉത്സവ കാഴ്ചകള്‍; ആവേശമുയര്‍ത്തി ന്യൂസ് പേഴ്‌സണ്‍ വോട്ടെടുപ്പ് കലാശക്കൊട്ടില്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: ഒരു വര്‍ഷം പിന്നിട്ട കാത്തിരിപ്പിന് അവസാനമിട്ട് ഒടുവില്‍ അവാര്‍ഡ് നിശ അരികിലെത്തി. വായനക്കാര്‍ക്കു ബ്രിട്ടീഷ് മലയാളി നല്‍കുന്ന വാര്‍ഷിക സമ്മാനമായ അവാര്‍ഡ് നൈറ്റിനെ ഇത്തവണ സ്വീകരിക്കാന്‍ ഇംഗ്ലണ്ടിന്റെ മധ്യനഗരമായ കവന്‍ട്രി അവസാന വട്ട ഒരുക്കങ്ങള്‍ നടത്തുകയാണ്. ഓരോ വര്‍ഷവും മോടി കൂട്ടിയെത്തുന്ന അവാര്‍ഡ് നൈറ്റ് ഒന്‍പതാം വര്‍ഷം ആഘോഷിക്കാന്‍ എത്തുമ്പോഴും കൗതുക കാഴ്ചകളുടെ വര്‍ണ ചെപ്പുമായാണ് ആസ്വാദകരെ തേടി എത്തുന്നത്.

കേരളത്തില്‍ നിന്നും ആഘോഷം കൊഴുപ്പിക്കാന്‍ എത്തുന്ന താരങ്ങള്‍ അടക്കമുള്ള വിശിഷ്ട വ്യക്തികള്‍, യുകെ മലയാളികള്‍ക്കിടയിലെ ഏറ്റവും പ്രൊഫഷണലായ നര്‍ത്തകര്‍, മനം മയക്കുന്ന ആഘോഷ കാഴ്ചകള്‍, മണിക്കൂറുകള്‍ നീളുന്ന പരിപാടികള്‍, ഇങ്ങനെ കെട്ടിലും മട്ടിലും ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിനെ തോല്‍പ്പിക്കാന്‍ കെല്‍പ്പുള്ള മറ്റൊരു പരിപാടിയും ഇക്കാലമത്രയും യുകെ  മലയാളികള്‍ കണ്ടിട്ടില്ല എന്നതാണ് ഈ കാഴ്ചകളുടെ ആകെത്തുക.
മലയാളി എന്ന വികാരത്തോടെ ആര്‍ക്കും കയറി വരാവുന്ന വേദി. ചില്ലി പൈസ മുടക്കാതെ മണിക്കൂറുകള്‍ ആസ്വദിക്കാവുന്ന പരിപാടികള്‍. ദൂരെ ദിക്കുകളില്‍ താമസിക്കുന്ന പരിചയക്കാരും ഒക്കെയായി അല്‍പം സല്ലാപം. രുചികരമായ കേരള ഭക്ഷണം. ഇങ്ങനെ യുകെ മലയാളികള്‍ക്കിടയില്‍ മറ്റെവിടെയും കാണാത്ത സവിശേഷതകളാണ് കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ് സമൂഹത്തിന് സമ്മാനിക്കുന്നത്. വര്‍ദ്ധിച്ചു വരുന്ന ചിലവുകള്‍ക്കിടയില്‍  ഓരോ വര്‍ഷവും എന്‍ട്രി ഫീസിനെ കുറിച്ച് ആലോചിക്കുമ്പോഴും പണം മുടക്കാതെ യുകെയില്‍ ഒരു കാഴ്ച പോലും ലഭിക്കില്ല.

എന്നാല്‍ പോലും സാധാരണക്കാരായ ആളുകള്‍ക്ക് വേണ്ടി വര്‍ഷത്തില്‍ ഒരിക്കല്‍ എങ്കിലും കേരള കാഴ്ചകളിലൂടെ  മനസ് നിറഞ്ഞു സന്തോഷിക്കാന്‍ ഉള്ള അവസരം ഒരുക്കുന്ന പരിപാടി എന്ന നിലയിലാണ് ഒന്‍പതാം വര്‍ഷവും അവാര്‍ഡ് നൈറ്റ് സൗജന്യമായി കാണികളെ തേടി എത്തുന്നത്. നൂറു കണക്കിന് കലാകാരന്മാരും കലാകാരികളും സേവന മനസ്ഥിതിയോടെ സന്നദ്ധരായി വേദിയില്‍ എത്തുന്നത് കൊണ്ട് കൂടിയാണ് ഇത്തരം ഒരു മെഗാ ഇവന്റ് സൗജന്യമായി ബ്രിട്ടീഷ് മലയാളിക്ക് കാണികളില്‍ എത്തിക്കാന്‍ കഴിയുന്നതെന്നും അവാര്‍ഡ് നിശയുടെ സംഘാടക സമിതി വിലയിരുത്തി.

അതിനിടെ പോയവര്‍ഷത്തെ വാര്‍ത്ത താരത്തെ കണ്ടെത്താനുള്ള വോട്ടെടുപ്പ് അന്തിമഘട്ടത്തില്‍ എത്തിയതോടെ വീറും വാശിയും ശക്തമായി. സോഷ്യല്‍ മീഡിയ പ്രധാന പ്രചാരണ വേദിയായ അവാര്‍ഡ് ഫൈനലിസ്റ്റുകളുടെ പോരാട്ടം അവസാനിക്കാന്‍ ഇനി ദിവസങ്ങള്‍ മാത്രം അകലം നില്‍കുമ്പോള്‍ പ്രധാന മത്സരാര്‍ത്ഥികള്‍ ഓരോ വോട്ടും നിര്‍ണയകമാണെന്നു കണ്ടുള്ള പ്രചാരണത്തിലാണ്.

ചിലരാകട്ടെ സഹായിക്കാന്‍ കെല്‍പ്പുള്ള ഗ്രൂപ്പുകളുടെ ഇടയില്‍ പോയി വോട്ട് അഭ്യര്‍ത്ഥിക്കുന്നതു മൂലം ആയിരക്കണക്കിന് വോട്ടുകളാണ് എത്തുന്നത്. കഴിഞ്ഞ ദിവസം ന്യൂസ്‌പേഴ്‌സണ്‍ സ്ഥാനത്തു മത്സരിക്കുന്ന ഒരാള്‍ ഒരു പ്രധാന ഫേസ്ബുക്ക് ഗ്രൂപ്പ് വഴി നടത്തിയ പ്രചാരണത്തില്‍ 14000 ലൈക്കുകളാണ് പറന്നു വന്നത്. ഇവയില്‍ കുറെ വോട്ടുകളായും മാറി. ഇത്തരത്തില്‍ ഓരോ മത്സരാര്‍ത്ഥിയും തന്റെ കഴിവിന്റെ പരമാവധി വോട്ടു പിടിക്കുമ്പോള്‍ ഫലം പോലും പ്രവചനാതീതമാകുകയാണ്. 

യുവ കര്‍ഷകന്‍ ജിനേഷ് പോള്‍ (സഫോള്‍ക്), പാചക വിദഗ്ധന്‍ ജോമോന്‍ കുര്യാക്കോസ് (ബസില്‍ഡണ്‍), ടാക്സിയില്‍ നിന്നും സി എ ഉദ്യോഗസ്ഥനായ രൂപേഷ് മാത്യു (ഹള്‍), ബിബിസി ഫെയിം വരദ സേതു (സട്ടന്‍), ഐടിവി ദി വോയ്‌സ് സെമി ഫൈനലിസ്റ്റും ബ്രിട്ടീഷ് ഗായികയുമായ ഗായത്രി നായര്‍ (ലൂട്ടന്‍) എന്നിവരാണ് ഇത്തവണ ഫൈനല്‍ പോരാട്ടത്തിനുള്ളത്. യുവ പ്രതിഭകളിലും ഇത്തവണ മത്സരം ശക്തമാണ്. ഗായക പ്രതിഭകളായ ഡെന്ന ജോമോന്‍ (ബഡ്‌ഫോര്‍ഡ്), ടെസ സ്റ്റാന്‍ലി (കേംബ്രിഡ്ജ്) പഠന മികവില്‍ ഒന്നാമതെത്തിയ നിമിഷ നോബി (പ്രസ്റ്റന്‍) യുവ പൈലറ്റ് അലന്‍ റെജി (കാര്‍ഡിഫ്), യുക്മ കലാതിലകം ശ്രുതി അനില്‍ (ക്രോയ്ഡോണ്‍) എന്നിവരാണ് ഭാഗ്യപരീക്ഷണത്തിന്റെ ലക്ഷണം തേടുന്നത്. 

പതിവ് പോലെ ഇത്തവണയും അല്‍പം വൈകിയാണ് മികച്ച നഴ്സ് ആകാന്‍ ആരാണ് മത്സരിക്കുന്നതെന്നു വിവരം പുറത്തു വന്നത്. എന്നാല്‍ ഫൈനലിസ്റ്റുകളുടെ പേര് വിവരവും എത്തിയത്തോടെ ഏറ്റവും ശക്തമായ മത്സരമാണ് ഇവര്‍ക്കിടയില്‍ പ്രതീക്ഷിക്കുന്നത്. പുഞ്ചിരി മുഖത്ത് മായാതെ നിലനിര്‍ത്തിയതിനു നിഷ തോമസ് (നോട്ടിങ്ഹാം) അല്‍പം മേല്‍ക്കൈ നേടിയിട്ടുണ്ടെങ്കിലും ഇത്തവണ നഴ്‌സിങ് പഠിക്കാന്‍ ഇറങ്ങിയ സഹോദരങ്ങളുടെ (സഫോള്‍ക്) പുതു രക്തം കൂടുതല്‍ ചുവക്കാനിടയുണ്ട്. മാഞ്ചസ്റ്ററിലെ ഗവേഷക സീമ സൈമണ്‍, നഴ്‌സിങ് സമര നേതാവ് ലണ്ടനിലെ എബ്രഹാം പൊന്നുംപുരയിടം, അനേകം കെയറമാര്‍ക്ക് നഴ്സുമാരാകാനുള്ള പ്രചോദനം നല്‍കിയ നോട്ടിന്‍ഹാമിലെ ജ്യോതി, റെജു എന്നിവരടക്കമുള്ള എട്ടുപേരുടെ സംഘമാണ് ഇത്തവണത്തെ വോട്ടിങ് നിയന്ത്രിക്കുന്നത്. 
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
 യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

 

 

 

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category