1 GBP = 88.00 INR                       

BREAKING NEWS

മെസിയെ ദൈവമായി കണ്ടവര്‍ക്ക് വീണ്ടും നിരാശ; നൗകാമ്പിലെ ദയനീയ തോല്‍വിക്ക് സ്വന്തം തട്ടകത്തില്‍ ലിവര്‍പൂള്‍ നല്‍കിയത് ഇരട്ടി മധുരമുള്ള തിരിച്ചടി; ഹോം ഗ്രൗണ്ടില്‍ എതിരില്ലാത്ത നാല് ഗോള്‍ വിജയവുമായി ഇംഗ്ലീഷ് ടീം യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍; ബാഴ്സലോണയുടെ പ്രതീക്ഷകള്‍ തകര്‍ത്തത് രണ്ടാം പകുതിയില്‍ വഴങ്ങിയ മൂന്നു ഗോളുകള്‍; സ്പാനിഷ് ടീമിന്റെ തോല്‍വിക്ക് കാരണം പ്രതിരോധത്തിലെ വമ്പന്‍ വീഴ്ചകള്‍; വീണ്ടും മെസി തോറ്റു മടങ്ങുമ്പോള്‍

Britishmalayali
kz´wteJI³

ലണ്ടന്‍: മെസി ആരാധകര്‍ക്ക് ദൈവമാണ്. എന്നാല്‍ കപ്പിനും ചുണ്ടിനും ഇടയില്‍ ലോകകപ്പുള്‍പ്പെടെ പലതും നഷ്ടപ്പെട്ട ഇതിഹാസ താരം. ഇന്നലെ വീണ്ടും മെസി കരഞ്ഞു. നൗകാമ്പിലേറ്റ ദയനീയ തോല്‍വിക്ക് എഫ്.സി. ബാഴ്സലോണയ്ക്ക് അതിനേക്കാള്‍ ഇരട്ടി മധുരമുള്ള തിരിച്ചടി നല്‍കിക്കൊണ്ട് ലിവര്‍പൂള്‍ യുവേഫ ചാമ്പ്യന്‍സ് ലീഗ് ഫുട്ബോളിന്റെ ഫൈനലില്‍ പ്രവേശിച്ചു. ഇതോടെ മെസിയുടെ പ്രതീക്ഷകള്‍ വേദനയ്ക്ക് വഴിമാറി. ആന്‍ഫീല്‍ഡില്‍ അവിശ്വസനീയമായൊരു മഹാത്ഭുതമാണ് ലിവര്‍പൂള്‍ സാധിച്ചത്.

ബാഴ്സയുടെ ഹോം ഗ്രൗണ്ടായ നൗകാമ്പില്‍ മടക്കമില്ലാത്ത മൂന്ന് ഗോളുകള്‍ക്ക് തോറ്റമ്പിയവര്‍ സ്വന്തം തട്ടകത്തില്‍ സ്പാനിഷ് ചാമ്പ്യന്മാരായ ബാഴ്സയുടെ വലയില്‍ മടക്കമില്ലാത്ത നാല് ഗോളുകള്‍ അടിച്ചുകയറ്റി. ഇതോടെ 4-3 എന്ന ഗോള്‍ശരാശരിയില്‍ ലിവര്‍പൂളിന്റെ ഫൈനല്‍ പ്രവേശം. ലോകമെമ്പാടുമുള്ള ബാഴ്സയുടെ ആരാധകര്‍ ഒരിക്കലും പ്രതീക്ഷിച്ചതായിരുന്നില്ല ഇത്. ഇങ്ങനെ ചരിത്രം രചിച്ച് ലിവര്‍പൂള്‍ തുടര്‍ച്ചയായ രണ്ടാം വര്‍ഷവും ചാമ്പ്യന്‍സ് ലീഗിന്റെ ഫൈനലില്‍ പ്രവേശിച്ചു. മുന്‍നിര താരങ്ങളായ സലയും ഫര്‍മിനോയുമില്ലാതെയാണ് ലിവര്‍പൂള്‍ ഈ ജയം സ്വന്തമാക്കിയത്. ഇതും വിജയത്തിളക്കത്തിന്റെ മാറ്റ് കൂട്ടി.

ലിവപൂളത്തിന്റെ ഒന്‍പതാം ചാമ്പ്യന്‍സ് ലീഗ് ഫൈനലാണിത്. ഇതാദ്യമാണ് മൂന്ന് യുവേഫ ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ ഒരു ടീം ആദ്യപാദത്തില്‍ മൂന്ന് ഗോളിന് തോറ്റശേഷം ഇത്തരത്തില്‍ തിരിച്ചുവന്ന് ജയിക്കുന്നത്. ലയണല്‍ മെസ്സി വെറും കാഴ്ചക്കാരനായിപ്പോയ മത്സരത്തില്‍ ഒറിഗിയും വെയ്നാല്‍ഡമും നേടിയ ഇരട്ടഗോളുകള്‍ക്കാണ് ലിവര്‍പൂള്‍ ബാഴ്സയെ തകര്‍ത്തത്. ബാഴ്സയുടെ പ്രതിരോധം തീര്‍ത്തും ദുര്‍ബലമായി. മെസിയെ ലിവര്‍പൂള്‍ സ്വന്തം തട്ടകത്തില്‍ വരിഞ്ഞു കെട്ടി. ഇതോടെ വിജയം ഇംഗ്ലീഷ് ടീമിനും.

ഏഴാം മിനിറ്റിലായിരുന്നു ഒറിഗിയുടെ ആദ്യഗോള്‍. ഒരു ഷോട്ട് ഗോളി ആദ്യം കുത്തിയകറ്റിയെങ്കിലും ഓടിവന്ന ഒറിഗി അനായാസം പന്ത് വലയിലാക്കി. പൂര്‍ണമായും ബാഴ്സ പ്രതിരോധത്തിന്റെ വീഴ്ചയാണ് ആ ഗോള്‍ സമ്മാനിച്ചത്. 1-0 എന്ന സ്‌കോറില്‍ ഒന്നാം പകുതിക്ക് പിരിഞ്ഞപ്പോള്‍ രണ്ടാം പകുതി അവശ്വസനീയമായി.
ജോര്‍ഡി ആല്‍ബയുടെ ഒരു പിഴവാണ് തുടക്കമിട്ടത്. റോബര്‍ട്ട്സന് പകരമിറങ്ങിയ വെയ്നാല്‍ഡമാണ് ക്രോസ് നെറ്റിലാക്കിയത്. രണ്ട് മിനിറ്റിനുള്ളില്‍ ബാഴ്സയെ ഞെട്ടിച്ചുകൊണ്ട് വെയ്നാല്‍ഡം തന്നെ വീണ്ടും ലക്ഷ്യം കണ്ടു. ഇക്കുറിയും ഒരു ക്രോസ് അതിമനോഹരമായി കണക്റ്റ് ചെയ്യുകയായിരുന്നു.
എഴുപത്തിയൊന്‍പതാം മിനിറ്റില്‍ അലക്സാണ്ടര്‍ ആര്‍ണോള്‍ഡ് ബുദ്ധിപൂര്‍വം എടുത്ത അതിവേഗത്തിലുള്ള ക്രോസ് ഒരു വലങ്കാലന്‍ ബുള്ളറ്റിലൂടെയാണ് ഒറിഗി വലയിലാക്കി ലിവര്‍പൂളിന് ഫൈനലിലേയ്ക്കുള്ള വഴി ഉറപ്പാക്കിയത്.

Readers Comments

ChnsS sImSp¡pó A`n{]mb§Ä {_n«ojv aebmfnbptSXñ. tkmjyð s\ähÀ¡v hgn NÀ¨bnð ]s¦Sp¡póhÀ AÇoetam aX \nµtbm A]IoÀ¯nIctam \nbahncp²tam Bb A`n{]mb§Ä t]mÌv sN¿póXv ssk_À \nba{]Imcw in£mÀlamWv- þ FUnäÀ

Click here to type in malayalam

More News in this category