1 GBP = 93.00 INR                       

BREAKING NEWS

ദേ.. വീണ്ടും ഒരു സര്‍ജിക്കല്‍ സ്‌ട്രൈക്ക്.. മോദി ഇങ്ങനെ തുടങ്ങിയാല്‍ എന്തു ചെയ്യും? മോദിയുടെ സര്‍ജിക്കല്‍ സ്‌ട്രൈക്കുകള്‍ ഇന്ത്യയെ മാറ്റിമറിക്കുമ്പോള്‍.. ഇന്ത്യയുടെ രാഷ്ട്രീയ യാഥാര്‍ത്ഥ്യം നരേന്ദ്ര മോദി സര്‍ക്കാരിന് മറ്റൊരു അവസരം കൂടി നല്‍കാന്‍ സാധിക്കാത്ത വിധത്തില്‍ ആണെങ്കിലും ഞെട്ടിക്കുന്ന രാഷ്ട്രീയ നീക്കങ്ങളിലൂടെ മോദി പിടിച്ചടക്കുന്നത് പരാജയ സാധ്യതകളെ മറികടക്കാനുള്ള മറുമറുന്നുകള്‍ തന്നെ; കരയിലും ആകാശത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക് നടത്തിയ മോദി ഒടുവില്‍ നയതന്ത്രത്തിലും അത് നടത്തുമ്പോള്‍

Britishmalayali
kz´wteJI³

ണ്ടു മാസം മുമ്പ് ഇന്ത്യയിലെ തെരഞ്ഞെടുപ്പ് സാഹചര്യം പരിശോധിച്ചിരുന്ന രാഷ്ട്രീയ നിരീക്ഷകര്‍ ഒരുപോലെ പറഞ്ഞിരുന്നത് 200 സീറ്റ് തികയ്ക്കാന്‍ ബിജെപിക്ക് കഴിയുകയില്ല എന്നാണ്. ബിജെപിയുടെ സാധ്യത 190ല്‍ താഴെ നില്‍ക്കും എന്നു പറഞ്ഞ് ഇതേ പംക്തിയില്‍ ഒന്നുരണ്ടു തവണ വീഡിയോയും ചെയ്തിട്ടുണ്ട്. അങ്ങനെ പറയാന്‍ പ്രധാനമായും രണ്ടുമൂന്നു കാരണങ്ങളാണ് ഉണ്ടായത്. ഒന്ന്, രാജ്യമെമ്പാടും വളര്‍ന്നു വരുന്ന കര്‍ഷക രോഷവും സാധാരണക്കാരന്റെയും പാവപ്പെട്ടവന്റെയും ജീവിത ക്ലേശങ്ങളും ബിജെപി സര്‍ക്കാരിനെതിരെ തിരിഞ്ഞുകൊണ്ടിരിക്കുന്നു എന്നതു തന്നെയാണ്. നോട്ടു നിരോധനം സാധാരണക്കാര്‍ക്കും ജി.എസ്.ടി ചെറുകിട കച്ചവടക്കാര്‍ക്കും ഉണ്ടാക്കിയ അസൗകര്യം മറ്റൊരു തരത്തില്‍ ഭരണവിരുദ്ധവികാരമായി വളര്‍ന്നിരുന്നു. ഒപ്പം രാജ്യമെമ്പാടും പടര്‍ന്നു പന്തലിച്ച അസഹിഷ്ണുതയും വംശീയതയും ചെറിയ റോളല്ല മോദി വിരുദ്ധ വികാരത്തിന് കാരണമായത്.

ഇതോടൊപ്പം സംഭവിച്ച മറ്റൊന്നാണ് മോദിപ്പേടിയില്‍ ഉണ്ടായ പ്രതിപക്ഷ വിശാല സഖ്യം. അത് അതിന്റെ പൂര്‍ണ്ണ തോതില്‍ എത്തിയില്ലെങ്കില്‍ കൂടി ഉത്തര്‍പ്രദേശും മഹാരാഷട്രയും അടങ്ങിയ സംസ്ഥാനങ്ങളില്‍ പ്രതിപക്ഷ ഐക്യം ബിജെപിക്ക് തെല്ലൊന്നുമല്ല വെല്ലുവിളി ഉയര്‍ത്തിയത്. രാജസ്ഥാനിലും മധ്യപ്രദേശിലും ഛത്തീസ്ഘഡിലും ഒക്കെ നടന്ന തെരഞ്ഞെടുപ്പുകള്‍ മോദി വിരുദ്ധ, ബിജെപി വിരുദ്ധ തരംഗത്തിന്റെ സൂചനകള്‍ നല്‍കി. എന്നാല്‍ അതീവ തന്ത്രജ്ഞനായ ഒരു നേതാവായി മാറി രണ്ടുമാസം കൊണ്ട് ഇത്തരം സാഹചര്യങ്ങളെ സര്‍ജിക്കല്‍ സ്ട്രൈക്കിലൂടെ മറികടക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുകയാണ് മോദി. ഒരേസമയം കരയിലും ആകാശത്തിലും ശൂന്യാകശത്തും സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തി പേരെടുത്ത നരേന്ദ്ര മോദി ഇപ്പോള്‍ വിദേശ നയത്തിന്റെ കാര്യത്തിലും അപ്രതീക്ഷിതമായ ഒരു സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരിക്കുന്നു.

169 മണ്ഡലങ്ങളില്‍ ഇനിയും തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ, അതും ബിജെപിക്ക് അതി നിര്‍ണായകമായ 169 മണ്ഡലങ്ങളില്‍ അസ്ഹര്‍ മസൂദിനെതിരെ കൃത്യമായ അന്താരാഷ്ട്ര ഇടപെടല്‍ ഉറപ്പുവരുത്തിയാണ് മോദി ഏറ്റവും ഒടുവിലത്തെ സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയിരിക്കുന്നത്. ഈ ഇടപെടല്‍വഴി മോദിക്ക് രാജ്യത്തെ ജനങ്ങള്‍ക്കിടയില്‍ ഉണ്ടാക്കുന്ന മതിപ്പ് നിസ്സാരമല്ല. കഴിഞ്ഞ പത്തു വര്‍ഷമായി അസ്ഹര്‍ മസൂദിനെ അന്താരാഷ്ട്ര ഭീകരനായി പ്രഖ്യാപിക്കുന്നതിനുള്ള ശ്രമം ഇന്ത്യ നടത്തിയിട്ടും അത് വിജയിത്തിലെത്തിയത് തെരഞ്ഞെടുപ്പിന് കേവലം ഒരാഴ്ച്ച മാത്രം ബാക്കി നില്‍ക്കുമ്പോഴാണ്.


ഇതുവഴി രാജ്യത്തെ നയിക്കാനും യതാര്‍ത്ഥ ചൗക്കിദാറായി വാഴാനും മോദിക്ക് കഴിയും എന്ന സന്ദേശം കൃത്യമായി ജനങ്ങള്‍ക്കിടയില്‍ എത്തിച്ചിരിക്കുകയാണ്. ഇതിനു മുമ്പ് നമ്മുടെ വാനശാസ്ത്രജ്ഞന്മാര്‍ നേടിയ അസാധാരണമായ ഒരു നേട്ടവും മോദി തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നാടകീയമായ ഒരു പ്രഖ്യാപനത്തിലൂടെ ശൂന്യാകാശത്തെ സര്‍ജിക്കല്‍ സ്ട്രൈക്കാക്കി മാറ്റി വോട്ടുബാങ്കില്‍ ഇളക്കം തട്ടിച്ചു. പുല്‍വാമയില്‍ ഇന്ത്യന്‍ ജവാന്മാരുടെ ജീവനെടുക്കാന്‍ ഭീകരര്‍ ഒരുമിച്ചു കൂടിയപ്പോള്‍ മോദിക്ക് കാലിടറുന്നു എന്നു കരുതിയവരെ ഞെട്ടിച്ചുകൊണ്ടായിരുന്നു പാക്കിസ്ഥാന്റെ മണ്ണില്‍ കയറി മോദി സര്‍ജിക്കല്‍ സ്ട്രൈക്ക് നടത്തിയത്. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category