1 GBP = 93.00 INR                       

BREAKING NEWS

കൊലയാളികള്‍ ഞങ്ങള്‍ക്ക് പിന്നാലെ ചുറ്റി കറങ്ങുന്നു; നിങ്ങള്‍ ഒപ്പം ഉണ്ടാവുമോ? സത്യത്തിന്റെ വികൃത മുഖം നിരന്തരം അനാവരണം ചെയ്യുമ്പോള്‍ ചുറ്റിനും കാണുന്നതു കൊലകത്തിയുമായി പതുങ്ങി ഇരിക്കുന്ന അനേകരെ; തളരാതിരിക്കാന്‍ വേണ്ടത് പ്രേക്ഷകരുടെ പിന്തുണ മാത്രം; കോര്‍പ്പറേറ്റ് സ്ഥാപനങ്ങളുടെ പരസ്യ പ്രലോഭനത്തിന് മുമ്പിലോ നേതാക്കന്മാര്‍ വെച്ച് നീട്ടുന്ന ഉച്ഛിഷ്ഠത്തിന് മുമ്പിലോ പ്രാഞ്ചിയേട്ടന്മാരുടെ നക്കാപ്പിച്ചക്ക് മുമ്പില്‍ വഴങ്ങാതെ വളരുമ്പോള്‍ നോക്കിയിരിക്കുന്ന കഴുകന്‍ കണ്ണുകളെ കൊത്തിപൊട്ടിക്കേണ്ടത് നിങ്ങള്‍

Britishmalayali
kz´wteJI³

ഴിഞ്ഞ ഒരാഴ്ച്ചയില്‍ അധികമായി സിപിഎം സൈബര്‍ ഗുണ്ടകള്‍ ഒരുമിച്ചു ചേര്‍ന്ന് മറുനാടന്‍ മലയാളിക്കെതിരെ സോഷ്യല്‍ മീഡിയായില്‍ വമ്പന്‍ യുദ്ധം നടത്തുകയാണ്. മറുനാടന്‍ മലയാളി പൂട്ടിക്കുക എന്ന ഉദ്ദേശത്തോടു കൂടി ലക്ഷക്കണക്കിന് സൈബര്‍ ഗുണ്ടകളാണ് ഈ ഉത്തരവാദിത്തം ഏറ്റെടുത്തിരിക്കുന്നത്. മറുനാടന്‍ മലയാളിയുടെയും മറുനാടന്‍ ടിവിയുടെയും ഫേസ്ബുക്ക് പേജുകളും രണ്ടിന്റെയും യൂടൂബ് പേജുകളും ഇല്ലാതാക്കാനാണ് അവര്‍ ആദ്യം നടത്തിയ ശ്രമം. തൊട്ടുപിന്നാലെ മറുനാടന്റെ ന്യൂസ് ഹണ്ടിന്റെ ആപ്ലിക്കേഷന്റെ റേറ്റിങ് കുറച്ചുകൊണ്ട് ഇല്ലാതാക്കുന്നതിനും. മറുനാടന്‍ മലയാളിയിലെ ജീവനക്കാരുടെ പോലും ഫേസ്ബുക്ക് പേജുകള്‍ പൂട്ടിക്കുന്നതിനും ശ്രമം നടന്നു. ഒന്നും ലക്ഷ്യം കണ്ടില്ല.

അതിനിടയില്‍ ഒരു സാങ്കേതിക പ്രശ്നം മൂലം മറുനാടന്‍ മലയാളിയുടെ മെയിന്‍ പേജില്‍ ഫോട്ടോകളും വീഡിയോകളും ലിങ്കുകളും പോസ്റ്റു ചെയ്യാന്‍ കഴിയാതെ വന്നപ്പോള്‍ അത് തങ്ങളുടെ വിജയമാണ് എന്ന് പറഞ്ഞ് അവര്‍ ആഘോഷിച്ചു. വെരിഫൈഡായ മറുനാടന്‍ മലയാളിയുടെ പേജ് ഇങ്ങനെയാക്കാന്‍ കഴിഞ്ഞാല്‍ മറുനാടന്‍ ടിവിയുടെ പേജ് അനായാസം പൂട്ടിക്കാം എന്ന വീരവാചകമാണ് എങ്ങും നിറഞ്ഞത്. സാങ്കേതിക പ്രശ്നം പരിഹരിച്ചതോടു കൂടി മറുനാടന്‍ മലയാളി വീണ്ടും പൂര്‍വ്വസ്ഥിതിയിലേക്ക് വന്നിരിക്കുകയാണ്. മറുനാടന്‍ മലയാളിയുടെ മെയിന്‍പേജില്‍ ലിങ്കുകള്‍ പോസ്റ്റു ചെയ്യാന്‍ കഴിയാതിരുന്നിട്ടു കൂടി മറുനാടന്റെ വായനക്കാരില്‍ അല്‍പം പോലും കുറവുണ്ടാകാതെ പോയത് ഒരുപക്ഷേ പോരാളി ഷാജിയും സംഘവും നടത്തിയ ഈ കാമ്പയിന്‍ മൂലമാകാം.

ഇങ്ങോട്ടു തിരിഞ്ഞുനോക്കാതിരുന്ന അനേകം പേര്‍ എന്തെങ്കിലും ഇതിലുണ്ടോ എന്നറിയാന്‍ എത്തിയതുകൊണ്ടാകാം മുന്‍ ദിവസങ്ങളേക്കാള്‍ കൂടുതല്‍ വായനക്കാര്‍ മറുനാടന്‍ മലയാളിക്കുണ്ടായത് ഈ കഴിഞ്ഞ ഒരാഴ്ച്ചയായിരുന്നു. അതുകൊണ്ടു തന്നെ പോരാളി ഷാജിയോടോ ബുദ്ധിയും വിവേകവുമില്ലാത്ത സൈബര്‍ അടിമകളോടോ ഒരു പരാതിയും എനിക്കില്ല. മറുനാടന്റെ വരുമാനമോ വായനക്കാരെയോ കുറയ്ക്കുന്നതിന് അവര്‍ക്ക് ഒരാഴ്ച്ചയിലധികം നീണ്ട യുദ്ധം നടത്തിയിട്ടും സാധിക്കാതെ പോയിട്ടും ഇങ്ങനെ ഒരു വീഡിയോ ചെയ്യാന്‍ തീരുമാനിച്ചത് വായനക്കാരോട് ഒരു സഹായം അഭ്യര്‍ത്ഥിക്കുന്നതിനാണ്. നമ്മുടെ നാട്ടിലെ ഏതാണ്ട് അറുപത് ശതമാനത്തോളം ജനങ്ങള്‍ ആശയപരമായ അടിമകളാണ്. ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിക്കോ മതവിശ്വാസങ്ങള്‍ക്കോ അവര്‍ അടിമപ്പെട്ടിരിക്കുന്നു. അവരുടെ രാഷ്ട്രീയ പാര്‍ട്ടിയും അവരുടെ മതവും പറയുന്നത് പൂര്‍ണമായും ശരിയാണ് എന്നവര്‍ വിശ്വസിക്കുന്നു. അതുകൊണ്ടു തന്നെ അതിനെ ചെറുതായൊന്ന് വിമര്‍ശിച്ചാല്‍ പോലും അവര്‍ക്ക് സഹിക്കാന്‍ കഴിയുകയില്ല.


അത്തരക്കാര്‍ പല സമയങ്ങളിലും മറുനാടനെതിരെ ഒളിഞ്ഞും തെളിഞ്ഞും രംഗത്തുണ്ട്. മറുനാടനെതിരെ ഇപ്പോള്‍ രംഗത്തിറങ്ങിയത് പോരാളി ഷാജിയും വിവരമില്ലാത്ത കുറച്ച് സൈബര്‍ സഖാക്കളും ആണെങ്കില്‍ ഇതിന് മുമ്പ് പലതവണ ഹിന്ദു വര്‍ഗീയ വാദികളും ക്രൈസ്തവ മൗലികവാദികളും ഇസ്ലാമിക മൗലികവാദികളും എന്തിനേറെ, പൊതുവെ സൈബര്‍ ഇടത്തില്‍ ഇടപെടാത്ത കോണ്‍ഗ്രസുകാരുപോലും യുദ്ധം നടത്തിയിട്ടുണ്ട്.മറുനാടനെ പൂട്ടിക്കുന്നതിനു വേണ്ടി രണ്ടാഴ്ച്ചയോളം കാമ്പയിന്‍ നടത്തിയ ഒരാളാണ് ടി സിദ്ദിഖ് എന്ന കോണ്‍ഗ്രസ് നേതാവ്. മറുനാടനെതിരെ കേസു കൊടുത്ത് കോടതിയില്‍ തോറ്റ ആളുകളാണ് ടോണി ചെമ്മണിയും ബെന്നി ബഹനാനും. ഞാനിവരുടെ പേര് എടുത്തു പറയാന്‍ കാരണം ഇവര്‍ മറുനാടന്റെ ശത്രുക്കള്‍ ആയതുകൊണ്ടല്ല. മറുനാടന്‍ പിന്തുണയ്ക്കുന്നു എന്ന് ഇപ്പോള്‍ സൈബര്‍ ഗുണ്ടകള്‍ ആരോപിക്കുന്ന കോണ്‍ഗ്രസ് നേതാക്കന്മാര്‍ പോലും മറുനാടനെതിരെ രംഗത്തുണ്ടായിരുന്നു എന്ന് ബോധ്യപ്പെടുത്താനാണ്.

ഞങ്ങളുടെ നിലപാട് ശരിക്കൊപ്പമാണ്. അവര്‍ക്ക് പിശകുപറ്റി എന്ന് തിരിച്ചറിഞ്ഞതു കൊണ്ടാകാം അവര്‍ പിന്നീട് തെറ്റ് തിരുത്തിയത്. പോരാളി ഷാജിയെപോലുള്ള രാഷ്ട്രീയ എതിരാളികള്‍ രംഗത്തിറങ്ങുന്നത് അവരുടെ രാഷ്ട്രീയത്തെ ചോദ്യം ചെയ്യുന്ന സാഹചര്യത്തില്‍ മാത്രമാണ്. തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഞങ്ങളുടെ റിപ്പോര്‍ട്ടുകള്‍ ഉണ്ടാക്കിയ പ്രകോപനമാണ് ഇവരുടെ ഈ പ്രകോപനത്തിന് കാരണം എന്ന് തിരിച്ചറിയാവുന്നതു കൊണ്ട്തന്നെ ഒന്നോ രണ്ടോ ആഴ്ച്ച കഴിഞ്ഞാല്‍ ഷാജി ഷാജിയുടെ ജോലിയിലേക്ക് പോകുമെന്നും ഞങ്ങള്‍ ഞങ്ങളുടെ ജോലിയിലേക്ക് മടങ്ങുമെന്നും എല്ലാവര്‍ക്കുമറിയാം. എന്നാല്‍ ഞങ്ങളുടെ യഥാര്‍ത്ഥ ശത്രു കോര്‍പ്പറേറ്റ് സ്ഥാപനങ്ങളും മതമൗലിക വാദികളുമാണ്.ഈ വിഷയമാണ് ഇന്നത്തെ ഇന്‍സ്റ്റന്റ് റെസ്പോണ്‍സ് ചര്‍ച്ച ചെയ്യുന്നത്. പൂര്‍ണരൂപം വീഡിയോയില്‍ കാണുക.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category