യുജിസി അന്വേഷണത്തിന് സമാധാനം പറയുമ്പോള്‍ ദീപ ടീച്ചര്‍ ഇതുവരെ പറഞ്ഞ നുണകള്‍ എണ്ണി പറഞ്ഞ് കൂടി മാപ്പ് പറയണം; എഴുത്തുകാരിയെന്ന വ്യാജേന നിരന്തരം നുണകള്‍ ഒഴിച്ച് കൊടുത്ത് കേരളീയ സാംസ്കാരിക ഇടത്തെ മലിനപ്പെടുത്തുന്നതിന് മാപ്പ് പറയേണ്ട ചുമതലയും ദീപയ്ക്കുണ്ട്; ഒപ്പം ഒരു ലക്ഷത്തിലധികം ശമ്പളം വാങ്ങുന്ന ദേവസ്വം ബോര്‍ഡിലെ അദ്ധ്യാപിക പണി എങ്ങനെ തരപ്പെടുത്തിയെന്ന് കൂടി വ്യക്തമാക്കട്ടെ
തൃശ്ശൂര്‍ കേരള വര്‍മ്മ കോളജ് അദ്ധ്യാപികയും ഇടതു സാംസ്കാരിക നായികയുമായ ദീപാ നിശാന്തിനെതിരെ അന്വേഷണം പ്രഖ്യാപിച്ചിരിക്കുകയാണ്. ദീപാ നിശാന്ത് കവിത മോഷ്ടിച്ച് പ്രസിദ്ധീകരിച്ചു എന്ന ആരോപണത്തെ ഗൗരവപൂര്‍വം എടുത്ത യുജിസി അതില്‍ വിശദീകരണം ചോദിച്ചുകൊണ്ട് കോളജ് മാനേജ്മെന്റിന് എഴുതിയിരിക്കുന്നു. ദേവസ്വം ബോര്‍ഡ് എന്നത് സര്‍ക്കാരിന്റെ ഒരു അഭ്യാസമായതിനാല്‍ ഒരുപക്ഷേ വെള്ളപൂശിക്കൊണ്ട് സര്‍ക്കാര്‍ റിപ്പോര്‍ട്ട് കൊടുത്തെന്ന് വരാം. മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടുന്ന കാര്യത്തില്‍ ദീപാ നിശാന്ത് ബഹുമിടുക്കിയായതിനാല് ഒരിക്കല്‍കൂടി വ്യാജ മാപ്പുമായി രംഗത്ത് വന്നു എന്നും വരാം. എന്നാല്‍, ഇത്രയും നാണംകെട്ട ഒരു മോഷണ വിവാദമുണ്ടായിട്ടും താന്‍ ഈ നാട്ടിലെ സാംസ്കാരികതയുടെ അടയാളവും പ്രതികരണത്തിന്റെ രാജ്ഞിയുമാണ് എന്നുള്ള കപടനാട്യം കാണിക്കുന്ന ദീപടീച്ചര്‍ ഇനിയെങ്കിലും കേരളീയ സമൂഹത്തോട് തന്റെ വിവരക്കേടിനും അറിവില്ലായ്മക്കും മണ്ടത്തരങ്ങള്‍ക്കും നുണകള്‍ക്കും വ്യക്തിഹത്യകള്‍ക്കും ക്ഷമ പറയേണ്ടിയിരിക്കുന്നു.
ഒരു കാര്യം പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. ശ്രീചിത്രന് എന്ന ടീച്ചറിന്റെ പ്രത്യേക സുഹൃത്ത് എഴുതിക്കൊടുത്തത് ഫേസ്ബുക്കില്‍ പോസ്ററ് ചെയ്തും ഫേസ്ബുക്കില്‍ പോസ്റ്റു ചെയ്തതെല്ലാം വാരിക്കൂട്ടി പുസ്തകമടിച്ചും ചിരിക്കുന്ന ഒരു മുഖത്തിന്റെ അകമ്പടിയോടുകൂടി ഇത്രനാള്‍ പുസ്തകമാക്കി സാംസ്കാരിക നായികയായി എഴുത്തുകാരിയായി വിലസിയിരുന്ന ടീച്ചര്‍ ഇപ്പോള്‍ വെറും നാലാംകിട ഇടതു സൈബര്‍ ഗുണ്ടകളെപോലെ മാത്രം പ്രതികരിക്കുന്നെങ്കില്‍ അതിനര്‍ത്ഥം ടീച്ചറിന് എഴുതിക്കൊടുത്തുകൊണ്ടിരുന്ന ശ്രീചിത്രന് ഇപ്പോള്‍ എഴുതുന്നില്ല എന്നും അങ്ങനെ എഴുതാന്‍ ആളില്ലാത്തതു കൊണ്ട് സാംസ്കാരിക നായികയാവാന്‍ പറ്റുന്നില്ല എന്നുമാണ്.
അതായത്, ദീപാ നിശാന്ത് എന്ന കോളജ് അദ്ധ്യാപിക, ഇടതു സഹയാത്രികയും എഴുത്തുകാരിയുമായിരുന്ന ദീപടീച്ചര്‍ വെറും വട്ടപ്പൂജ്യം ആയിരുന്നു എന്നര്‍ത്ഥം. ഒരു കവിത മാത്രമല്ല, അനേകം കൃതികള്‍ മോഷ്ടിച്ചതാണ് എന്ന് പിന്നീട് തെളിഞ്ഞതാണ്. അങ്ങനെ മോഷ്ടിച്ചവയെല്ലാം സ്വന്തമാക്കി മാറ്റുകയും വേറൊരാളെ കൊണ്ട് എഴുതി പേരെടുക്കുകയും ചെയ്ത ടീച്ചറിന് പേരുദോഷം വന്നതോടുകൂടി എഴുതാന്‍ പോലും കഴിയാത്ത സാഹചര്യം വന്നപ്പോള്‍ തന്റെ ആരാധകരായി താന്‍ സ്വരുക്കൂട്ടിയിരിക്കുന്ന സൈബര്‍ ഗുണ്ടകളെ ഒപ്പം നിര്‍ത്തുന്നതിനു വേണ്ടി വെറും മൂന്നാംകിട സൈബര്‍ ഗുണ്ടയുടെ വേഷത്തില്‍ അഴിഞ്ഞാടുകയാണ് ടീച്ചര്‍ ഇപ്പോള്‍.
ഈ ലേഖകനെതിരെ മാത്രമല്ല, മാനംമര്യാദയായി ജീവിക്കുന്ന അനേകം മനുഷ്യര്‍ക്കെതിരെയും ടീച്ചര്‍ നിരന്തരം സൈബര്‍ ആക്രമണം നടത്തുന്നു. എന്നിട്ട് ഒരുളുപ്പും ലജ്ജയുമില്ലാതെ താന്‍ സൈബര്‍ ആക്രമണത്തിന് ഇരയാകുന്നു എന്ന് പറയുന്നു. അതുകൊണ്ട് ടീച്ചര്‍ യുജിസി അന്വേഷിക്കുന്ന മോഷണക്കേസില്‍ മാത്രം പ്രതിയായാല്‍ പോര. ടീച്ചര്‍ നടത്തിയിട്ടുള്ള എല്ലാ മോഷണക്കേസിലും പ്രതിചേര്ക്കപ്പെടണം. പോരാ, ടീച്ചര്‍ ഇതുവരെ പറഞ്ഞ നുണകളൊക്കെ എണ്ണിയെണ്ണി അവയൊക്കെ നുണകളായിരുന്നു എന്ന് സമ്മതിക്കണം. ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.