1 GBP = 88.30 INR                       

BREAKING NEWS

കരയിലും ആകാശത്തും ശൂന്യാകാശത്തും സര്‍ജിക്കല്‍ സ്‌ട്രൈക്ക്; ഇസ്ലാമിക രാജ്യത്തെയടക്കം രാഷ്ട്രതലവന്മാരെ കൊണ്ട് വോട്ട് ചോദിപ്പിക്കുന്നു; യൂസഫലി അടങ്ങിയ ബിസിനസ്സ് മാഗ്നെറ്റുകളുടെ ഗുഡ് ലിസ്റ്റില്‍ ഇടം പിടിച്ചു; ഒടുവില്‍ റഫാലിന്റെ മുനയൊടിക്കാന്‍ മരിച്ചുപോയ രാജീവ് ഗാന്ധിയേയും കൂട്ട് പിടിച്ചു; ഉയര്‍ത്തെഴുന്നേറ്റ വിഷയങ്ങളൊക്കെ സ്വയം മാളത്തില്‍ ഒളിക്കുന്ന മോദീയന്‍ തന്ത്രം തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യുമോ?

Britishmalayali
kz´wteJI³

ണ്ടാഴ്ച്ച കൂടി കാത്തിരുന്നാല്‍ ഇനി വരുന്ന അഞ്ച് വര്‍ഷം ഇന്ത്യ എങ്ങനെയായിരിക്കും നയിക്കപ്പെടുക എന്ന് നമുക്ക് അറിയാന്‍ കഴിയും. മോദിയായിരിക്കുമോ അതോ രാഹുലായിരിക്കുമോ അടുത്ത ഇന്ത്യന്‍ പ്രധാനമന്ത്രി എന്ന ചോദ്യമുയരുമ്പോഴും മായാവതിയോ മമതാ ബനര്‍ജിയോ നിതിന്‍ ഗഡ്കരിയോ പോലും ഇന്ത്യയുടെ അടുത്ത പ്രധാനമന്ത്രി ആകാന്‍ കഴിയും എന്ന സാധ്യത തള്ളിക്കളയാന്‍ കഴിയുകയില്ല. ഈ സാഹചര്യത്തില്‍ നരേന്ദ്ര മോദി തന്നെ അജന്‍ഡകള്‍ നിശ്ചയിക്കുകയും അതു മാറ്റുകയും അതിനനുസരിച്ച് മാധ്യമങ്ങള്‍ നിന്നുകൊടുക്കുകയും ചെയ്യുന്ന സാഹചര്യത്തെ കുറിച്ച് സംസാരിക്കാതിരിക്കാന്‍ സാധിക്കുകയില്ല.

നരേന്ദ്ര മോദി എന്ന ഇന്ത്യന്‍ പ്രധാനമന്ത്രി അടിക്കടി തെളിയിച്ചുകൊണ്ടിരിക്കുന്നത് തന്നെ തന്ത്രങ്ങളില്‍ തോല്‍പിക്കുവാന്‍ ഇന്ത്യയില്‍ മറ്റൊരു നേതാവിനും സാധിക്കുകയില്ല എന്നാണ്. ഈ തിരഞ്ഞെടുപ്പിലേക്ക് ഓരോ ദിവസം ചെല്ലും തോറും അജന്‍ഡകള്‍ മാറ്റി സ്ഥാപിക്കുന്നതില്‍ മാത്രമല്ല പ്രതിപക്ഷം മുഖ്യ അജന്‍ഡയായി ഉയര്‍ത്തിക്കൊണ്ട് വരുന്നതൊക്കെ അപ്രസക്തമാക്കി മാറ്റുന്നതിലും മോദി വിജയിക്കുകയാണ്. ഈ തന്ത്രങ്ങളില്‍ ഏറ്റവും ഒടുവില്‍ മോദി മേല്‍ക്കൈ നേടിയിരിക്കുന്നത് റാഫേല്‍ ഇടപാടിന്റെ പേരില്‍ മോദിയെ പ്രതിസ്ഥാനത്ത് നിറുത്താന്‍ രാഹുല്‍ നടത്തിയ നീക്കങ്ങളെ പ്രതിരോധിച്ചുകൊണ്ടാണ്.

അതൊരു വലിയ അഴിമതിയാണ് എന്ന് സമ്മതിക്കേണ്ട സാഹചര്യമുണ്ടായപ്പോള്‍ അതിലും വലിയ അഴിമതി കാട്ടിയ അച്ഛനായ രാജീവ് ഗാന്ധിയുടെ പേര് പറഞ്ഞുകൊണ്ടാണ് മോദി നേരിടുന്നത്. രാജീവിന്റെ പേര് പറഞ്ഞ് വോട്ട് ചോദിക്കാന്‍ പറ്റുമോ എന്ന നീചമായ ചോദ്യം വരെ മോദി ചോദിച്ചിരിക്കുന്നു. അതായത് തന്ത്രങ്ങളില്‍ രാഹുല്‍ ഗാന്ധിക്കെന്നല്ല ജീവിച്ചിരിക്കുന്ന ഒരുനേതാവിന് പോലും മോദിയെ നേരിടാന്‍ കഴിയുകയില്ല എന്ന പ്രഖ്യാപനമാണ് മോദി നടത്തിയിരിക്കുന്നത്. ഇതു വഴി രാജ്യം നേരിടുന്ന വലിയ ചോദ്യങ്ങള്‍ക്കുള്ള ഉത്തരം നല്‍കാനുള്ള ഉത്തരവാദിത്വത്തില്‍ നിന്ന് പോലും മോദി നൈസായി ഒഴിഞ്ഞ് മാറുന്നു.


അതായത് മോദി വിരുദ്ധമായ ഒരു വികാരം രാജ്യത്ത് രൂപപ്പെട്ട് വന്നതും ഉപതെരഞ്ഞെടുപ്പുകളില്‍ തോറ്റതും ഒക്കെ കര്‍ഷകന്റെ രോഷവും സാധാരണക്കാരന്റെ രോഷവും അസഹിഷ്ണുതയും ഒക്കെക്കൊണ്ട് തന്നെയായിരുന്നു. എന്നാല്‍ തെരഞ്ഞെടുപ്പായപ്പോള്‍ ഉയര്‍ന്ന് വന്ന മോദി വിരുദ്ധ വിഷയങ്ങളൊന്നും ചര്‍ച്ചാ വിഷയങ്ങള്‍ ആക്കാത്ത തരത്തില്‍ മോദിയുടെ തന്ത്രങ്ങള്‍ വിജയിച്ചിരിക്കുന്നു എന്ന് അര്‍ത്ഥം. മാധ്യമങ്ങള്‍ എഴുതുന്നത് പോലെ മോദിയുടെ തന്ത്രങ്ങള്‍ വിജയിച്ചാല്‍ ഈ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ചയാകാതെയ പോയാല്‍ വിജയം ബിജെപിക്ക് തന്നെയാകും. എന്നാല്‍ നമ്മുടെ മാധ്യമങ്ങള്‍ പറയുന്നത് പോലെയാണ് വാസ്തവം എന്ന് ഉറപ്പ് വരുത്താന്‍ പറ്റുന്ന സാഹചര്യമൊന്നുമില്ല.

ഇന്ത്യ തിളങ്ങുന്നു എന്ന മുദ്രാവാക്യം ഉയര്‍ത്തി വാജ്പേയി വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ എന്തായിരുന്നു ഫലം എന്ന് എല്ലാവരും കണ്ടതാണ്. അതുകൊണ്ട് ഈ തിരഞ്ഞെടുപ്പില്‍ തന്ത്രങ്ങളാണോ യഥാര്‍ത്ഥ പ്രശ്നമാണോ വിജയിക്കുക എന്ന ചോദ്യത്തിനുള്ള ഉത്തരമായിരിക്കും മെയ് 23ന് അറിയുക. തന്ത്രങ്ങളാണ് വിജയിക്കുന്നതെങ്കില്‍ മോദി തന്നെയാകും വീണ്ടും അധികാരത്തിലെത്തുക.

അതല്ല ജനങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളാണ് വിഷയമെങ്കില്‍ മോദിക്ക് തിരിച്ചടി ഉണ്ടാകും എന്നതില്‍ തര്‍ക്കമില്ല. കാരണം അടിസ്ഥാനപരമായ പല വികസന പ്രക്രിയകള്‍ക്കും മോദി തുടക്കമിട്ടെങ്കിലും അസഹിഷ്ണുത പടര്‍ത്തിക്കൊണ്ടും രാജ്യത്തെ ജനങ്ങള്‍ ഒരുപോലെയല്ല എന്ന് സ്ഥാപിച്ച് കൊണ്ടും മോദി സാധാരണക്കാരനെ അപമാനിച്ചിരിക്കുന്നു.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category