1 GBP = 87.30 INR                       

BREAKING NEWS

എന്താണ് റമദാന്‍? മുസ്ലീങ്ങള്‍ നോമ്പെടുക്കുന്നത് എന്തിന്? നോമ്പില്‍ ഉമിനീര്‍ ഇറക്കാന്‍ പോലും കഴിയില്ലേ? എന്തുകൊണ്ട് പകല്‍ ഭക്ഷണം അനുവദിക്കാതിരിക്കവെ രാത്രി അനുവദിക്കുന്നു? എന്നാണ് റമദാന്‍ അവസാനിക്കുന്നത്? ഇന്നലെ നോമ്പ് ആരംഭിച്ചപ്പോള്‍ അറിയേണ്ട കാര്യങ്ങള്‍

Britishmalayali
kz´wteJI³

ന്നലെ മുതല്‍ ലോകമാകമാനമുള്ള മുസ്ലീങ്ങള്‍ റമദാന്‍ വ്രതം ആരംഭിക്കുകയാണ്. തുടര്‍ന്ന് ഒരു മാസക്കാലം പകല്‍ സമയത്ത് അന്ന പാനീയങ്ങള്‍ വെടിഞ്ഞ് പൂര്‍ണമായ ആത്മസമര്‍പ്പണത്തോടെ ദൈവത്തെ മനസില്‍ ധ്യാനിച്ചാണ് ഓരോ വിശ്വാസിയും കടന്ന് പോവുക. ഈ അവസരത്തില്‍ റമദാനെ കുറിച്ചുള്ള ചില അടിസ്ഥാന കാര്യങ്ങള്‍ സ്മരിക്കുന്നത് ഉചിതമായിരിക്കും. എന്താണ് ഈ റമദാന്‍? മുസ്ലീങ്ങള്‍ നോമ്പെടുക്കുന്നത് എന്തിന്? നോമ്പില്‍ ഉമിനീര്‍ ഇറക്കാന്‍ പോലും കഴിയില്ലേ? എന്ത് കൊണ്ട് പകല്‍ ഭക്ഷണം അനുവദിക്കാതിരിക്കവെ രാത്രിയില്‍ അനുവദിക്കുന്നു? എന്നാണ് റമദാന്‍ അവസാനിക്കുന്നത്? ഇത്തരം ചില അടിസ്ഥാന കാര്യങ്ങളെക്കുറിച്ചാണ് ഇവിടെ പരാമര്‍ശിക്കുന്നത്.

എന്താണ് ഈ റമദാന്‍? 
ഇസ്ലാമിക് കലണ്ടറിലെ ഒമ്പതാമത്തെ മാസമാണ് വിശുദ്ധ മാസമായ റമദാന്‍. കടുത്ത തോതില്‍ ആത്മീയപരമായ ഉന്നതിക്കും ത്യാഗത്തിനും പകല്‍ സമയം ഭക്ഷണം കഴിക്കാതെയുള്ള വ്രതത്തിനും  മിക്ക സമയവും ദൈവസ്മരണക്കുമാണ് വിശ്വാസികള്‍ ഈ മാസത്തെ പ്രയോജനപ്പെടുത്തുന്നത്. വര്‍ഷത്തിലെ ബാക്കിയുള്ള മാസങ്ങളില്‍ ചെയ്ത് പോകുന്ന പാപങ്ങളില്‍ നിന്നും മോചനം നേടി പവിത്രമാകുന്നതിനാണ് റമദാന്‍ മാസത്തിലെ ആത്മശുദ്ധീകരണ പ്രക്രിയകളിലൂടെ വിശ്വാസികള്‍ ലക്ഷ്യമിടുന്നത്. ഇന്നലെ മേയ് അഞ്ച് മുതല്‍ അടുത്ത മാസം നാലാം തിയതി വരെയായിരിക്കും റമദാന്‍ വ്രതം നീണ്ട് നില്‍ക്കുന്നത്. മാസപ്പിറവി കാണുന്നതിന് അനുസരിച്ച് വിവിധ ഇടങ്ങളില്‍ ഇതിന് നേരിയ വ്യത്യാസം വന്നേക്കാം. 

മുസ്ലീങ്ങള്‍ നോമ്പെടുക്കുന്നത് എന്തിന്? 
തങ്ങളുടെ വിശ്വാസത്തിന്റെ ഭാഗമായിട്ടാണ് മുസ്ലീങ്ങള്‍ വ്രതമെടുക്കുന്നതെങ്കിലും  അതിന് ആരോഗ്യകരമായും മാനസികമായും ശാരീരികപരമായും ശുദ്ധീകരണം നിര്‍വഹിക്കുന്നതില്‍ പ്രാധാന്യമേറെയുണ്ട്. വര്‍ഷത്തിലെ മറ്റ് ദിവസങ്ങളിലെല്ലാം സുഖലോലുപരമായി ഭക്ഷണം കഴിക്കുന്നവര്‍ റമദാന്‍ മാസത്തില്‍ പകല്‍ സമയത്ത് ഭക്ഷണം വെടിയുന്നത് ത്യാഗത്തിന്റെ ഭാഗമായിട്ടാണ്. ഭക്ഷണം കഴിക്കാനില്ലാത്തവരുടെ കഷ്ടപ്പാടുകള്‍ കുറച്ചെങ്കിലും മനസിലാക്കി വിശ്വാസികള്‍ക്ക് സ്വയം പവിത്രീകരിക്കാനും സഹജീവിയുടെ ദുഖങ്ങള്‍ മനസിലാക്കാനും ഇതിലൂടെ സാധിക്കുന്നു.  ഉള്ളവര്‍ ഇല്ലാത്തവര്‍ക്ക് ഭക്ഷണവും മറ്റും പങ്ക് വയ്ക്കുന്നതും ഈ മാസത്തിന്റെ പ്രധാന പ്രത്യേകതകയാണ്. മനുഷ്യന് ഏറ്റവും നിയന്ത്രിക്കാന്‍ സാധിക്കാത്ത അവയവമാണ് നാവ്.അത് പോലെ ഭക്ഷണത്തെ നിയന്ത്രിക്കാനും സാധ്യമല്ല. ഇവയ്ക്കൊരു നിയന്ത്രണം വരുത്തി ശരീരത്തെയും മനസിനെയും ശുദ്ധീകരിക്കാന്‍ റമദാന്‍ വ്രതം പ്രയോജനപ്പെടുന്നു. 

നോമ്പില്‍ ഉമിനീര്‍ ഇറക്കാന്‍ പോലും കഴിയില്ലേ? 
ഉമിനീരിറക്കിയാല്‍ നോമ്പ് മുറിയുമോ എന്ന ചോദ്യം റമദാന്‍ കാലത്ത് പലരും ചോദിക്കുന്നതാണ്. എന്നാല്‍ ഉമിനീരിറക്കിയാല്‍ നോമ്പ് മുറിയില്ലെന്നാണ് വിവിധ ഇസ്ലാമിക് പണ്ഡിതന്‍മാര്‍ അഭിപ്രായപ്പെടുന്നത്.പക്ഷേ നോമ്പ് കാലത്ത് ഉമിനീര്‍ പോലും തുപ്പിക്കൊണ്ട് വ്രതമെടുക്കുന്ന നിരവധി വിശ്വാസികളുണ്ട്. 

റമദാന്‍ എല്ലാ വര്‍ഷവും മാറി വരുന്നത് എന്തുകൊണ്ട്?
ക്രിസ്മസ് പോലെ റമദാന്‍ എല്ലാ വര്‍ഷവും ഒരേ തിയതിയില്‍ അല്ല ആഘോഷിക്കപ്പെടുന്നത്. ഓരോ വര്‍ഷവും റമദാന്‍ കാലം മാറി മാറി വരുന്നത് കാണാം. ജോര്‍ജിയന്‍ കലണ്ടറിലുള്ളതിനേക്കാള്‍ 11 ദിവസം കുറവാണ് ഇസ്ലാമിക് കലണ്ടറിലെന്നതാണ് ഇതിന് കാരണം. ചന്ദ്രനെ ദൃശ്യമാകുന്നതിന്റെ അടിസ്ഥാനത്തിലാണ് റമദാന്‍ തുടങ്ങുന്നതും അവസാനിക്കുന്നതുമെന്ന പ്രത്യേകതയുമുണ്ട്. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍ റമദാന്‍ ചാന്ദ്രമാസയത് കൊണ്ട് ഓരോ വര്‍ഷവും 11 ദിവസം മുമ്പോട്ട് വരുന്നു. ഒരു വിശ്വാസിയുടെ ജീവിതഘട്ടത്തില്‍ റദമാന്‍ തണുപ്പ്കാലത്തും ചൂടുകാലത്തുമെന്ന പ്രത്യേകതയുമുണ്ട്.  ഉഷ്ണകാലത്ത് ദിനദൈര്‍ഘ്യം കൂടുതലായത് കൊണ്ട്  വ്രതം കൂടുതല്‍ ദുഷ്‌കരവും തണുപ്പുകാലങ്ങല്‍ ദിനദൈര്‍ഘ്യം കുറയുന്നത് കൊണ്ട് അത് താരതമ്യേന ബുദ്ധിമുട്ട് കുറഞ്ഞും അനുഭവപ്പെടുന്നു. 

സൂര്യാസ്തമയ സമയം അറിയുന്നത് എങ്ങനെ?
കൃത്യസമയത്ത് നോമ്പ് മുറിച്ചില്ലെങ്കില്‍ അത് നോമ്പെടുത്തതിന്റെ ഫലം ഇല്ലാതാക്കും. അതിനാല്‍ സൂര്യാസ്തമയം കൃത്യമായി അറിഞ്ഞ് ആ സമയത്ത് നോമ്പ് അവസാനിപ്പിക്കണമെന്നാണ്  വിശ്വാസം. ഇതിന് ഏറ്റവും നല്ലത് അടുത്തുള്ള മോസ്‌കിനെ ആശ്രയിക്കുകയെന്നതാണ്. വ്യത്യസ്ത രാജ്യങ്ങളില്‍ സൂര്യാസ്തമനസമയം വ്യത്യസ്തമാണ്.

രോഗികള്‍ എങ്ങനെ നോമ്പെടുക്കും? 
ആരോഗ്യവും ബുദ്ധിസ്ഥിരതയുമുള്ള പ്രായപൂര്‍ത്തിയായ മുസ്ലീങ്ങള്‍ മാത്രമേ നിര്‍ബന്ധമായും വ്രതമെടുക്കേണ്ടതുള്ളൂ. അതിനാല്‍ പ്രായപൂര്‍ത്തിയെത്താത്ത കുട്ടികളെയും രോഗികളെയും വ്രതത്തില്‍ നിന്നുമൊഴിവാക്കിയിട്ടുണ്ട്.  എന്നാല്‍ ചില ദിവസങ്ങല്‍ലാ ദിവസത്തിന്റെ ഏതെങ്കിലും ഭാഗങ്ങളിലോ അവരെ വ്രതമെടുപ്പിക്കാന്‍ പ്രോത്സാഹിപ്പിക്കുന്നത്  നന്നായിരിക്കുമെന്നും വിശ്വാസമുണ്ട്. വ്രതമെടുത്താല്‍ അസുഖം കൂടുമെന്നോ രോഗമുക്തി വൈകുമെന്നോ ഭയപ്പെടുന്ന രോഗികള്‍ക്ക് വ്രതം നിര്‍ബന്ധമില്ല. നിത്യരോഗികള്‍, ശാരീരിക ക്ഷമതയില്ലാത്ത വൃദ്ധര്‍ എന്നിവര്‍ക്ക് വ്രതമെടുക്കേണ്ടതില്ല. വ്രതമെടുക്കാത്ത ദിവസങ്ങള്‍ക്ക് പകരമായി അവര്‍ പട്ടിണിപ്പാവങ്ങള്‍ക്ക് ഭക്ഷണം നല്‍കി പ്രായശ്ചിത്തം ചെയ്താല്‍ മതി. 

മറ്റുള്ളവര്‍ക്ക് നോമ്പെടുക്കുന്നവരുടെ മുമ്പില്‍ ഇരുന്ന് ഭക്ഷണം കഴിക്കാമോ? 
നോമ്പെടുക്കാത്തവര്‍ നോമ്പെടുക്കുന്നവരുടെ മുമ്പില്‍ വച്ച് ഭക്ഷണം കഴിക്കുന്നത് സ്വീകാര്യമല്ലെന്നാണ് പൊതുവെയുള്ള അഭിപ്രായം. അമുസ്ലീങ്ങളാണെങ്കിലും റമദാന്‍ കാലത്ത് മുസ്ലീങ്ങളോട് സഹവര്‍തിത്വം പുലര്‍ത്തി വ്രതമെടുക്കുന്നത് ആശാവഹമാണെന്നാണ് വിശ്വാസികള്‍ കരുതുന്നത്. സ്വയം നോമ്പെടുക്കുകയും പരമാവധി പേരെ നോമ്പെടുക്കാന്‍ പ്രേരിപ്പിക്കുകയും ചെയ്യുക ഒരു വിശ്വാസിയുടെ ധാര്‍മിക ബാധ്യതയായി കണക്കാക്കുന്നു. എന്നാല്‍ തന്റെ മുന്നില്‍ വച്ച് ഭക്ഷണം കഴിക്കുന്ന ഒരു അവിശ്വാസിയോട് അസഹിഷ്ണുത പ്രകടിപ്പിക്കാനൊന്നും മുസ്ലീം വിശ്വാസം നിര്‍ദേശിക്കുന്നില്ല.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category