1 GBP = 88.30 INR                       

BREAKING NEWS

മുംബൈ ഫൈസെയിലെ സമ്മര്‍ ഇന്റേണ്‍ഷിപ്പ് കാലത്ത് ഫാര്‍മസിക്യൂട്ടിക്കല്‍ ഗവേഷണം പരിചയപ്പെട്ടതോടെ വഴി ഏതെന്ന് തിരിച്ചറിഞ്ഞു; മനുഷ്യരുടെ ജീവനെടുക്കുന്ന വൈറസുകള്‍ക്ക് നേരെയുള്ള പോരാട്ടവും അന്നുതുടങ്ങി; നിപ വൈറസിന് പ്രതിരോധ വാക്സിന്‍ വികസിപ്പിച്ച ഫിലാഡല്‍ഫിയ ഗവേഷകസംഘത്തിലെ മലയാളി ദൃശ്യ കുറുപ്പിന് ഇത് ജീവിതദൗത്യം: ആറ് അമേരിക്കന്‍ ഗവേഷകര്‍ക്കൊപ്പം ദൃശ്യയുടെ പേരും നേച്ചര്‍ സയന്‍സ് ജേണലില്‍

Britishmalayali
kz´wteJI³

തിരുവനന്തപുരം: കേരളത്തെ ഇടക്കാലത്ത് ഭീതിയിലാക്കിയ നിപ വൈറസിന് പ്രതിരോധ വാക്സിന്‍ വികസിപ്പിച്ചുവെന്ന അവകാശവാദവുമായി ഒരുകൂട്ടം ഗവേഷകര്‍ കഴിഞ്ഞ ദിവസം രംഗത്തെത്തിയിരുന്നു. ഫിലാഡല്‍ഫിയയിലുള്ള ജെഫേഴ്സണ്‍ വാക്സിന്‍ സെന്ററിലെ ശാസ്ത്രജ്ഞരാണ് അവകാശവാദം ഉന്നയിച്ചത്. നേച്ചര്‍ സയന്‍സ് ജേണലിലാണ് വാക്സിന്‍ പരീക്ഷണ ഫലം പ്രസിദ്ധീകരിച്ചത്. ഗവേഷക സംഘത്തില്‍ ഒരു മലയാളി യുവതിയുമുണ്ടെന്ന വാര്‍ത്തയും പുറത്തുവരുന്നു. കേരളത്തില്‍ വേരുകളുള്ള മുംബൈ മലയാളിയും ഫിലഡല്‍ഫിയ ജെഫേഴ്സണ്‍ വാക്സിന്‍ സെന്ററിലെ ഗവേഷകയുമായ ദൃശ്യ കുറുപ്പാണ് നിപ്പ പ്രതിരോധ വാക്‌സിന്‍ വികസിപ്പിച്ചെടുത്ത സംഘത്തിലുള്ളത്. 'നേച്ചര്‍' സയന്‍സ് ജേണലില്‍ ആറ് അമേരിക്കന്‍ ഗവേഷകര്‍ക്കൊപ്പം ദൃശ്യയുടെ പേരുമുണ്ട്.

പൂണെ സര്‍വകലാശാലയില്‍ നിന്നാണ് ദൃശ്യ ബയോടെക്നോളജിയില്‍ ബിടെക് എഞ്ചിനീയറിങ് ഡിഗ്രി നേടിയത്. ഗ്രാജ്വേഷന് മുമ്പ് മുംബൈയിലെ ഫൈസെയില്‍ നടത്തിയ സമ്മര്‍ ഇന്റേണ്‍ഷിപ്പിലാണ് ഫാര്‍മസിക്യൂട്ടിക്കല്‍ ഗവേഷണത്തില്‍ ദൃശ്യക്ക് താല്‍പര്യം ജനിച്ചത്. 2014ല്‍ തോമസ് ജഫേഴ്സണ്‍ സര്‍വകലാശാലയില്‍ നിന്ന് മൈക്രോബയോളജിയില്‍ എംഎസ് നേടി. റാബ്ദോ വൈറസ് അധിഷ്ഠിത ഗവേഷണത്തിന് ഡോ.മാത്തിയാസ് ഷ്നെല്‍ ലാബിലെ തീസിസ് വര്‍ക്കിന് ജെഫേഴ്സണ്‍ ആല്ംനി തീസിസ് പുരസ്‌കാരം സ്വന്തമാക്കി. എബോള വൈറസ്, സുഡാന്‍ വൈറസ്, മെര്‍സ് വൈറസ് തുടങ്ങി നിരവധി വൈറസുകള്‍ക്കുള്ള പ്രതിരോധ മരുന്ന ഗവേഷണത്തില്‍ ഷ്നെല്‍ ലാബില്‍ റിസര്‍ച്ച് അസിസ്റ്റന്റായി പ്രവര്‍ത്തിച്ചു. നിലവില്‍ ദൃശ്യ പിഎച്ച്ഡി പഠനത്തിന്റെ നാലാം വര്‍ഷത്തിലാണ്. സിക വൈറസ് അടക്കമുള്ള പകര്‍ച്ച വ്യാധികള്‍ക്ക് വാക്സിന്‍ തേടിയുള്ള ഗവേഷണത്തില്‍ മുഴുകിയിരിക്കുന്നു.

നിപ്പയുടെ സമാന സ്വഭാവമുള്ള വൈറസുകളില്‍ നിന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. ജീവനുള്ളതും ഇല്ലാത്തതുമായ നിപ്പ വൈറസുകളെ ഇതിനായി ഉപയോഗിച്ചു. കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിപ്പ വൈറസ് ബാധയുണ്ടായപ്പോള്‍ ഓസ്ട്രേലിയന്‍ മരുന്നായ റിബാവൈറിന്‍ എത്തിക്കാന്‍ ശ്രമം നടത്തിയിരുന്നു. എന്നാല്‍, ഈ മരുന്ന് മനുഷ്യരില്‍ പരീക്ഷിക്കാനുള്ള അനുമതി ലഭിച്ചിട്ടില്ല.

ജെഫേഴ്സണ്‍ വാക്സിന്‍ സെന്ററിലെ ശാസ്ത്രജ്ഞര്‍ സമാന സ്വഭാവമുള്ള വൈറസുകളില്‍ നിന്നാണ് പ്രതിരോധ മരുന്ന് വികസിപ്പിച്ചെടുത്തത്. ജീവനുള്ളതും ഇല്ലാത്തതുമായ നിപ്പ വൈറസുകളെ ഇതിനായി ഉപയോഗിച്ചു.
നിപ്പ ദുരന്തം പൊട്ടിപ്പുറപ്പെട്ടിട്ട് ഒരു വര്‍ഷം തികഞ്ഞ വേളയിലാണ് വാക്സിന്‍ കണ്ടുപിടിച്ച വിവരം പുറത്തുവന്നത്. 2018 മെയ് അഞ്ചിനു പൊട്ടിപ്പുറപ്പെട്ട രോഗത്തില്‍ നിന്ന് ജൂലൈ പകുതിയോടെയാണ് മലബാര്‍ മേഖല മുക്തി നേടി സാധാരണ ജീവിതത്തിലേക്കു തിരികെ വന്നത്. 18 പേരില്‍ 16 പേര്‍ മരിച്ചുവെന്നാണ് ആരോഗ്യവകുപ്പിന്റെ ഔദ്യോഗിക കണക്ക്. രാജ്യാന്തര പഠനസംഘത്തിന്റെ കണക്കു പ്രകാരം 21 പേരാണു മരിച്ചത്. 23 പേര്‍ക്കു രോഗബാധയുണ്ടായെന്നു ബ്രിട്ടീഷ് മെഡിക്കല്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ കണ്ടെത്തിയിരുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category