1 GBP = 95.80 INR                       

BREAKING NEWS

അവസാന നിമിഷം സ്ഥാനാര്‍ത്ഥി പാര്‍ട്ടി മാറിയപ്പോള്‍ വീണ്ടും മത്സരിക്കാന്‍ ടോറികള്‍ നിയോഗം നല്കിയത് ടോം ആദിത്യയ്ക്ക്: കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് വമ്പന്‍ തിരിച്ചടി ലഭിച്ചപ്പോഴും ബ്രിസ്‌റ്റോള്‍ കൗണ്‍സിലില്‍ നാലാമതും റെക്കോഡ് ഭൂരിപക്ഷത്തില്‍ വിജയിച്ചത് റാന്നി സ്വദേശി

Britishmalayali
kz´wteJI³

മൂന്ന് വട്ടം സിറ്റി കൗണ്‍സില്‍ മെമ്പറായ ടോം ആദിത്യ ഒരിക്കല്‍ കൂടി മത്സരിക്കാന്‍ ആഗ്രഹിച്ചിരുന്നില്ല. ഈ വിവരം പാര്‍ട്ടി നേതൃത്വത്തെ അറിയിക്കുകയും ടോമിന്റെ സിറ്റിങ് സീറ്റില്‍ ഇക്കുറി കണ്‍സര്‍വേറ്റുകള്‍ മറ്റൊരു സ്ഥാനാര്‍ത്ഥിയെ കണ്ടെത്തുകയും ചെയ്തു. പക്ഷേ നോമിനേഷന്‍ നല്കുന്ന അവസാന ദിവസം ആ സ്ഥാനാര്‍ത്ഥി കണ്‍സര്‍വേറ്റിവ് പാര്‍ട്ടി വിട്ട് പുതിയ ബ്രക്‌സിറ്റ്  പാര്‍ട്ടിക്ക് പിന്നാലെ പോയി ബ്രക്‌സിറ്റിന്റെ പേരില്‍ യുകെയില്‍ എമ്പാടും ടോറികള്‍ അനുഭവിച്ച പ്രധാന തലവേദനയായിരുന്നു നേതാക്കളുടെ കൊഴിഞ്ഞ് പോക്ക്. ഒടുവില്‍ മറ്റൊരു നിര്‍വാഹവുമില്ലാതെ ടോമിനെ തന്നെ സ്ഥാനാര്‍ത്ഥിയാക്കാന്‍ പാര്‍ട്ടി തീരുമാനിച്ചപ്പോള്‍ ഒരു ചടങ്ങുപോലെ ആയിരുന്നു മത്സരം. പക്ഷേ ഫലം വന്നപ്പോള്‍ ഈ റാന്നിക്കാരന്‍ എല്ലാവരെയും ഞെട്ടിച്ചു.

കഴിഞ്ഞ രണ്ട് തവണയും പോള്‍ചെയ്യപ്പെട്ട വോട്ടിന്റെ മൂന്നില്‍ രണ്ട് ഭാഗവും നേടിയാണ് ഇത്തവണ ടോം ഹാട്രിക് വിജയം നേടിയത്. എന്നാല്‍ ഇത്തവണ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിക്ക് കനത്ത തിരിച്ചടി ലഭിച്ചപ്പോഴും ടോമിന്റെ ജനകീതയ്ക്ക് കോട്ടം തട്ടിയില്ലെന്നതാണ് സത്യം. ബ്രിസ്‌റ്റോളിലെ ബ്രാഡ്‌ലി സ്റ്റോക്കില്‍ നിന്നാണ് റാന്നി സ്വദേശിയായ ടോം ആദിത്യ വിജയിച്ചത്. നിലവില്‍ ഡെപ്യൂട്ടി മേയറായ ടോം ഇത് മൂന്നാം തവണയാണ് കൗണ്‍സിലിലേക്ക് തെരഞ്ഞെടുക്കപ്പെടുന്നത്.2011 ലും 2015 ലും നടന്ന തെരഞ്ഞെടുപ്പുകളിലും ടോം തന്നെയായിരുന്നു വിജയിച്ചത്.
 
സൗത്ത് വെസ്റ്റ് ഇംഗ്‌ളണ്ടിലെ ബ്രിസ്റ്റോള്‍ സിറ്റിയും ഒന്‍പതു സമീപ ജില്ലകളും ഉള്‍പ്പെടുന്ന എവണ്‍ ആന്‍ഡ് സമര്‍സെറ്റ് പോലീസ് ബോര്‍ഡിന്റെ (സൂക്ഷ്മപരിശോധനാ പാനല്‍) വൈസ് ചെയര്‍മാനായും സേവനം ചെയ്യുന്ന ടോം ഈ കൗണ്ടിയില്‍ (പ്രവിശ്യയില്‍) തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഏഷ്യന്‍ വംശജന്‍ എന്ന ബഹുമതിക്ക് കൂടി അര്‍ഹനാണ്. ബ്രിസ്റ്റോള്‍ നഗരത്തിലെ പൊതു പ്ലാറ്റ്‌ഫോമായ ബ്രിസ്റ്റോള്‍ ഫോറത്തിന്റെ (മള്‍ട്ടി ഫെയിത്ത് ഫോറം) ചെയര്‍മാന്‍ കൂടിയായ ടോം 98 ശതമാനം വെള്ളക്കാര്‍ താമസിക്കുന്ന തെക്കന്‍ ഗ്ലോസ്റ്റര്‍ഷയര്‍ കൗണ്ടിയില്‍ തെരഞ്ഞെടുക്കപ്പെടുന്ന ആദ്യത്തെ ഇന്ത്യക്കാരനും ആദ്യ ഏഷ്യക്കാരനുമാണ്.

മാനേജ്‌മെന്റ് കണ്‍സള്‍ട്ടന്റ്, ഹ്യൂമന്‍ റൈറ്റ് കാന്‌പേയ്‌നര്‍ എന്നീ നിലകളിലുള്ള ടോമിന്റെ മികച്ച പ്രവര്‍ത്തനം ഇത്തവണയും വിജയത്തിന്റെ ഘടകങ്ങളായി മാറുകയായിരുന്നു. പ്രവൃത്തിമേഖലയില്‍, സാമൂഹ്യപ്രവര്‍ത്തനത്തിലും മാത്രമല്ല ജനങ്ങളോടു പുലര്‍ത്തുന്ന സമീപനം, ഇടപെടല്‍, സുതാര്യത, പാര്‍ട്ടിയെ ജനങ്ങളുമായി അടുപ്പിക്കുന്ന ഒരു വ്യക്തിയെന്ന നിലയില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയില്‍ തിളങ്ങുന്ന വ്യക്തിത്വമാണ് ടോമിനുള്ളതെന്ന് തെളിവായിരിക്കുകയാണ് പുതിയ ഫലവും.

ബിരുദം നേടിയ ശേഷം നിയമപഠനവും എംബിഎയും പൂര്‍ത്തിയാക്കിയ ടോം അമേരിക്കയിലെ പ്രൊജക്ട് മാനേജ്‌മെന്റ് ഇന്‍സ്‌റിറ്റിയൂട്ടില്‍ നിന്നും ലണ്ടനിലെ ഐഎഫ്എസ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും ഫിനാന്‍ഷ്യല്‍ സര്‍വീസില്‍ ഉപരിപഠനവും പൂര്‍ത്തിയാക്കിയാണ് ടോം യുകെയിലെത്തുന്നത്. ലിനിയാണ് ടോമിന്റെ ഭാര്യ. മക്കള്‍:അഭിഷേക്, അലീന, ആല്‍ബെര്‍ട്ട്, അഡോണ, അല്‍ഫോന്‍സ്.റാന്നി ഇരൂരിക്കല്‍ ആദിത്യപുരം തോമസ് മാത്യുവിന്റെയും ഗുലാബി മാത്യുവിന്റെയും പുത്രനും പാലാ നഗരപിതാവായിരുന്ന സ്വാതന്ത്ര്യസമര സേനാനി വെട്ടം മാണിയുടെ പൗത്രനുമാണ് ടോം.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category