1 GBP = 96.00 INR                       

BREAKING NEWS

മലയാളത്തിന്റെ മധുരവും മണവുമായി നര്‍ത്തക സംഘങ്ങള്‍; ഹിപ് ഹോപ്പിന്റെ മാന്ത്രികത സൃഷ്ടിക്കാന്‍ യുവ സംഘം; ചിത്ര ലക്ഷ്മിയും നൈസും നേര്‍ക്ക് നേര്‍ എത്തുന്ന അവാര്‍ഡ് നിശ ഇത്തവണ നര്‍ത്തക സംഘങ്ങള്‍ തമ്മിലുള്ള വാശിയേറിയ പോരാട്ട വേദിയായി മാറും; കവന്‍ട്രിയില്‍ ഒരുക്കങ്ങള്‍ അവസാന ഘട്ടത്തില്‍

Britishmalayali
കെ ആര്‍ ഷൈജുമോന്‍

കവന്‍ട്രി: മലയാളത്തിന്റെ മധുരവും മണവും നിറയുന്ന ഈണങ്ങള്‍ ചേര്‍ത്ത് കണ്ണിനും മനസിനും ഇമ്പം നല്‍കുന്ന കാഴ്ചകളുമായി എത്തുന്ന സ്വാഗത നൃത്തം. യുകെയില്‍ ഒരുപക്ഷെ ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റില്‍ മാത്രം കാണുവാന്‍ സാധിക്കുന്ന സുന്ദര ദൃശ്യം. കലയ്ക്കും ഭാഷക്കും സംസ്‌കാരത്തിനും മാത്രമായി മുന്‍തൂക്കം നല്‍കുന്ന കൊറിയോഗ്രാഫി. ഈ ദൃശ്യവല്‍ക്കരണം കഴിഞ്ഞ ഒന്‍പതു വര്‍ഷമായി ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ ഒരുക്കങ്ങളില്‍ വലിയ വെല്ലുവിളിയായി എത്തുമ്പോഴും തികഞ്ഞ ചാരുതയോടെ ഒടുവില്‍ കാണികള്‍ക്കു സമ്മാനിക്കാന്‍ കഴിയുന്ന സൗഭാഗ്യം ഒരു യാദ്രിശ്ചികത പോലെ സംഭവിച്ചിട്ടുള്ളതാണ്. എന്നാല്‍ അതിനു പിന്നില്‍ മികച്ച കൊറിയോഗ്രാഫി വിദഗ്ധരുടെ പല നാളുകളിലെ അധ്വാനമാണ് കാരണമായി മാറിയിട്ടുള്ളത് എന്നതും സത്യമാണ്. ഏറ്റവും സ്വതന്ത്രമായും കലയുടെ ആവിഷ്‌ക്കാരത്തിനു ബ്രിട്ടീഷ് മലയാളി നല്‍കുന്ന പിന്തുണയും പ്രോത്സാഹനവും ഒരു ഹരമായി അണിയറ പ്രവര്‍ത്തകര്‍ ഏറ്റെടുക്കുന്നതിലൂടെയാണ് ഏറ്റവും സുന്ദരമായ ദൃശ്യങ്ങള്‍ അവാര്‍ഡ് നൈറ്റില്‍ ഓരോ വര്‍ഷവും കാണികളെ തേടി എത്തുന്നത്.
സ്വിണ്ടനില്‍ ഒന്‍പതു വര്‍ഷം മുന്‍പ് തികച്ചും അവിശ്വസനീയമായി രൂപകല്‍പ്പന ചെയ്ത നൃത്ത സംഘവുവുമായി എത്തി യുകെ മലയാളികളുടെ മനസിലേക്ക് കൂടു കൂട്ടിയ പ്രശസ്ത ഫിലിം കൊറിയോഗ്രാഫര്‍ കൂടിയായ ചിത്ര ലക്ഷ്മി പലവട്ടം ഏറ്റെടുത്ത സ്വാഗത നൃത്തത്തിന്റെ അണിയറ ജോലികള്‍ ഒരിക്കല്‍ കൂടി ഏറ്റെടുക്കുന്നു എന്നതാണ് ഇത്തവണത്തെ ഏറ്റവും പ്രധാന സവിശേഷത. കഴിഞ്ഞ ഏതാനും മാസമായി ക്രോയ്ഡോണ്‍ കേന്ദ്രീകരിച്ചു ഇതിനുള്ള ഒരുക്കങ്ങള്‍ നടക്കുകയാണ്. കഴിഞ്ഞ ദിവസങ്ങളില്‍ അവസാന വട്ട പരിശീലനങ്ങളില്‍ ഏര്‍പ്പെട്ട നര്‍ത്തകി സംഘം ജൂണ്‍ ഒന്നിനായി ആകാംഷയോടെയുള്ള കാത്തിരിപ്പിലാണ്.
അനേകവര്‍ഷമായി നടന രംഗത്ത് പ്രവര്‍ത്തിക്കുന്നവരാണ് ഇത്തവണ സ്വാഗത നൃത്തത്തെ വേദിയില്‍ എത്തിക്കുക എന്നതും പ്രത്യേകതയാണ്. മുന്‍ വര്‍ഷങ്ങളില്‍ ഡാന്‍സ് സ്‌കൂളുകള്‍ക്ക് വേണ്ടി കരുതപ്പെട്ടിരുന്ന അവാര്‍ഡ് നൈറ്റിലെ പല നൃത്ത ഇനങ്ങളും ഇത്തവണ പ്രൊഫഷണല്‍ സംഘങ്ങള്‍ക്ക് വേണ്ടി മാറ്റപ്പെടുകയാണ്. തികച്ചും സൗജന്യമായി കഴിഞ്ഞ ഒന്‍പതു വര്‍ഷമായി നടക്കുന്ന അവാര്‍ഡ് നിശയില്‍ ഏറെക്കുറെ പൂര്‍ണമായും പ്രൊഫഷണല്‍ സംഘങ്ങളെ അവതരിപ്പിക്കാന്‍ ഉള്ള ഒരുക്കങ്ങളാണ് കവന്‍ട്രിയിലെ അവാര്‍ഡ് നിശക്ക് പിന്നില്‍ പ്രവര്‍ത്തിക്കുന്നവര്‍ ഏറ്റെടുത്തിരിക്കുന്നത്.

കഴിഞ്ഞ വര്‍ഷങ്ങളില്‍ ചിത്ര ലക്ഷ്മിയെ  കൂടാതെ കലാഭവന്‍ നൈസ്, രജനി പാലക്കല്‍ തുടങ്ങിയ പ്രഗത്ഭര്‍ കൈവച്ച സ്വാഗത നൃത്തങ്ങള്‍ എല്ലായ്പ്പോഴും അവാര്‍ഡ് നിശയുടെ കേന്ദ്ര ബിന്ദുവായി മാറിയിട്ടുള്ളതിനാല്‍ ഇത്തവണയും വളരെ വത്യസ്തമായ ഒരു നര്‍ത്തക ശില്പമാണ് ചിത്ര ലക്ഷ്മി രൂപകല്‍പന ചെയ്തിരിക്കുന്നത്. ഒരു കാവ്യബിംബം പോലെ ലളിത സുന്ദരമായ മുഹൂര്‍ത്തങ്ങളാണ് ഈ നൃത്തത്തില്‍ ഇതള്‍ വിടര്‍ത്തുക. ഭാഷയും സംസ്‌ക്കാരവും കവിതയും എല്ലാം ഊഴമിട്ടെത്തുന്ന ഈ നൃത്തം എന്റെ കേരളം എന്ന സങ്കല്‍പ്പമാണ് സാക്ഷാല്‍ക്കരിക്കുന്നത്. കേരളത്തിലെ മുഴുവന്‍ സാംസ്‌കാരിക തനിമയും ഈ നൃത്തരൂപത്തില്‍ അലിഞ്ഞു ചേര്‍ന്നിട്ടുണ്ട്. അതിനാല്‍ തന്നെ കഴിഞ്ഞ വര്‍ഷങ്ങളില്‍ ലഭിച്ചതിനേക്കാള്‍ സുന്ദരമായ നൃത്തശില്‍പ്പമാണ് ഇത്തവണ കവന്‍ട്രി അവാര്‍ഡ് നൈറ്റില്‍ ലഭിക്കുക എന്ന് ഉറപ്പായിരിക്കുകയാണ്.

എന്നാല്‍ സ്വാഗത നൃത്തത്തിനെ വെല്ലുന്ന ഹിപ് ഹോപ് ശൈലിയിലൂടെ അവാര്‍ഡ് നൈറ്റിന്റെ മുഴുവന്‍ ശ്രദ്ധയും തന്റെ കൊറിയോഗ്രഫിയില്‍ ലഭിക്കണം എന്ന വാശിയോടെയാണ് മാസ്മരിക നര്‍ത്തകന്‍ കലാഭവന്‍ നൈസ് യുവസംഘവും ആയി എത്തുന്നത്. ഏഷ്യാനെറ്റ് വാര്‍ഡ് നൈറ്റില്‍ മോഹന്‍ലാലിന് വേണ്ടി അണിയിച്ചൊരുക്കിയ നൃത്തത്തിലൂടെ കൂടുതല്‍ കയ്യടക്കം നേടിയ കലാഭവന്‍ നൈസ് തന്റെ വിസമയ ചെപ്പില്‍ ഇനിയും മനോഹര കാഴ്ചകള്‍ ഏറെയുണ്ട് എന്ന് കാണിക്കാന് വേണ്ടിയാകും കവന്‍ട്രിയില്‍ എത്തുക.
വേഗതയും വര്‍ണ വൈവിധ്യവും നിറഞ്ഞ നൃത്ത ഇനങ്ങളിലൂടെ കാഴ്ചക്കാരുടെ മനസിലേക്ക് ഊളിയിട്ടു കയറുന്ന ശൈലിയില്‍ നൃത്തം രൂപകല്‍പ്പന ചെയ്യുന്ന നൈസ് കാണികളില്‍ അവിശ്വസനീയതയോടെ ഒട്ടേറെ മുഹൂര്‍ത്തങ്ങള്‍ സമ്മാനിചാണ് വേദിയില്‍ നിന്നും മടങ്ങുക. നൈസ് അടക്കമുള്ള നര്‍ത്തകര്‍ വേദിയില്‍ അപൂര്‍വമായി പ്രത്യക്ഷപ്പെടുന്ന വേദികളില്‍ ഒന്ന് കൂടിയാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റ്. ലെസ്റ്ററിലും ക്രോയ്ഡോണിലും ഒക്കെ അവാര്‍ഡ് നിശകളില്‍ മാസ്മരിക കാഴ്ചകള്‍ സമ്മാനിച്ച നൈസ് അടക്കമുള്ള നര്‍ത്തകര്‍ തന്നെയാണ് ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന്റെ ജീവനായി മാറുന്നതും.
ചിത്ര ലക്ഷ്മിക്കും നൈസിനും ഒപ്പം ഇത്തവണ അനേകം മികച്ച നര്‍ത്തകര്‍ കൂടി അവാര്‍ഡ് നൈറ്റില്‍ വിരുന്നുകാരായി എത്തുകയാണ്. ഓരോ നര്‍ത്തകരും തങ്ങളുടെ ഏറ്റവും മികച്ച നൃത്ത ഇനവുമായാണ് കവന്‍ട്രിയില്‍ എത്തുക. ഇക്കാരണത്താല്‍ തന്നെ പതിവ് ശൈലിയില്‍ നിന്നും ഏറെ വ്യത്യസ്തത ഉള്ള അവാര്‍ഡ് നിശായായി കവന്‍ട്രി വേദി മാറുമെന്നും കരുതപെടുകയാണ്. ഒന്‍പതാം വര്‍ഷത്തില്‍ എത്തി നില്‍ക്കുന്ന അവാര്‍ഡ് നൈറ്റിന്റെ നവ്യ ശോഭയില്‍ ഒരു ദിനം പങ്കിടാന്‍ നൂറുകണക്കിന് കാണികളും കൂടി എത്തിച്ചേരുന്നതോടെ ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് പുതിയൊരു ചരിത്രമായി മാറുമെന്നുറപ്പ്.
ജൂണ്‍ ഒന്നിന് കവന്‍ട്രിയിലെ വില്ലന്‍ ഹാളിലാണ് ഇത്തവണത്തെ അവാര്‍ഡ് നൈറ്റ് നടക്കുക. ബ്രിട്ടീഷ് മലയാളി അവാര്‍ഡ് നൈറ്റിന് മാത്രമല്ല യുകെയിലെ സര്‍വ പരിപാടികളുടെയും മുഖ്യ സ്‌പോണ്‍സറായി അലൈഡ് മോര്‍ട്ട്‌ഗേജ് സര്‍വ്വീസസ് ആദ്യമായി എത്തുന്ന പരിപാടി എന്ന സവിശേഷത കൂടിയുണ്ട് ഇതിന്.
 യുകെയിലെ ഏറ്റവും പ്രശസ്തരായ കലാകാരന്മാര്‍ക്കൊപ്പം നാട്ടില്‍നിന്നുള്ള പ്രൊഫഷണല്‍ കലാകാരന്മാരും ചേര്‍ന്നായിരിക്കും ഇക്കുറി അവാര്‍ഡ് നൈറ്റ് ഒരുക്കുക. ഇതോടൊപ്പം പതിവ് പോലെ ഈ വര്‍ഷം യുകെ മലയാളികളില്‍ ഏറെ സ്വാധീനം ചെലുത്തിയ വാര്‍ത്ത താരം, യുവ പ്രതിഭ, മികച്ച മലയാളി നഴ്‌സ് എന്നിവര്‍ക്കുളള പുരസ്‌കാര വിതരണവും ഉണ്ടാകും.
അവാര്‍ഡ് നൈറ്റ് വേദിയുടെ വിലാസം
Willenhall, Coventry, CV3 3FY

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category