1 GBP = 89.40 INR                       

BREAKING NEWS

മിനിമം വേജ് ഉടന്‍ 9.50 പൗണ്ടാകും; യുകെയില്‍ ഏതു ജോലിക്കും മണിക്കൂ റിന് 10 പൗണ്ടിനടുത്ത് കിട്ടുമെന്നായതോടെ ആശ്രിതവിസയിലെത്തിയ മലയാളികള്‍ക്കും ആവേശം

Britishmalayali
kz´wteJI³

ബ്രിട്ടനില്‍ തൊഴിലാളികള്‍ക്ക് മണിക്കൂറിന് ലഭിക്കുന്ന പ്രതിഫലം 9.61 പൗണ്ടാക്കി ഉയര്‍ത്താന്‍ ചാന്‍സലര്‍ ഫിലിപ്പ് ഹാമണ്ട് തയ്യാറെടുക്കുന്നുവെന്ന് റിപ്പോര്‍ട്ട്. മണിക്കൂറിനുള്ള പ്രതിഫലം ഏറ്റവും കൂടുതല്‍ ലഭിക്കുന്ന രാജ്യമായി ബ്രിട്ടനെ മാറ്റുന്നതിന് വേണ്ടിയാണ് ഹാമണ്ട് ഈ നീക്കം നടത്തുന്നത്. പലതവണ ഉയര്‍ന്ന് മണിക്കൂറിന് 8.21 പൗണ്ട് ആയ ശേഷമാണ് വീണ്ടും വേതനം ഉയര്‍ത്തുന്നത്. ഇതോടെ യുകെയിലെത്തി ഏത് ജോലി ചെയ്താലും മണിക്കൂറിന് പത്ത് പൗണ്ടിന് അടുത്ത് കിട്ടുമെന്ന് ഉറപ്പായതോടെ ആശ്രിതവിസയില്‍ ഇവിടെ എത്തിയ മലയാളികള്‍ക്കും ആവേശമേറിയിരിക്കുകയാണ്.

ചാന്‍സലറുടെ പദ്ധതി അനുസരിച്ച് മീഡിയന്‍ ഏണിംഗ്സിന്റെ 66 ശതമാനമായി വേതനം വര്‍ധിപ്പിക്കാനാണ് നീക്കം നടക്കുന്നത്.  കുറഞ്ഞ വേതനമെന്ന പ്രശ്നത്തിന് പരിഹാരം തേടുകയെന്ന ലക്ഷ്യത്തോടെയാണ് ഹാമണ്ട് വിപ്ലകരമായ ഈ നീക്കത്തിന് നാന്ദി കുറിക്കുന്നത്. നാഷണല്‍ ലിവിംഗ് വേജ് മണിക്കൂറിന് 9.50 പൗണ്ടാക്കുന്ന നിയമം 2024 മുമ്പ് പാസാക്കുമെന്ന് പ്രതീക്ഷിക്കുന്നില്ല. ലോകത്തില്‍ തന്നെ ഏറ്റവും കൂടുതല്‍ മിനിമം വേജ് നടപ്പിലാക്കുന്ന രാജ്യമായി ബ്രിട്ടന്‍ മാറുന്നതില്‍ സന്തോഷമേറെയുണ്ടെന്നാണ് ലേബര്‍ മാര്‍ക്കറ്റ് എക്സ്പര്‍ട്ടായ മാര്‍ക്ക്ഗ്രഹാം പ്രതികരിച്ചിരിക്കുന്നത്.

എന്നാല്‍ കുറഞ്ഞ വേതനം ലഭിക്കുന്ന തൊഴിലാളികള്‍ മിസ്‌ക്ലാസിഫൈ ചെയ്യപ്പെടാതിരിക്കാനും അവര്‍ പാര്‍ശ്വവല്‍ക്കരിക്കപ്പെടാതിരിക്കാനും ഇടയാക്കരുതെന്നും അദ്ദേഹം നിര്‍ദേശിക്കുന്നു. ഇത്തരക്കാര്‍ക്ക് പലപ്പോഴും മിനിമം വേജ് സംരക്ഷണം ലഭിക്കാത്ത അവസ്ഥയുണ്ടെന്നും അദ്ദേഹം എടുത്ത് കാട്ടുന്നു.  യുകെയിലെ മിനിമം വേജ് നിലവില്‍ യൂറോപ്യന്‍ യൂണിയനില്‍ നാലാംസ്ഥാനത്താണ്. ഇക്കാര്യത്തില്‍ അയര്‍ലണ്ടിനും ഫ്രാന്‍സിനും ലക്സംബര്‍ഗും കഴിഞ്ഞാണ് യുകെയുടെ സ്ഥാനം.  മണിക്കൂറിനുള്ള മിനിമം വേതനം 8.21 പൗണ്ടാക്കി ഉയര്‍ത്തിയിരുന്നത് കഴിഞ്ഞ മാസമായിരുന്നു. ഇതിനെ തുടര്‍ന്ന് വര്‍ഷത്തില്‍  ഓരോരുത്തര്‍ക്കും അധികമായി 690 പൗണ്ട് ലഭിക്കാനിടയാകുമെന്നായിരുന്നു ഗവണ്മെന്റ് വ്യക്തമാക്കിയിരുന്നത്.

യുവജനങ്ങള്‍ക്കുള്ള നാഷണല്‍ മിനിമം വേജും ഉയര്‍ത്തിയിട്ടുണ്ട്. ഇത് പ്രകാരം 21 മുതല്‍ 24 വയസ് വരെയുള്ളവര്‍ ജോലി ചെയ്താല്‍ ലഭിക്കുന്ന മിനിമം വേജ് മണിക്കൂറിന് 7.70 പൗണ്ടായും 18 മുതല്‍ 20 വയസു വരെയുള്ളവര്‍ക്ക് 6.15 പൗണ്ടായുമാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. മിനിമം വേജ് നിരക്ക് പണപ്പെരുപ്പത്തേക്കാളും ശരാശരി ഏണിംഗ്സിനേക്കാളും വേഗത്തിലാണ് വര്‍ധിക്കുന്നതെന്നാണ് ബിസിനസ് മിനിസ്റ്ററായ കെല്ലി ടോള്‍ഹേസ്റ്റ് പറയുന്നത്. എന്നാല്‍ പലപ്പോഴും ഇത്തരം വര്‍ധനവുകളില്‍ നിന്നും യുവജനങ്ങളായ തൊഴിലാളികള്‍ ഒഴിവാകുന്നുവെന്നും അവരുടെ ഏയ്ജ് ഗ്രൂപ്പിന് ലഭിക്കുന്ന നിരക്ക് വളരെ കുറഞ്ഞതായതാണ് ഇതിന് കാരണമെന്നും ടിയുസി നടത്തിയ ഒരു പഠനം എടുത്തു കാട്ടുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category